Monday, March 14, 2022

മുതൽ നീ മുടിവും നീ

 



കുറെ പുതുമുഖങ്ങളെ കൂടി അണിനിരത്തി ദർബുക ശിവ എന്ന നവാഗത സംവിധായകൻ അഭിനയിച്ചു സംവിധാനം ചെയ്ത തമിഴു ചിത്രമാണ് മുതൽ നീ മുടിവും നീ.







ക്ലാസ്സ്മേറ്റ് ,96 ,ചിച്ചോർ എന്നിങ്ങനെ കുറെ ചിത്രങ്ങൾ ഈ ശ്രേണിയിൽ വന്നത് കൊണ്ട് തന്നെ ഒരു പുതുമയും ചിത്രത്തിന് അവകാശപ്പെടുവാൻ ഇല്ല..എന്നാലും ക്ലൈമാക്സിൽ വലിയൊരു മാറ്റത്തിന് ശ്രമിച്ചു എങ്കിലും അതുവരെ ആസ്വദിച്ചു സിനിമ കണ്ടവർ പറ്റിക്കപെട്ട് എന്നൊരു തോന്നൽ ചില പ്രേക്ഷകർക്ക് എങ്കിലും ഉണ്ടാവാനും ഇടയുണ്ട്.






പുതുമുഖങ്ങൾ ആണെങ്കിലും അഭിനേതാക്കൾ ഒക്കെ ആത്മാർത്ഥമായി അഭിനയിച്ചിട്ടുണ്ട്..കഥയും ഉണ്ടാകാൻ പോകുന്ന സംഭവങ്ങളും ഒക്കെ മുൻകൂട്ടി എല്ലാവർക്കും അറിയാൻ പറ്റും എങ്കിലും ആസ്വദിക്കുന്ന രീതിയിൽ തന്നെ കഥ പറയുവാൻ ശ്രമിച്ചിട്ടുണ്ട്..








കുട്ടികളെ യുവാക്കൾ ആക്കി മാറ്റുവാൻ വെറും താടിമീശ വളർത്തിയാൽ മാത്രം പോര എന്ന് മേകപ്പ്മാന് പറഞ്ഞു കൊടുക്കുവാൻ സംവിധായകൻ ശ്രമിച്ചില്ല എന്നത് വലിയൊരു പോരായ്മ തന്നെയാണ്.


പ്ര .മോ. ദി. സം

Sunday, March 13, 2022

ഹൈ സിനാമിക

 



ഒരാളോട് ഉള്ള സ്നേഹം, പരിചരണമൊക്കെ പരിധി വിട്ടു അതിരുകടക്കുമ്പോൾ അത് മറ്റേയാൾക്കു വളരെ  അസഹ്യമായി തോന്നും..അത് ഏത് വിധത്തിലുള്ള സ്നേഹം ആണെങ്കിൽ കൂടി...എത്ര വിശ്വാസം ഉണ്ടെങ്കിൽ കൂടി..


സ്നേഹിച്ചു വിവാഹം കഴിച്ച യുവ ദമ്പതികൾക്കിടയിൽ  പരസ്പരം നിറയെ സ്നേഹവും കേയറിങ്ങും ആയിരുന്നു.പക്ഷേ അത് കൂടുതൽ ആകുമ്പോൾ അധികമായാൽ അമൃതും വിഷം എന്നത് പോലെ ആയി തീരുന്നു.


നിറയെ സ്നേഹവും മറ്റും ഉണ്ടെങ്കിലും അവനെ കുറച്ചു കാലത്തേക്ക് എങ്കിലും  ഒഴിവാക്കുവാൻ വഴി തേടുന്ന അവള് തൽകാലം ജോലി ആവശ്യം എന്ന പേരിൽ  മാറി താമസിക്കുവാൻ തീരുമാനിക്കുന്നു എങ്കിലും അവളുടെ കേയറിങ്ങിന് വേണ്ടി അവൻ അവിടെയും എത്തുന്നു..


ഇതേ ആവശ്യത്തിന് അയൽവാസിയായ സൈക്കോ ഡോക്ടറെ കാണുന്ന അവള് പിന്നീട് ചെന്ന് പെടുന്ന പ്രശ്നങ്ങൾ ആണ് ആദ്യമായി സംവിധായക കുപ്പായം അണിയുന്ന വൃന്ദ മാസ്റ്റർ പറയുന്നത്.


