Thursday, January 13, 2022

ബ്ലഡ് മണി

 


പേര് സൂചിപ്പിക്കുന്നത് പോലെ ചോരയുടെ പണത്തിൻ്റെ കഥയാണ്.വിദേശങ്ങളിൽ കൊല്ല പെട്ട ആളുടെ ആശ്രിതർക്ക്  അവർ ആവശ്യപ്പെടുന്ന പണം കൊടുത്താൽ, അത് പ്രകാരം അവർ മാപ്പ് എഴുതി നൽകിയാൽ കുറ്റവാളി ജയിൽ മോചിതനാകും.അങ്ങിനെ കൊടുക്കുന്ന പണത്തിനാണ് ബ്ലഡ് മണി എന്ന് പറയുന്നത്.ഇത് പ്രകാരം പല വിദേശികളും പുതു ജന്മത്തിലെക്കു വന്നിട്ടുണ്ട്.







തമിൾ നാട്ടിൽ നിന്നും കുവൈറ്റിൽ ജോലിക്ക് പോയ സഹോദരങ്ങൾ ഇങ്ങിനെ ഒരു സംഭവത്തിൽ പെട്ട് പോകുകയും അവർ ആവശ്യപ്പെട്ട പണം സ്വരൂപിച്ച് കൊടുത്തിട്ടും തൂക്കുകയർ എന്ത് കൊണ്ട് കിട്ടി എന്ന് അന്വേഷിക്കുന്ന ഒരു മാധ്യമപ്രവർത്തകയുടെ കഥയാണ് ഈ തമിൾ ചിത്രം.





വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തിൻ്റെ ആവിഷ്കാരം കൂടിയാണിത്.ദരിദ്രകുടുബത്തിന് അവർ ആവശ്യപ്പെട്ടത് മുപ്പത് ലക്ഷം ആയത് കൊണ്ട് തന്നെ അതുണ്ടാക്കുവാൻ പറ്റുന്നില്ല എങ്കിലും  എങ്ങിനെയോ അഞ്ച് ലക്ഷം രൂപ വസ്തുവും മറ്റും വിറ്റ് ഉണ്ടാക്കുകയും ബാക്കി   പലരുടെയും ശ്രമത്താൽ ഒരു ട്രസ്റ്റ് നൽകുകയും ചെയ്യുന്നു ..എന്നിട്ടും ഈ പണം അർഹരുടെ കയ്യിൽ എത്തിപെട്ടിട്ടില്ല എന്ന് മനസ്സിലാക്കിയ മാധ്യമ പ്രവർത്തക അതിനു പിന്നാലെ പോകുകയും ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നതാണ് ചിത്രം പറയുന്നത്.




ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് മുനവറലി തങ്ങൾ ഇടപെട്ടത് കൊണ്ടാണ് ഇരുപത്തി അഞ്ച് ലക്ഷം കിട്ടുന്നത് എന്നും ജാതി മതം നോക്കാതെ എല്ലാവരെയും സഹായിക്കുന്ന അദ്ദേഹത്തിൻ്റെ പിതാവാണ് പാണക്കാട് ശിഹാബ് തങ്ങൾ എന്നും ചിത്രത്തിൽ എടുത്ത് പറയുന്നുണ്ട്.നന്മകൾ ലോകം അറിയട്ടെ എന്ന നിലക്ക് ഇത്തരം വെളിപ്പെടുത്തലുകൾ സ്വാഗതാർഹം തന്നെയാണ്.പ്രത്യേകിച്ച് മലയാളി ആണോ മുസ്ലിം ആണോ എന്നൊന്നും നോക്കാതെ ജീവൻ രക്ഷിക്കുവാൻ ഇടപെട്ട ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്.


പ്ര .മോ .ദി. സം

Tuesday, January 11, 2022

ബ്രോ

 



വീട്ടിലെ പ്രാരാബ്ദങ്ങൾ കാരണം ചെറിയ വയസ്സിൽ തന്നെ നായകനെ ഗൾഫിൽ അയക്കുന്നു.അനിയത്തിയുടെ രോഗം കൊണ്ട് കടം കയറി വീട് മുടിഞ്ഞു പോകും എന്നായപ്പോൾ അവൻ്റെ അപ്പന് മറ്റു വഴികൾ ഇല്ലായിരുന്നു.





