ഒരു ചെറിയ കഥ കിട്ടിയാൽ അത് വലിച്ചുനീട്ടി രണ്ടു രണ്ടര മണിക്കൂർ പ്രേക്ഷകനെ ബോറടിപ്പിക്കുന്ന സിനിമാക്കാർ "ചെരാതുകൾ " ഒരു തവണ എങ്കിലും കാണണം.
കേരള കഫെ തുടങ്ങി ഇത്തരം പരീക്ഷണങ്ങൾ മലയാളത്തിൽ തുടരെ നടക്കുന്നുണ്ട് എങ്കിലും ഏറെയും പുതുമുഖങ്ങളെ കൊണ്ട് നല്ലൊരു വിരുന്ന് നൽകിയ ഇൗ സിനിമ അഭിനന്ദനീയം.
കുറെ ചെറുകഥകൾ കോർത്തിണക്കി പല സിനിമകൾ ആക്കിയ ചിത്രം നല്ല ഫീലിംഗ് തരുന്നുണ്ട്..ആറോളം ചിത്രങ്ങളിൽ നമുക്ക് ഒന്ന് പോലും ബോറടി തരുന്നതില്ല.
വാർദ്ധക്യത്തിൽ ഒറ്റപെട്ട് പോയ ആളുടെ അടുക്കൽ എത്തുന്ന നഴ്സ് അവളുടെ സ്വവർഗ്ഗ പ്രേമ കഥ പറയുമ്പോൾ വൃദ്ധൻ ഓർക്കുന്നത് അയാളുടെ അതുപോലുള്ള പൂർവകാലവും ...അവളുടെ സന്തോഷകരമായ ജീവിതം അയാളെയും പൂർവ സുഹൃത്തിനെ തേടുന്നതിലേക്ക് എത്തിക്കുന്നു.
നർത്തകിയായ സ്ത്രീയുടെ കഥയും പറയുന്നത് നാം നാം ആവുമ്പോൾ മാത്രമേ ഉയരങ്ങളിൽ എത്തുകയുള്ളൂ എന്ന് തന്നെയാണ്.അതിനിടയിൽ നമ്മൾ എന്ത് ചെയ്താലും ഫലം ഉണ്ടാവുകയില്ല.
മയക്കുമരുന്നിന്റെ പ്രലോഭനത്തിൽ സ്വന്തം "കാമുകിയെ" ചതിക്കുവാൻ ഇറങ്ങി പുറപ്പെടുന്ന കാമുകന്റെ കഥ അല്പം നാടകീയത കൂടി പോയെങ്കിലും കഥ തീരുമ്പോൾ എന്തിന് വേണ്ടിയാണ് അതൊക്കെ എന്ന് പ്രേക്ഷകന് ബോധ്യപ്പെടും.
പണത്തിന്റെയും ജാതിയുടെയും അഭിമാന ത്തിന്റെയും പേരിൽ വേർപെട്ട് പോകുന്നവരെ ഒന്നിച്ചു ചേർക്കുവാൻ നാട്ടിലെ തെ മ്മാടി തന്നെ മുൻകൈ എടുക്കുന്നു.. സിനിമ ചെറുത് ആണെങ്കിലും കൂട്ടത്തിൽ എറ്റവും ഹൃദ്യമായി തോന്നി.
തന്റെ ബിസിനസ് വഴിയില് തടസ്സമാകും എന്ന് തോന്നിയ പിഴച്ചു പെറ്റ കുഞ്ഞിനെ ഉപേക്ഷിക്കുവാൻ അമ്മ മഠത്തിൽ എത്തിയെങ്കിലും കന്യാസ്ത്രീകൾ നിരാകരിക്കുന്നു .അവിടുന്ന് പുറപെട്ടു പോകുന്ന അമ്മയുടെ ചെയ്തികൾ നമ്മെ ചിന്തിപ്പിക്കും എങ്കിലും സമൂഹത്തിൽ ഇതിലും വലുത് നമ്മൾ കാണുന്നത് കൊണ്ട് ചിന്തകളിലെ യാഥാർത്ഥ്യം ബോധ്യ പ്പെടും.
നമ്മുടെ ചിന്തകള് എത്ര വലുത് ആണെങ്കിലും അത് എത്തി പിടിക്കുവാൻ പറ്റാത്ത അത്ര ദൂരത്ത് ആണെങ്കിലും നമുക്ക് ചുറ്റും ജീവിക്കുന്നവരെ കുറിച്ച് മനസ്സിലാക്കിയാൽ നമ്മുടെ ചിന്തകള് ഒക്കെ ചെറുതാണ് എന്നും അവരെയൊക്കെ സഹായിച്ചാൽ അതിലും ഉയരത്തിൽ എത്താം എന്നും നമുക്ക് മനസ്സിലാവുന്നത് വളരെ ഹൃദ്യമായി പറഞ്ഞിരിക്കുന്ന കഥയും പ്രേക്ഷകനെ രസിപ്പിക്കും.
ആറു സംവിധായകർ തന്നെ ഓരോ കഥയും പറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ ആസ്വാദനരുചികളിൽ നല്ല വ്യത്യാസം ഉണ്ട്..
പക്ഷേ തിയേറ്റർ ബിസിനസ് സാധ്യത തീരെ ഇല്ലാത്തത് കൊണ്ടു ഒ ടീ ടീ പ്ലാറ്റ്ഫോമിൽ ഇങ്ങിനത്തെ ചിത്രങ്ങൾ ഒതുങ്ങി പോകും.ടിവിയിൽ പോലും വന്നെന്നു വരില്ല
പ്ര .മോ .ദി. സം
No comments:
Post a Comment