Wednesday, September 22, 2021

പ്രണയവും ലഹരിയും




ഇന്ന് മുഖ്യമന്ത്രി പറഞ്ഞത് വളരെ ശരിയാണ് .പ്രണയവും ലഹരിമരുന്നും  ഒരു മതത്തിൻ്റെ തലയിൽ മാത്രം കെട്ടി വെക്കുവാനുള്ളതല്ല. അങ്ങിനെ ചെയ്യുന്നു എങ്കിൽ അതിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണ്.അതാണ് പലരും മനസ്സിലാക്കാത്തത്.


ഇന്നത്തെ കുട്ടികൾ ചിന്തിക്കുവാൻ കഴിവും പ്രാപ്തിയും ഉള്ളവരാണ്.. മതത്തിൻ്റെ പ്രണയ ചതി കുഴികളിൽ വീണു പോകാൻ മാത്രം മണ്ടന്മാർ അല്ല..ചുരുക്കം ചിലർ വീണു പോകുന്നുണ്ടാകും .അതിൻ്റെ പേരിൽ ഒരു മതത്തെ മുഴുവനും അവഹേളിക്കുന്നത് ഭൂഷണമല്ല.



ഇവയൊക്കെ എല്ലാ മതവിഭാഗത്തിൻ്റെ ആൾക്കാരും ചെയ്യുന്നുണ്ട് എന്ന് നമ്മുടെ കേരളത്തിലെ കേസുകൾ പരിശോധിച്ചാൽ മാത്രം മനസ്സിലാക്കാം. അതൊക്കെ കണക്കുകൾ നിരത്തി മുഖ്യമന്ത്രി പറഞ്ഞിട്ടുമുണ്ട്.


ലാഭം പ്രതീക്ഷിച്ചു ചെയ്യുന്ന "ലഹരി" കച്ചവടത്തിൽ പലപ്പോഴും ആരും ജാതിയും മതവും രാഷ്ട്രീയവും നോക്കില്ല . പെണ്ണായാലും ലഹരിയായാലും അത് വിൽക്കുന്നവരും വാങ്ങുന്നവരുടെ മതം നോക്കിയല്ല വിതരണം ചെയ്യുന്നത് ,ആവശ്യം നോക്കിയാണ്.


പെണ്ണ് കേസിലും പലപ്പോഴും ഇങ്ങിനെ മുതലെടുപ്പ് രാഷ്ട്രീയക്കാർ ചെയ്യാറുണ്ട്..പീഡനത്തിന് പിടിക്കപ്പെടുന്ന ആളുടെ മതവും രാഷ്ട്രീയവും  പെട്ടെന്ന് കണ്ടു പിടിച്ചു ചർച്ച ചെയ്യപ്പെടും..ഇന്നേ മതക്കാർ അല്ലെങ്കിൽ ഇന്നേ രാഷ്ട്രീയക്കാർ  മാത്രമേ പീഡിപ്പിക്കുന്നവരായി ഉള്ളൂ എന്നില്ല അവസരം കിട്ടുമ്പോൾ ഒരുത്തനും ജാതിയും മതവും രാഷ്ട്രീയവും നോക്കില്ല .അവസരം മുതലാക്കൻ മാത്രമേ ശ്രമിക്കൂ..


അതിനുശേഷം  തൽപര കക്ഷികളും മാധ്യമങ്ങളും ഇരയുടെയും വേട്ടകാരൻ്റെയും ജാതി മതം രാഷ്ട്രീയം കണ്ടുപിടിച്ചു ചർച്ചകൾ ചെയ്തു ആളികത്തിക്കും . ഇതിലൊക്കെ നടക്കുന്നത് മുതലെടുപ്പ് മാത്രമാണ് ജാതി മത രാഷ്ട്രീയ മുതലെടുപ്പ് മാത്രം.


ജാതിയും മതവും രാഷ്ട്രീയവും നമ്മളെ "മനുഷ്യർ" അല്ലാതാക്കുന്ന കാലത്തോളം ഇത്തരം മുതലെടുപ്പ് അജണ്ടകൾ തുടർന്ന് കൊണ്ടിരിക്കും...അത് ചിലരുടെ ആവശ്യമാണ്..പലതിനെയും മറച്ചു പിടിക്കാൻ അല്ലെങ്കിൽ എന്തോ നേടിയെടുക്കുവാൻ ഉള്ള ഒരു കച്ചി തുരുമ്പ്...കഥയറിയാതെ ആടുവാൻ കുറെയേറെ  ആളുകളെ കിട്ടുന്നത് കൊണ്ട് ഇതിനൊരു അവസാനം പെട്ടെന്നൊന്നും പ്രതീക്ഷിക്കേണ്ട...


പ്ര .മോ .ദി .സം

No comments:

Post a Comment