ദുൽഖർ സൽമാൻ ,അദിതി റാവു,കാജൽ അഗർവാൾ എന്നിവർ മുഖ്യവേഷത്തിൽ വരുന്ന ചിത്രത്തിന് പുതുമ ഒന്നും ഇല്ലെങ്കിലും കഥ പറയുന്ന രീതി ആകർഷമാണ്.. ദുൽഖരിൻ്റെയും അദിതിയുടെയും സ്ക്രീൻ കെമിസ്ട്രി ചിത്രത്തെ നല്ല രീതിയിൽ കൊണ്ട് പോയിട്ടുണ്ട്.പ്രത്യേകിച്ച് പാട്ട് സീനുകൾ...


മലയാളത്തിൽ  " കുറുപ്പ് " ഇമേജിൽ നിൽക്കുന്നത് കൊണ്ട് തന്നെ  അധികം പ്രേക്ഷക ശ്രദ്ധ നേടാൻ ഇടയില്ലാത്ത  ഈ ചിത്രം തമിഴിൽ വിജയിക്കാൻ പാകത്തിൽ  തന്നെയാണ് ആണ് ഒരുക്കി യിരിക്കുന്നത്.


പ്ര .മോ .ദി .സം

പട




ഇരുപത്തി അഞ്ച് വർഷങ്ങൾക്കു മുൻപ് കേരളത്തെ ആകെ മുൾ മുനയിൽ നിർത്തിയ ഒരു സംഭവം ഈ കാലഘട്ടത്തിൽ  കേ .എം. കമൽ എന്ന പുതിയ സംവിധായകൻ സിനിമ ആക്കുമ്പോഴും അതിൻ്റെ പ്രാധാന്യം ഒട്ടും നഷ്ട്ടപെട്ടിട്ടില്ല...അത് കൊണ്ട് തന്നെയാണ് ഈ കാലത്തും സിനിമക്ക് വലിയ  സ്വീകാര്യത കിട്ടുന്നത്.




ആദിവാസി ഭൂപരിഷ്കരണ നിയമം മൂലം ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെടും എന്നും കുത്തകൾക്ക് ഭൂമി വാങ്ങി കൂട്ടുവാൻ പറ്റും എന്ന നിയമത്തിന് എതിരെ ആയിരുന്നു നാല് യുവാക്കൾ പാലക്കാട് കളക്ടറെ ബന്ധിയാക്കി അക്കാലത്തെ ഇ കേ നായനാർ ഗവന്മെൻ്റിനെതിരെ പട നയിച്ചത്.



തോറ്റുപോകുന്ന അവസ്ഥയിൽ സർകാർ മധ്യസ്ഥത കൊണ്ട് അവരുമായി  സംസാരിച്ചു  ആ കാലയളവിൽ തന്നെ കാര്യങ്ങൾക്ക് തീരുമാനമാക്കി  അത്  അർഹിക്കുന്നവർക്ക്  നീതി ഉറപ്പാക്കും എന്ന് സമ്മതിച്ചു എങ്കിലും പിന്നീട്  ഒന്നും സംഭവിച്ചില്ല..പതിവ് പോലെ ജനങ്ങൾ വഞ്ചിതരായി. 




മാറി മാറി ഭരിച്ച ഇടതു വലതു  ഭരണകൂടം ഇതുവരെ ഈ കാര്യത്തിൽ  ഒന്നും ചെയ്തിട്ടില്ല . മറിച്ചു ജീവൻ പണയം വെച്ച് അടിച്ചമർത്തപെട്ട ജനതക്ക് വേണ്ടി  പട നയിച്ച  നാല് യുവാക്കൾ പിന്നീട് ജയിലിൽ ആകുകയാണ് ചെയ്തത്.കാരണം പോലീസ് അത്രക്ക് നാണം കെട്ടുപോയ ഒരു സംഭവം ആയിരുന്നു അത്.


കൃത്യമായി രാഷ്ട്രീയത്തിൻ്റെ ഉള്ളുകള്ളികൾ പറയുന്നത് കൊണ്ട് പലർക്കും ഈ ചിത്രം അത്രക്ക് ദഹിക്കില്ല എങ്കിലും പറയുന്നത്  പച്ചപരമാർത്ഥം തന്നെയാണ്..അടിച്ചമർത്തപെട്ട വർ എന്നും ഭരണകൂടത്തിൻ്റെ കാലിനടിയിൽ ഞെറിഞ്മർന്ന് കിടക്കും..ഒരിക്കലും എഴുനേറ്റു വരുവാൻ കഴിയാതെ...അത് കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്.



