Friday, June 10, 2022

ജേഴ്സി




ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സെലക്ഷൻ എപ്പൊഴും വലിയ കോമടിയാണ്.എറ്റവും നന്നായി കളിക്കുന്ന പതിനഞ്ച് പേരാണ് ടീമിൽ ഉണ്ടാകേണ്ടത് എങ്കിലും (ഇപ്പോഴും ഉണ്ടു എന്നത് ടീം സിലക്ഷൻ നോക്കിയാൽ കാണാൻ കഴിയും) ലോബിയുടെ പിന്തുണയിൽ അനർഹർ കയറി പറ്റുന്നത് പതിവായിരുന്നു.അത് കൊണ്ട് തന്നെ പ്രഗൽഭരായ ടാലൻ്റ് ഉള്ള പലർക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഉള്ള വാതിലുകൾ അടഞ്ഞു പോയിരുന്നു.







ഇന്നത്തെ കാലത്ത് ഐ പി എൽ പോലുള്ള മാമാങ്കം ഉള്ളത് കൊണ്ട് കഴിവുള്ളവൻ ശ്രദ്ധിക്കപ്പെടുന്നു ..അവനു ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഭാഗം ആയില്ല എങ്കിൽ പോലും വലിയൊരു സുരക്ഷിതമായ ഭാവിയും പണവും പേരും അംഗീകാരവും കിട്ടുന്നു.







നാടും കൊല്ലവും  സംഭവങ്ങളും എല്ലാം മാറ്റി പറയുന്നത് കൊണ്ടും ഈ സിനിമക്ക് ജീവിച്ചിരുന്ന ആൾക്കാരുമായോ  മരിച്ച ആളുകളുമായോ  ഒരു ബന്ധവും ഇല്ല എന്ന് പറയുന്നത് കൊണ്ടും ആരെ ഉദ്ദേശിച്ചാണ് ഈ സിനിമ ഉണ്ടാക്കിയത് എന്ന് വ്യക്തമല്ല എങ്കിലും അവഗണനയുടെ നെല്ലിപ്പലക കണ്ട രമൺ ലാമ്പ ആണോ ഷാഹിദ് കപൂർ അവതരിപ്പിച്ച കഥാപാത്രം എന്ന്ചിലപ്പോൾ ഒക്കെ തോന്നി പോകുന്നുണ്ട്.അദ്ദേഹത്തിൻ്റെ വിയോഗം പോലും ട്രാജഡി ആയിരുന്നു.







ക്രിക്കറ്റ് മെലാളൻമാരാൽ അവഗണിക്കപ്പെട്ടു ക്രിക്കറ്റിനോട് വിടപറഞ്ഞു എങ്കിലും  ജീവിതത്തിലും ക്രിക്കറ്റിലും ഒറ്റപെട്ടുപോകുന്ന അർജുൻ  സ്വപ്രയത്ന്ഫലമായി  പത്ത് വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് കളിക്കുന്നതും എല്ലാവരെയും അമ്പരപ്പിച്ചു തൻ്റെ സ്റ്റേറ്റ്സ് ടീമിനെ വിജയത്തിൽ എത്തിക്കുന്നതുമാണ് സിനിമ പറയുന്നത്.





രണ്ട് മണിക്കൂർ നാല്പത്തി അഞ്ച് മിനുട്ട് സിനിമ വെട്ടി ചുരുക്കി ഒതുക്കിയെങ്കിൽ നല്ലൊരു ദൃശ്യ അനുഭവം ആയേനെ..വേണ്ടാത്ത കുറെ സീനുകൾ ശരിക്കും ബോറടി നൽകുന്നു എങ്കിലും അർജുൻ ആയി ഷാഹിദ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു..സെൻ്റി സീനുകളിൽ ഒക്കെ ശരിക്കും അയാളുടെ വേദനകളും വേവലാതികളും നമുക്ക് അനുഭവിച്ചറിയാൻ പറ്റും




സ്പോർട്സ് ജേണനിൽ കുറെ അധികം ബയോപിക് സിനിമകൾ വരുന്നത് കൊണ്ട് കൂടിയാവണം അണിയറക്കാർ വേറെ തരത്തിൽ ഈ സിനിമയെ കൊണ്ടുപോകാൻ  ശ്രമിച്ചത്.


