"മനസ്സിനക്കരെ" എന്ന ചിത്രത്തിൽ കൂടി കടന്നു വന്നു പയ്യെ പയ്യെ തെന്നിന്ത്യൻ സിനിമയിലെ രാജകുമാരിയായ ഒരു മലയാള നടി ഉണ്ട്..നയൻതാര... വൺ ടൈം വണ്ടർ എന്ന് അയലത്തുകാർ പറഞ്ഞപ്പോഴും അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ജന മനസ്സുകളിൽ കയറി പറ്റി അവർ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായി മാറി.പലപ്പോഴും മലയാള സിനിമക്ക് താങ്ങുവാൻ പറ്റാത്ത പ്രതിഫലം ആയത് കൊണ്ട് തന്നെ മലയാളത്തിലെ നിർമാതാക്കൾ നയനെ "തഴഞ്ഞു ".
ഇപ്പൊൾ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരം മാത്രമേ ഉള്ളൂ..പല സൂപ്പർ താരങ്ങളുടെയും അരിക് പറ്റി മാത്രം അവർ ആ നിലയിലേക്ക് എത്തിയതല്ല...തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും സ്വന്തം അധ്വാനം കൊണ്ടു മാത്രം അത് വിജയിപ്പിച്ചു എടുക്കുന്നതും കൊണ്ടാണ്...
അവരുടെ ഈ അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങൾ മാത്രം പരിശോധിച്ചാൽ മതി ഒക്കെ വിജയിച്ചത് മാത്രമല്ല അതിൽ എല്ലാം രണ്ടാംകിട നായകരും ആയിരുന്നു..എന്നിട്ട് പോലും സിനിമകൾ തകർത്ത് ഓടി പണം വാരുന്നു എങ്കിൽ അത് നയൻ്റെ കഴിവ് കൊണ്ട് മാത്രമാണ്.
സിബിഐ ഓഫീസർ ആയ ദുർഗ ക്കു ഒരു അപകടത്തില് പെട്ടു തൻ്റെ സഹോദരനെയും സ്വന്തം കണ്ണുകളെയും നഷ്ടപ്പെടുന്നു. പല കാരണങ്ങൾ കൊണ്ട് ഡോണറെ കിട്ടാത്തത് കൊണ്ട് അന്ധയായ ജീവിതം നയിക്കുന്ന അവർ ഒരു "സെക്സ് "സൈക്കോവിൻ്റെ പിടിയിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപെടുന്നു. അടുത്തടുത്ത് കാണാതായ പെൺകുട്ടികൾ പലതും ഇയാളുടെ പിടിയിൽ പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിയ അവർ അവരെ തേടി "സാക്ഷി"യുടെയും പോലീസ് ഉദ്യോഗസ്ഥൻ്റെയും സഹായത്തോടെ അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു പോകുന്നു. ആ സംഭവ വികാസങ്ങൾ ആണ് മിലി ന്ത് റാവ് സംവിധാനം ചെയ്യുന്ന ഈ ക്രൈം ത്രില്ലർ ചിത്രം പറയുന്നത്.
ഇതിൽ നമ്മളെ ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം അജ്മൽ അവതരിപ്പിക്കുന്ന ഡോക്റ്റർ ആണ്.അജ്മൽ ആരാണെന്ന് അറിയോ ! "പ്രണയകാലം" എന്ന മൂസികൽ സിനിമയിലെ നായകൻ..മനസ്സിലായില്ല അല്ലേ നമ്മുടെ ലാലേട്ടൻ്റെ അനിയൻ ആയി" മാടമ്പി"യിൽ തകർത്തഭിനയിച്ച ചെക്കൻ..അവനും പോയി ക്ലച്ച് പിടിച്ചത് മറ്റു ഭാഷകളിൽ തന്നെ ആണ്. അന്ധയായ നയൻതാരയുടേയും വില്ലനായ അജ്മലിൻ്റെയും കൂടെ മണികണ്ഠൻ ,ശരൻ എന്നിവരും സപ്പോർട്ട് ആയി കൂട്ടിനുണ്ട്.
രണ്ടര മണിക്കൂറോളം ഉള്ള ഈ ത്രില്ലർ സിനിമ ഇവരുടെയൊക്കെ പ്രകടനം കൊണ്ട് മുഷിവു ഇല്ലാതെ കണ്ടു രസിക്കാം.
പ്ര .മോ .ദി .സം
No comments:
Post a Comment