താരനിര കൊണ്ട് സമ്പന്നമായ ചിത്രം താരങ്ങളുടെ ഗിമിക്കുകൾ കൊണ്ടല്ല ശ്രദ്ധേയമാകുന്നത് അവരുടെ അഭിനയമികവ് കൊണ്ടാണ്..അത്രക്ക് പെർഫെക്ട്  കാസ്റ്റിംഗ് ആണ് ചിത്രത്തിലേത്...


പ്ര .മോ .ദി .സം

Saturday, March 12, 2022

സില നേരങ്ങളിൽ സില മനിതർഗൾ

 



ചില മനുഷ്യരുടെ ചില സമയത്തെ പ്രവർത്തികൾ അന്യരെ എത്രമാത്രം സഹായിക്കുന്നു അല്ലെങ്കിൽ ദ്രോഹിക്കുന്നു എന്നൊന്നും നമുക്ക് ഊഹിക്കുവാൻ പറ്റുകയില്ല..അപ്പപ്പോൾ ഉള്ള നമ്മുടെ പല പ്രവർത്തികളും ചിലർക്ക് സന്തോഷം നൽകുന്നതിനൊപ്പം ദുഃഖവും കൂടി നൽകും എന്ന് നമുക്ക് മനസ്സിലാക്കുവാൻ സമയം വളരെ വൈകി പോയി എന്നുമിരിക്കും. 






അമ്മയില്ലത്തത് കൊണ്ട് തന്നെ അതിലാളന കൊടുത്തു വളർത്തിയ മകൻ അച്ഛൻ ചെയ്യുന്ന ഓരോ കാര്യത്തിലും തെറ്റുകൾ കണ്ടു പിടിക്കുംപോഴും അച്ഛൻ ഒക്കെ നിസ്സാരമായി കാണുന്നു .മകൻ സ്നേഹിച്ച കുട്ടിയെ അതിയായി സ്നേഹിക്കുന്ന അയാള് എല്ലാ കാര്യങ്ങളും അയാളുമായി പങ്ക് വെക്കുന്നത് കൊണ്ട് അവള് വന്നാൽ വീട് സ്വർഗം ആകുമെന്ന് കരുതുന്നു .






തമിഴ് സിനിമ പാശത്തിൻ്റെ കഥ മാത്രം പറഞ്ഞു ജനങ്ങളുടെ വികാരങ്ങളെ കൊള്ളയടിക്കുന്നു എന്ന് കരുതുന്ന സംവിധായകൻ്റെ മകൻ അമേരിക്കയിൽ പോയി പഠിച്ചു പുതിയ സിനിമ എടുക്കുന്നു.തൻ്റെ പുതിയ ഐഡിയ തമി്നാട്ടുകാരനായ കാണികൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.


കഠിന പ്രയത്നം ചെയ്തുവെങ്കിലും അതിൻ്റെ ഗുണം ജോലിയിൽ ലഭിക്കാത്തത് കൊണ്ട് നിരാശനാകുന്ന റിസോർട്ട് ജീവനക്കാരനായ യുവാവ്.






ആഡംബര ജീവിതം കൊണ്ട്  മറ്റുള്ളവരെ തൻ്റെ മഹിമ കാണിക്കുവാൻ തൻ്റെ പണം വെറുതെ കളയുന്ന യുവാവ്.ഇഷ്ട്ടം ഇല്ലാഞ്ഞിട്ട് കൂടി ആഡംബരം തൻ്റെ ഭാര്യയിൽ കൂടി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.



ഈ നാല് യുവാക്കളും ഒരു മോട്ടോർ  ആക്സിഡൻ്റ് കൊണ്ട്  പരസ്പര പൂരകമായി നേരിട്ടെലലങ്കിലും ബന്ധപെടെണ്ടി വരുന്ന കഥയാണ് നവാഗതനായ വിശാൽ വെങ്കിട് പറയുന്നത്.


നാലുപേരുടെ കഥ പറയുമ്പോൾ അവർക്ക് ചുറ്റും ഉള്ള ആളുകളുടെ കഥ കൂടി ഒന്നിച്ചു വരുന്നുണ്ട്..അതിൽ നമ്മുടെ മനസ്സുകളുടെ എല്ലാ ഭാവങ്ങളും ഉണ്ട്..


