ഗോകുലം ഗോപാലൻ എന്ന നിർമാതാവ് ഇതുവരെ മലയാളത്തിൽ നല്ല സിനിമ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിന് അപവാദമാണ് പിടികിട്ടാപുള്ളി.
ഈ കാലത്തും ഇങ്ങിനെ ഒക്കെ ഉള്ള സിനിമ എടുക്കുമോ എന്ന് ചിന്തിക്കേണ്ട അവസരമാണ് സംവിധായകൻ പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.അതോ കുറെ കാലം ഒളിവിൽ( പെട്ടിയിൽ) കഴിഞ്ഞു ഇപ്പൊ പുള്ളിയെ പിടി കിട്ടിയത്( റിലീസ്) ആണോ?അതിനാണ് സാധ്യത കൂടുതൽ.
ആൾമാറാട്ടം, കിഡ്നാപ്പു കഥകൾ എൺപത് തൊണ്ണൂറുകളിൽ മലയാളത്തിൽ വലിയ ഓളങ്ങൾ തന്നെ ഉണ്ടാക്കിയിരുന്നു.അങ്ങിനെ ഉള്ള കുറെ സിനിമകൾ ചേർത്ത് ഒരു തകർപ്പൻ ബോറൻ ചിത്രം തന്നെയാണ് അണിയറക്കാർ ഒരുക്കിയിരിക്കുന്നത്.
ബാക് ഗ്രൗണ്ട് മ്യൂസിക് ആണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം..സൈക്കിൾ യഞ്ജം നടക്കുന്ന വയൽ പറമ്പുകളിൽ പോയാൽ ഇതിലും മെച്ചപ്പെട്ട സംഗീതം ആസ്വദിക്കാൻ പറ്റും.പലപ്പോഴും അലോരസം സൃഷ്ടിക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കുണ്ട്.
എന്തായാലും തീയറ്ററിൽ ഇറങ്ങിയിരുന്നു എങ്കിൽ ഈ ചിത്രം ഒരു ദിവസം പോലും തികക്കും എന്ന് തോന്നുന്നില്ല. അത് കൊണ്ട് തന്നെയാണ് "പിടികിട്ടാപുള്ളി" പാത്തും പതുങ്ങിയും ഒളിച്ചും ഇപ്പൊൾ ഒടിടീ റിലീസ് ആയി പുറത്ത് വന്നിട്ടുണ്ടാകുക.
സണ്ണി വെയിൻ എന്ന ബുദ്ധി പൂർവം റോളുകൾ തിരഞ്ഞെടുക്കുന്ന നടൻ എങ്ങിനെ ഇതിൽ പെട്ട് പോയി എന്നും ഇനിയെങ്കിലും അയാള് ചിന്തിക്കണം...അഹാനയുടെ കാര്യം പോകട്ടെ പലതരം ഒഴിവാക്കല്കൾ കൊണ്ട് മലയാള സിനിമയിൽ ഒരു മൂലയിലേക്ക് "പാർശ്വ"വൽകരിക്കപെട്ടത് കൊണ്ട് കിട്ടിയതിൽ കയറി പിടിച്ചത് ആയിരിക്കും.
ഇതിനേക്കാൾ ഒക്കെ എത്രയോ ഭേദമാണ് കൊറോണ എന്ന് പോലും കരുതേണ്ടി വരും.. അത്രക്ക് അസഹ്യത സൃഷിക്കുന്നുണ്ട്.
സത്യം ഇതും നമ്മൾ അതിജീവിക്കും.
പ്ര .മോ.ദി .സം
No comments:
Post a Comment