വിദ്യാഭ്യാസത്തിൽ നിന്നും അച്ഛനമ്മമ്മാരുടെ സരക്ഷണത്തിൽ നിന്നും അനിയത്തിയുടെ കൊഞ്ചലും കൂട്ടുകാരിയുടെ സാമീപ്യവും ഒക്കെ നഷ്ട്ടമാവുംപോൾ അവൻ തീർത്തും ഒറ്റപ്പെട്ടു ജീവിക്കേണ്ടി വരുന്നു.ക്രമേണ അവനിൽ അച്ഛനോടുള്ള വിദ്വേഷം വളരുന്നു.അതവൻ എല്ലായ്പ്പോഴും പ്രകടിപ്പിക്കുന്നു.





അനിയത്തിയുടെ മരണം അവനെ തിരികെ വീണ്ടും നാട്ടിലേക്ക് എത്തിക്കുന്നു. സ്വന്തം വീട്ടിൽ ആരോടും അധികം ഇടപഴുകാതെ ഏകനായി നിൽക്കുന്ന അവൻ്റെ മുന്നിൽ അവനു കാണുവാൻ മാത്രമായി അനിയത്തി പ്രത്യക്ഷപ്പെടുന്നു.പിന്നെ അവളുടെ ഓരോരോ ആഗ്രഹങ്ങൾ അവൻ ചെയ്തു കൊടുക്കുന്നു. യാത്ര ചെയ്യുന്നു...കൂട്ട് കാരെ കാണുന്നു.കൂട്ടത്തിൽ അവൻ്റെ നഷ്ടപ്പെട്ടു പോയി എന്ന് വിചാരിച്ച ആഗ്രഹങ്ങൾ അവളും നടത്തി കൊടുക്കുന്നു.





നമ്മൾ ഏറ്റവും സ്നേഹിച്ച ആൾ, എപ്പൊഴും  ഒന്നിച്ചു വേണം എന്ന് ആഗ്രഹിക്കുന്ന ആൾ ,മരിച്ചു പോയാൽ നമുക്ക് മാത്രം കാണാൻ പറ്റുന്ന രീതിയിൽ വരുമെന്ന വിശ്വാസം അവനെ കൊണ്ട്  ഇങ്ങിനെ  പലതും ചെയ്യിക്കുന്നതാവാം...വെറും തോന്നൽ...അല്ലെങ്കിൽ അവനു കാണാൻ മാത്രം  അവനെ അത്രക്ക് ഇഷ്ട്ടമുള്ള അവളുടെ ആത്മാവ് അവിടെ മറ്റാരും കാണാതെ വന്നിട്ടുണ്ടാകാം...അതൊക്കെ സംവിധായകൻ ഓരോരുത്തരുടെ ചിന്തകൾക്ക് വിടുന്നു.വിശ്വസിക്കാം വിശ്വസിക്കാതെ ഇരിക്കാം..





ഈ കഥ കേട്ടിട്ടുണ്ടോ? ഇത്തരം കഥയുള്ള  ഒരു സിനിമ കണ്ടിട്ടുണ്ടോ?തീർച്ചയായും പലരും കണ്ടിട്ടുണ്ടാകും അഞ്ജലി മേനോൻ പൃഥ്വിരാജ്,നസ്രിയ,ഒരു വാൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ "കൂടെ"

എന്ന ചിത്രത്തിൻ്റെ തെലുഗു റീ മേക്ക് ആണ് ഈ ബ്രോ. 


അഞ്ജലി മേനോൻ ചെയ്തതിൽ കുറെ വെട്ടി ഒതുക്കി നല്ല രീതിയിൽ ചിത്രം മുന്നോട്ട് കൊണ്ടു പോയിട്ടുണ്ട്..നടീനടന്മാരുടെ പ്രകടനവും കൊള്ളാം..


പ്ര .മോ. ദി. സം

83

 



കപിൽ ദേവ്..ഇന്ത്യൻ ക്രിക്കറ്റിന് ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്ത ക്യാപ്റ്റൻ.അതുവരെ നമ്മളെ ദുർബലരായ എതിരാളികൾ ആയി മാത്രം കണ്ട ലോകത്തെ  സകല "ദാരിദ്ര്യവും" ഉള്ള  ഒരു ടീമിനെ കൊണ്ട്  മികച്ച പ്രകടനം നടത്തിച്ചു ലോകകപ്പ് നേടി  കണ്ണ് തുറപ്പിച്ച നായകൻ.



