Wednesday, March 9, 2022

കഡയ്സി വ്യവസായി

 



മണ്ണും മരങ്ങളും പ്രകൃതിയിലെ ജീവജാലങ്ങളും പ്രിയരായിട്ടുള്ള കുറെയേറെ മനുഷ്യജന്മം നമുക്ക് ചുറ്റിലും ഉണ്ട്..എണ്ണത്തിൽ കുറവാണ് എങ്കിലും എന്ത് വിലകൊടുത്തും ഇവയൊക്കെ സംരക്ഷിക്കുവാൻ ഇവർ മുന്നിൽ തന്നെ ഉണ്ടാകും..







ഒരു വനദിനം വരുമ്പോൾ മരങ്ങൾ വെച്ച് പിടിപ്പിച്ചു അതിനെ സംരക്ഷിക്കാതെ അടുത്ത ദിനത്തിന് വീണ്ടും മരം വെച്ച് പിടിപ്പിക്കുന്ന  ഈ തലമുറയുടെ പ്രഹസനം അല്ല ഇവരുടേത്...ആത്മാർത്ഥമായി പ്രകൃതിക്ക് ഇണങ്ങിയ ജീവിതം നയിക്കുന്നവർ..അവർ എല്ലാത്തിനും ഒരു ജീവനില്ലെ എന്ന തിരിച്ചറിവിൽ പ്രകൃതിയിലെ മുഴുവൻ ജീവജാലങ്ങളെ കൂടി സംരക്ഷിക്കും.





ഒരു റിമോട്ട് ഗ്രാമത്തിലെ അവസാന കർഷകൻ്റെ കഥയാണ് വിജയ് സേതുപതി അവതരിപ്പിച്ചു മണികണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.ഇപ്പോളത്തെ തലമുറയിൽ പെട്ട ആളുകൾ ഒക്കെ വയലും നിലവും വിറ്റ് മറ്റു മേഖലകളിൽ പോയെങ്കിലും മായാണ്ടി ഇന്നും കൃഷി ചെയ്താണ് ജീവിക്കുന്നത്.






മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും ഒരു പോലെ സ്നേഹിക്കുന്ന അയാള് പാട വരമ്പിൽ മരിച്ചു കിടക്കുന്ന മയിലുകളെ അർഹിക്കുന്ന പ്രാധാന്യം നൽകി സംസ്കരിക്കുന്ന ത് നിയമവിഷയമാകുന്നതും മുൻപ് ഗ്രാമീണ ജനത ഇതേ വിഷയത്തിൽ പോലീസിനെ വട്ടം കറക്കിയത് കൊണ്ട് പഴയ പക വെച്ച്  കള്ള കേസിൽ ഈ വൃദ്ധന്  ജയിലിൽ പോകേണ്ടി വരുന്നതും അതിനു ശേഷം അദ്ദേഹത്തിൻ്റെ കൃഷിക്ക് സംഭവിക്കുന്നത്  ഈ തലമുറയുടെ കൃഷിയോട് ഉള്ള പ്രതിപത്തി ഒക്കെ വൃത്തിയായി പറയുന്നു.







ഒരു അവാർഡ് സിനിമയുടെ മൂഡിൽ പറഞ്ഞു പോകുന്നത് കൊണ്ടു എല്ലാവർക്കും സിനിമ രസിക്കണം എന്നില്ല എങ്കിലും ഇത്തരം വിഷയങ്ങൾ തുറന്നു പറയാൻ തമിൾ സിനിമയിൽ സ്പേസ് ഉണ്ടു എന്നത് അഭിനന്ദനം  അർഹിക്കുന്നു.


