വല്യ ഹൈപ്പിൽ തുടങ്ങി പിന്നീട് ശൂ എന്നായി പോകുന്ന കുറേ ചിത്രങ്ങൾ കണ്ടിട്ടുണ്ട്.. അതുപോലെ ഉള്ള ഒരു വെബ് സീരിസ് ആണ് വിജയ് സേതുപതി ആദ്യമായി അഭിനയിച്ചു എന്ന് പറയുന്ന ഈ സീരീസ്.
തമിഴ് നാട്ടിലെ അതിർത്തിയിൽ ശരീരം ഇല്ലാതെ കിട്ടുന്ന തലയെ കുറിച്ച് പോലീസിന്റെ അന്വേഷണം ആണ് ചിത്രം പറയുന്നത്.. ആദ്യ എപ്പിസോഡ് കണ്ടാൽ മികച്ച ത്രില്ലർ ആയി മുന്നോട്ടു പോകുന്നു എന്ന് കരുതുന്ന നമ്മളെ ഏകദേശം "വിഡ്ഢികൾ" ആക്കി ഓരോരോ ഭാഗങ്ങൾ മുന്നോട്ട് പോകുകയാണ്..
തിയേറ്റർ തുടർ പരാജയങ്ങൾ കൊണ്ട് ഗതികെട്ട സേതുപതി ഈ സീരിസിനു എന്തിനു "തലവെച്ചു " കൊടുത്തു എന്ന് മനസിലാവുന്നില്ല. ഇതുകൊണ്ട് അദ്ദേഹത്തിന് ഒരു ഉപകാരവും കിട്ടില്ല.
പത്തോളം ഭാഗങ്ങളിൽ നിർമിച്ച സീരീസ് അന്വേഷണം മുന്നോട്ടു പോകുമ്പോൾ പോലീസുകാർക്ക് ഉണ്ടാവുന്ന പലതരം തടസ്സങ്ങൾ കാണിക്കുന്നു എങ്കിലും ഒരു ക്രൈം ത്രില്ലർ ആക്കി കൊ ണ്ടുപോകുവാൻ ഒരു പ്രയത്നവും കണ്ടില്ല
പ്ര.മോ.ദി.സം

No comments:
Post a Comment