കബീർ ഖാൻ പറയുന്നത് ആ ലോകകപ്പിൻ്റെ മാത്രം കഥയാണ്. ആ ടീമിൻ്റെ നായകൻ ചിത്രത്തിലെ  നായകൻ കൂടിയാകുന്നു .സകല പരിമിതികളും ഉള്ള ഒരു ടീമിനെ ഇംഗ്ലണ്ടിൽ ലോകകപ്പിന് വിടുന്നു .ഇന്നത്തെ പോലെ പണത്തിൻ്റെ കൊഴുപ്പ് ക്രിക്കറ്റിൽ ഇല്ലാത്തത് കൊണ്ട് എല്ലാ തരത്തിലും ദാരിദ്രം തന്നെ ആയിരുന്നു ,ദുർബല ടീം ആയത് കൊണ്ടുള്ള അവഗണന വേറെയും..എല്ലാം അവർ സഹിച്ചു .



നിശ്ചയ ദാർഡ്യവും കഠിന പ്രയത്നവും കൊണ്ട് ആദ്യ മൽസരത്തിൽ ലോക ചാമ്പ്യൻമാരായ മുട്ട് കുത്തിച്ച് എങ്കിലും ലോകം അത് "ലക്കി വിൻ" ആയി മാത്രം കാണുമ്പോഴും കപിലും ചെകുത്തൻമാരും മനസ്സ് കൊണ്ട് തകരുനില്ല.



പ്രസ്സ് മീറ്റിംഗിൽ നമ്മൾ ഫൈനൽ കളിക്കും എന്ന് കപിൽ പറയുമ്പോൾ പുച്ഛിച്ചു ആർത്ത് ചിരിക്കുന്ന മാധ്യമ പ്രവർത്തകരും കപിലിൻ്റെ മനോധൈര്യം കളയുന്നില്ല..ഓരോ കളിക്കാരനും ഉള്ളിൽ ഉള്ളത് എന്താണെന്ന് ശാസിച്ചു കൊണ്ടും കെട്ടിപിടിച്ചു കൊണ്ടും കപിൽ മനസ്സിലാക്കി കൊടുക്കുന്നു. 



ക്യാപ്റ്റൻ്റെ പ്രചോദനം ഉൾകൊണ്ട് അവർ അവരുടെ കളി പുറത്തെടുക്കുബോൾ ഇന്ത്യക്ക് ലോകകപ്പ് കിട്ടുന്നു.അതും അതുവരെ ലോക ക്രിക്കറ്റിൽ  ഉണ്ടായിരുന്ന മഹാരഥന്മാർ ഒക്കെ നോക്കി നിൽക്കുമ്പോൾ...ലോക ചാമ്പ്യൻമാരായ വിൻഡീസിനെ മലർത്തിയടിച്ച്....


കുറച്ചു സിനിമാറ്റിക് രംഗങ്ങൾ സൃഷ്ടിച്ചു എങ്കിലും ക്രിക്കറ്റ് പ്രേമികളെ ത്രിൽ അടുപ്പിക്കുന്ന വിധത്തിൽ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


തകർച്ചയിൽ നിന്നും കപിലിൻ്റെ സെഞ്ചുറി ലോക റിക്കാർഡ്, മാരക വെസ്റ്റ് ഇന്ത്യൻ ബൗളിംഗിൽ വെങ്ങ് സർക്കരുടെ പരിക്ക്, എപ്പൊഴും രക്ഷകൻ ആകുന്ന മോഹീന്ദ്ധർ അമർനാഥ്, ഭയം ഇല്ലാതെ ബാറ്റ് വീശുന്ന ശ്രീകാന്ത്,യസ്പാൽ ശർമ,അത്യാവശ്യ ഘട്ടങ്ങളിൽ ക്യാപ്റ്റന് ഉപദേശം നൽകുന്ന ഗവാസ്കർ, ബൗളിംഗിൽ തിളങ്ങിയ ശാസ്ത്രി, മധൻ ലാൽ, സന്ധു...പിന്നെ കിർമാണി അങ്ങിനെ എല്ലാവരെയും പരാമർശിച്ചു തന്നെയാണ് സിനിമ.