പ്ര .മോ. ദി. സം

Monday, March 7, 2022

ഫാൻസും അണികളും

 





ഇപ്പോളത്തെ മലയാള സിനിമയുടെ വലിയ ശാപം താരങ്ങളുടെ ഫാൻസുകൾ തന്നെയാണ്..തൻ്റെ ആരാധനമൂർത്തിയായ താരത്തിൻ്റെ സിനിമ വിജയിപ്പിക്കുവാൻ അവർ കാണിക്കുന്ന കോപ്രായങ്ങൾ ബാധിക്കുന്നത് സിനിമ വ്യവസായത്തെ തന്നെയാണ്. മുൻപൊക്കെ ആദ്യ ദിവസം തന്നെ  കുടുംബസമേതം സിനിമ കാണുവാൻ കൂടുതൽ ആളുകൾ വന്നിരുന്നതാണ്.പക്ഷേ ഇന്ന് ആർപ്പു വിളികളും കൂവലും കൊണ്ട് ശബ്ദമയമായ തിയേറ്ററിൽ  തുടക്കം ദിവസങ്ങളിൽ കുടുംബ സമേതം സിനിമക്ക് പോകുവാൻ പലർക്കും മടിയാണ്. എന്തിന് താര"പൊലിമ" തലക്ക് പിടിക്കാത്ത സാധാരണക്കാർ പോലും ഇവരുടെ ബഹളത്തിൽ സംഭാഷണങ്ങൾ മുങ്ങിപോകും എന്ന് പേടിച്ച് പോകാറില്ല.





പിന്നെ ഫാൻസിൻ്റെ  മറ്റൊരു പരിപാടി  എതിർനടൻ്റെ സിനിമകൾ ഡീ ഗ്രേഡ് ചെയ്യുക എന്നതാണ്..ആദ്യ ദിനം തന്നെ പോയി കണ്ടവരിൽ നിന്നും ന്യൂനതകൾ മനസ്സിലാക്കി പടം മൊത്തത്തിൽ മോശം എന്ന് കണ്ടവനും കാണാത്തവരും  പ്രചരിപ്പിക്കും.




അത് കൊണ്ട് തന്നെ നല്ല

സിനിമ ആയിട്ട് കൂടി പല സിനിമകൾക്കും പ്രേക്ഷകരെ കിട്ടുന്നില്ല..പല നല്ല ചിത്രങ്ങൾക്കും വേണ്ടത്ര കാണികൾ ഉണ്ടാകുന്നില്ല. അത് കൊണ്ട് മാത്രമാണ് പലപ്പോഴും തിയേറ്ററിൽ ലാഭം ഉണ്ടാക്കാത്ത സിനിമകൾ സ്വീകരണമുറിയിൽ തരംഗം ആകുന്നതും.




ഒരു സിനിമ കാണുക എന്ന് പറഞ്ഞാല് ഈ കാലത്ത് വലിയൊരു ചിലവ് തന്നെയാണ് അത് കൊണ്ട് തന്നെ മോശം എന്ന് പറയപ്പെടുന്ന സിനിമ കണ്ട് വെറുതെ  പണം നഷ്ട്ട പെടുത്താൻ സാധാരണക്കാർ മടിക്കും.. ശരിക്കും നമ്മൾ കണ്ടു വിലയിരുത്തേണ്ടത് ആണ് സിനിമ മറ്റുള്ളവരുടെ കാഴ്ച ആയിരിക്കില്ല നമ്മുടെ ആസ്വാദനം.അത് കൊണ്ട് കണ്ടതിനു ശേഷം ശരിയായ സത്യസന്ധമായ  അഭിപ്രായം മാത്രം പറയുക..


പത്തിരുപത് കൊല്ലം മുൻപേ  അന്യനാട്ടിൽ പ്രേക്ഷകർ ചെയ്യുന്ന കോപ്രായങ്ങൾ നമ്മൾ മല്ലൂസിലേക്ക് ഇപ്പൊൾ ആണ് വന്നു തുടങ്ങിയത്.അന്ന് അതൊക്കെ കണ്ടു ചിരിച്ചു പരിഹസിച്ച നമ്മൾ ഇന്ന് അതേ പ്രവർത്തി ചെയ്തു സ്വയം പരിഹാസ്യാരായി മാറുന്നു.