പ്ര .മോ .ദി .സം

Tuesday, June 7, 2022

നമ്മുടെ ശത്രുക്കൾ





നൈജീരിയയിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളും അടക്കം അൻപതോളം പേരെ "മുസ്ലിം" തീവ്രവാദികൾ വെടിവെച്ചു കൊന്നിരുന്നു...അതാരെങ്കിലും അറിഞ്ഞായിരുന്നോ? ഇന്ന് വെകിളി പിടിച്ച് നടക്കുന്നവരെ ഉദ്ദേശിച്ചാണ്..


ഈ കൊലപാതകത്തെ നമ്മളെ മതനിന്ദയുടെ പേരിൽ മാപ്പ് പറയിക്കാൻ തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്ന

 ആരെങ്കിലും അപലപിച്ചു കണ്ടിരുന്നോ? അല്ലെങ്കിൽ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തൂ എന്ന് എങ്കിലും തോന്നിയോ?



ഈ ആക്രമണത്തിൽ ഒന്നും മിണ്ടാതെ വായിൽ പഴം തിരുകി നിൽക്കുന്ന ഖത്തർ, കുവൈത്തു,സൗദി തുടങ്ങി പത്തു ഇരുപതോളം മുസ്ലിം രാജ്യങ്ങൾ ആണ് പ്രവാചക നിന്ദ ആരോപിച്ച് നമ്മളെ മര്യാദ പഠിപ്പിക്കുവാൻ ശ്രമിക്കുന്നത്. 


ഈ കൂട്ടത്തിൽ ഖത്തർ ആണ് പണ്ട് *മതനിന്ദ *നടത്തിയ ഒരുത്തന് ചാവുന്നത് വരെ അവിടെ അഭയം നൽകിയത് എന്നതാണ് വലിയ തമാശ.


"പ്രവാചകൻ" ഒക്കെ  നമുക്ക് വിശ്വാസവും പ്രതീക്ഷയും ആശ്വാസവും മറ്റും ആണ്..പക്ഷേ പള്ളിയിൽ  ക്രൂരമായി കൊല്ലപ്പെട്ടത് ജീവിച്ചിരിക്കുന്ന പച്ച മനുഷ്യർ  ആണ്..


പല പ്രതീക്ഷകളും വെച്ച് പുലർത്തി ഈ ലോകത്ത് ജീവിക്കുവാൻ ആഗ്രഹിച്ചവർ..അതൊരു *മിത്ത്* അല്ലായിരുന്നു.. യാഥാർത്ഥ്യം ആയിരുന്നു.അവരാണ് അവിടെ പിടഞ്ഞു വീണു മരിച്ചത്..


കൊലയാളികൾക്ക് ഫണ്ട് നൽകുന്നവരെ  ബാൻ ചെയ്തു പ്രതിരോധിച്ചു കീഴ്‌പ്പെടുത്തുവാൻ ലോകം തീരുമാനിച്ചാൽ ഈ കൂട്ടത്തിലെ പല രാജ്യങ്ങളും നന്നേ ബുദ്ധിമുട്ടും..


