വെങ്കട്ട് പ്രഭു അങ്ങിനെയാണ്... വലിയ നടന്മാരെ വെച്ച് ഒരു സിനിമ ചെയ്തു സൂപ്പർ ഹിററു ആക്കി പിന്നെ ഏതെങ്കിലും നായകന്മാരെ വെച്ച് മറ്റൊരു ഒന്നിനും കൊള്ളാത്ത സിനിമ എടുക്കും..ഈ ഒന്നിനും കൊള്ളാത്തത് എന്നത് ചിലർക്ക് മാത്രം ആയിരിക്കും.. ചിലർക്ക് ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടും..അല്ലെങ്കിൽ മാനാട് എന്ന സൂപ്പർ ചിത്രം ചെയ്തു പെട്ടെന്ന് തന്നെ അദ്ദേഹം ഇങ്ങിനെ ഒരു " റിസ്ക്" എടുക്കില്ലല്ലോ..
പെൺ വിഷയത്തിൽ അഭികാമ്യമുള്ള ഒരാളുടെ രണ്ടു കാലങ്ങളിൽ സംഭവിക്കുന്ന
രണ്ടു "വെടിവെപ്പിൻ്റെ" കഥയാണ് മന്മദലീല..ആദ്യത്തെ സംഭവം ടീനേജ് തുടക്കത്തിലും രണ്ടാമത്തേത് കുടുംബസ്ഥനായി സെലിബ്രിറ്റി ആയി നിൽക്കുന്ന സമയത്തും..
അതിനു പോകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും എടാകൂടങ്ങളും നായകൻ തന്നെ സമർത്ഥമായി കൈകാര്യം ചെയ്യുന്നത് പറയുകയാണ് സിനിമ.രണ്ടു സംഭവങ്ങളും കൂട്ടിയോജിപ്പിച്ച് മാറി മാറി കാണിക്കുന്നു.
ക്ലൈമാക്സിൽ എത്തുമ്പോൾ നായകൻ ആരാണെന്ന് നമുക്ക് വ്യക്തമായ ധാരണ ഉണ്ടാക്കുന്നു . അതും ഒരു വെടിവെപ്പിൽ കൂടി തന്നെയാണ് പ്രേക്ഷകനെ മനസ്സിലാക്കി തരുന്നത്..അധികം പേരൊന്നും ഇല്ലാതെ ഒന്ന് രണ്ടു ലൊക്കേഷൻ മാത്രം ഉപയോഗിച്ച് കുറച്ചു പേരെ കൊണ്ട് മാത്രമാണ് കഥ പോകുന്നത്..
മറ്റുപണികൾ ഒന്നും ഇല്ലെങ്കിൽ നിങൾ ഫ്രീ ആണെങ്കിൽ മാത്രം അല്ലറ ചില്ലറ മസാല കാണുവാൻ തലവെച്ച് കൊടുക്കുക...അല്ലെങ്കിൽ സമയനഷ്ടവും മറ്റും നിങ്ങളെ വിഷമിപ്പിക്കും
പ്ര .മോ. ദി .സം
No comments:
Post a Comment