വാൽക്കഷ്ണം: നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ അണികളുടെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രവർത്തികൾ ഇത് തന്നെയാണ്...നമ്മുടെ നേതാവ് എന്ത് പോക്രിത്തരം കാണിച്ചാലും പ്രവർത്തിച്ചാലും കീ ജയ്...പിന്നെ ഫാൻസുകാരെ കൊണ്ട് ഒരു സമാധാനം ഉണ്ടു അവർ താരങ്ങൾ പറഞ്ഞു എതിരാളികളെ കൊല്ലാൻ ഇറങ്ങുന്നില്ല.


പ്ര .മോ .ദി .സം

Sunday, March 6, 2022

കാലത്തിൻ്റെ കഥ ഒരു ദേശത്തിൻ്റെയും....

 




നമ്മൾ ജനിച്ചു ജീവിച്ചു വളർന്ന നാടിനെ കുറിച്ച് നാട്ടുകാരെ കുറിച്ച് നമുക്ക് പലതും പറയുവാൻ ഉണ്ടാകും..നാട്ടിൽ തന്നെ ജീവിക്കുന്ന ആളുകൾ

 അത് പങ്കുവെക്കുന്നത് നാടിന് പുറത്തുള്ള വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളോട് , ബന്ധുക്കളോട് മാത്രമായിരിക്കും...നാട്ടിൽ നിന്നും പുറത്ത് അന്യനാട്ടിൽ വർഷങ്ങളോളം ജീവിച്ച പ്രവാസികൾക്ക് സൗഹൃദവും വിപുലമായി ഉണ്ടാകും...എല്ലാവരോടും നേരിട്ട് തൻ്റെ നാടിൻ്റെ കഥപറയുന്ന എന്നത് നടക്കുന്ന കാര്യവുമല്ല....ന്യൂ ജനറേഷൻ മാധ്യമങ്ങൾ അതിനു ഒരു മാർഗം ആണെങ്കിൽ കൂടി അതിനും പരിമിതികൾ ഉണ്ടാകും.. അപ്പോൾ മികച്ച മാർഗം അതു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക എന്നതാണ്..


അതിനും  ചില പല പരിമിതികൾ ഉണ്ട്... എന്നാൽ തൻ്റെ നാടിനെ കുറിച്ച് അതിൻ്റെ ചരിത്രത്തെ കുറിച്ച് എല്ലാവരും അറിയണം എന്ന അതിയായ ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിൽ ഏതൊരു വൈതരിണിയും താണ്ടി  ചിലർ അത് സഫലീകരിക്കും.


ജയരാജൻ കൂട്ടായി എന്ന ഫേസ്ബുക്ക് സുഹൃത്ത് അത് കൊണ്ട് മാത്രമാണ് തൻ്റെ നാടിനെ കുറിച്ച് ഈ പുസ്തകം എഴുതിയതും പ്രസിദ്ധീകരിച്ചതും..


താൻ ജനിച്ചു വളർന്ന കണ്ണൂരിലെ ആറ്റ് പുറം കൂടാതെ തന്നിൽ ഒരുപാട്  അനുഭവങ്ങൾ തന്ന സമീപ പ്രദേശങ്ങളായ കൊങ്കച്ചി,ചമ്പാട്,മൊകേരി,കതിരൂർ,പാനൂർ എന്നീ നാടുകളുടെ കൂടി ചരിത്രമാണ് ജയരാജ് ചേട്ടൻ പങ്ക് വെക്കുന്നത്..അതൊക്കെ നമുക്ക് പുതിയ അറിവുകൾ തരുന്നു.


ഇത് ഇന്നിൻ്റെ കഥയല്ല...ഇന്നലെയുടെ കഥയാണ് അത് കൊണ്ട് തന്നെ ഇന്നത്തെ തലമുറക്ക് അന്യമായ പല സംഭവങ്ങൾ വളരെ കൃത്യതയോടെ  അദ്ദേഹം പറയുന്നുണ്ട്..അത് ഇന്നത്തെ തലമുറക്ക് അതിശയം തന്നെ ആയിരിക്കും. തൻ്റെ നാട്ടിൽ നടന്ന കഴിഞ്ഞുപോയ സംഭവങ്ങൾ അവർക്ക് പുതിയ അനുഭവം തന്നെ ആയിരിക്കും.