ഭാരതം ചിലപ്പോൾ തെറ്റ് രാജ്യത്തിൻ്റെ അല്ലെന്ന് അറിഞ്ഞിട്ടും കാര്യങ്ങളുടെ ഭാവി പ്രശ്നങ്ങൾ മനസ്സിലാക്കി ഒരല്പം പിന്നോട്ടെക്ക് പോയിരിക്കാം..അത് തലകുനിക്കൽ ആണെന്ന് തെറ്റിദ്ധരിക്കരുത്..അത് നിലനിൽപ്പിൻ്റെ നയതന്ത്രം ആണ്..നമ്മുടെ ജനങ്ങൾക്ക് വേണ്ടി ഭരണാധികാരികൾക്ക് അങ്ങിനെ ചെയ്യാനേ പറ്റൂ.. അത് ഈ സർകാർ എന്നല്ല സകല മതങ്ങൾക്കും ഒരു പോലെ പ്രാധാന്യം കൽപ്പിക്കുന്ന നാട്ടിലെ ഏതു സർകാർ ആയാലും ഇത് തന്നെയാണ് ചെയ്യുക...അല്ലാതെ ഒരു മതത്തിന് മാത്രം പ്രശ്നം വരുമ്പോൾ സടകുടഞു എഴുനേൽക്കാൻ മറ്റുള്ളവരെ പോലെ  ഭാരതം മിനക്കെടാറില്ല


വാൽക്കഷ്ണം: നമ്മുടെ ഏറ്റവും വലിയ ശത്രു പാക്കിസ്ഥാ നോ ,ചൈനയൊ അല്ല നമ്മുടെ നാട്ടിൽ ജീവിച്ചു നമുക്ക് എതിരെ പ്രവർത്തിക്കുന്നവർ ആണ്. പത്തിരുപത് മിനിട്ട് നേരത്തെ സംവാദം വെട്ടിച്ചുരുക്കി പ്രവാചക നിന്ദ സൃഷ്ടിച്ചെടുത്തവനെ സമ്മതിക്കണം....കഥയറിയാതെ ആട്ടം കാണുന്നവരെയും..


പ്ര .മോ. ദി .സം

സെൽഫി




വിദ്യാഭാസ മേഖല വലിയൊരു കച്ചവട സാധ്യത ഉള്ള സ്ഥലമാണ്.അത് കൊണ്ട് തന്നെയാണ് പല സ്ഥാപനങ്ങളും പലരും കയ്യടക്കി വെച്ചിരിക്കുന്നത്.ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനം കടക്കുന്നവരെ റാഞ്ചാൻ വലിയൊരു റാക്കറ്റ് അവിടെ പക വിഭാഗങ്ങൾ ആയി വലവിരിച്ച് നിൽപ്പുണ്ട്..അങ്ങനെയുള്ള വലയിൽപെട്ടവരിൽ ചിലർ പഠിച്ചു രക്ഷപ്പെടുന്നു.ചിലർ സകല തരികിടയും അഭ്യസിക്കാൻ ഇറങ്ങുന്നു.






അച്ഛൻ്റെ നിർബന്ധം കൊണ്ട് മാത്രം എൻജിനീയറിങ് കോളേജിൽ എത്തിപെട്ടവൻ താൻ ഇവിടെ  വേണ്ടാത്ത ഡൊണേഷൻ എന്ന പേരിൽ വഞ്ചിക്കപ്പെട്ടതു മനസ്സിലാക്കുമ്പോൾ പണത്തിന് "വിലയില്ലാത്ത "അച്ഛനെ പണം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു..ആദ്യം ആദ്യം പണം കൊടുത്ത അച്ഛൻ പിന്നീട് കൊടുക്കാതായപ്പോൾ സുഹൃത്തുക്കളുമായി ചേർന്ന് പണം ഉണ്ടാക്കുവാൻ അഡ്മിഷൻ മാഫിയ ലോബി ഉണ്ടാക്കുന്നു.






നിലവിലെ രാക്കററുകളുടെ ചതി കൊണ്ട്   ആദ്യ ശ്രമത്തിൽ തന്നെ പാളി പോകുകയും  കടകാരനായി മാനഹാനി ഭയന്ന് സുഹൃത്ത് ആത്മഹത്യ ചെയ്യുകയും ആയപ്പോൾ അവൻ റാക്കറ്റ്ന് എതിരെ പ്രവർത്തനം ആരംഭിക്കുന്നു.






പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് സെൽഫി പറയുന്നത്.നമ്മുടെ വിദ്യാഭാസ രംഗത്തെ പിടിപ്പുകേട് മുഴുവൻ കാണിക്കുന്നില്ല എങ്കിലും അന്യ സംസ്ഥാനങ്ങളിൽ നടക്കുന്ന മെഡിക്കൽ എൻജിനീയറിങ് സീറ്റ് റാക്കറ്റിലെ ഉള്ളുകള്ളികൾ വ്യക്തമായി പറഞ്ഞു പോകുന്നുണ്ട്.






അമ്മയെ എപ്പൊഴും വാഴ്ത്തിപാടുന്ന പലരും അച്ഛൻ്റെ നിശബ്ദ സ്നേഹം കാണാതെ തെറ്റിദ്ധരിക്കുന്നു.. ആ കാര്യം കൂടി  സിനിമ പറഞ്ഞു വെക്കുന്നുണ്ട്.


പ്ര .മോ .ദി. സം

Sunday, June 5, 2022

വിക്രം

 



*നല്ല രീതിയിൽ  ആർക്കും കണ്ടിരിക്കാവുന്ന ശരാശരി (ഒരു  അജിത്ത്  വിക്രം / വിജയ്  സ്റ്റൈൽ) സിനിമ തള്ളി മറിച്ചു ഭയാനക ഹൈപ്പോക്കെ കൊടുത്ത് കാണാൻ പോകുന്നവന് അമിതപ്രതീക്ഷ ഒക്കെ വാരി വിതറിയത് ഫാൻസ് ചെയ്ത വലിയ തെറ്റ്.. അവസാനം കണ്ടു കഴിയുമ്പോൾ അവന്   ഈ കാരണം കൊണ്ട് തന്നെ നല്ലവണ്ണം ഇതത്ര രസിക്കാൻ പറ്റില്ല..കാരണം തള്ളി മറിച്ചത് പോലെ അവനതിൽ  ഒന്നും കാണാൻ ഇടയില്ലാത്ത സിനിമ.





" കമലിൻ്റെ മടങ്ങി വരവ്..ലോകേഷ്  മാജിക്ക്... തേങ്ങാ കൊല എന്നൊക്കെ പറഞ്ഞ് പോയി നോക്കുമ്പോൾ നമ്മുടെ പണ്ടത്തെ "കൗരവരിൽ" മമ്മൂട്ടി എങ്ങിനെ ആയിരുന്നോ അത് പോലെ...വിഷ്ണു വർദ്ധൻ ,തിലകൻ,ബാബു ആൻ്റണി ഒക്കെ പൂണ്ടു വിളയാടി പിന്നെ ഉള്ള മമ്മൂട്ടി ഇല്ലെ അത്രയേ ഉള്ളൂ..സംവിധായകൻ്റെ മാജിക് ഒന്നും ഇല്ല ഇതൊക്കെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ആയി കൊല്ലത്തിൽ അഞ്ചാറു എണ്ണം എങ്കിലും വരും.



* ഇത് ഒരു ഫഹദ് ഫാസിൽ പൂണ്ടു വിളയാട്ടം ആണ്..ഇടവേള വരെ എങ്കിലും..ഇത്രക്ക് നന്നായി ഇങ്ങിനെ ഒരു ചിത്രത്തിൽ മലയാളത്തിൽ പോലും ഫഹദിനെ കണ്ടിട്ടില്ല..ഇതൊരു ചെമ്പൻ വിനോദ് ചിത്രമാണ്...കലാഭവൻ മണിയെ പോലെ ചെമ്പൻ തമിഴു മാർക്കറ്റ് പിടിക്കുന്ന കാലം വിദൂരമല്ല.



* അടി, ഇടി ,പുക, വെടിവെപ്പ്,കൊല അങ്ങിനെ പോകുന്ന രണ്ടാം പകുതി നന്നായി വെറുപ്പിക്കുന്ന തരത്തിൽ ആണ്..തിയേറ്റർ ആയത് കൊണ്ട് സൗണ്ട് സിസ്റ്റത്തിൽ അതിൻ്റെതായ ഗുണം കിട്ടും.അനിരുദ്ധിൻ്റെ ബാക് ഗ്രൗണ്ട് സംഗീതം നല്ലവണ്ണം വർക് ഔട്ട് ആയിട്ടുണ്ട്.


