ജീവിതം ശരിക്കും ആസ്വദിക്കുവാൻ പറ്റാത്തവരുണ്ട്..കുടുംബ ബാധ്യതയും മറ്റു പ്രശ്നങ്ങൾ ഒക്കെയായി ഒതുങ്ങി കൂടെണ്ടി വന്നവർ..അവർക്ക് ജോലി ,വീട്, കുടുംബം പ്രാരാബ്ദങ്ങൾ ഒക്കെയായി ജീവിതം" ജീവിച്ചു" തീർക്കേണ്ട ചുറ്റുപാടുകൾ ആയിരിക്കും..
എന്നാല് ചിലർ ഉണ്ടു അവസരം ഉണ്ടായിട്ടു കൂടി ജീവിക്കുവാൻ ശ്രമിക്കാത്ത കുറെ പേർ. ..എല്ലാറ്റിലും നിന്നും ഒതുങ്ങി നിൽക്കുന്ന ആൾകാർ..ജോലി ആയി കൊള്ളട്ടെ പ്രേമം ആയി കൊള്ളട്ടെ എന്തിനും ഏതിനും ഒതുങ്ങി നിന്നു ജീവിക്കുന്ന ആൾകാർ..
ചിലരാകട്ടെ തനിക്ക് ഇഷട്ടപെട്ടത് കാത്തു സൂക്ഷിക്കുവാൻ വേണ്ടി എന്തും ചെയ്യുന്ന ആൾകാർ..യാത്ര എന്ന കുരുത്തംകെട്ട സ്വഭാവ വൈകല്യം ഉള്ള വാശിയുള്ള മകനെ രക്ഷിക്കാൻ അമ്മക്ക് സ്വന്തം ഭർത്താവിനെ "ഉപേക്ഷിച്ച്" അവിടെ നിന്നും ഒളിച്ചോടെണ്ടി വരുന്നു.
യാത്ര എന്ന കൊച്ചിനെ സുരക്ഷിത കരങ്ങളിൽ ഏല്പിച്ചു ഈ ലോകത്ത് നിന്നും രക്ഷപ്പെടുവാൻ വേണ്ടിയുള്ള യാത്രയിൽ ഇത്തരം വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ ഉളളവർ കണ്ടുമുട്ടി എല്ലാവരും നല്ലൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ് "വാഴി "എന്ന പുതുമുഖങ്ങൾ അണിനിരന്ന ചിത്രം പറയുന്നത്.
അരുൺ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യാത്രകൾ ഒരു പാടുണ്ട്.അത് കൊണ്ട് തന്നെ ഓരോരോ ഫ്രയിമും മനോഹരമാണ്..അവസാനത്തെ കുറച്ചു സമയം വെറുതെ ലാഗിങ് ആയത് ഒഴിച്ചാൽ നല്ലൊരു അനുഭവം തന്നെയാണ് ശിവ കാർത്തികേയൻ നിർമിച്ച ഈ കൊച്ചു തമിൾ ചിത്രം
പ്ര .മോ. ദി. സം
No comments:
Post a Comment