Saturday, April 4, 2026

ഭീഷ്മർ

  



ധ്യാൻ ശ്രീനിവാസന്റെ സിനിമകൾ തിയേറ്ററിൽ പോയി കാണുന്നത് ചുരുക്കമാണ്.. ഒന്നാമത് മാസത്തിൽ തന്നെ രണ്ടും മൂന്നും സിനിമകൾ പുറത്തിറങ്ങും പിന്നെ അധികവും നമ്മൾക്ക് സൗകര്യമുള്ള തിയേറ്ററിൽ ഉണ്ടാവുകയും ഇല്ല..


പിന്നെ ഒരുപാട്  കാത്തിരിക്കാതെ തന്നെ പലരുടെയും ഫാൻ ബോയ് ആയതു കൊണ്ട്  പെട്ടെന്ന് തന്നെ  ഒറ്റിട്ടി വിറ്റു പോകുന്നത് കൊണ്ട് സ്വീകരണ മുറിയിൽ കാണാൻ പറ്റും എന്നത് കൊണ്ടും തിയേറ്റർ എക്സ്പീരിയൻസ് ആവശ്യമില്ലാത്തതു കൊണ്ടും റിസ്ക് എടുക്കാറില്ല..


ഇപ്പോൾ ഇറങ്ങുന്ന പലതരം വധം മൂവികളെക്കാൾ അത്യാവശ്യം കാണാൻ പറ്റാവുന്നത് ആവുന്നത് കൊണ്ട് അങ്ങിനെ നിരാശ നൽകാറുമില്ല..


അതുകൊണ്ട് തന്നെയാണ് ആശിച്ച പടത്തിനു ടിക്കറ്റ് ഇല്ലാത്തതു കൊണ്ട് ഭീഷ്മർക്ക് കയറിയത്‌. കുഴപ്പം ഒന്നും ഇല്ല കണ്ടിരിക്കാൻ പറ്റിയ സിനിമ തന്നെയാണ്.. ഈസ്റ്റ്‌ കോസ്റ്റ് വിജയൻ ചിത്രങ്ങളിൽ സാധാരണ ഉള്ളത് പോലെ നല്ല പാട്ടുകളും കൂടിയുണ്ട്.


പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെട്ടു പോകുമ്പോൾ ജീവിതത്തിൽ ഉടനീളം വേദന അനുഭവിക്കുന്നവൻ മറ്റുള്ളവരുടെ പ്രേമം സാക്ഷാത് കരിക്കുവാൻ ഇറങ്ങി പുറപ്പെടു മ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.


അതു സ്ഥിരം ശൈലിയിൽ പോവാതെ അല്പം സസ്പെൻസ് ഒക്കെ കരുതി വെച്ചാണ് മുന്നോട്ടു പോകുന്നത്.. എന്തായാലും ചിത്രം നിരാശപ്പെടുത്തില്ല.


പ്ര.മോ.ദി.സം 

No comments:

Post a Comment