അത് കൊണ്ട്  തന്നെ ഇത് കപിലിൻ്റെ മാത്രം കഥയല്ല..ഇന്ത്യൻ ക്രിക്കറ്റിൻ്റെ വളർച്ചയുടെ കഥയാണ്...അവിടെ നിന്നാണ് നമ്മുടെ നാട്ടിൽ ക്രിക്കറ്റ് വേരോട്ടം തുടങ്ങിയത്....പിന്നെ "ദാദ"യിലൂടെ ആരും പേടിക്കുന്ന ടീമായി..ഇവർ രണ്ടുപേരും വാർത്തെടുത്ത ടീമിൽ പിന്നെ പ്രതിഭകൾ വന്നു നിറഞ്ഞു... പിന്നെപിന്നെ തുടർച്ചയായി വിജയകൊടികൾ ആരു വന്നാലും പാറിപ്പിച്ച് കൊണ്ടിരുന്നു .


അതുകൊണ്ട് ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാത്ത പേരാണ് കപിൽ ദേവ് പിന്നെ 1983.


പ്ര .മോ. ദി .സം

Sunday, January 9, 2022

വേർതിരിവുകൾ

 



ഗുരുവായൂർ യാത്രക്കിടെ പരിചയപെട്ട ആൾ ചോദിച്ചു  

''ഏതാ ജാതി ?''


''നബൂതിരിയാ....'' എന്ന് ഞാൻ


''പക്ഷേ കണ്ടാൽ  പറയില്ല....'' എന്നയാൾ 


''ശരിയാണ് ..താങ്കളുടെ കണ്ണുകൾ സതൃം പറയുന്നു....പക്ഷേ  ജാതി മത ചിന്തകൾ ഉൾകാഴ്ചകളിൽ തിമിരം നിറക്കുന്നുണ്ട്..അതാണ് ഇപ്പോൾ കാഴ്ചയാവുന്നതും , അനൃ മതസ്ഥരെ മനുഷൃനായി കാണാൻ പററാത്തതും..... അതപകടമാണ്.''


അതുവരെ വാചാലനായവൻ     നിശബ്ദനാകുന്നതും കണ്ടു..

പ്ര .മോ. ദി .സം


അന്തിം.. ദി ഫൈനൽ ട്രുത്ത്

 




കേശു ഈ വീടിൻ്റെ നാഥൻ എന്ന ചിത്രത്തിൻ്റെ തുടക്കത്തിൽ ദിലീപി  നോട്  ജോണി ആൻ്റണി  ചോദിക്കുന്നുണ്ട്

  

"സ്വന്തമായി സിനിമ നിർമിക്കുന്നത് കൊണ്ട് എന്ത് പോക്രിത്തരവും കാണിക്കാലോ.."


സൽമാൻ ഖാൻ നിർമിച്ച അന്തിം  എന്ന ചിത്രത്തിൽ സൽമാൻ ഒതുങ്ങി നിന്ന് അളിയനെ പൂണ്ടു വിlളയാടുവാൻ വിട്ടിരിക്കുകയാണ്..ആയുഷ് ശർമ എന്ന അളിയൻ എന്നാല് കഥാപാത്രത്തിന് വേണ്ടുന്ന സംഭാവന നൽകിയിട്ടുണ്ട്.







ചെറുപ്പം മുതൽ ജന്മികളുടെ അവഗണനയും ആട്ടും തുപ്പും അനുഭവിച്ചു വളർന്ന രാഹുൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പൂനെയിൽ എത്തിപെടുകയും അവിടെ മാഫിയ സംഘത്തിൻ്റെ ഭാഗമാവുകയും ചെയ്യുന്നു.വെട്ടിയും കൊന്നും പിടിച്ച് പറിച്ചും മാഫിയ സംഘത്തിൻ്റെ നെടുംതൂൺ ആവുന്ന അവനെ ചെയ്തത് പ്രവർത്തികൾ തിരിഞ്ഞു കൊത്തുകയാണ് .







ഹിന്ദി സിനിമകളിൽ പറഞ്ഞു പറഞ്ഞു തഴമ്പിച്ച കഥ മഹേഷ് മഞരേക്കർ  വീണ്ടും പറയുന്നത് സൽമാൻ പിന്നിൽ ഉണ്ടെന്ന ധൈ ര്യം കൊണ്ട് തന്നെയാണ്.എന്നാല് സൽമാൻ ചിത്രത്തിൽ സൽമാൻ്റെ പെർഫോർമൻസ് അധികം ഇല്ല.കാര്യമായി ഒരു സ്റ്റണ്ട് സീനിൽ മാത്രമേ കാര്യമായ സൽമാൻ വരുന്നുള്ളൂ...ബാക്കി ഒക്കെ അളിയൻ ചെയ്യട്ടെ എന്ന് കരുതി സർദാർ പോലീസ് ആയ സൽമാൻ ഒതുങ്ങി നിൽക്കുകയാണ്.






