നമ്മുടെ നാട്ടിൽ അഭിപ്രായ സ്വാതന്ത്രം ഉണ്ട്..അത് കൊണ്ട് തന്നെ ആർക്കും എന്ത് അഭിപ്രായം വേണമെങ്കിലും പറയാം.അത് കൊണ്ട് തന്നെ പലരുടെയും അഭിപ്രായങ്ങളിൽ വ്യത്യാസം ഉണ്ടാകും..എന്റെ അഭിപ്രായം മാത്രമേ മറ്റുള്ളവനും ഉണ്ടാകാവൂ എന്ന് വാശി പിടിക്കുമ്പോൾ ആണ് സഭ്യതയുടെ അതിരുകൾ കൈമോശം വന്നു പോകുന്നത്.
"നിലപാടുകൾ" എന്നത് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവൻ പലപ്പോഴും മാറ്റി മറിച്ച് കൊണ്ടിരിക്കും..അത് കൊണ്ട് അങ്ങിനെ ഉള്ളവരെ ഫോളോ ചെയ്യുമ്പോൾ സൂക്ഷിക്കുക..അവസാനം ഫോളോ ചെയ്തവൻ അപമാനിതനായി പോകും..
പലർക്കും നിലപാടുകൾ നിലനിൽപ്പിന്റെ പ്രശ്നങ്ങൾ മാത്രമാണ്..നാളെ അത് മറ്റൊരു അവസരത്തിൽ അവന്മാർ മാറ്റി പറയും..അത് കൊണ്ട് നമുക്ക് നമ്മുടേതായ നിലപാടുകൾ വേണം.അതിൽ ഉറച്ചു നിൽക്കണം.
നമ്മുടെ സംഘടനയോ നേതാവോ പറയുന്നത് ശരി ആണെങ്കിൽ മാത്രം കൈക്കൊള്ളണം.അല്ലെങ്കിൽ തെറ്റ് ചൂണ്ടിക്കാട്ടി അത് തിരുത്താൻ നിവർന്നു നിന്ന് ആവശ്യപ്പെടണം.അല്ലാതെ അതൊക്കെ വേദവാക്യം എന്ന് കരുതി പിന്തുടർന്നാൽ അവർ തെറ്റുകൾ ചെയ്തു കൊണ്ടേയിരിക്കും..നമ്മൾ അടിമകളും
തിരുത്തേണ്ടത് തിരുത്തിയിരിക്കണം വ്യക്തി ആയാലും സംഘടന ആയാലും...അതിനു പ്രേരി പ്പിക്കേണ്ടത് നമ്മളാണ്..നമ്മൾ മാത്രം.
നമ്മൾക്ക് തെറ്റ് സംഭവിച്ചാൽ അത് ഉൾകൊണ്ട് തെറ്റ് തിരുത്തുവാൻ നമ്മളും തയ്യാറാകണം
പ്ര .മോ. ദി .സം
No comments:
Post a Comment