Sunday, October 10, 2021

ലിഫ്റ്റ്

 



പത്രങ്ങളിൽ ഇപ്പൊൾ സ്ഥിരമായി കാണുന്ന വാർത്തകൾ ആണ് കോർപ്പറേറ്റ് കമ്പനികളിലെ എംപ്ലോയീസ്  ജോലി ഭാരം കൊണ്ടും മാനേജ്മെൻ്റ് പീഡനം കൊണ്ടും ജീവനൊടുക്കിയ വാർത്തകൾ..





കഴിഞ്ഞ മൂന്നാല് കൊല്ലത്തെ  മരണത്തിൻ്റെ കണക്കുകൾ പരിശോധിച്ചാൽ മാത്രം മനസ്സിലാകും അവർ അനുഭവിക്കുന്ന ടെൻഷനും മറ്റും..ടെക്കികളുടെ ജീവിതം അങ്ങിനെയാണ് പോലും..കൂടുതൽ പണവും സൗകര്യങ്ങളും കിട്ടുമെങ്കിൽ പോലും പ്രഷർ കൊണ്ട് ചത്തു ജീവിക്കുകയാണ് പോലും.


ഓരോരോ പ്രോജക്ട് ഏൽപ്പിച്ചു അത് നല്ല വിധത്തിൽ പൂർത്തിയാക്കിയ ആൾക്കാരെ വരെ അടുത്ത പ്രോജക്ടിൽ അതിൽ കുറച്ച് സമയവും കൂടുതൽ ജോലിഭാരവും നൽകി പീഡിപ്പിച്ചു കമ്പനിയുടെ മൂലധനം കൂട്ടാൻ മാത്രം മുന്നിട്ടിറങ്ങി ജീവിക്കുന്ന കുറെ മാനേജർമാർ ഉണ്ട്..അത് എല്ലാ മേഖലകളിലും ഉണ്ട്.






അവർക്ക് ഇത് കൊണ്ട് പ്രമോഷനും മറ്റു ആനുകൂല്യങ്ങളും കിട്ടുമെങ്കിലും ഇതിന് വേണ്ടി പ്രയത്നിച്ച ആയിരങ്ങൾ കറിവേപ്പില ആവുകയാണ് പതിവ്.അങ്ങിനെ ഉള്ള ഒരു സോഫ്റ്റ്വെയർ സ്ഥാപനത്തിൻ്റെ അതിൽ ടെക്കികൾ അനുഭവിക്കുന്ന പീഡനത്തിൻ്റെ കഥ പറയുകയാണ് വിനീത് സംവിധാനം ചെയ്ത ഈ തമിഴു ചിത്രം.


ഈ കോവിഡു കാലത്ത് ഏറ്റവും കൂടുതൽ സിനിമകളിൽ പ്രമേയം ആയിട്ടുള്ളത്  പ്രേതകഥകൾ ആണ്.ഒന്നര വർഷത്തിനുള്ളിൽ പ്രേതങ്ങൾ പല ഭാഷകളും പല തവണ സംസാരിച്ച് കഴിഞ്ഞു എങ്കിലും ഇനിയും അതിൻ്റെ "അധ്വാനങ്ങൾ' കഴിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്.


പാതിരാത്രി ഓഫീസിൽ കുടുങ്ങി പോകുന്ന രണ്ടുപേരിൽ കൂടി പ്രേതം നടത്തുന്ന പ്രതികാരത്തിൻ്റെ കഥ കൂടിയാണിത്.അത് കൊണ്ട് തന്നെ ഫ്രെയിമിൽ കൂടുതൽ സമയവും രണ്ടു പേരും കുറെ ശബ്ദങ്ങളും മാത്രമേ ഉള്ളൂ..എങ്കിലും തുടക്കക്കാർ എന്ന നിലയിൽ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്..ചിത്രത്തിൻ്റെ നീളം കുറച്ചു വെട്ടി ഒതൂക്കിയിരുന്നുവെങ്കിൽ കുറച്ചു കൂടി ചിത്രത്തെ ,"ലിഫ്റ്റ്,"

 ചെയ്യാമായിരുന്നു.


