നിങ്ങൾക്ക് ഒരു ഹൈ പവർ പാക്ക്ഡ് സിനിമ കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ഈ സിനിമ കാണാം..സുജിത്ത് എന്ന സംവിധായകൻ സഹോ എന്ന ചിത്രത്തിലൂടെ മാസ്സ് സിനിമ ചെയ്യാൻ പറ്റും എന്ന് തെളിയിച്ച സംവിധായകൻ ആണ്.
അദ്ദേഹത്തിൻ്റെ ആരാധന പുരുഷൻ ആയ പവൻ കല്യാൺ എന്ന നടനെ വെച്ച് ഒരു സിനിമ ചെയ്യാൻ മൂന്ന് നാല് വർഷത്തോളം കാത്തിരുന്നു എന്നാണ് പറഞ്ഞത്..പക്ഷേ എന്തു കൊണ്ട് ആക്ഷൻ ഹീറോകൾ നിറച്ചുള്ള തെലുങ്കിൽ അദ്ദേഹം ഇദ്ദേഹത്തെ തന്നെ കാത്തു നിന്നു എന്നത് സിനിമയിൽ പവനിൻ്റെ പെർഫോമൻസ് കണ്ടാൽ മനസ്സിലാകും.
ഒരു ഫാൻ ബോയ് സംസ്ഥാനത്തിൻ്റെ ഉപ മുഖ്യമന്ത്രിയും പ്രാധാന്യമുള്ള വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ തൻ്റെ ചിത്രത്തിന് വേണ്ടി അദ്ദേഹത്തിന് സമയം ഉണ്ടാകുന്നതുവരെ കാത്തുനിന്നത് കൊണ്ട് അദ്ദേഹം പ്രതീക്ഷിച്ചത് പോലെ നല്ലൊരു റിസൾട്ട് തന്നെ കിട്ടിയിരിക്കുന്നു.
ഇതുവരെ വന്ന തെലുങ്ക് സിനിമയിൽ കലക്ഷൻ്റെ കാര്യത്തിൽ എഴാം സ്ഥാനത്ത് ആണ് എത്തിയിരിക്കുന്നതു്.ഇപ്പോഴും നല്ല രീതിയിൽ ഓടുന്നതുകൊണ്ട് സ്ഥാനം കുറ ഞു വരും എന്നുറപ്പ്.
ചിരഞ്ജീവി മുൻപേ തന്നെയും ,വെങ്കിടേഷ്,ബാലയ്യ, അല്ലു എന്നിവർ പിന്നീടും കേരളത്തിൽ ആരാധകവൃന്ദം ഉണ്ടാക്കിയപ്പോൾ പവനിൻ്റെ സിനിമകൾ അങ്ങിനെ ഇവിടെ ഇറങ്ങാറുമില്ല ആ പേര് അധികം ഇവിടെ പറഞ്ഞു കേട്ടിരുന്നില്ല എങ്കിലും പഴയ സിനിമകൾ ഇൻ്റർനെറ്റിൽ കണ്ടത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ റേഞ്ചിൽ സംശയം ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന് മാസ്സ് പെർഫോമൻസ് ,തമണിൻ്റെ സംഗീതം,രവി കേ ചന്ദ്രൻ്റെ ക്യാമറ ഇതാണ് പറയതക്ക കഥ ഒന്നും ഇല്ലെങ്കിലും നമ്മളെ ത്രിൽ അടിപ്പിക്കുന്നത്.പറഞ്ഞു പഴകിയ തീം ആണെങ്കിലും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഓ ജീ എന്ന് പറഞാൽ ഒർജിനൽ ഗ്യാങ്സ്റ്റർ മാത്രമല്ല ഒർജിനൽ ഗുണ്ട എന്ന് വേണമെങ്കിലും സിനിമയിലെ ഓജാസ് ഗംഭീര എന്ന് വേണമെങ്കിലും പറയാം
പ്ര.മോ.ദി.സം
No comments:
Post a Comment