Monday, April 18, 2022

KGF ചാപ്റ്റർ 2

 



* കർണാടകക്കു പുറത്ത്   ആരും അറിയാത്ത സണ്ടാൽവുഡ് എന്ന സിനിമ ഇൻഡസ്ട്രി  ഒരു ചിത്രം കൊണ്ട്  മാത്രം ഇന്ത്യൻ സിനിമയിൽ മൂന്ന് ദിവസം കൊണ്ട് അഞ്ഞൂറ് കോടി നേടി ചരിത്രം സൃഷ്ടിക്കുന്നു.


**ഒന്നാം ഭാഗം റീലീസ് ചെയ്യുവാൻ വലിയ സൗജന്യങ്ങൾ നൽകിയിട്ടും കൂട്ടാക്കാത്തത് കൊണ്ട് നാട് തോറും  തിയേറ്ററുകൾ തേടി അലഞ്ഞ പ്രോഡക്ഷൻ ടീമിനെ തേടി രണ്ടാം ഭാഗം ആയപ്പോൾ വല്യ വില കൊടുത്ത് തിയേറ്ററുകൾ ബുക്ക് ചെയ്യുന്നു.



***പ്രശാന്ത് നീൽ എന്നൊരു സിനിമ ഉണ്ടാക്കാൻ അറിയാവുന്ന സംവിധായകനും യാഷ് എന്ന മരണമാസ് നടനും സൗത്ത് ഇന്ത്യയിൽ  അതും ആരും ശ്രദ്ധിക്കാത്ത കർണാടകയിൽ ഉണ്ടു എന്ന്  ലോകത്തോട് വിളിച്ചു പറയുന്നു.


**** സിനിമയിൽ കഥയ്ക്ക് ഉപരി ദൃശ്യങ്ങളും അത് അവതരിപ്പിക്കുന്ന രീതിക്കും കൂടി വളരെ  പ്രാധാന്യം  ഉണ്ടു എന്ന് തെളിയിക്കുന്നു.


***** വലിയ വായിൽ വല്ലതും വിളിച്ചു പറഞ്ഞു ഹൈപ്പു നൽകി കാണികളെ നിരാശർ ആക്കുന്നതല്ല മാസ്സ് എന്നും അതും സിനിമ കണ്ട് ജനങ്ങൾ വിളിച്ചു പറയേണ്ടത് ആണെന്നും അടിവരയിട്ടു സമർത്ഥിക്കുന്ന സിനിമ.



****** ഒരു നായകൻ എത്രത്തോളം മാസ് ആവണം എന്ന് തന്നെ കാണിക്കുന്ന ഓരോ രംഗത്തിലും അടയാളപ്പെടുത്തുക മാത്രമല്ല അത് കാട്ടി കാണികളെ കൊണ്ട് കയ്യടിപ്പിക്കുകയും ചെയ്യുന്ന മാരക മാസ്സ്.


******* ബാഹുബലിയും പുഷ്പ്പയും ആർ ആർ ആർ ഒക്കെ കിട്ടിയ കളക്ഷൻ കൊണ്ട് ഇന്ത്യൻ സിനിമയിലെ രാജാക്കന്മാർ ബോളിവുഡ് നടുങ്ങിയപ്പോൾ അത് ഒരു തുടക്കം മാത്രമാണ് എന്ന് അവരെ വിശ്വസിപ്പിച്ചു ഈ ചിത്രം.



******* അഭിനയിച്ച ഓരോ ആളും വ്യക്തമായി  തങ്ങളെ അടയാളപ്പെടുത്തിയ ദൃശ്യ വിരുന്ന്.ഒന്നാം ഭാഗം ഇഷ്ടപ്പെട്ടവരെ ഈ പരമ്പര കൂടുതൽ സ്വാധീനിക്കുന്നു...


********സിനിമ തിയേറ്ററിൽ പോയി തന്നെ കാണുക .കഴിയുന്നതും സ്വന്തം ഭാഷ ആകുമ്പോൾ മാസ് ഡയലോഗ് കൂടി കൂടുതൽ മനസ്സിലാകും.



*********എന്നാലും നമുക്ക് മാത്രം ഒരു നിരാശ നൽകിയാണ് സിനിമ അവസാനിക്കുക...ഇനിയും എന്ത് കൊണ്ട്  മലയാളത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രം സംഭവിക്കുനില്ല എന്ന വലിയ നിരാശ.


പ്ര .മോ. ദി .സം

No comments:

Post a Comment