Tuesday, September 13, 2022

പത്തൊമ്പതാം നൂറ്റാണ്ട്

 



മൂക്കുത്തി അണിഞ്ഞാൽ മൂക്കരിഞ്ഞും മുലകച്ച കെട്ടിയാൽ മുലയരിഞ്ഞും മുട്ടിനു താഴെ വസ്ത്രം നീണ്ടാൽ തുട പൊള്ളിച്ചും താഴ്ന്ന ജാതിക്കാരെ ഉപ്രദ്രവിച്ച മേലാളന്മാരുടെ ഒരു കാലം ഉണ്ടായിരുന്നു. അത്തരത്തിലുള്ള അനീതിക്ക് എതിരെ ശബ്ദം ഉയർത്തിയ ചരിത്രം ആഘോഷിക്കാത്ത "നവോത്ഥാന" നായകൻ ആറാട്ടുപുഴ വേലായുധൻ ചേകവരുടെ കഥയാണ് പത്തൊമ്പതാം നൂറ്റാണ്ട്.





സിജു വിൽസൺ എന്ന അധികം അറിയപ്പെടാത്ത നടനെ വിനയൻ എന്ന സംവിധായകൻ മാസ്സ് ആയി ഉപയോഗിച്ചത് ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.ഇരുത്തം വന്ന നടനേപോലെ ഉള്ള അഭിനയവും ആക്ഷൻ 

 രംഗങ്ങളും കൊണ്ട് സിജു സിനിമ ഒരു ഉത്സവം ആക്കുന്നു.അത്രക്കു കഠിനാധ്വാനം ഈ സിനിമക്ക് വേണ്ടി അദ്ദേഹം ചെയ്തിട്ടുണ്ട്. കൂടെ സപ്പോർട്ട് ആയി അധികം കാണാത്ത മുഖങ്ങളും കണ്ടു പഴകിയ മുഖങ്ങളും.






പൃഥ്വിരാജ്,ജയസൂര്യ,ദിലീപ്,കലാഭവൻ മണി,അനൂപ് മേനോൻ,സുരേഷ് കൃഷ്ണ തുടങ്ങി മലയാളസിനിമയിൽ നിറഞ്ഞാടിയ താരങ്ങളെ വളർത്തിയതും ചിലരെ പരിചയപ്പെടുത്തിയത് ഒക്കെ വിനയൻ ആയിരുന്നു. സിനിമയിലെ  കൊക്കസുകളിൽ  പെട്ട്  പാർശ്വവൽകരിക്കപെട്ട് പോയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു വിനയൻ എന്ന അനുഗ്രഹീത സംവിധായകൻ.ഇപ്പോഴത്തെ ജനറേഷന് പോലും നിർത്താതെ കയ്യടിക്കാൻ തോന്നുന്നത് ചിത്രത്തിൻ്റെ അപാര  മയ്കിങ് കൊണ്ടാണ്.






എടുത്ത് പറയേണ്ട മറ്റൊരാൾ ഗോകുലം ഗോപാലൻ ആണ്.ലാഭേച്ഛ പ്രതീക്ഷിക്കാതെ നല്ല സിനിമക്ക് വേണ്ടി ഇറങ്ങി തിരിച്ച അദ്ദേഹം പലതരം സിനിമകൾ നമുക്ക് നൽകിയിട്ടുണ്ട്.മുൻപും ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമകൾ നൽകിയ അദ്ദേഹത്തിൻ്റെ ധീരമായതീരുമാനം തന്നെയാണ് ആദ്യദിനങ്ങൾമാത്രം തിയേറ്റർ നിറ ക്കുന്ന സൂപ്പർ താരങ്ങളെ ഒഴിവാക്കിയുള്ള ഈ ചിത്രം.



ചരിത്ര സിനിമ ഗ്രാഫിക് കുത്തി നിറച്ചാൽ മാത്രമേ ആസ്വാദനം കിട്ടൂ എന്ന് വിശ്വസിക്കുന്ന പ്രഗൽഭ സംവിധായകർ ,നടന്മാർ ഒക്കെ ഈ ചിത്രത്തിൽ വിനയൻ ഉപയോഗിച്ച ഗ്രാഫിക്സ് സാങ്കേതിക വിദ്യകൾ കണ്ടു പഠിക്കണം.ലാലേട്ടനും മമ്മൂക്കയും കൂടി ഭാഗമാകുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തനുണ്ട്.

പ്ര .മോ .ദി .സം

Thursday, September 8, 2022

ഓണസദ്യ

 



ഓണസദ്യ എന്ന് പറയുമ്പോൾ ഒരു കൂട്ടം കറിയും ചോറും പായസവും പപ്പടവും പഴം ഒക്കെയുള്ള വെജിറ്റബിൾ വിഭവങ്ങൾ ആണ് മലയാളികളായ പലരുടെയും  മനസ്സിൽ വരിക.