പ്ര .മോ .ദി .സം

Friday, October 8, 2021

സ്ത്രീധനം

 



രാവിലെ തന്നെ ടിവിയിൽ  സ്ത്രീധന പീഡന മരണത്തെ കുറിച്ചുള്ള റിപ്പോർട്ട് കണ്ടപ്പോൾ ഭാര്യയോട് പറഞ്ഞു..


"നോക്ക് എൺപത്തി അഞ്ച് ലക്ഷം കൊടുത്ത് കെട്ടിച്ചിട്ടും അതിനെ പീഡിപ്പിച്ചു...ഇവിടെ ഒന്നും തരാത്ത ഒന്ന് ഇരുപത്തി ഒന്ന് വർഷമായിട്ടും പന പോലെ നിൽക്കുന്നു ഒരു പോറൽ പോലുമില്ലാതെ..."


" പൈസ കൊടുത്ത് കെട്ടുവാൻ ആണെങ്കിൽ നല്ലതിനെ നോക്കി

കെട്ടുമായിരുന്നില്ലെ...നിങ്ങളെ കെട്ടണോ..?"


മറുപടി കേട്ട് ഞാൻ പ്ലിങ് ആയി പോയി


ഛെ....വേണ്ടായിരുന്നു...ഇന്നത്തെ ദിവസം പോയി.


പ്ര .മോ. ദി. സം

നെറ്റ്

 


ചില സിനിമാക്കാരുടെ ആത്മാർഥത അവരുടെ ചിത്രങ്ങളിൽ തെളിഞ്ഞു കാണാം .അവർ ചിലപ്പോൾ പുതു മുഖം ആയിരിക്കും  അല്ലെങ്കിൽ തുടക്കക്കാരൻ ആയിരിക്കും ..


ഏതു മേഖലയിൽ ആയിരുന്നാലും..അഭിനയം ആയാലും സംവിധാനം ആയാലും എല്ലാം...അവർ സിനിമക്ക് വേണ്ടി ജീവിക്കുന്ന ആയിരങ്ങളിൽ ഒരാള് ആവാം..അത് കൊണ്ട് തന്നെ അവർ ഉണ്ടാക്കുന്ന പ്രോഡക്ട് നല്ല ക്വാളിറ്റി ഉണ്ടായിരിക്കും.






അങ്ങിനെ ഒരു കൂട്ടം താരതമെന്യ നവാഗത കൂട്ടായ്മ തെലുങ്കിൽ ചെയ്ത ചിത്രമാണ് നെറ്റ്..നായകൻ മുൻപ് ഒന്ന് രണ്ടു ചിത്രങ്ങളിൽ കണ്ട ആൾ ആണെങ്കിലും മറ്റുള്ളർ ഒക്കെ സംവിധായകനെ പോലെ നവാഗത പ്രതിഭകൾ തന്നെയാണ്.തമിൾ ഡബ്ബിംഗ് കൂടി ഉള്ളത് കൊണ്ടു നമുക്കും ആസ്വദിക്കാൻ പറ്റും.





മൂന്നാം കണ്ണ് എന്ന പേരിൽ അറിയപ്പെടുന്ന സിസിടിവി ക്യാമറാ നമുക്ക് പല ഉപകാരങ്ങൾ ചെയ്യുന്നുണ്ട് എങ്കിലും അത് ചിലർ മിസ്സ് യൂസ് ചെയ്തു പലതരത്തിൽ ഉള്ള അപകടങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട്.ഹിഡൻ ക്യാമറ ഉപയോഗിച്ച് നമ്മുടെ സ്വകാര്യത പരസ്യമാക്കി കാശുണ്ടാക്കുന്ന വലിയ ഒരു സംഘം നമ്മുടെ ഇടയിൽ തന്നെയുണ്ട്.അവരുടെ കൂടി കഥയാണിത്.


നെറ്റിൽ നിന്നും അശ്ലീല ചിത്രങ്ങൾ കണ്ട് ഞരബു രോഗികളായി മാറി സൈറ്റ് ആവശ്യപ്പെടുമ്പോൾ കാർഡിൽ നിന്നും നെറ്റ് ബാങ്കിംഗ് വഴിയും പണം കൊടുത്ത് തൻ്റെ സമ്പാദ്യം മുഴുവൻ നശിപ്പിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്..ചിലപ്പോൾ നമ്മുടെ മുഴുവൻ പണവും അവർ ബാങ്കിൽ നിന്ന് വലിച്ചു നമ്മൾ ചതിക്ക പ്പെട്ടെക്കും ..എന്നാലും അടിക്റ്റ് ആയിപോയ ആൾകാർ വീണ്ടും അവരുടെ വലയിൽ തന്നെ ചാടും.