.ആദ്യകാല കച്ചവടക്കാർ മുതൽ കൃഷി,ഉത്സവം,കളരി പയറ്റ്,വെള്ളപൊക്കം,തലശ്ശേരി മംഗലം,കുറിപയറ്റ്, ദുരന്തങ്ങൾ,സ്കൂളുകൾ അങ്ങിനെ  നാടിൻ്റെ ഓരോ കാര്യവും പറയുമ്പോൾ നമ്മൾക്ക് ആ നാട്ടിൽ ജീവിച്ചിരിക്കുന്ന ഒരാളായി തോന്നും..അത്രക്ക് മഹത്തരമായിട്ടാണ് അദ്ദേഹം ഓരോ സംഭവങ്ങളും വിവരിക്കുന്നത്.


കൃഷി കൊണ്ട് ജീവിച്ചിരുന്ന എല്ലാവരും ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന എന്തിനും ഏതിനും പരസ്പരം സഹായിക്കുന്ന ഒന്നിച്ചു ആഘോഷങ്ങൾ  ഉത്സവങ്ങൾ പങ്കിടുന്ന  നന്മയുടെ നാട്ടിൻപുറം ഇന്ന് ഇല്ലെങ്കിലും അങ്ങിനെ ഒരു കാലം മുൻപ് ഉണ്ടായിരുന്നു..


ജാതിയും മതവും വർഗ്ഗവും ഗോത്രവും പരസ്പരം പോരാടുന്ന ഈ കാലത്ത് നന്മയുടെ കഥപറയുന്ന ഈ പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്.


പ്ര .മോ. ദി. സം

നാരദൻ



ഇന്ന് സമൂഹത്തിൽ ഏറ്റവും മലിനമായിരിക്കുന്ന തൊഴിലിടം മാധ്യമ മേഖലയാണ്..എത്ര എത്ര വ്യാജ വാർത്തകൾ ആണ് ഇവർ ബ്രേക്കിംഗ് ന്യൂസ് എന്ന പേരിൽ ചമക്കുന്നത്...എന്നിട്ട് അത് വ്യാജമാണെന്ന് തെളിഞ്ഞാൽ പോലും അത് മാറ്റി പറയുവാൻ അല്ലെങ്കിൽ ക്ഷമ ചോദിക്കുവാൻ തയ്യാർ ആകുകയില്ല.




മുൻപ് ഒന്നോ രണ്ടോ ചാനലിൽ നിന്നും നൂറിൽപരം ചാനൽ ഉണ്ടായപ്പോൾ സ്വാഭാവികമായും വാർത്തകൾക്ക് പഞ്ഞം വന്നു മൽസരവും കൂടി.. അപ്പോൾ പിന്നെ സ്വയം വാർത്തകൾ സൃഷ്ടിക്കുക എന്ന അധഃപതനത്തിലേക്ക് വാർത്ത മേഖലകൾ പോകേണ്ടി വന്നു .അതിനു പലപ്പോഴും ബലിയാടുകൾ  ആയത്  നിരപരാധികൾ തന്നെയായിരുന്നു.അങ്ങിനെ ആയിരക്കണക്കിന് പേർക്കെങ്കിലും സമൂഹത്തിൽ അപമാനിതനായി ജീവിക്കേണ്ടി വന്നു. ഇന്നും ജീവിക്കുകയും ചെയ്യുന്നു.



അങ്ങനെയുള്ള മാധ്യമങ്ങളുടെ കള്ളത്തരങ്ങൾ ആണ് ആഷിക് അബൂ "നാരദൻ "എന്ന ചിത്രത്തിൽ കൂടി പറയുന്നത്..അതിനിടയിൽ ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്നപോലെ ആഷിക്ക് ചിലരെ വെളുപ്പിക്കാൻ കൂടി ശ്രമം നടത്തുന്നത് കൊണ്ട് മുൻപുള്ള ആഷിക്ക് ചിത്രങ്ങൾ പോലെ അത്ര കാമ്പുള്ള സിനിമ അല്ലാതെ ആയിപോകുന്നുണ്ട്.



