ചില സിനിമകൾ ഇറങ്ങും മുൻപ് വിവാദത്തിൽ അകപ്പെടും..ഇതിൽ ഭൂരിഭാഗവും പെയിഡ് വിവാദങ്ങൾ ആയിരിക്കും.ബോക്സ് ഓഫീസിൽ തകർന്നുപോകും എന്നുള്ള ഭയത്തിൽ വെറുതെ വിവാദം ഉണ്ടാക്കി ആളെ കയറ്റുന്ന സിനിമാക്കാരുടെ തന്ത്രം.
ഈ അടുത്ത കാലത്ത് മലയാളത്തിലെ ഒരു സിനിമയും രാഷ്ട്രീയക്കാർ സെറ്റ് അടിച്ചു തകർത്ത് എന്ന പേരിൽ ജനശ്രദ്ധ പിടിച്ച് പറ്റുവാനായി ശ്രമിച്ചിരുന്നു.പിന്നെ അതിൻ്റെ പിന്നാമ്പുറങ്ങളിൽ ചികഞ്ഞപ്പോൾ കരുതിക്കൂട്ടി ഈർക്കിൽ ഗുണ്ടാസംഘത്തെ കൊണ്ട് ചെയ്യിപ്പിച്ചു എന്നൊരു ശ്രുതി വന്നു..അതിൽ പിന്നെ അതേ കുറിച്ച് വല്യ വിവരം ഇല്ല.ഈ അടുത്ത കാലത്ത് വീണ്ടും അതേ സിനിമ വിവാദത്തിൽ പെട്ട് ജനശ്രദ്ധ കിട്ടി. അപ്പോ വിവാദങ്ങൾ ഉണ്ടാക്കുന്നതിൻ്റെ കാരണങ്ങൾ പിടികിട്ടി കാണുമല്ലോ.
രാകേഷ് ഓം പ്രകാശിൻ്റെ ഫർഹാൻ അക്തർ സിനിമ തൂ ഫാനും ലൗ ജിഹാദ് പേരിൽ വിവാദത്തിൽ പെട്ടിരുന്നു.സിനിമ കാണുന്നവർക്ക് മനസ്സിലാകും എന്താണ് ഇതിലെ ലൗ ജിഹാദ് എന്ന് . എന്ത് കൊണ്ട് അയാൾക്ക് ആ മനസ്ഥിതി ഉണ്ടാക്കുന്നു എന്നത് വളരെ കൃത്യമായി തന്നെ പറയുന്നുമുണ്ട്.
എത്ര വല്യ മതേതരവാദികൾ ആയാലും സഖാവ് ആയാലും സ്വന്തം കാര്യം വരുമ്പോൾ തൊണ്ണൂറു ശതമാനത്തിൻ്റെയും ഉള്ളിലെ വർഗീയത പുറത്ത് വരും എന്നതാണ് പരമാർത്ഥം. ഈ ചിത്രത്തിലും അത് മാത്രമേ ഉള്ളൂ..എങ്കിലും മുസ്ലിമും ഹിന്ദുവും ഒന്നിച്ചു താമസിക്കുവാൻ തീരുമാനിച്ചാൽ നമ്മുടെ നാട്ടിൽ വീട് കിട്ടില്ല എന്ന് കൂടി പറഞ്ഞു വെക്കുന്നുണ്ട്.
ഹിന്ദു ഡോക്ടറും തെരുവിൽ നിന്നും ബോക്സിങ്ങിലെ കൊടുംകാറ്റ് ആയ മുസ്ലിം യുവാവും ഒന്നിച്ചു ചേരുവാൻ തീരുമാനിച്ചപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും വീട്ടിൽ നിന്നും പുറത്താകുബോൾ നല്ലൊരു കൂരക്കുള്ള പണത്തിന് വേണ്ടി ബോക്സിങ്ങിനെ ഒറ്റെണ്ടി വരുന്നതും അഞ്ച് വർഷത്തെ ബാൻ കഴിഞ്ഞു റിങ്ങിലേക്ക് തിരിച്ചു വരുന്നതും അത് കൊണ്ടുണ്ടാകുന്ന നഷ്ട്ടങ്ങളും നേട്ടങ്ങളും ആണ് കഥാസാരം.
ശങ്കർ ഇഷാൻ ലോയി യുടെ ബാക് ഗ്രൗണ്ട് സംഗീതമാണ് നമ്മളെ ഈ ചിത്രം കാണുവാൻ കൂടുതൽ ഹൃദ്യമാക്കുന്നത്..പാട്ടുകളും അവസരത്തിന് മാത്രം ഉപയോഗിച്ചിരിക്കുന്നു .പാരേഷ് രവാൽ എന്ന അനുഗ്രഹീത നടൻ്റെ സാന്നിധ്യം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.
അടുത്തടുത്ത ദിവസങ്ങളിൽ ബോ ക്സിങ് പ്രമേയമുള്ള ചിത്രങ്ങൾ കണ്ടത് കൊണ്ടാവും ഇതിലെ ബോക്സിങ് സംഘടന രംഗങ്ങൾ അത്രക്ക് ആസ്വദിക്കുവാൻ പറ്റിയില്ല., എല്ലാം കൊണ്ടും തട്ട് തകർപ്പൻ ആയിരുന്നിട്ടും ......
പ്ര .മോ. ദി .സം
No comments:
Post a Comment