പക്ഷേ നമ്മുടെ മലബാർകാർക്ക് (പ്രത്യേകിച്ച് കണ്ണൂർ ,കോഴിക്കോട് ഭാഗത്ത്) ഓണത്തിന് നോൺ ഇല്ലാതെ ഉള്ള സദ്യ കുറവാണ്.നിങൾ ഉദ്ദേശിക്കുന്ന സദ്യയോട് കൂടെ മീൻ പൊരിച്ചത് (നിങ്ങളുടെ മീൻ വറുത്തത്) ചിക്കൻ/ മട്ടൻ എന്നിവ കൂടെ ഉണ്ടാകും.


നമ്മൾ ഇതൊക്കെ സദ്യക്ക് കഴിക്കുന്നു എന്നു പറയുമ്പോൾ മറ്റു ജില്ലയിലേ ചിലർക്ക് പരിഹാസമാണ്. പച്ചക്കറിയും മീനും മാംസവും ഒന്നിച്ചു മുന്നൂറ്റി അറുപത്തി നാല് ദിവസം കഴിക്കുന്നവരാണ് അവർ  എന്ന് കൂടെ ഓർക്കണം .

കൂടാതെ ഓണസദ്യക്ക് മുൻപേ ഉള്ള "മിനുങ്ങൽ" നോൺ വെജ് കൊണ്ട് ആഘോഷിക്കുന്നവർ.


* നമ്മൾ എന്ത് കഴിക്കണം എന്ന് നമ്മൾ ആണ് തീരുമാനിക്കേണ്ടത് മറ്റുള്ളവർ അല്ല* എന്ന് കുറച്ചു കാലം മുൻപേ ഫേസ്ബുക്കിലും മറ്റു നവമാധ്യമങ്ങളിലും പോസ്റ്റ് കൂടി ഇട്ടു അർമാധിച്ചവർ...


ഏതു ദിവസം ആയികൊള്ളട്ടേ ഏതു ആഘോഷം ആവട്ടെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഭക്ഷണം കഴിക്കുക നിങ്ങൾക്ക് സ്വാദ് തോന്നുന്ന എന്തും....മറ്റുള്ളവർ പറയുന്നത് അത്രക്ക് മൈൻഡ് ചെയ്യേണ്ട. അവരുടെ സ്ഥലത്ത് ആകുമ്പോൾ മാത്രം അവരുമായി സഹകരിക്കുക.


പ്ര.മോ.ദി.സം

Monday, September 5, 2022

പട്ടാം പൂചി

 

 


കണ്ടു മറന്ന ഏതോ ഒരു മലയാള സിനിമയുടെ ചില  സാദൃശ്യങ്ങൾ പലഭാഗത്തായി തോന്നിയെങ്കിലും അത് ഏതെന്ന് കൃത്യമായി മനസ്സിലായില്ല.എന്തായാലും തുടക്കം മുതൽ പല കാര്യങ്ങൾക്കും കണ്ടു മറന്ന ഫീൽ ഉണ്ട്.






തൂക്കുകയർ വിധിക്കപ്പെട്ട കുറ്റവാളി അവസാന ആഗ്രഹം എന്നപോലെ പ്രമുഖ റിപ്പോർട്ടറെ കാണാൻ ആവശ്യപ്പെടുന്നു.അവരുമായുള്ള അഭിമുഖത്തിൽ  ശിക്ഷ കിട്ടിയ കുറ്റം ചെയ്തത് താനല്ല എന്നും ഞാൻ കൊന്നത് അയാളെ അല്ലെന്നും മറ്റു ഏഴു പേരെയും ആണ് എന്നത് എല്ലാവരെയും ഞെട്ടിക്കുന്നു.






നിലവിലെ ശിക്ഷ റദ്ദ് ചെയ്തു തുടർ അന്വേഷണത്തിന് ഉത്തരവ് വന്നപ്പോൾ സമർത്ഥനായ ഉദ്യോഗസ്ഥനെ അയാള് ചെയ്ത കൊലപാതകം കണ്ടെത്തുവാൻ പോലീസ്  നിയോഗിക്കുന്നു. പല കാര്യങ്ങളും കണ്ടെത്തി എങ്കിലും തെളിവില്ലാത്ത കൊണ്ട് ഒന്നും അയാൾക്ക്  സമർഥിക്കാൻ പറ്റുന്നില്ല.