വളരെ പ്രാധാന്യമുള്ള രംഗങ്ങൾ അവതരിപ്പിക്കുവാൻ അന്നബെൻ പോലുള്ള നടിയെ കാസ്റ്റ് ചെയ്തതും വിനയായിട്ടുണ്ട്...സംഭാഷണങ്ങൾ പറഞ്ഞു പോകുകയല്ലതെ അത് പ്രതിഫലിപ്പിക്കാൻ ആ മുഖത്തിന് പറ്റുന്നില്ല... ലൂക്മാൻ ഗതി അതിലും പരിതാപകരം..



 ഷറഫുദ്ദീൻ,ടോവിനോ ,ജയരാജ് വാര്യർ, ഇന്ദ്രൻസ് ,എന്നിവർ കൂട്ടത്തിൽ കൂടുതൽ നന്നായി എന്ന് പറയാം..താരപദവിയിൽ തുടരുമ്പോഴും ഇത്തരം റോളുകൾ സ്വീകരിക്കുന്ന ടോവിനോ അഭിനന്ദനം അർഹിക്കുന്നു..

 റിലീസ് ചെയ്ത സമയവും നല്ലതല്ല .ഭീഷ്മ പർവ്വം പോലെയുള്ള മമ്മൂട്ടി ചിത്രങ്ങൾക്കൊപ്പം മത്സരിക്കുന്നത് ചിത്രത്തിന് വിനയായേക്കും.

പ്ര .മോ. ദി. സം

Friday, March 4, 2022

ഭീഷ്മപർവം

 



ഇന്ന് രാവിലെ ഒരു സുഹൃത്തിൻ്റെ ഷയർ പോസ്റ്റ് ഉണ്ടായിരുന്നു..അതിലെ ചില വാചകങ്ങൾ പറയാം


"മമ്മൂട്ടി ഒരു പെട്ടിക്കട ആണ്..ചില സാധനങ്ങൾ മാത്രമേ അവിടെ വാങ്ങുവാൻ കിട്ടൂ..എന്നാല് മോഹൻലാൽ ഒരു സൂപ്പർ മാർക്കറ്റ് ആണ്..എന്തും ഏതും അവിടെ ഉണ്ടാകും.. എന്നാലും കഴിഞ്ഞ പത്ത് നാല്പതു വർഷമായി ആ സൂപ്പർ മാർക്കറ്റിനോടു കട്ടക്ക് നിൽക്കാൻ ആ പെട്ടിക്കട ഉണ്ടു...അത് കൊണ്ട് തന്നെ  ആ പെട്ടികടയാണ് എനിക്ക് ഇഷ്ട്ടം.."



അത് പൂർണമായി വായിച്ചാൽ മനസ്സിലാകുന്നത് മോഹൻലാൽ എന്തും അഭിനയിച്ചു പ്രതിഫലിക്കും ..മമ്മൂട്ടിക്ക് പോരായ്മകൾ ഉണ്ടു.. ഡാൻസ്, ഹാസ്യം തുടങ്ങിയ പലതരം മേഖലയിലും  വളരെ വീക് ആണ് എന്നാണ്  ആ പെട്ടിക്കട, സൂപ്പർമാർക്കറ്റ് താരതമ്യം കൊണ്ട് ഉദ്ദേശിച്ചത്.




