Sunday, April 17, 2022

ബീസ്റ്റ്

 



എന്തൊന്നെടെ വിജയ്...ഈ തീവ്രവാദികൾക്ക് ഒന്നും ഒരു വിലയുമില്ലഡേയ്...ഏത്തപ്പഴം പൊളിക്കുന്ന പോലെ അവരെയൊക്കെ ഇങ്ങിനെ പൊളിച്ചു അടുക്കിയാൽ പിന്നെ ലോകം അവരെ എങ്ങിനെ പേടിക്കും...അവരൊക്കെ വെറും മണ്ടന്മാർ ആണെന്ന് എല്ലാവരും വിച്ചാരിക്കില്ലെ...



കുറേപ്പേർ പേടിച്ചരണ്ട നിലയിൽ തോക്കിൻ കുഴലിൽ ബന്ദികളായി നിൽക്കുമ്പോൾ അവരെയൊക്കെ എത്ര ലാഘവത്തോടെയാണ് രക്ഷപ്പെടുത്തി കൊണ്ട് വരുന്നത് അത് പോട്ടെ അവരുടെ താവളത്തിൽ ഒറ്റയ്ക്ക് പോയി തടവിൽ നിന്നും "രക്ഷപെട്ട" തീവ്രവാദിയെ കൊണ്ട് വരുന്നതാണ് അതിലും കടുപ്പം..



ആക്ഷൻ കോമഡി എന്ന് പരസ്യത്തിൽ കണ്ടപ്പോൾ ഇത്ര കോമഡി ആയിരിക്കും എന്ന് വിചാരിച്ചില്ല..ശരിക്കും ഈ ചിത്രത്തിന് ആയിരുന്നു "കത്തി" എന്ന പേര് നൽകേണ്ടത്..




വിജയ് ചിത്രങ്ങൾ വർഷങ്ങൾ ആയി ഒരേ പാറ്റേണിൽ ആണ് ഇറങ്ങുന്നത് എങ്കിലും കണ്ടിരിക്കാൻ ഒരു സുഖമോക്കെ ഉണ്ടായിരുന്നു.ഈ സിനിമ കാണുമ്പോൾ ആ സുഖം കിട്ടില്ല.



കൊലമാവു കോകിലയും ഡോക്ടറും ഒക്കെ എടുത്ത സംവിധായകൻ നെൽസൺ വിജയിയുടെ ഡേറ്റ് കിട്ടിയപ്പോൾ ഏതാണ്ട് ഒക്കെ ഒപ്പിച്ചു വെച്ച് എന്നുമാത്രം...എന്നാലും രണ്ടു മൂന്നു ദിവസം കൊണ്ട് നൂറു കൂടി ക്ലബ്ബിൽ എത്തിയത് കൊണ്ട് ഇനിയും വിജയിൽ നിന്ന് ഇത്തരം സാഹസങ്ങൾ ഉണ്ടാകും. ഡൈ ഹാർഡ് വിജയ് ഫാനുകൾ ഉള്ള കാലത്തോളം ഇങ്ങനത്തെ  സിനിമ കളോക്കെ നമ്മളെ പരീക്ഷിച്ചു കൊണ്ടിരിക്കും.


പ്ര .മോ .ദി .സം

No comments:

Post a Comment