നമ്മുടെ രാജ്യത്ത് രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തി പണം സമ്പാദിക്കുന്ന കുറെയേറെ രാജ്യദ്രോഹികൾ ഉണ്ട്.. അവർ ഒക്കെ പല അസന്മാർകിക പ്രവർത്തനങ്ങൾക്ക് കൂട്ട് നിന്ന് സ്വയം സമ്പാദിക്കുമ്പോൾ നഷ്ട്ടം ഉണ്ടാകുന്നതു നമ്മുടെ രാജ്യത്തിന് തന്നെയാണ്.
ഒരു കാലത്ത് കള്ളക്കടത്തിന്റെ വലിയ കേന്ദ്രം ആയിരുന്നു കേരളത്തിന്റെ അതിർത്തിയിൽ ഉള്ള കാസർഗോഡ്.. പല തരത്തിൽ ഉള്ള കള്ളക്കടത്തു സാധനങ്ങൾ മംഗലാപുരം വഴി വരുന്നത് വിറ്റഴിക്കുവാൻ കേരളത്തിലെ വലിയ ഒരു ഹബ്ബ് ആയി അവർ കാസർഗോഡിനെ മാറ്റി.
അതിനൊപ്പം തന്നെ വളർന്നു വന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിതിയും വ്യാജ പാസ്പോർട്ട് നിർമാണവും കൂടിയായപ്പോൾ അവിടെ കാസർഗോഡ് എംബസി ആയി.
പലവിധ പ്രശ്നങ്ങളിൽ പെട്ടു ഒളിഞ്ഞു നടക്കുന്നവർക്കു രാജ്യത്ത് നിന്ന് ആളുമാറാട്ടം നടത്തിയുള്ള പ്രയാണത്തിനു ഈ എംബസി കൂട്ട് നിന്ന് കൊണ്ടിരുന്നു.
കള്ള കടത്തു സംഘങ്ങൾ പലപ്പോഴും ഇണങ്ങിയും പിണങ്ങിയും പല സംഘങ്ങൾ ആവുന്നത് അവരുടെ കുടിപകകൾ,
ഇതിനിടയിൽ ഇതേ കുറച്ചു അന്വേഷിക്കുവാൻ കേന്ദ്ര ഏജൻസി ഇവരെയൊക്കെ ഉൾപ്പെടുത്തി ഉണ്ടാക്കിയ വെബ് സീരീസ് നമുക്ക് ഒരുവിധത്തിൽ ഉള്ള ത്രില്ലിങ്ങും നൽകുന്നില്ല..
ആരെഴു എപ്പിസോഡ് ഉണ്ടെങ്കിലും ഒന്നുപോലും നമ്മളെ പിടിച്ചിരുത്ത്ന്നില്ല. അറിയപ്പെടുന്ന നടന്മാർ ഉണ്ടെങ്കിലും അവരൊക്കെ നല്ല പ്രകടനം നടത്തിയിട്ടു പോലും ആകർഷണമായി തോന്നിപ്പിക്കുവാൻ സംവിധായകന്റെ മിടുക്കുണ്ടായില്ല.
പ്ര.മോ.ദി.സം

No comments:
Post a Comment