സ്ത്രീ സുരക്ഷ എന്നാൽ അവളുടെ ശരീരത്തിന്റെ മാത്രം സുരക്ഷയല്ല.. ഇപ്പോൾ ഉള്ള പല രാഷ്ട്രീയക്കാരും കെട്ടിഘോഷിക്കുന്നത് പാതിരാത്രിക്ക് പോലും സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകുവാൻ ഉള്ള സാഹചര്യം സൃഷ്ടിക്കും എന്നാണ്.
പാതിരാത്രി അവൾ ഒറ്റയ്ക്ക് പോയാൽ മാത്രം മതിയോ? അവൾക്കു സാമൂഹിക സുരക്ഷക്ക് പുറമെ സ്വാതന്ത്രവും സാമ്പത്തിക സുരക്ഷ കൂടി ഉണ്ടാക്കുവാൻ എന്താണ് ശ്രമിക്കാത്തത്... ശ്രമിച്ചാലും അതെന്താ ഇതുപോലെ പരസ്യ പ്പെടുത്താത്തത്.
സ്ത്രീകൾ ഇന്ന് പല കുടുംബത്തിലും അടിമകൾ തന്നെയാണ്.. പുരുഷന്റെ തണലിൽ മാത്രം വളരാൻ ബന്ധിക്ക പെട്ടവൾ.. അവർക്കു സാമ്പത്തിക സുരക്ഷ ഉണ്ടായാൽ മാത്രമേ മോചനം കിട്ടുകയുള്ളൂ..
ഈ കാര്യങ്ങൾ വളരെ യുക്തി പൂർവ്വം ഈ സിനിമയിൽ ഉൾപ്പെടുത്തിയത് ശിവകുമാർ മുറുകെശൻ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ്. സിനിമയുടെ കാഴ്ചയിൽ ബുദ്ധിപൂർവ്വമായി ഇത് നമ്മിലേക്ക് എത്തിക്കുന്നു.
വട്ടി പലിശക്കാരി നാട്ടുകാർക്ക് ശല്യം ആവുമ്പോൾ അവർ എങ്ങിനെയെങ്കിലും ചത്താൽ മതിയെന്ന് നാട്ടുകാർ ചിന്തിക്കുന്നു.. ഒരിക്കൽ അവർ അത്യസന്നനിലയിൽ മരണം കാത്തുകിടക്കുമ്പോൾ അവർ ജീവിക്കേണ്ടത് ചിലരുടെ ആവശ്യമാകുന്നു..
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കിളവിയുടെ പ്രയാണമാണ് സിനിമ.അതിനിടയിൽ കുറെയേറെ വൈകാരിക രംഗങ്ങൾ കടന്നു വരുന്നുണ്ട്.
രാധികയുടെ മേക്കോവർ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്..ശരിക്കും അവർ തായ് കിഴവിയായി ജീവിച്ചു..
പ്ര.മോ.ദി.സം

No comments:
Post a Comment