പോലിസ് എന്നത് ഭരണപക്ഷത്തിന്റെ കയ്യിലെ വെറും പാവകൾ മാത്രമാണോ എന്നുള്ള സംശയം പണ്ട് മുതലേ പലർക്കും ഉള്ളതാണ്.മാറി മാറി വരുന്ന പോലിസ് സേനയുടെ രാഷ്ട്രീയ നിലപാടുകൾ കാണുമ്പോൾ നമുക്ക് അങ്ങിനെ തോന്നിയില്ലെങ്കിൽ മാത്രമേ അൽഭുതം ഉള്ളൂ.
സാധാരണക്കാരായ കുറെയേറെ പോലീസുകാർ എത്ര ആത്മാർത്ഥമായും തന്റെ ജോലി നല്ല രീതിയിൽ അവസാനിപ്പിക്കണം എന്ന് വിചാരിച്ചാൽ പോലും അതിനും മുകളിൽ നിന്നും വരുന്ന ഓരോരോ നിർദേശങ്ങൾ കൊണ്ട് അവരുടെ റൂട്ടുകൾ എങ്ങോട്ടോ മാറി മറിഞു പോകുന്നു.ഒരിക്കലും സമാധാനം കിട്ടാതെ അവർ രാഷ്ട്രീയക്കാർക്ക് വേണ്ടി പണിയെടുക്കുന്നു.
" പോലീസിൽ നല്ലവണ്ണം "പണി" എടുക്കുന്നവർക്ക് പണി കിട്ടി കൊണ്ടേയിരിക്കും അല്ലാത്തവർക്ക് ഗുഡ് ബുക്ക് എൻട്രിയും"
എന്ന് മണിയൻ എന്ന കഥാപാത്രം പറഞ്ഞു പോകുന്നത് പോലും ഇൗ കാരണങ്ങൾ കൊണ്ടാണ്.
സാധാരണ ജനങ്ങൾ കുറ്റം ചെയ്താൽ ഓടിച്ചിട്ട് പിടികുന്ന പോലിസ് അവരുടെ സേനയിലെ മൂന്ന് പേര് പ്രതികൾ ആയാൽ എന്ത് ചെയ്യും? അതൊരിക്കലും തീരുമാനിക്കുന്നത് സേന ആയിരിക്കില്ല
രാഷ്ട്രീയം,സാഹചര്യം,സേനയിലെ പിടിപാടുകൾ തുടങ്ങി പലതരം പ്രശ്നങ്ങൾ അവർക്ക് മുന്നിൽ ഉണ്ടാകും..അവയൊക്കെ പിന്തുടർന്ന് വരുമ്പോഴേക്കും കേസ് വട്ടപൂജ്യം ആയി പോയിട്ടുണ്ടാകും..പിന്നെ ഭരണത്തെയും രാഷ്ട്രീയത്തെയും മതത്തെയും ജാതിയെയും ഒക്കെ വെളുപ്പിച്ചു കൊണ്ട് വരുബോൾ നിരപരാധികൾ പ്രതികളും അപരാധികൾ പുറത്തിറങ്ങി വിലസുന്നത് ഒക്കെയാണ് കാണേണ്ടി വരിക.ചിലപ്പോൾ നിരപരാധികളുടെ ജീവൻ നഷ്ട്ടവും.
ഇന്ന് സമൂഹത്തിൽ നടക്കുന്ന പല കുറ്റങ്ങൾക്ക് വിത്തും വളവും നൽകുന്നത് ജാതി മത രാഷ്ട്രീയം ആണെങ്കിലും അത് കത്തിച്ചു വഷളാക്കി ക്രിമിനൽ സ്വഭാവ ത്തിലേക് എത്തിക്കുന്നത് കുറെ മാധ്യമ ഹിജഡകളുടെ കൂട്ടങ്ങൾ നൽകുന്ന വ്യാജവാർത്തകൾ കൂടിയാണ്.
മാർട്ടിൻ പ്രക്കാട്ട് കുറച്ചു കാലങ്ങൾക്കു ശേഷം വന്നു പറയുന്നത് സാമൂഹിക വിഷയങ്ങൾ തന്നെയാണ്.തുടക്കം മുതൽ ഒടുക്കം വരെ ഒരുതരം ആകാംഷ മൂഡ് വർക് ചെയ്യിക്കുന്നു എങ്കിലും ക്ലൈമാക്സിൽ ചെറിയൊരു കല്ലുകടി അനുഭവപ്പെടും.
കുഞ്ചാക്കോ ബോബൻ, ജോജു,നിമിഷ,അനിൽ,തുടങ്ങി കണ്ടു ശീലിച്ച മുഖങ്ങളും അല്ലാത്ത കുറെ പേരും കൂടി സിനിമയെ മൊത്തത്തിൽ ഒന്ന് ഉഷാർ ആക്കിയിട്ടുണ്ട്..
ഓൺ ലൈൻ റിലീസ് ഇന്നലെ ആയതിനാൽ കൂടുതൽ കാര്യങ്ങൽ എഴുതുന്നില്ല.. ഇൗ കൊറോണ ലോക് ഡൗൺ കാലത്ത് തീർച്ചയായും ബോറടി ഇല്ലാതെ നൂറ്റി ഇരുപത്തി ഒന്ന് മിനിറ്റ് ആസ്വദിക്കാം.
പ്ര. മോ .ദി. സം
No comments:
Post a Comment