അയാള് കൊല ഒന്നും ചെയ്തില്ല എന്ന്  തെളിയിച്ചു  കോടതി വെറുതെ വിടുമ്പോൾ ഉദ്യോഗസ്ഥന് കൃത്യ വിലോപത്തിൻ്റെ പേരിൽ സസ്പെൻഷൻ കിട്ടുകയും പിന്നിട് സ്വന്തം നിലയിൽ അയാള് കൊലപാതകിക്കു പിന്നാലെ പോകുന്നതും ആണ് സുന്ദർ,ജയ് , ഹണി റോസ് അഭിനയിച്ച കുഷ്ഭൂ നിർമിച്ച ചിത്രം പറയുന്നത്.


ജയ് എന്ന നടൻ്റെ മറ്റൊരു രൂപം നമ്മളെ ശരിക്കും വെറുപ്പിക്കും.സുന്ദർ സി ക്കു കാര്യമായി ജന്മനായുള്ള മടി വിട്ട് ഒന്നും ചെയ്യുവാനും പറ്റിയില്ല.അത് ചിത്രത്തിൻ്റെ ഒഴുക്കിനെ നന്നായി ബാധിക്കുന്നുണ്ട്.


പ്ര.മോ.ദി.സം

Sunday, September 4, 2022

അക്കകുരുവി

 






തമിഴ്  സിനിമയിൽ ഉള്ള പതിവ് ബഹളങ്ങൾ ഒന്നും ഇല്ലാത്ത പരീക്ഷണങ്ങൾ ആയിട്ടുള്ള ചെറിയ ചിത്രങ്ങൾ കാണുവാൻ ശ്രമിക്കാറുണ്ട്..അതിലൊക്കെ കാതലായ ഒരു കഥയും നമ്മുടെ വർണപകിട്ടുകൾ ഇല്ലാത്ത  യഥാർത്ഥ ജീവിതങ്ങൾ കാണാൻ പറ്റും.






ഇവിടുത്തെ റിയലിസ്റ്റിക് എന്ന് പറഞ്ഞു വരുന്ന സിനിമകൾ യഥാർത്ഥത്തിൽ പച്ചയായ ജീവിതങ്ങൾ ഒന്നുമല്ല കാണിക്കുന്നത് എന്ന് ഇത്തരം സിനിമകൾ കാണുമ്പോൾ  മാത്രം ആണ് മനസ്സിലാകുക. ഇവിടെ മൊത്തം തള്ളൽ മാത്രമല്ലേ.






കുറച്ച് വർഷങ്ങൾക്ക് മുൻപ് നടക്കുന്ന ഒരു കഥയായി ആണ് പറയുന്നത്.ഗ്ലോബലയ്സെഷൻ

മൂലം ജോലി നഷ്ടപ്പെട്ടു പരാധീനതകൾ കൊണ്ട് കഷ്ടപ്പെടുന്ന കുടുംബത്തിലെ രണ്ടുകുട്ടികൾ അവരുടെ അതിജീവനത്തിൻ്റെ കഥ പറയുകയാണ്.






ഹൃദയസ്പർശിയായ രംഗങ്ങൾ കൊണ്ട് നമ്മെ ചിന്തിപ്പിക്കുന്ന കുറെയേറെ സീനുകൾ ഉണ്ട്. കഥാ തന്തു ചെറിയ വിഷയം ആണെങ്കിൽ കൂടി കുട്ടികളെ അതൊക്കെ എങ്ങിനെ ബാധിക്കുന്നു എന്നത് വളരെ നല്ല രീതിയിൽ കാണിക്കുന്നു. അവരുടെ ആകുലതകൾ ,സ്നേഹം,പരസ്പരം  ഉള്ള കരുതലുകൾ ഒക്കെ ശരിക്കും പുതു ബാലതാരങ്ങൾ ജീവിച്ചു കാണിക്കുന്നു 






ഇളയരാജയുടെ സംഗീതം ഒഴിച്ച് വാണിജ്യ സാധ്യതകൾ ഒന്നു പോലും ഇല്ലാതിരുന്നിട്ടും പുതുമുഖങളെ മാത്രം വെച്ച്  പറയേണ്ടുന്ന കാര്യം മാത്രം നല്ല രീതിയിൽ പറയുന്ന ഇത്തരം സിനിമകൾ നമ്മുടെ അണിയറക്കാർ നല്ലൊരു റഫറൻസ് തന്നെയാണ്. 


ഇളയരാജയുടെ സംഗീതം ചിത്രത്തിന് മുതൽകൂട്ട് ആകുന്നുമുണ്ട്.


പ്ര .മോ. ദി .സം

പാൽതു ജാൻവർ

 



പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പാൽതു ജാൻവർ എന്ന് പറഞ്ഞാല് വളർത്തു മൃഗങ്ങൾ ആണെന്ന് പഠിച്ചത് കൊണ്ട് സിനിമ മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് ഉറപ്പാക്കി.