മമ്മൂട്ടി എന്ന നടൻ്റെ സാന്നിധ്യം തന്നെയാണ് ഭീഷ്മപർവമെന്ന അമൽ നീരദ് ചിത്രത്തിൻ്റെ ഹൈ ലൈറ്റ്..സ്ക്രീൻ പ്രസൻസു കുറവാണ് എങ്കിൽ പോലും  എന്തിനും ഏതിനും മൈക്കിളെന്ന മമ്മൂട്ടി  രക്ഷകനായി വരും എന്ന നമ്മുടെ പ്രതീക്ഷ  തന്നെയാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നതും..ഒരു ക്ലാസ് മാസ് കഥ പറയുമ്പോൾ അതും ഇതിഹാസത്തിൻ്റെ മോഡലിൽ ആകുമ്പോൾ കുറെയേറെ കഥാപാത്രങ്ങൾ വന്നു പോകും...പക്ഷേ വന്നു പോകുന്ന ഓരോരുത്തരിലും ഐഡൻ്റിറ്റി ഉണ്ടാക്കി   എന്നത് തന്നെയാണ് സംവിധായകൻ്റെ വിജയവും.




ക്ലൈമാക്സ് നമ്മുടെ പ്രതീക്ഷക്ക് മങ്ങലേൽപിച്ചു എന്നത് ശരി ആണെങ്കിലും സിനിമ മികച്ചത് തന്നെയാണ്. പലതവണ ലോക ഭാഷയിൽ പറഞ്ഞു പഴകിയ കഥയാണ് എങ്കിൽ പോലും അമലിൻ്റെ മയികിങ് ആണ് ചിത്രത്തെ ആകർഷകം ആക്കുന്നത്..പിന്നെ ബ്രില്ലിയൻ്റ് ബി ജീ എം അത് എടുത്ത് പറയണം.. മുഷിവ് ഇല്ലാതെ  അത് ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നു. ,ക്യാമറാ വർക് ഒക്കെ ചിത്രത്തെ വേറെ തലത്തിൽ കൊണ്ട് പോകുന്നുണ്ട്.




അമിത പ്രതീക്ഷ ഇല്ലാതെ പോയാൽ  മമ്മൂട്ടിയുടെ സ്റ്റൈലൻ ആക്ഷൻ ഒക്കെ നല്ലവണ്ണം ആസ്വദിക്കുവാൻ പറ്റിയ ചിത്രം തന്നെയാണ് ഭീഷ്മ പർവ്വം


പ്ര .മോ. ദി .സം

Thursday, March 3, 2022

ഉപചാരപൂർവം ഗുണ്ടാ ജയൻ

 



ഒരു ഗുണ്ട ആ പണിയൊക്കെ വിട്ട് കുടുംബം നോക്കി നടത്തുന്ന നാഥൻ ആകുമ്പോൾ മരുമകളുടെ കല്യാണത്തിന്  അനുബന്ധിച്ച്സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം കാണിക്കുന്നത്.



ഇത് മൂന്നാമത്തെ ചിത്രമാണ് മലയാളത്തിൽ തന്നെ ഒരേ പ്രമേയം കൊണ്ട് ആൾക്കാരെ പരീക്ഷിക്കുന്നത്..കൊവിഡ് കാലത്ത്  മലയാളം അടക്കം പല ഭാഷകളിൽ പ്രേത ഹൊറർ സിനിമകളുടെയും മറ്റും ഒരു ഒഴുക്ക് വന്നിരുന്നു..അത് ഒന്നും അധികം ക്ലച്ച് പിടിക്കാതെ വന്നപ്പോൾ കല്യാണവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തെ കഥ പറഞ്ഞ ചിത്രം പുതുമ കൊണ്ട് കയ്യടി നേടി..പ്രേക്ഷക പ്രീതിയും...



അതോടെ അതേപോലെ അത്ര പാറ്റേണിൽ  കഴിഞ്ഞ മാസം ഒരു സിനിമ വന്നു ..ഇപ്പൊൾ ഇതും...ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയാൻ അധികം ബുദ്ധിമുട്ട് ഉണ്ടാവില്ല...അനേകം പേര് വരുന്നത് കൊണ്ട് വിഭിന്ന സ്വഭാവം ഉള്ള അവരുടെ ചെയ്തികൾ കൊണ്ട് തന്നെ നല്ലൊരു സിനിമ ഉണ്ടാക്കാം. അതിൽ തന്നെ ഹാസ്യം ,വിരഹം എന്ന് വേണ്ട നമുക്ക് ആസ്വദിക്കുവാൻ കുറെ കഥാപാത്രങ്ങൾ ഉണ്ടാകും.