സാധാരണ മൽട്ടിസ്റ്റാർ സിനിമകളിൽ  വില്ലൻ വേഷങ്ങളിൽ  ആകുമ്പോൾ അസാധാരണ സംഭവം ആകുന്ന വിജയ് സേതുപതി ചിലപ്പോൾ ഒക്കെ വെറുപ്പിക്കുന്ന അവസ്ഥയിൽ തന്നെ ആണ്.


*ചെറിയ റോളുകളിൽ ആണെങ്കിലും നറൈൻനും കാളിദാസ് ജയറാമും തന്യ എന്ന ഓഫിസറും നന്നായി...അവരുടെ സ്റ്റണ്ട് പുതുമതന്നെ ആണ്.. സൂര്യ യുടെ എൻ്റെറിങ് കിടു തന്നെയാണ്.


*അധികം പ്രതീക്ഷ ഒന്നും കൊടുക്കാതെ നല്ല അടിയും ഇടിയും ആക്ഷനും ഒക്കെ ഉള്ള ചിത്രം എന്ന രീതിയിൽ പോയി കണ്ടാൽ നല്ലവണ്ണം രസിച്ചു മടങ്ങിവരാൻ പറ്റും.


പ്ര .മോ .ദി .സം

കീടം

 



സ്വന്തമായി സൈബർ സെക്ക്യുറിട്ടി സ്റ്റാർട്ട് അപ്പ് നടത്തുന്ന രാധിക എന്ന യുവതി തൻ്റെ പ്രോഫഷനൽ  എതിക്സ് കൃത്യമായി പാലിക്കുന്ന ആളാണ്. പ്രായമായ അച്ഛനോടൊപ്പം കഴിയുന്ന അവർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ നമ്മളിൽ ഓരോരുത്തർക്കും ഉണ്ടായതോ ഉണ്ടാവാൻ പോകുന്നതോ ആണ്.



മറ്റുള്ളവരുടെ സ്വകാര്യത എല്ലാവരും മാനിക്കണം എന്നുള്ളത് കൊണ്ട് തന്നെ മറ്റുള്ളവരുടെ സ്വകാര്യതയുടെ അവസാന വാക്കായ ഫോൺ ഹാക്ക് ചെയ്യുവാൻ വലിയ പണം ഓഫർ കിട്ടിയിട്ടും വിസമ്മതിക്കുന്ന അവള് ഒരു കൂട്ടം ക്രിമിനലുകളുടെ സൈബർ ആക്രമണത്തിന് ഇരയായി മാറുന്നു.പോലീസിൽ പരാതി പെട്ടത് കൊണ്ട് ഈ കാലത്ത് വലിയ ശിക്ഷ കിട്ടില്ല എന്നതും  നമ്മുടെ നിയമത്തിലെ പാളിച്ചകളും പിന്നീട് അവളുടെ അച്ഛന് ഉണ്ടായ അനുഭവങ്ങളും അവളെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നു .



പിന്നീട് അങ്ങോട്ട് അവരുടെ പിന്നാലെ പോകുന്ന അവളുടെ നീക്കങ്ങളുടെ പരിണിത ഫലങ്ങൾ സിനിമയെ ത്രില്ലർ മൂഡിൽ എത്തിക്കുന്നു.നമ്മുടെ കൊച്ചിയിൽ ഇതൊക്കെ നടക്കുമോ എന്നുള്ള ചിന്ത മുൻപുള്ള പത്രവാർത്തകളിൽ കൂടി സഞ്ചരിച്ചാൽ തലസ്ഥാനത്തെ സംഭവങ്ങൾ കാണിച്ചു തരും.ഇത് കേരളമാണ് ഇവിടെ ഇതൊന്നും നടക്കില്ല എന്നത് വെറും തള്ളി മറിക്കലാണെന്ന് നമുക്ക് പണ്ടെ ബോധ്യപ്പെട്ടത് ആണല്ലോ.