ഏതു ജോലി ചെയ്യുമ്പോഴും അതി നോടു താൽപര്യം ,ഇഷ്ട്ടം, കൂറ്, പ്രതിപത്തി ഒന്നും ഇല്ലെങ്കിൽ നമ്മൾ എന്ത് ചെയ്താലും എത്ര നന്നായി ചെയ്താലും ഒരിക്കലും ശരിയാകുകയില്ല.ചെയ്യുന്നത് ഒക്കെ അബദ്ധത്തിൽ കലാശിക്കും.




ആനിമേഷൻ രംഗത്ത് താൽപര്യം ഉള്ള പ്രസൂൺ ഒരു താൽപര്യം ഇല്ലാതെ മൃഗസംരക്ഷണ വകുപ്പിൽ അച്ഛൻ മരിച്ചത് കൊണ്ട് കിട്ടിയ ജോലിക്ക് എത്തുന്നു.തുടക്കം മുതൽ ഓരോരോ പ്രശ്നങ്ങൾ സൃഷിച്ച് മുന്നേറുന്ന അവൻ നാട്ടുകാരുടെ മുന്നിൽ ,വകുപ്പിന് മുന്നിൽ പലപ്പോഴും അപമാനിതനായി പോകുന്നു.



സഹിക്കാൻ വയ്യാതെ ജോലി ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചപ്പോൾ സംഭവിക്കുന്ന ചിലതാണ് സിനിമ പറയുന്നത്..ഒന്നാം പകുതി പ്രസൂണിൻ്റെ മാനസിക സംഘർഷങ്ങളും അബദ്ധങ്ങളും നാട്ടുകാരുടെ  ഓരോരോ കാര്യങ്ങൽ  മറ്റും കൊണ്ട് രസകരമാണ്..രണ്ടാം പകുതി ഒരു സംഭവത്തിൽ മാത്രം ഉടക്കി പോകുന്നത് കൊണ്ട് രസം കൊല്ലി യായും പോകുന്നുണ്ട്.




ഷമ്മി തിലകൻ,ഇന്ദ്രൻസ് , ജോണി ആൻ്റണി എന്നിവരുടെ മികച്ച അഭിനയം ചിത്രത്തിൻ്റെ ഹൈലൈറ്റ് തന്നെയാണ്.. ബേസിലാണ് നായകൻ ..തൻ്റെ പരമാവധി നീതി കഥാപാത്രത്തോട് പുലർത്തുവാൻ  ശ്രദ്ധിച്ചിട്ടുണ്ട്.


പ്ര .മോ. ദി .സം

Saturday, September 3, 2022

സുന്ദരി ഗാർഡൻസ്




നമുക്ക് ഒരാളോട് ആകർഷണം തോന്നുന്നത് പല കാരണങ്ങൾ കൊണ്ടാകാം.പെരുമാറ്റം,രൂപം,ഭാവം,സ്വഭാവം ,ക്യാരക്ടർ അങ്ങിനെ പലതും ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്.





സ്കൂൾ ടീച്ചറായ സുന്ദരിക്ക് പുതുതായി വന്ന മാഷിനോട് ഇതിൽ ഏതൊക്കെയോ കാരണങ്ങൾ കൊണ്ട് ആകർഷണം തോന്നി.പക്ഷേ അയാളെ ഇഷ്ടം ആണെന്ന് തുറന്നു പറയുവാൻ വൈകി പോയത് കൊണ്ടു അയാള് മറ്റൊരാളിൽ ആകൃഷ്ടനായതു കാരണം സുന്ദരി ടീച്ചർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും അത് എങ്ങിനെയൊക്കെ മറികടക്കുന്നു എന്നതുമാണ് കഥ.






നീരജ് മാധവ് എന്ന യുവനടൻ  മലയാള സിനിമയുടെ ചില കാര്യങ്ങളിൽ തുറന്നു പറച്ചിൽ നടത്തിയത് കൊണ്ടാണോ എന്തോ കുറെയായി ഇവിടെ കാണാറില്ല.ചില അന്യ ഭാഷാ വെബ് സീരിസിൽ കാണുന്നുണ്ട് താനും.വർഷങ്ങൾക്കു ശേഷം നീരജിൻ്റെ മലയാളം "സംഭാഷണം" കേട്ടു എങ്കിലും ഈ ചിത്രം കൊണ്ട് അഭിനേതാവ് എന്ന നിലയിൽ വലിയ ഗുണം ഒന്നും കിട്ടില്ല ദേശീയ അവാർഡ് ജേതാവായ അപർണക്കും വലിയ ഗുണം ചെയ്യില്ല. 







ഓ ടീ ടീ റിലീസിന് പറ്റിയ സിനിമ ആണെന്ന് അണിയറക്കാർ തീരുമാനിച്ചത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് സമയം പണം ഒക്കെ മിച്ചം പിടിക്കാം എന്നുള്ള ആശ്വാസമാണ്.

പ്ര .മോ .ദി .സം