അങ്ങിനെ നമ്മുടെ ചുറ്റു പാടിലും ഉള്ള സംഭങ്ങളുടെ ആവിഷ്ക്കാരം ആണ് ഈ ചിത്രം. ഇൻ്റർനെറ്റ് കൊണ്ടും സ്മാർട്ട് ഫോൺ കൊണ്ടും ഈ ഡിജിറ്റൽ ലോകത്ത് നടക്കുന്ന സംഭവങ്ങൾ കുടുംബ ബന്ധങ്ങളെ എങ്ങിനെ ബാധിക്കുന്നു ഇന്ന് കൂടി ചിത്രം പറയുന്നുണ്ട്.


പ്ര .മോ .ദി .സം

Thursday, October 7, 2021

ഭ്രമം

 



ഒന്ന് രണ്ടു വർഷങ്ങൾക്കു മുൻപ് ഹിന്ദി സിനിമ ബോക്സ് ഓഫീസിൽ താബു, ആയുഷ്മാൻ ഖുറാന എന്നിവർ അഭിനയിച്ച

" "അന്ധാദൂൺ"" എന്നൊരു  ശ്രീറാം രാഘവ് ക്രൈം ത്രില്ലർ കോടികൾ വാരിയിരുന്നു.







അതേ പ്രൊഡക്ഷൻ കമ്പനി മലയാളത്തിൽ അതേ ചിത്രം റീമേക്ക് ചെയ്തതാണ് ഭ്രമം.ഇവിടെ എത്തിയപ്പോൾ സംവിധാനം രവി കേ ചന്ദ്രനും പൃഥ്വിരാജും മമതയും ഒക്കെയായി എന്ന് മാത്രം....അതിനെ "പറയിപ്പിക്കുകയും" ചെയ്തു.



ആ സിനിമ കണ്ടില്ലെങ്കിൽ മാത്രം ഈ ക്രൈം ത്രില്ലറിൻ്റെ  കുറച്ചു ആസ്വാദനം ഒക്കെ കിട്ടിയേക്കും..താരതമ്യം ചെയ്താൽ നഹി....ചിത്രം റീമേക്ക് എന്ന് പറയാൻ പറ്റില്ല മലയാളം ഡബ്ബിംഗ്...



നമ്മൾ ജീവിക്കുവാൻ വേണ്ടി പലതരം ഉടായിപ്പുകളും ചെയ്യും..സമൂഹത്തെ പറ്റിച്ചു അവരുടെ കണ്ണിൽ പൊടിയിട്ട് അതൊക്കെ എത്ര നല്ലതായി ചെയ്താലും ഒരു ദിവസം എങ്ങിനെ എങ്കിലും അതിന് പിന്നിലെ കള്ളത്തരം പുറത്ത് വരും.


അന്ധനായ റെയ് എന്ന പിയനിസ്റ്റ് ജീവിക്കുവാൻ വേണ്ടി കാട്ടി കൂട്ടുന്ന കള്ളത്തരങ്ങൾ ചില പ്രശ്നങ്ങളിൽ ചാടിക്കുന്നതും അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുമ്പോൾ അത് കൂടുതൽ മുറുകി പലതരം ആപത്തിൽ പെടുന്നതുമാണ് കഥ .










എങ്കിലും ഇതിൻ്റെ ഒക്കെ ഉള്ളിൽ ചില രഹസ്യങ്ങൾ ഉണ്ടു എന്നതാണ്  ചിത്രത്തെ ആകർഷണം ആക്കേണ്ടത്..പക്ഷേ സംവിധായകൻ അതൊക്കെ കുട്ടി കളി പോലെ യാതൊരു സസ്പെൻസും ഇല്ലാതെ വെളിപ്പെടുത്തുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ടു രണ്ടേകാൽ മണിക്കൂർ ചിത്രം ഫോണിൽ കണ്ടിരിക്കാൻ ഇത്തിരി പാടാ...