രജീഷ് വിജയൻ,ശ്രീനിവാസൻ കോംബോയുടെ അഭിനയമാണ് ചിത്രത്തിൻ്റെ പ്രത്യേകത..വിജയ് ബാബു എന്ന പോലീസ് ഉദ്യോഗസ്ഥനും മണികണ്ഠൻ പട്ടാമ്പി അടക്കം വില്ലന്മാർ ഒക്കെ അവരുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.


ചെറിയ ചിത്രം ആണെങ്കിലും വലിയ കാര്യങ്ങളൊക്കെ പറയുന്ന ചിത്രം നമ്മുടെ സൈബർ ക്രൈം നിയമത്തിലെ പോരായ്മകൾ ഒക്കെ കൃത്യമായി പറയുന്നുണ്ട് .




പ്ര .മോ. ദി. സം

Friday, June 3, 2022

കുറ്റവും ശിക്ഷയും


 


ടൈറ്റിൽ രംഗങ്ങൾ കാണുമ്പോൾ ത്രില്ലടിപ്പിച്ച സിനിമ പിന്നീട് അങ്ങോട്ട് ഒരു ഡോക്യുമെൻ്ററി മാത്രം ആയി പോയ അവസ്ഥയാണ് ഈ സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തർക്കും തോന്നുക.



ത്രിൽ അടിപ്പിച്ചു പ്രേക്ഷകരെ പിടിച്ചിരുത്താൻ പറ്റിയ കഥ കയ്യിൽ കിട്ടിയിട്ടും അത് പറ്റിയ ആളുകളെ കൊണ്ട് തിരക്കഥ എഴുതിക്കാൻ പറ്റാത്തതാണ് രാജീവ് രവിയുടെ അബദ്ധം..അതോ സ്വന്തം അനുഭവകഥ രാജീവ് രവിക്ക് പറഞ്ഞുകൊടുത്തു അദ്ദേഹത്തിൻ്റെ ശൈലിയിലെ തിരക്കഥ തയ്യാറാക്കി കൊടുത്ത സിബി തോമസിൻ്റെ പിടിപ്പ് കേടോ?



മുൻപ് ഇറങ്ങിയ ഒരു തമിഴു സിനിമയുമായി സാമ്യം ഉള്ള തീം ആണെങ്കിലും തിരക്കഥയുടെ, സംവിധാനത്തിൻ്റെ പോരായ്മകൾ കൊണ്ട് എങ്ങും എത്താതെ അവസാനിക്കുകയാണ് ചിത്രം.




ഒരു ജ്വല്ലറി മോഷണം അന്വേഷിക്കുന്ന ഇൻസ്പെക്ടറുടെയും ഷാഡോ പോലീസ്കാരുടെയും അന്യ സംസ്ഥാനത്തുള്ള അന്വേഷണത്തെക്കാൾ അവരുടെ മാനസിക സംഘർഷങ്ങൾക്ക് കൂടി മുൻതൂക്കം കൊടുത്തു കൊണ്ടു വേറെ രീതിയിൽ പറയാൻ ശ്രമിച്ചു എങ്കിലും ആസിഫ് അലിയും അലൻസിയരും മാത്രം പാത്ര സൃഷ്ടിയിൽ ശോഭിക്കുംപോൾ സണ്ണി വെയിൻ,സെന്തിൽ കൃഷ്ണ,ഷറഫുദ്ദീൻ എന്നിവർ വെറും "ഷാഡോ' കളായി മാത്രം ഒന്നും ചെയ്യാനില്ലാത്ത നിൽക്കുകയാണ്.



പോലീസുകാർ അടക്കം ഭയക്കുന്ന ഒരു ഗ്രാമത്തെ കാണിക്കുമ്പോൾ കാണികൾക്ക് ഉണ്ടാകേണ്ട ഇംപാക്ട് പോലും നൽകുവാൻ സംവിധായൻ ശ്രമിച്ചില്ല എന്നത്  വലിയ ന്യൂനതയായി പോയി.ഇത്തരം "കുറ്റം" ചെയ്ത സംവിധായകനും തിരക്കഥാ കാരനും ഉള്ള "ശിക്ഷ "തന്നെയാണ് ചിത്രത്തിൻ്റെ ഒഴിഞ്ഞ കസേരകൾ


പ്ര .മോ .ദി .സം

Wednesday, June 1, 2022

ജോ ആൻഡ് ജോ


 


"എടാ വീട്ടിൽ മുഴുവൻ സമയം എന്നെ കണ്ടിരിക്കുന്ന എന്നെ കുറിച്ച് അറിയണം എങ്കിൽ എന്നോട് ചോദിച്ചാൽ പോരേ...മറ്റുള്ളവർ പറഞ്ഞു തരുന്നത് കൊണ്ട് അറിയണോ?"



ജോമോൾ ഇങ്ങിനെ ഒരു ചോദ്യം ജോമോന് മുന്നിൽ  വെക്കണം എങ്കിൽ അതെന്തു കൊണ്ടായിരിക്കും എന്ന് ചിലർക്കൊക്കെ മനസ്സിലാകും.രണ്ടു കുട്ടികൾ ഉള്ള വീട്ടിൽ അവർ എപ്പൊഴും കീരിയും പാമ്പും പോലെ ആയിരിക്കും.പരസ്പരം കടിച്ചു കീറുന്ന സ്വഭാവവും പരസ്പരം കുറ്റം കണ്ടുപിടിച്ചു  അച്ഛൻ്റെയും അമ്മയുടെയും അടി വാങ്ങി കൊടുക്കുവാൻ മത്സരിക്കും എങ്കിലും അവർക്കിടയിൽ ഒരിക്കലും മായാത്ത സ്നേഹം ഉണ്ടായിരിക്കും.





അങ്ങിനെ ഒരു വീട്ടിലെ കുടുംബ പ്രശ്നങ്ങളും അവരുടെ സുഹൃത്തുക്കളുടെ കളി തമാശകളും ഒക്കെ പറഞ്ഞു പോകുന്ന ചിത്രത്തിൽ നമ്മെ അമ്പരിപ്പിക്കുന്ന കഥയൊ ട്വിസ്‌റ്റ് ഒന്നും ഇല്ല ..പറയേണ്ടത് ബോറടിപ്പിക്കാതെ കൃത്യമായി പറയുന്നുണ്ട്.




ഒരു കൊവിഡ് കാലത്താണ് കഥ നടക്കുന്നത് അത് കൊണ്ട് മാത്രം ഇപ്പൊൾ കാണുമ്പോൾ ഒരു "പഴയ" ഗന്ധം ഉണ്ടു താനും.ചിലപ്പോൾ ഒക്കെ സംവിധായകൻ " കാലം" മറന്ന് പോകുന്നു ഉണ്ട്.



ജോമോന് ചിരിക്കുമ്പോൾ പോലും ഗൗരവം ആണ് വരുന്നത്.മസില് പിടിച്ചു നിൽക്കുന്ന മുഖഭാവം ആണ് കൂടുതലും... തൂറാൻ മുട്ടുന്ന  തരത്തിലുള്ള  മുഖഭാവം ഇനിയെങ്കിലും ഉപേക്ഷിക്കണം.. ആ നസ്റിൻ,മറ്റെ കൂട്ടുകാരൻ  ഒക്കെ ചെയ്യുന്ന നാട്യമില്ലത്ത സ്വാഭാവിക അഭിനയം  കണ്ടു പഠിക്കാൻ എങ്കിലും അയാള് ശ്രമിക്കേണ്ടതാണ് ആയിരുന്നു.നിഖില വിമൽ ,ജോണി ആൻ്റണി, അമ്മ,അമ്മൂമ്മ ഒക്കെ അടിപൊളി


പ്ര .മോ. ദി .സം