ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതിൽ മുൻപന്തിയിൽ നിൽക്കുന്ന കന്നഡ ചിത്രം പഴയ ഒരു ഹിന്ദി സിനിമയായ മേരി ജംഗ് എന്ന ചിത്രത്തിൻ്റെ റീമേക്ക് ആണെങ്കിലും ഹിന്ദി
ഗീമിക്കുകൾ ഒന്നും പകർത്താതെ കന്നഡ സിനിമയുടെ പാശ്ചാത്തലത്തിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
തൻ്റെ മകളെ ഉപദ്രവിച്ച എംഎൽഎ യുടെ അനിയനെ കോർട്ട് പരിസരത്ത് വെച്ച് വെടിവെച്ചു കൊന്ന അമ്മ നേരിടുന്ന നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട കഥ ആയതുകൊണ്ട് തന്നെ ഇത് ഒരു കോർട്ട് ഡ്രാമയാണ്.
കന്നഡയിലെ അറിയപ്പെടുന്ന നടൻ അജയ് റായ് ,പ്രകാശ് ബലവാടി എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച് ചിത്രം വാദപ്രതിവാദങ്ങൾ കൊണ്ട് നമ്മളെ ത്രിൽ അടിപ്പിക്കുന്നു.
ഇത്തരം കുറെയേറെ ചിത്രങ്ങൾ മലയാളത്തിൽ അടക്കം നമ്മൾ കണ്ട് കഴിഞ്ഞതിനാൽ തന്നെ വലിയ പുതുമയൊന്നും തോന്നില്ല.
ഇതേപോലെഉള്ള ചിത്രങ്ങളിൽ പതിവായി പറയുന്ന നമ്മുടെ നിയമങ്ങളിലെ പോരായ്മകൾ ഇവിടെയും വിളിച്ചു പറയുന്നുണ്ട്..പണ്ടുമുതലേ നമ്മുടെ നിയമവ്യവസ്ഥയിലെ പ്രശ്നങ്ങൾ കൊണ്ട് കെട്ടികിടക്കുന്ന കേസുകൾ ധാരാളം ഉണ്ടെങ്കിലും അതിനൊരു പരിഹാരം കാണുവാൻ നാളിതുവരെയായി ട്ടും കഴിഞ്ഞിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്..
മടിയിൽ കനമുള്ളവരുടെ കേസുകൾ പെട്ടെന്ന് ഒത്ത് തീർപ്പാക്കി പോകുന്നത് ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment