Sunday, May 22, 2022

ട്വൽത്ത് മാൻ

 



മോഹൻലാൽ എന്ന താരത്തെ  ഉപയോഗപ്പെടുത്തി വലിയ വിജയങ്ങൾ കൊണ്ടുവരുന്ന സംവിധായകർ അനേകം ഉണ്ട്. എന്നാൽ മോഹൻലാൽ എന്ന നടനെ സമർത്ഥമായി ഉപയോഗിക്കുവാൻ അറിയുന്ന ചില സംവിധായകർ മാത്രമാണ് നമുക്കുള്ളത് ..അതിൽ ജീത്തു ജോസഫ് പന്തിയിൽ തന്നെ ഉണ്ട്.






സിബിഐ മാരണം ആറാമത് പടച്ചു വിടുന്നതിന് മുൻപ് മധുവും സ്വാമിയും പോയി ജീത്തു ജോസഫിനെ ഒന്ന് കാണണം.അല്ലാത്ത പക്ഷം അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ഒക്കെ ഒന്ന് റഫർ ചെയ്യണം..സമയം ഉണ്ടെങ്കിലും ഈഗോ കാരണം  ഇല്ല എന്ന് വിശ്വസിക്കുന്നു  ഇല്ലെങ്കിൽ ഈ ചിത്രം എങ്കിലും..






ഒരു കുറ്റാന്വേഷണ ചിത്രം മടുപ്പ് കൂടാതെ ത്രില്ലടിപ്പിച്ച് എങ്ങിനെ ഉണ്ടാക്കാം എന്ന് അദ്ദേഹം മനസ്സിലാക്കി തരും..പണ്ടെങ്ങോ ഒരു ചക്ക വീണു മുയല് ചത്ത രീതി വെച്ച് ഈ കാലത്ത് പടം എടുക്കരുത് എന്ന് രണ്ടു പേരുടെയും  മനസ്സിൽ ഉണ്ടായിരിക്കണം.




ബാച്ചിലർ പാർട്ടിക്ക് വേണ്ടി റിസോർട്ടിൽ തങ്ങുന്ന പതിനൊന്നു പേരിൽ ഒരംഗം മരിക്കുന്നതും ആത്മഹത്യ ആണോ കൊലപാതകം ആണോ എന്നുള്ള പന്ത്രണ്ടാമൻ്റെ  അന്വേഷണം ആണ്  രണ്ടു മണിക്കൂർ നാല്പത്തി അഞ്ച് മിനിട്ട് ഉള്ള ചിത്രം ത്രിൽ അടുപ്പിക്കുന്നത്. ചില സമയത്ത് ആ പന്ത്രണ്ടാമൻ നമ്മൾ ആണോ എന്ന് വരെ കരുതി പോകും.അതുകൊണ്ട് നമ്മുടെ മനസ്സും ഒരു അന്വേഷണം നടത്തും.




ഇനി ഒരു ഫ്രണ്ട്സ് ആൻഡ് ഫാമലി വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുവാൻ നമ്മളൊക്കെ ചിലപ്പോൾ ഭയപ്പെടും...കാരണം ചിത്രം കണ്ടാൽ മനസ്സിലാകും..പിന്നെ മറ്റൊന്ന് ഓർമിപ്പിക്കുന്നത് അടിച്ചു പൊളിക്കാൻ പോയാൽ അത് നടത്തി തിരിച്ചു വരണം അല്ലാതെ റിസ്ക് പിടിച്ച കളി കളിച്ചു യാത്ര കൊഞാട്ട ആക്കരുത്.എന്നാലും ചെറു കൂട്ടത്തിനിടയിൽ ഇത്രയും "അവിഹിതങ്ങൾ" എന്നത് ഉലകം അറിയാത്ത പലരെയും  ഞെട്ടിക്കുന്നു ..യാഥാർത്ഥ്യം ആണെങ്കിൽ കൂടി...


പ്ര .മോ .ദി .സം

Thursday, May 19, 2022

അറ്റാക്ക്- പാർട്ട് 1

 



പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ രാജ്യത്തെ അറ്റാക്ക് ചെയ്യുന്നതും അതിനെ നമ്മുടെ സൈന്യം എതിർത്തു   തോൽപ്പിക്കുന്നത് ആണ് കഥ..ഇത് പാർട്ട് ഒന്നാണ്..ഇനി തുടർ പരമ്പരകൾ ഉണ്ടാകും എന്ന് വ്യക്തം.



തീവ്രവാദികളുടെ അറ്റാക്ക് കൊണ്ട് ശരീരം തളർന്നു കിടപ്പിലായ സൈനികനെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂപ്പർ പവർ നൽകി സൂപ്പർമാൻ ആക്കി  രാജ്യത്തിൻ്റെ പ്രധാനമന്ത്രി യെയും പാർലിമെൻ്റിൽ അംഗങ്ങളെയും  ബന്ദികൾ ആക്കിയ തീവ്രവാദികൾക്ക് എതിരെ വിടുന്നതും അതിനോട് അനുബന്ധിച്ചുള്ള ത്രില്ലും ആണ് പറയുന്നത്.



ഇത്തരം വേഷങ്ങളിൽ തിളങ്ങുന്ന ജോൺ എബ്രഹാം തുടരെ തുടരെ ഇത് പോലത്തെ വേഷം ചെയ്യുന്നത് കരിയറിൽ ഗുണം ചെയ്യില്ല..മാറി ചിന്തിക്കാൻ സമയമായി.




സ്റ്റണ്ടും വെടിവെപ്പും ബോംബും ഒക്കെ കൂട്ടിക്കുഴച്ച് ഒരു പരുവത്തിൽ ആക്കി പാകത്തിന്  ഹിന്ദി മസാല നല്ലപോലെ ചേർത്ത് വേവിച്ചെടുത്ത ചിത്രം


പ്ര .മോ. ദി .സം

Wednesday, May 18, 2022

എടോ ഗാവസ്കർ..

 



തനിക്ക് ഇനി ഇങ്ങനത്തെ വിളികൾ മാത്രേ ചേരൂ...തന്നോടുള്ള ബഹുമാനം അന്നന്ന് കുറഞ്ഞു വരുന്നു..

തൻ്റെ മകൻ ക്രിക്കറ്റിൽ എവിടെയും എത്താത്തത് കൊണ്ടുള്ള ഒരു മനോവിഷമം കാണും..സ്വാഭാവികം..



അല്ലെങ്കിലും  ദക്ഷിണഇന്ത്യയിൽ നിന്നുള്ളവർ കളിക്കുന്നത് കാണുമ്പോൾ തനികൊക്കെ വർഷങ്ങൾ ആയി കൃമികടി കുറച്ചു കൂടുതലും ആണ്...ഇനിയും നോർത്ത് ലോബിയുടെ കളി നടക്കില്ല...നല്ല  കളിക്കുന്ന പിള്ളേർ  ഇപ്പൊൾ ഇവിടെ ഉണ്ട്..ലോകം മുഴുവൻ അത് കണ്ടു കൊണ്ടിരിക്കുകയാണ്.



നിൻ്റെ ഇപ്പോഴത്തെ 

"കൃമികടി "മുഴുവൻ രാജസ്ഥാൻ റോയൽസ് ടീമിനും കപ്പിത്താനും എതിരെ ആണല്ലോ..അതിനു അവരുടെ ഒഫീഷ്യൽ ട്വിറ്റർ നല്ല മറുപടിയും തന്നു കഴിഞ്ഞു.


 സഞ്ജു മഹാനായ കളിക്കാരൻ ആണ് എന്നൊന്നും പറയുന്നില്ല...പക്ഷേ ആവശ്യമില്ലാതെ മലയാളിയെ  വേട്ടയാടിയത് നമുക്ക് നോവുണ്ടാക്കും



അത് കൊണ്ട് ഇനി ചൊറിയുന്നതിന് മുൻപ് സ്പോർട്സ് സ്റ്റാർ എന്ന പ്രഗൽഭ മാസിക തയ്യാറാക്കിയ ഈ ചാർട്ട് കൂടി ഒന്ന് പരിശോധിക്കുക


പ്ര .മോ .ദി .സം

വിടിഞ്ഞ വ്യാഴകിഴമൈ

 



മൊഴിമാറ്റ ചിത്രങ്ങൾ കാണുവാൻ നല്ല രസമാണ്..പാട്ടിലെ വരികളിൽ ചില സംഭാഷണങ്ങളിൽ ചേർന്ന് പോകാൻ അവരൊപ്പിക്കുന്നത് ചിലപ്പോൾ മണ്ടത്തരങ്ങൾ ആയി നമുക്ക് തോന്നിയേക്കാം..എങ്കിലും ആ പോരായ്മകൾ അംഗീകരിച്ചു തന്നെയാണ് പല സിനിമകളും ഇവിടെ വിജയം കൊയ്തത്.