പക്ഷേ ഒന്നോ രണ്ടോ തവണ കണ്ടു കഴിഞ്ഞത് എല്ലാ ചില്ലറ പാച്ച് വർക് ഒക്കെ ചെയ്തു മാറ്റി പിടിച്ച് വീണ്ടും നമ്മളെ കാണിക്കുന്നത് എല്ലാ ചിത്രങ്ങളും കണ്ട ആൾക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും...ആദ്യം കാണുന്നവർക്ക് ഒരു ഫ്രഷ്‌നെസ് ഒക്കെ കിട്ടുമായിരിക്കും...





ഇനിയും ആരും ഇതേ പ്രമേയം തന്നെ വീണ്ടും വീണ്ടും എടുത്ത് സിനിമാ പ്രേമികളുടെ ശാപം വാങ്ങരുത്.


പ്ര .മോ .ദി .സം

Wednesday, March 2, 2022

വെയിൽ

 



**അടുത്തകാലത്ത് വന്നതിൽ ഭേദപ്പെട്ട ഒരു ചിത്രം പ്രമോഷൻ ഇല്ലാത്തത് കൊണ്ട് മാത്രം അധികം സിനിമാ പ്രേമികൾ അറിയാതെ പോകുകയും അത് കളക്ഷന് നല്ല ഇടിവ് ഉണ്ടാക്കുകയും ചെയ്യുന്നു.



** വർഷങ്ങൾക്കു മുൻപ് ചിത്രീകരണ സമയത്ത് തന്നെ നായകനും നിർമാതാവും തമ്മിൽ കൊമ്പ് കോർത്തത് കൊണ്ടാണോ എന്നറിയില്ല നിർമാതാവിന് പോലും ഈ ചിത്രം വിജയിക്കണം എന്ന് ആഗ്രഹമില്ല എന്ന് തോന്നുന്നു.



** ശരത് എന്ന പുതുമുഖ സംവിധായകന് പുതു മേഖലയിൽ തുടക്കത്തിലെ പരിഭ്രമം ഉണ്ടു എന്നത് അംഗീകരിച്ചാൽ നല്ല രീതിയിൽ വെടിപ്പായി തൻ്റെ ജോലി തീർത്തിട്ടുണ്ട്.പണി അറിയന്നവൻ ആണെന്ന് പണി കണ്ടാൽ അറിയാം.



** അടുക്കും ചിട്ടയും ഇല്ലാത്ത എഡിറ്റിംഗ് സിനിമയെ സാരമായി ബാധിക്കുന്നുണ്ട്.. ആ കാര്യത്തിൽ കുറച്ചു കൂടി ആത്മാർഥത കാണിച്ചിരുന്നു എങ്കിൽ എന്ന് പലപ്പോഴും പ്രേക്ഷകനെ ചിന്തിപ്പിക്കുന്നു.കുറെ കൺഫ്യൂഷൻ  ഒഴിവാക്കാനായി  പറ്റിയെനെ



** ഇതിൻ്റെ പ്ലസ് പോയിൻ്റ് അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് തന്നെയാണ്...ഓരോ അഭിനേതാവും തൻ്റെ പൂർണമായ കഴിവുകൾ പ്രകടിപ്പിക്കുവാനായി മത്സരിക്കുന്നു. .പ്രത്യേകിച്ച് നായകൻ്റെ അമ്മ വേഷത്തിൽ വന്ന നടി... ഈ സിനിമയുടെ ജീവൻ തന്നെ അവരാണ്.




** സംഗീതം അതാണ് മറ്റൊരു ഹൈലൈറ്റ്...പതിഞ്ഞ താളത്തിൽ ഉള്ള വ്യത്യസ്ത ഗാനങ്ങൾ ഹൃദ്യമാണ്..അത് വളരെ ആകർഷണവും.....


പ്ര .മോ .ദി .സം