നല്ല സിനിമ ഇഷ്ടപെടുന്നവർക്ക് നല്ലൊരു അനുഭവം തന്നെയാണ് നാസർ ,മണികണ്ഠൻ,അഭി ഹാസൻ,അൻജു കുര്യൻ,അശോക് ശെൽവൻ, റിട്വിക എന്നിവർ തകർത്തഭിനയിച്ച ഈ ചിത്രം


പ്ര .മോ .ദി .സം



Friday, March 11, 2022

എതർക്കൂം തുനിന്തവൻ

 



സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന പല അനധികൃത

 ബാന്ധവങ്ങൾക്കും കാരണം അധികാരബലവും പണവുമാണ്..ഇത് രണ്ടും ഉണ്ടെങ്കിൽ എന്ത് വേണമെങ്കിലും ചെയ്യാം എന്നും ആരും ചോദിക്കില്ല എന്ന ധൈര്യവും അത് കൈവശമുള്ള പലർക്കും താനെ കടന്നു വരും..



പെണ്ണ് കുട്ടികളെ പ്രേമിച്ചു വശത്താക്കി അവരെ ലൈംഗിക മായി  ഉപയോഗിച്ച് അത് ക്യാമറയിൽ പകർത്തി ഭീഷണിപെടുത്തി തൻ്റെ ബിസിനെസ്സ് ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന മാഫിയക്ക് എതിരെയുള്ള സൂര്യയുടെ ഒറ്റ യാൾ പോരാട്ടമാണ് ഈ ചിത്രം കാണിക്കുന്നത്.




നീതിയുടെ വഴിയിൽ സഞ്ചരിച്ചപ്പോൾ പണവും അധികാരവും കൊണ്ട് തോറ്റു പോകുന്ന നായകൻ  വാദി പ്രതിയായി ജയിൽ വാസം വരെ അനുഭവിച്ചു  പുറത്തിറങ്ങുന്നു. അത് വരെ നീതിന്യായ വ്യവസ്ഥയിൽ  വിശ്വസിച്ചിരുന്ന നായകൻ അതൊക്കെ   വിട്ട് നേരിട്ട് നീതി നടപ്പാക്കുവാൻ ഇറങ്ങുകയാണ്.




തമിഴ് സിനിമ കാണുമ്പോൾ ലോജിക് ഒക്കെ അൽപ സമയം മാറ്റി വെച്ചാൽ നമുക്ക് ആസ്വദിക്കുവാൻ പറ്റിയ സിനിമ തന്നെയാണ്.പല രൂപത്തിൽ ഭാവത്തിൽ തമിഴിൽ തന്നെ ഇത് പോലത്തെ കുറെ സിനിമകൾ വന്നിരുന്നു എങ്കിലും അൽപസ്വൽപം മാറ്റങ്ങള് ഒക്കെ വരുത്തിയത് കൊണ്ട് കുഴപ്പം വലിയ കുഴപ്പം ഇല്ല..എങ്കിലും നല്ല ഹൈപ്പു കിട്ടിയ "ജയ് ഭീം" എന്ന ചിത്രത്തിന് ശേഷം സൂര്യ ഇതിൽ തലവെച്ച് കൊടുക്കണമൊ എന്നെ പ്രേക്ഷകർ സംശയിക്കൂ...



പ്ര .മോ .ദി .സം


Thursday, March 10, 2022

തിരഞെടുപ്പാനന്തര ചിന്തകളും സംശയങ്ങളും

 


അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉണ്ടായ ചില സംശയങ്ങളും ചിന്തകളും..


* ഉത്തർപ്രദേശിൽ അഞ്ച് വർഷമായി യോഗിയുടെ  "കിരാതഭരണം" എന്ന് പറഞ്ഞിട്ടും വീണ്ടും എന്തേ പച്ചക്ക് വർഗീയത പറയുന്ന യോഗിയെ തന്നെ  അവിടുത്തെ ജനങ്ങൾ വിജയിപ്പിച്ചു...?