ഈ ചിത്രത്തിൻ്റെ പേരിൻ്റെ അർത്ഥം ഒന്നും കൃത്യമായി അറിയില്ല എങ്കിലും സിനിമ നല്ല ഫ്രഷ് ആയിട്ടു ഫീൽ ചെയ്തു. അത് കൊണ്ട് തന്നെ അർത്ഥത്തെ കുറിച്ച് ഏകദേശ ധാരണ കിട്ടി.പുതുമുഖങ്ങൾ ആണ് അഭിനേതാക്കൾ എങ്കിലും അവരവരുടെ റോളുകൾ നമ്മെ മടുപ്പിക്കാതെ നല്ലവണ്ണം ചെയ്തിട്ടുണ്ട്.പ്രത്യേകിച്ചും രണ്ടു നായികമാരും.







കല്യാണത്തിൻ്റെ തലേന്ന് രാത്രി വരനും വധുവും ഒളിച്ചോടുംപോൾ പരസ്പരം കാണുവാൻ ഇടവരുന്നു.അവിടെ വെച്ച് ഇരുവർക്കും ഈ കല്യാണത്തിന് താൽപര്യം ഇല്ല എന്നു പരസ്പരം അറിയിക്കുകയും അതിൻ്റെ കാരണങ്ങൾ പരസ്പരം പറയുകയും രണ്ടു പേരും രണ്ടു വഴിക്ക് പോകുമ്പോൾ ഉണ്ടാകുന്ന പ്രതിബന്ധങ്ങളും അതിനെയൊക്കെ എങ്ങിനെ തരണം ചെയ്യുന്നു എന്നതാണ് സിനിമ.







ബ്രമാൻഡ്ഡ ചിത്രങ്ങൾ മാത്രമല്ല ചെറു ചിത്രങ്ങൾക്കും തമിഴിലും തെലുങ്കിലും നല്ല സ്കോപ്പ് ഉണ്ടെന്ന് തെളിയിക്കുന്ന ധാരാളം ചിത്രങ്ങൾ വരുന്നുണ്ട്.വലിയ നടന്മാരുടെ ചിത്രങ്ങൾക്ക് ഒപ്പം ഇത്തരം ചിത്രങ്ങളും പ്രോത്സാഹനം അർഹിക്കുന്നതാണ് എന്ന് അവിടുത്തെ പ്രേക്ഷകർക്ക് നന്നായി അറിയാം.


പ്ര .മോ .ദി .സം

Tuesday, May 17, 2022

ഡോൺ




അധോലോക കഥക്കും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകൾക്കും സിനിമയിൽ വലിയ സ്ഥാനമുണ്ട്..ഒരു നായകൻ്റെ പൗരുഷം മുഴുവൻ കാണിക്കാൻ സാധിക്കുന്നത് അധോലോക നായകൻ ആവുമ്പോൾ ആണെന്ന് സിനിമാക്കാർക്ക് ഒരു തെറ്റായ ധാരണയും ഉണ്ട്..അത് കൊണ്ട് തന്നെ യോഗ്യതയില്ലാത്ത പലരെയും ഡോൺ ആയി കെട്ടിയിറക്കും.



ചിത്രത്തിൻ്റെ പേര് കേട്ടപ്പോൾ മുതൽ പേക്ഷകരിൽ ഉണ്ടായിരുന്ന അങ്ങനെയുള്ള ധാരണ തെറ്റാണെന്നു തെളിയിക്കുകയാണ് ഡോൺ എന്ന ചിത്രത്തിലൂടെ ശിവ കാർത്തികേയൻ. ഡോൺ ആവാൻ അധോലോകം തന്നെ വേണമെന്നില്ല എന്ന് അദ്ദേഹം  കാണിച്ചു തരുന്നു .




മടുപ്പിക്കാത്ത ഒരു പക്കാ കാമ്പസ് ചിത്രം..ഒരിക്കലും ഇഷ്ടമില്ലാത്ത കാമ്പസിൽ അച്ഛൻ്റെ നിർബന്ധം കൊണ്ട് എത്തിപ്പെടുന്ന വിദ്യാർത്ഥി തൻ്റെ പ്രവർത്തിയിലൂടെ ഡോൺ എന്ന വിളിപ്പേര് സമ്പാദിക്കുന്നു.




ഒരിക്കലും ദഹിക്കാത്ത വിഷയത്തിൽ നിന്നും മാറി തൻ്റേതായ വിനോദങ്ങൾക്ക്  ലക്ഷ്യങ്ങൾക്ക് കാമ്പസ് ഉപയോഗപ്പെടുത്തുബോൾ  കോളേജിലെ വളരെ കനിശകാരനായ സാറിൽ നിന്നും വലിയ  പ്രശ്നങ്ങൾ ഉണ്ടാകുന്നു .അയാളെ കാമ്പസിൽ നിന്നും തുരത്തുവാൻ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച് ഡോണിൻ്റെ ഒന്നിച്ചു നിൽക്കുന്നു.



