ഇന്ത്യൻ സിനിമയിലെ അതികായകനായി വളരെ വർഷങ്ങൾ നിലനിൽക്കുന്ന അമിതാബ് ബച്ചൻ്റെ മകനായിട്ടും അഭിഷേക് ബച്ചൻ ബോളിവുഡിൽ വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കിയില്ല.
മൽട്ടിസ്റ്റാർ ചിത്രങ്ങൾ കൊണ്ട് ഒരു വിധം രക്ഷപെട്ടു പോയെങ്കിലും സ്വന്തം നിലയിൽ ഒരു ചിത്രം ആകർഷകമാക്കുന്നു എന്ന് തോന്നിയിട്ടില്ല..കൊറോണ കാലത്ത് വന്ന "ബോബ് വിശ്വാസ്" എന്ന ചിത്രം വേറിട്ട മേക്കോവർ കൊണ്ട് ശ്രദധേയമായി തോന്നിയെങ്കിലും "ദസു്വി "എന്ന ചിത്രത്തിൽ എത്തുമ്പോൾ പഴയ നിലയിലേക്ക് തന്നെ പോകുകയാണ്.
അഴിമതി കൊണ്ട് അഴിക്കുള്ളിൽ ആയ മുഖ്യമന്ത്രി ജയിലിലെ കണിശ്ശകാരിയായ ജയിലരുടെ നിർദേശം കൊണ്ട് ജോലി ചെയ്യാൻ നിർബന്ധിതമാകുന്നു. ജോലി ഉഴപ്പാൻ ഉള്ള മരുമരുന്നായിട്ടും ,വിദ്യാഭാസ അഴിമതി കൂടി തലയിൽ ഉള്ളത് കൊണ്ടും പത്താം ക്ലാസ്സ് പരീക്ഷ പഠിച്ചു പാസ്സാകാൻ അയാളുടെ ഉള്ളിൽ ഒരു വാശി ഉണ്ടാകുന്നു...അങ്ങിനെ എല്ലാവരുടെയും സഹകരണത്തോടെ അതിനു വേണ്ടി ശ്രമിക്കുന്നതാണ് കഥ.അതിനിടയിൽ തൻ്റെ കക്ഷിയിൽ ഉണ്ടാകുന്ന രാഷ്ട്രീയ പരിവർത്തനങ്ങൾ ,ചുറ്റും ഉള്ളവരുടെ അധികാര ആസക്തി ഒക്കെ അയാളെ വേറെ തലത്തിൽ ചിന്തിപ്പിക്കുന്നു.
കുറെയേറെ സംഭാഷണങ്ങൾ കൊണ്ട് നിറഞ്ഞതിനാലും ആക്ഷനെക്കാൾ ഡയലോഗ് കോമഡി ആയത് കൊണ്ടും മറ്റു ഭാഷകാർക്ക് പൂർണമായും സിനിമ അത്ര രസികില്ല.കൂടാതെ പതിവ് ബോളിവുഡ് മസാലകൾ ചേർക്കാത്തത് കൊണ്ടും അവർക്ക് ഇഷ്ട്ടപെടുവാൻ പ്രയാസം ആയിരിക്കും.
പ്ര .മോ .ദി .സം
No comments:
Post a Comment