ഇന്നത്തെ മാധ്യമങ്ങളിലെ രണ്ടു വാർത്തകളാണ് ഇന്നത്തെ "ഇസ"ത്തിന് പ്രേരണയായത്.
എവിടെയോ ഒരു രാഷ്ട്രീയകാരന് വെട്ട് കൊണ്ടത് അവൻ്റെ പാർട്ടിയായ ബി ജെ പി ക്കാരന് വെട്ട് കൊണ്ട് എന്ന് വെണ്ടക്ക അക്ഷരത്തിൽ കൊടുത്തിട്ടുണ്ട്..നമ്മൾ ന്യായമായും ചിന്തിക്കും അത് എതിർഭാഗത്തുള്ള സി പി എം കാരനോ കോൺഗ്രസ്സ്കാരനോ അല്ലെങ്കിൽ ലീഗ് എസ് ഡി പി ഐ ഇവരിൽ ആരെങ്കിലും ആയിരിക്കും എന്ന്.... പക്ഷേ വാർത്ത വായിച്ചാൽ മനസ്സിലാകും അത് രാഷ്ട്രീയം അല്ല കുടുംബവഴക്കും മുൻ വൈരാഗ്യവും ആയിരുന്നു എന്ന്...എന്നാലും "വേശ്യാ"മാധ്യമങ്ങൾ വെട്ട് കൊണ്ടവൻ്റെ പാർട്ടിയുടെ പേര് മറന്നില്ല...
അതേ ദിവസം തന്നെയുള്ള മറ്റൊരു വാർത്തയിൽ മാസങ്ങൾക്ക് മുൻപ് തലസ്ഥാനത്ത് മരണപ്പെട്ട രണ്ടു കോവിഡു മുന്നണി പോരാളികളുടെ കുടുംബത്തിൻ്റെ കടബാധ്യത പാർട്ടി അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച് ബാങ്കുകളിൽ അടച്ചു തീർത്ത വാർത്തയിൽ പാർട്ടിയുടെ പേരോ വിവരങ്ങളോ ഇല്ല..അത് ഭരണപാർട്ടിയായ മാർകിസ്റ്റ് പാർട്ടി ആയിരുന്നിട്ടും കൂടി....
ഒരു കൂട്ടം സഖാക്കൾ നന്മ ചെയ്ത വാർത്തയിൽ അവർക്ക് പാർട്ടിയുടെ പേര് കൊടുക്കുന്നതിൽ എന്തോ ഒരു തരം വല്ലായ്മ....അവർക്ക്
" കിരാത" വാർത്തകൾക്ക് "ഹൈപ്പു" നൽകി മാലോകരെ പറ്റിക്കുവാൻ മാത്രംആണ് താൽപര്യം.നാളെ ഇത്തരം വാർത്തകൾ പാർട്ടികൾ തിരിഞ്ഞും വന്നേക്കാം..
ഇവിടെയാണ് മാധ്യമങ്ങൾ ജാതിയും മതവും രാഷ്ട്രീയവും നിലനിൽപ്പിന് വേണ്ടി അവരുടെ നാവുകൾ ആക്കുന്നത് നമ്മൾ കാണുന്നത്.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ..അവസരങ്ങൾക്ക് വേണ്ടി എന്ത് നാറിയ പണിയും ചെയ്യുന്നത് കൊണ്ട് തന്നെയാണ് ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ പത്രപ്രവർത്തകരും മാധ്യമങ്ങളും ഉള്ള നാട് ഭാരതം എന്ന് വിളിച്ചു പറയാൻ മറ്റുള്ളവർക്ക് കഴിയുന്നത്. അതിവിടെ മാധ്യമങ്ങൾ ദിനംപ്രതി തെളിയിക്കുന്നുമു്ണ്ട്..
പ്ര. മോ .ദി. സം
No comments:
Post a Comment