പഴയകാല ജോടി കളായ ശങ്കർ, മേനക എന്നിവരെ വീണ്ടും ഈ ചിത്രത്തിൽ കൂടി കാണുവാൻ പറ്റി.രാക്ഷി കന്ന, സുധീർ കരമന,ഉണ്ണി മുകുന്ദൻ,ഷൈൻ ടോം ,അനന്യ എന്നിവരാണ് മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.


പൃഥ്വിരാജ് വർഷങ്ങൾക്കു മുൻപേ തന്നെ പറഞ്ഞിരുന്നു.സിനിമ മേഖലയിൽ ഒ ടീ ടീ റിലീസ് വലിയ ചലനങ്ങൾ സൃഷട്ടിക്കും എന്ന്.ഇന്ന് അത് തന്നെ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.ചെറുതും വലുതുമായ ചിത്രങ്ങൾ ആഴ്‌ചയിൽ റിലീസ് ആകുന്നുണ്ട്..


ഇത്തരം ചിത്രങ്ങൾ ആ പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നത് കൊണ്ട്  വല്യ നഷ്ടങ്ങൾ ഒരു മേഖലക്ക് സംഭവിക്കുന്നു എങ്കിലും പ്രിത്വി പോലുള്ള നടന്മാർക്ക് വലിയ കോട്ടം ഒന്നും വരാൻ ഇടയില്ല..തിയേറ്ററിൽ ഇറങ്ങിയിരുന്നു എങ്കിൽ കഥ  മറിച്ചായെനെ എന്ന് മാത്രം....


പ്ര .മോ .ദി .സം

Monday, October 4, 2021

പാഗൽ




പ്രേമം തലയ്ക്കു പിടിച്ചാൽ ചിലർക്ക് ഭ്രാന്ത് പിടിക്കും..അങ്ങിനെയാണ് തേപ്പ് കിട്ടിയവൻ തോക്കും കത്തിയും പെട്രോള് ഒക്കെ എടുക്കുന്നത്.മുൻപൊക്കെ തേപ്പ് കിട്ടിയാൽ താടിയും മുടിയും വളർത്തി മദ്യത്തിനും മയക്കു മരുന്നും കൊണ്ട് ജീവിതം  കുട്ടി ചോറ് ആക്കുക അല്ലെങ്കിൽ സ്വയം അവസാനിപ്പിക്കുക എന്നതായിരുന്നു ട്രെൻഡ്.







ഇന്ന് സ്വാർഥത കൊണ്ട് എനിക്ക് അവളെ കിട്ടിയില്ല എങ്കിൽ ആർക്കും കിട്ടരുത് എന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങൽ എത്തി.പക്ഷേ ഈ കഥ ഒന്നും അല്ല പാഗൽ എന്ന തെലുങ്ക്  മൊഴിമാറ്റ ചിത്രം പറയുന്നത്.


വളരെ സ്നേഹിച്ച അമ്മ മരിച്ചു പോകുമ്പോൾ ഒറ്റ പെട്ട് പോകുന്നവൻ അമ്മയെ പോലെ തന്നെ സ്നേഹിക്കുന്ന പെണ്ണിനെ കണ്ടെത്തുവാൻ ശ്രമിക്കുന്നതും ഓരോരുത്തരും പല കാരണങ്ങൾ കൊണ്ട് അവനെ വിട്ട് പോകുന്നതും ആണ് കഥ.







പെണ്ണുങ്ങൾ  ഒക്കെയും പോകുന്നതുകൊണ്ട് അവൻ ഒരു "അമ്മാമൻ "രാഷ്ട്രീയ നേതാവിനെ പ്രണയിക്കുന്നത് കാണുമ്പോൾ നമുക്ക് ആണോ ഭ്രാന്ത് എന്ന്  തോന്നി പോകും..പിന്നെ അതിൻ്റെ പിന്നിലെ കഥ സസ്പെൻസ് ആയി പറയുമ്പോൾ ആണ് നമുക്ക് കാര്യങ്ങൽ ഒക്കെ മനസ്സിലാകുന്നത്.വിശ്വസിക്കാവുന്ന കഥ തന്നെയാണ്.