സൽമാൻ്റെ ആരാധകർക്ക് അല്പം വിഷമം ഉണ്ടാക്കും എങ്കിലും ഒരു ഡോൺ കഥ നല്ല രീതിയിൽ പറയുവാൻ നന്നേ  അണിയറക്കാർ  പരിശ്രമിച്ചു എന്ന് തന്നെ പറയാം


പ്ര .മോ. ദി .സം

Friday, January 7, 2022

കോളാമ്പി

 



രൺജിപണിക്കർ  എഴുത്ത് കാരൻ മാത്രമല്ല നല്ലൊരു നടനാണ് എന്ന്  കുറച്ചു വർഷങ്ങളായി തെളിയിച്ചു കൊണ്ടിരിക്കുന്നതാണ്.


കോളാമ്പി എന്ന രാജീവകുമാർ ചിത്രം അത് അരക്കിട്ട് ഉറപ്പിക്കുന്നു .രോഹിണിയും ചേർന്നുള്ള കോംബിനേഷൻ സീനുകൾ ശരിക്കും അതിശയിപ്പിക്കുന്നത് തന്നെയാണ്.സുരേഷ് കുമാർ എന്ന നിർമാതാവ് ചില ചിത്രങ്ങളിൽ  അഭിനയിച്ചു തുടങ്ങിയെങ്കിലും ഈ ചിത്രത്തിൽ കൂടി ഞാനും മികച്ച നടൻ എന്ന് കാട്ടി തരുന്നു.





കോളാമ്പി എന്ന ലൗഡു സ്പീക്കർ നിരോധിച്ചപ്പോൾ പെരുവഴിയിൽ ആയിപോയ കുറെയേറെ പേര് ഉണ്ടു നമ്മുടെ നാട്ടിൽ.. പണം കയ്യിൽ ഉള്ള ചിലരൊക്കെ ആനുപാതികമായി മറ്റ് കാര്യങ്ങൽ ചെയ്തു  ആ രംഗത്ത് പിടിച്ച് നിന്നെങ്കിലും കുറെ "കോളാമ്പി" മാത്രം കൈമുതൽ ഉളളവർ ഒന്നും ചെയ്യുവാൻ കഴിയാതെ  അത് സൂക്ഷിച്ചു കാലം കഴിച്ചു.






പാട്ട് എഴുതി കൊടുത്താൽ കാപ്പി കിട്ടുന്ന സ്ഥലത്തെ കുറിച്ച് അറിഞ്ഞാണ്  ബിനാലെക്ക് വന്ന  അരുന്ധതി അത് അന്വേഷിച്ചു ആ തെരുവിൽ  എത്തുന്നത്..അവിടെ ഉള്ള അച്ഛനും അമ്മയും  പരിചയത്തിൽ കൂടി അവൾക്ക് സ്വന്തം അച്ഛനും അമ്മയും ആകുന്നു. കോളാമ്പിയൂം പാട്ടും കൊണ്ട് കാലം കഴിച്ചു കൂട്ടുന്ന അവരുടെ അമൂല്യ ശേഖരങ്ങൾ ബിനാലെയിൽ കൂടി ലോകത്തിന് പരിചയപ്പെടുത്തുവാൻ അരുന്ധതി ശ്രമിക്കുന്നതാണ് കഥ.






അതിനിടയിൽ ആ അച്ഛനും അമ്മയും ആരാണ് എന്ന് ഉള്ള ഒരു സസ്പെൻസ് കൂടി ഉണ്ട്..പതിഞ്ഞ താളത്തിൽ രമേശ് നാരായൺ സംഗീതത്തിൽ കൂടി യാത്ര ചെയ്യുന്ന ചിത്രം നല്ല സിനിമ ഇഷപെടുന്നവരെ ആകർഷിക്കും.ഓഫ് ബീറ്റ് സിനിമ ആയത് കൊണ്ട് തന്നെ എല്ലാവർക്കും ആസ്വാദനം നൽകണം എന്നില്ല.


പ്ര .മോ. ദി .സം