അവാർഡ് ജേതാവ് ഡോക്റ്റർ എസ് സുനിൽ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച പുതിയ ചിത്രമാണ് വിശുദ്ധ രാത്രികൾ.
സമൂഹത്തിൽ ഒരു സ്ഥാനവും പണവും ഉണ്ടെങ്കിൽ എന്ത് വലിയ പ്രശ്നത്തിൽ നിന്നും നമുക്ക് ഊരി പോരുവാൻ നമ്മുടെ നാട്ടിൽ പലതരം വഴികൾ തുറന്നു കിടക്കുന്നുണ്ട്.അതിൽ പലപ്പോഴും ബലിയാടുകൾ ആകേണ്ടീ വരുന്നത് പാവപെട്ട സാധാരണ ജനങ്ങളും.സമൂഹത്തിലെ ഉന്നതൻ എന്ത് തൊന്ന്യവാസം കാണിച്ചാലും അവന്റെ പേരോ നാടോ മാധ്യമങ്ങൾ ഒഴിവാക്കുന്ന പ്രവണത ഇൗ അടുത്ത കാലങ്ങളിൽ വളരെ കൂടുതലുമാണ്. എന്നാല് സാധാരണക്കാരനാണ് വല്ലതും ചെയ്തതെങ്കിൽ അവന്റെ അപ്പൻ അപ്പൂപ്പൻ മാരുടെ പേരും മേൽവിലാസവും വരെ വെണ്ടക്ക അക്ഷരത്തിൽ വരുകയും ചാനലുകാർ അവനെ കഴിയും വിധം തേജോവധം ചെയ്യുകയും ചെയ്യും.
അതാണ് ഇന്ന് നമ്മുടെ നാടിന്റെ സ്ഥിതി.പണം വലിയൊരു മാനദണ്ഡം തന്നെയാണ്..അത് കൊണ്ട് പലതരം അധികാരങ്ങളും കയ്യിൽ വരും..നിയമങ്ങൾ വഴിമാറും..
അങ്ങനെയുള്ള അഞ്ച് കഥകൾ ആണ് വിശുദ്ധ രാത്രികളിൽ സംവിധായകൻ പറഞ്ഞു വെക്കുന്നത്.കാമവും ജാതിയും രാഷ്ട്രീയവും അധികാരവും അടിച്ചമർത്തലും വഞ്ചനയും ഒക്കെ പറയുന്ന വ്യത്യസ്ത കഥകൾ .
വെള്ളിത്തി രയിലെ ചില പരിചിത മുഖങ്ങൾ ഉണ്ടെങ്കിലും മറ്റു പലരും നമുക്ക് അറിയാത്ത ആളുകൾ ആണെങ്കിൽ പോലും സന്ദർഭത്തിന് അനുസരിച്ച് അനായാസം അഭിനയം കാഴ്ച വെച്ചിരിക്കുന്നു.
നമ്മുടെ മുഖത്തിന് നേരെ പിടിച്ച കണ്ണാടി ആയത് കൊണ്ട് തന്നെ ചിത്രം കാണുമ്പോൾ അടുത്ത് നടന്ന പല സംഭവങ്ങളും നമ്മുടെ മനസ്സിലൂടെ കടന്നു പോകും..യാഥാർത്ഥ്യ സംഭവങ്ങളുടെ ഒരു പൊളിച്ചെഴുത്ത് കൂടിയാണ് ഇൗ ചിത്രം.
തിയേറ്റർ റിലീസിൽ വലിയ ഹോപ് പ്രതീക്ഷിക്കാത്ത ചിത്രം ആയത് കൊണ്ട് തന്നെ ഒ ടീ ടീ പ്ലാറ്റ്ഫോമിൽ കൂടുതൽ പേര് ഇൗ ചിത്രം കാണുന്നത് തന്നെ അണിയറക്കാർ വലിയ ആസ്വാശ ത്തോടെ സ്വീകരിക്കും.
പ്ര .മോ .ദി .സം
No comments:
Post a Comment