കാമ്പസിൽ ജയിക്കുവാനുള്ള ഇരുവരും തമ്മിലുള്ള മത്സരത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്..മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച എസ് ജേ സൂര്യ ഇപ്പൊൾ അഭിനയത്തിലൂടെ നമ്മെ ആശ്ചര്യപ്പെടുത്തി കളയുന്നു .


കാമ്പസുകളിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും പുറമെ എന്താണ് ആർക്കും മനസ്സിലാകാത്ത പിടികിട്ടാത്ത അച്ഛൻ്റെ നിശബ്ദ സ്നേഹം എന്താണ് അധ്യാപക വിദ്യാർത്ഥി ബന്ധം  എന്നത് കൂടി  സംവിധായകൻ പറഞ്ഞു വെക്കുന്നുണ്ട്..ഇതൊക്കെയാണ് ഈ ചിത്രത്തിൻ്റെ ജീവൻ.



ശിവയുടെ പതിവ് ചേരുവകൾ ചേർത്ത് സ്വരുകൂട്ടിയ ഒരു മികച്ച നിലയിലുള്ള" വിശ്വസിക്കാവുന്ന"  എൻ്റർടൈനർ..ശിവകാർത്തികേയൻ ഫാൻസുകാർ ശരിക്കും  ആഘോഷിക്കും..


പ്ര .മോ .ദി .സം

Monday, May 16, 2022

മേരി ആവാസ് സുനോ

 



കഥയില്ലായ്മ വലിയൊരു പ്രശ്നം തന്നെയാണ്.മുൻപ് ഇവിടെ നല്ല കഥ പറഞ്ഞിരുന്ന മഹാരഥന്മാർ അരങ്ങ് ഒഴിഞ്ഞപ്പോൾ അല്ലെങ്കിൽ സൈഡിൽ ആയി പോയപ്പോൾ പുതുതലമുറ നിന്ന് വിയർക്കുകയാണ്.



കഥയില്ലായ്മ ഉണ്ടായപ്പോൾ വിദേശചിത്രങ്ങളിൽ നിന്നും കഥയെടുത്ത് മലയാളീകരിച്ച് നമ്മുടെ നാടുമായി ബന്ധിപ്പിച്ച "ടാലൻ്റ്" എഴുത്ത് കാരും സംവിധായകരും ഉണ്ടായിരുന്നു..പക്ഷേ കൈവെള്ളയിൽ ലോകം കിടക്കുമ്പോൾ അതും ചെയ്യാൻ പറ്റാതെയായി.




പണ്ട് ജയസൂര്യ തന്നെ ചെയ്ത ചിത്രത്തിൽ നിന്നും ഇൻസ്പയർ ആയിട്ടോ എന്തോ കിട്ടിയ കഥാതന്തു വെച്ച് ഒരു കഥയില്ല കഥ ഉണ്ടാക്കുകയാണ് ചെയ്തത്.മികവാർന്ന ചിത്രങ്ങൾ കൊണ്ട് നമ്മെ കയ്യിലെടുത്ത സംവിധായകനിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്...



വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന റേഡിയോ ആർജെ ക്കു ഒരു നാൾ തൻ്റെ ശബ്ദം നഷ്ട്ടപെടുന്നതും അതിനോട് അനുബന്ധിച്ചുള്ള സംഭവങ്ങളുമാണ് കാണിക്കുന്നത്.മൊത്തം പറഞ്ഞു കഴിഞ്ഞത്...


ഇപ്പൊൾ ഉള്ള നടന്മാരിൽ "എക്സ്ട്രാ" കാലിബർ ഉള്ള ജയസൂര്യയുടെയും മഞ്ജു വിൻ്റെയും കാൾഷീറ്റ് കിട്ടിയപ്പോൾ അത് നഷ്ട്ടപെടാതെ സൂക്ഷിക്കാൻ ആയിരിക്കും ഈ ക്ളീഷെ ഏർപ്പാട്.



ലേഡി സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാല് അമിതാഭിനയം അല്ലെന്ന് മഞ്ജു മനസ്സിലാക്കേണ്ട കാലം കഴിഞ്ഞു..ഒന്നിന് പിറകെ ഒന്നായി  നമ്മൾ സഹിച്ചു കൊണ്ടിരിക്കുകയാണ്.. ഒപ്പം നിന്ന് തകർത്ത ജൂനിയറായ ശിവധയിൽ നിന്നെങ്കിലും എന്താണ് സ്വാഭാവിക അഭിനയം എന്നത് മഞ്ജുവിന് കണ്ടെങ്കിലും പഠിക്കാമായിരുന്നൂ...


പ്ര .മോ. ദി .സം