ഏതു കാലത്തും വിറ്റ് പോകുന്ന ഇനമാണ് പ്രേമ കഥ..അത് കൊണ്ട് പല ഭാഷകളിൽ പലവിധത്തിൽ ഇടക്കിടക്ക് നമ്മളെ പരീക്ഷിക്കുവാൻ ഇത്തരം ചിത്രങ്ങൾ വന്നു കൊണ്ടിരിക്കും.തീം ഒക്കെ ഒന്നാണെങ്കിലും എന്തെങ്കിലും ഒക്കെ വ്യത്യസ്തത കൊണ്ട് വന്നു അത് ഇനിയും വന്നു കൊണ്ടേയിരിക്കും








ഭൂമിക,മുരളി ശർമ്മ ഒഴിച്ച് ബാക്കി ആളുകൾ മലയാളികൾക്ക് ഒട്ടും പരിചയം ഉണ്ടാവില്ല  നരേഷ് കുപ്പില്ലി സംവിധാനം ചെയ്ത ഈ മ്യൂസിക്കൽ കോമഡി ലവ് സ്റ്റോറി യില്..


പ്ര. മോ .ദി .സം

Friday, October 1, 2021

ഫ്രണ്ട്ഷിപ്പ്

 



എന്താണ് അസമയം? ഒരു പെൺകുട്ടിക്ക് മാത്രം രാത്രി പന്ത്രണ്ട് മണി എങ്ങിനെയാണ് അസമയം ആകുന്നത്? പെൺകുട്ടികൾക്ക് മാത്രം എന്തുകൊണ്ടാണ് എല്ലാറ്റിനും നമ്മൾ പരിധികൾ നിശ്ചയിക്കുന്നത്? അതിൻ്റെ ഒക്കെ മാനദണ്ഡം എന്താണ്?



ഇത് ഏത് സിനിമയിൽ ആണെന്ന് ഓർമയുണ്ടോ?എങ്കിൽ മറ്റൊരുകാര്യം പറയാം.കോളേജിൽ ആൺകുട്ടികൾ മാത്രം ഉള്ള മെക്കാനിക്കൽ എഞ്ചിനീയറിംഗ് ക്ലാസ്സിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നു .ചുരുങ്ങിയ സമയത്തിനുള്ളിൽ അവള് എല്ലാവരെയും കയ്യിലെടുത്തു കൂട്ടുകാർ ആക്കി മാറ്റുന്നു..എപ്പോളും ചിരിച്ചു കളിച്ചു നടന്ന അവളുടെ ഉള്ളിൽ ഭീകരമായ ഒരു ദുഃഖം ഉണ്ടെന്ന് കൂട്ടുകാർ മനസ്സിലാക്കിയപ്പോൾ വൈകിപ്പോയിരുന്നു.



ഇപ്പൊ മനസ്സിലായോ ഏതു സിനിമ ആണെന്ന്...സാനിയ ഈയപ്പൻ തകർത്തഭിനയിച്ച ക്വീൻ എന്ന ചിത്രത്തിൻ്റെ തമിഴ് റീമേക്ക് ആണ് ഈ ചിത്രം.അത് തമിഴു മക്കൾക്ക് ഒരു ഓളം ഉണ്ടാകാൻ വേണ്ടി ആക്ഷൻ കിംഗ് അർജുൻ നമ്മുടെ സലിം കുമാർ ചെയ്ത വക്കീൽ വേഷം ചെയ്തു ഒന്ന് രണ്ടു ഫൈറ്റ് ഒക്കെ ചേർത്ത് കളർ ആക്കിയിരിക്കുന്നു.





നമ്മുടെ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി അഭിനയത്തിലേക്ക് കടന്നു വന്ന ചിത്രം കൂടിയാണ് ജോൺ പോൾ രാജുവും ശ്യം സൂര്യയും സംവിധാനം ചെയ്ത ഈ ചിത്രം.


ക്വീൻ കണ്ടത് കൊ


ണ്ടും കഥയൊക്കെ അറിയുന്നത് കൊണ്ടും അത് കണ്ടവർക്ക് ഈ ചിത്രം അത്ര ആകർഷണം ആകുക ഇല്ലെങ്കിലും നല്ല രീതിയിൽ തന്നെ ചിത്രം കൊണ്ട് പോയത് കൊണ്ട് ബോക്സ് ഓഫീസിൽ തമിഴിൽ നല്ല പ്രകടനം കാഴ്ച വെക്കുവാൻ സാധ്യതയുണ്ട്.


പ്ര .മോ. ദി .സം