** കർഷക സമരം മോദിയുടെ വിധി നിശ്ചയിക്കും എന്ന് പറഞ്ഞിട്ട് വലിയ സമരവും റാലിയും നടന്ന സ്ഥലത്ത് മോദിയുടെ പാർട്ടി തന്നെ വീണ്ടും എങ്ങിനെ വിജയ കൊടി പാറിച്ചു...?മോദിക്കെതിരായ പ്രചാരണങ്ങൾ ഒക്കെ എന്തേ ഫലം കാണാതെ പോകുന്നു?


** ഈ ഒവൈസി ബിജെപി യുടെ ബി ടീം ആണെന്ന് തോന്നി പോകുന്നു.ഉത്തർപ്രദേശിൽ അദേഹത്തിൻ്റെ സാനിദ്ധ്യം നിലപാടുകൾ പ്രസംഗങ്ങൾ ഒക്കെ യോഗിയേ വളരെ അധികം സഹായിച്ചു എന്നു സംശയിക്കുന്നു.മുൻപ് ബീഹാറിലും മറ്റു ചിലയിടത്ത് ഒക്കെ ഇതേ നിലപാട് കൊണ്ട് ബിജെപി നേട്ടം കൊയ്തിരുന്നൂ..ശിവസേന ഒവൈസി ബിജെപി യുടെ അടിവസ്ത്രം എന്ന് കളിയാക്കിയത് സത്യമാണോ?



*** കോൺഗ്രസ്സ് മുക്ത ഭാരതം കെട്ടി ഉയർത്തുവാൻ അമിത്ഷായും കേജരിവാളും തമ്മിലുള്ള അന്തർധാര സജീവമായി പ്രവർത്തിക്കുന്നു എന്ന് സംശയിച്ചു കൂടെ....ഒന്നുമി ല്ലയ്മയിൽ നിന്നും ആപ്പ് രണ്ടു സംസ്ഥാനം ഭരിക്കണം എങ്കിൽ ഗോവയിൽ   അക്കൗണ്ട് തുറന്നു സഹായിക്കണം എങ്കിൽ യുപിയിലും ബീഹാറിലും പത്തും പതിനഞ്ചും എംഎൽഎ മാരുണ്ടായിരുന്ന മാർകിസ്റ്റ് പാർട്ടി ഇന്ത്യ തന്നെ ഭരിക്കേണ്ടത് അല്ലെ?




***ഈ സിദ്ധു എന്ന് പറയുന്ന നേതാവ് പണ്ട് ബിജെപി എം പി ആയിരുന്നു.അദ്ദേഹത്തെ പഞ്ചാബിലെ കോൺഗ്രസിനെ കുട്ടിചോർ ആക്കുവാൻ വേണ്ടി ബിജെപി തന്നെ അയച്ച ചാരൻ ആയികൂടെ...?


*** ഇനിയെങ്കിലും ഗണ്ടി കുടുംബത്തിൽ നിന്നും കോൺഗ്രസ്സ്നെ രക്ഷപ്പെടുത്തി എടുക്കാൻ കോൺഗ്രസിനെ സ്നേഹിക്കുന്ന ആരും ആ പാർട്ടിയിൽ ഇല്ലെ?




****പച്ചയ്ക്ക് വർഗീയത പറയുന്നവരാണ് കപടമതെതര വാദികളെക്കാളും നല്ലത് എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയോ?


*** എന്നാലും എന്തേ തോറ്റമ്പിയ പാർട്ടികൾ ഒക്കെ സാധാരണ പോലെ  ഇ വി എം നേ ഇതുവരെ കുറ്റം പറഞ്ഞില്ല....? അതിനെ അംഗീകരിച്ചു തുടങ്ങിയോ?



വാൽക്കഷ്ണം: ഇനിയും സമയമുണ്ട് ...എനിക്ക് പ്രധാനമന്ത്രി ആകണം എന്ന സ്വാർത്ഥ മോഹം  നേതാക്കന്മാർ വെടിഞ്ഞ് എല്ലാവരും ഒന്നിച്ചു നിന്ന് നല്ലൊരു പ്രതിപക്ഷം ആയാൽ ബിജെപി തേരോട്ടം ഒരു പരിധി വരെയെങ്കിലും തടയാം .അവസരങ്ങൾ അവർ തന്നെ  ഇടക്കിടക്ക് പലവിധത്തിൽ തരുന്നുണ്ട്..ഉപയോഗപ്പെടുത്തുവാൻ ആരുമില്ല എന്നതാണ് സത്യം..


പ്ര .മോ .ദി. സം