Wednesday, April 13, 2022

പട്ടികൾ കുരക്കട്ടെ...പണികൾ നടക്കട്ടെ...

 



ഗവാസ്കർ പണ്ടേ അവസരവാദിയും കുത്തിതിരുപ്പ് കാരനുമാണ്.അദ്ദേഹത്തിന് പറ്റിയ ശിഷ്യനുമാണ് കൂട്ടാളിയായ ശാസ്ത്രിയും..കളിക്കുമ്പോൾ രണ്ടും ഗ്രൗണ്ടിൽ  ചെയ്യാത്തത് ആണ് ഇപ്പൊൾ മറ്റുള്ളവർ ചെയ്യാത്തത് കൊണ്ട് ഗാലറിയിൽ ഇരുന്നു  പരിഹസിക്കുന്നത്..ഗ്രൗണ്ടിലെ കളിയല്ല ഗാലറിയിൽ എന്ന് അറിയാത്തത് കൊണ്ടല്ല...മറ്റുള്ളവരെ പരിഹസിക്കുബോൾ കിട്ടുന്ന ഒരു മനസുഖം... അത്രമാത്രം.


മികച്ച നേട്ടങ്ങൾ കൊണ്ട് ഈ ഐപിഎൽ മൽസരത്തിൽ  മുന്നേറുന്ന രാജസ്ഥാൻ്റെ പോക്ക് രണ്ടിനും അത്ര പിടിക്കുന്നില്ല.പ്രധാനകാര്യം ദക്ഷിണേന്ത്യകാരനായ സൻജു സാംസൺ ക്യാപ്ടൻ ആയത് കൊണ്ട് തന്നെ...ഇവിടെ നിന്നൊക്കെ ഉളളവർ ടീമിൽ കയറുന്നതിന് രണ്ടും മുൻപേ തന്നെ പാരവെക്കാറുണ്ട് എന്നത് രഹസ്യമല്ല. രണ്ടും ഉത്തരേന്ത്യൻ ലോബിയുടെ വക്താക്കൾ തന്നെയുമാണ്.


സഞ്ചൂ... അവൻ മഹാൻ ആണ് എന്നൊന്നും ഞാൻ  വാദിക്കുനില്ല ..എന്നാലും വർഷങ്ങളായി ആത്മാർത്ഥമായി  സ്വന്തം ടീമിനെ  മുന്നോട്ട് നയിക്കുന്നു  അതും എല്ലാ തരത്തിലും.


കഴിഞ്ഞ മൽസരത്തിൽ  അവസാനം ബോൾട്ടും  ബട്ട്‌ലരും ഫീൽഡിംഗ് സെറ്റ് ചെയ്യുമ്പോൾ ക്യാപ്ടൻ  സാംസൺ ഇതൊന്നും അറിയുനില്ല എന്ന് പരിഹസിച്ച ഗാവസ്കർ ഇന്നലെ  ബംഗളൂരുന് വേണ്ടി കോലിയും കാർത്തിക്കും ഫീൽഡ് സെറ്റ് ചെയ്തപ്പോൾ പറഞ്ഞത് ഗ്രേറ്റ് ടീം വർക് എന്ന്...മുൻപ് നടന്ന മൽസരത്തിൽ കാർത്തിക് അടിച്ചു തകർത്ത് രാജസ്ഥാൻ തോറ്റപ്പോൾ കുറ്റം മുഴുവൻ ക്യാപ്ടൻ മറ്റുള്ളവരുമായി ആലോചിച്ചു ഫീൽഡ് സെറ്റ് ചെയ്യാത്തത് കൊണ്ടായിരുന്നു .


ഇങ്ങിനെ നിറം മാറി മാറി കൊണ്ടിരിക്കുന്ന അപൂർവയിനം ഓന്താണ് കമൻ്ററി ബോക്സിൽ ...അത് കൊണ്ട് സഞ്ഞുവെ നീ നിൻ്റെ കളി കളിക്കുക പട്ടികൾ അവിടെയിരുന്നു കുരക്കട്ടെ...നമ്മൾ പണി നിർത്തണ്ട.


വാൽകഷ്ണം: പണ്ട് നമ്മുടെ ഒരു പ്രധാനമന്ത്രി ഒരു ഫാക്റ്ററി സന്ദർശിക്കുമ്പോൾ പുറമെ നിന്ന് ഒരു കൂട്ടം പട്ടികൾ കുരച്ചപ്പോൾ ജോലിക്കാർ പെട്ടെന്ന് പണിയിൽ ശ്രദ്ധിക്കാതെ അങ്ങോട്ടേക്ക് നോക്കി... അപ്പോൾ അദ്ദേഹം പറഞ്ഞതാണ് പട്ടികൾ കുരക്കട്ടെ പണികൾ നടക്കട്ടെ എന്ന്..


നമ്മൾ നമ്മുടെ പ്രവർത്തിയിൽ ആത്മാർഥത കാണിക്കുക..ചുറ്റും ഉളളവർ എന്തെങ്കിലും പറയട്ടെ...അത് ശ്രദ്ധിക്കേണ്ട..


പ്ര .മോ. ദി .സം

No comments:

Post a Comment