Sunday, May 16, 2021

പുതിയ സർകാർ

 


അടുത്ത ഇടതുപക്ഷ സർകാർ എന്തായാലും അടുത്താഴ്ച സത്യപ്രതിജ്ഞ അധികാരത്തിൽ വരും.ഇപ്പോഴും പല കാര്യത്തിലും സസ്പെൻസ് നിലനിർത്തിക്കൊണ്ട് മന്ത്രിമാരെ ഇനിയും തീരുമാനിച്ചിട്ടില്ല.. മുന്നണി തീരുമാനിച്ചു കഴിഞ്ഞിരിക്കും എന്നാലും പുറത്ത് അറിയിച്ചിട്ടില്ല..


മന്ത്രി സഭയിൽ പുതുമുകുളങ്ങൾ വരുന്നത് സ്വാഗതം തന്നെ. ഒരു പ്രവർത്തന പരിചയവും വേണ്ടാത്തത് മന്ത്രി പണി ആണെന്ന് എല്ലാവർക്കും അറിയാം.ഭരിക്കുന്നത് മുഴുവൻ ഉദ്യോഗസ്ഥർ ആയിരിക്കും.അവരെ ഏകോപിപ്പിച്ച് കൊണ്ട് പോകുവാൻ ഉള്ള പ്രാഗൽഭ്യം മാത്രമാണ് മന്ത്രി പണി. കഴിവുള്ളവൻ പെരെടുക്കും അല്ലാത്തവൻ അവരോപ്പം കൂടി ആ വകുപ്പ് കുട്ടിചോർ ആക്കും.


മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മാറില്ല എന്ന് വിശ്വസിക്കുന്നു..പിണറായി തന്നെ അടുത്ത തവണയും മുഖ്യമായി  ഭരിക്കും, മറ്റുള്ളവരെ കൊണ്ട് അത് പറ്റില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്തു ഇടതുപക്ഷത്തെ തന്നെ അധികാരത്തിൽ നിലനിർത്തിയത്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തെ നയിക്കുവാൻ പറ്റിയ മറ്റൊരു നേതാവ് ഇല്ല എന്ന് അവർക്കറിയാം.


അതേ പോലെ ആരോഗ്യ രംഗത്ത് ഇത്രയും നല്ല ഭരണം ഉണ്ടായതും ലോകപ്രശംസ ലഭിച്ചതും ടീച്ചറുടെ മികവ് തന്നെയാണ്..നിപ്പയും കോ വിഡ് മഹാമാരിയും പ്രളയകാ ലത്തെ സാക്രമിക രോഗങ്ങളും ഒക്കെ നമ്മെ കൂടുതൽ കഷ്ട്ടത്തിൽ കൊണ്ട് പോവാത്തത് ആരോഗ്യ രംഗത്തെ മികവ് തന്നെയാണ്.. 


ശ്രദ്ധിക്കേണ്ട വലിയൊരു വിഷയം ധനകാര്യം ആണ്.വെറും കള്ളും ലോട്ടറിയും കൊണ്ട് മാത്രം മുന്നോട്ട് പോകുവാൻ ആണ് കഴിഞ്ഞ ധനമന്ത്രി കൂടുതലും ശ്രമിച്ചത്..അദ്ദേഹം ചിത്രത്തിൽ പോലും ഇല്ലാത്ത സ്ഥിതിയിൽ പഴയ മാമൂലുകൾ മാറ്റി  ഇനി നമുക്ക് വരുമാനം ഉണ്ടാക്കാൻ പുതിയ മാർഗങ്ങൾ കൂടി കണ്ടെത്തണം..


നമ്മൾ വർഷങ്ങൾ ആയി എന്തിനും ഏതിനും മറ്റുള്ളവരെ മാത്രം ആശ്രയിച്ച് കഴിയുന്ന സംസ്ഥാനമാണ്..അതിനു മാറ്റം വരണം.നമ്മുടെ പ്രതിഭകൾ ജോലി തേടി "അന്യസംസ്ഥാന തൊഴിലാളികൾ " ആകുന്നതിന് ഒരു ഫുൾ സ്റ്റോപ്പ് വരണം.ഇവിടെ പുതിയ തൊഴിൽ രംഗങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങൾ വരണം. അതിനു മുൻ കൈ എടുക്കണം... എല്ലാ കാലത്തും എല്ലാ സർക്കാരും ഇൗ കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നില്ല .


ഇനി വിദേശത്ത് നിന്നും വരുന്ന പണത്തിനു വലിയ കുറവ് ഉണ്ടാകും.മഹാമാരി നമ്മുടെ കുറെയേറെ പ്രവാസികളുടെ ജീവിതം വഴിയിൽ നിർത്തിയിരിക്കുന്ന അവസ്ഥയാണ്.അത് കൊണ്ട് തന്നെ പുതിയ വരുമാന മാർഗ്ഗങ്ങൾ നമ്മൾ കണ്ടെത്തണം.


വിദ്യാഭ്യാസ രംഗത്ത് നമുക്ക് നല്ല റിക്കാർഡ് ഉണ്ട്..കഴിഞ്ഞ തവണത്തെ രവീന്ദ്രനാഥ് അത് നല്ല രീതിയിൽ കൊണ്ട് പോയതും ആണ്.അതിനും മീതെ ഒരാളെ ചില  രാഷ്ട്രീയ കമ്മിറ്റ്മെന്റ് പേരിൽ പ്രതിഷ്ഠിച്ചത് ഗവർമേണ്ടിന് ഉണ്ടാക്കിയ ചീത്തപ്പേര് ചില്ലറയല്ല.അത് കൊണ്ട് തന്നെ രാഷ്ട്രീയ  നീക്ക് പോക്കുകൾ കൊണ്ട് പദവി സൃഷ്ടിക്കുന്നതിന് പകരം കഴിവുള്ളവരെ കൊണ്ട് വരണം.


പ്രഗൽഭനായ ജി സുധാകരനും ഇത്തവണ ഇല്ല.അദ്ദേഹത്തിന്റെ വകുപ്പും കൊടുക്കേണ്ടത് അഴിമതിയിൽ കൂടി കയ്യിട്ടു വാരാത്ത ആളെ ആയിരിക്കണം..


 പല വർഷങ്ങൾ ആയി നമ്മുടെ എല്ലാ പ്രതീക്ഷ കളും തെറ്റിക്കുന്നത് ഗതാഗത വകുപ്പ് ആണ്.നന്നാക്കിയാൽ നന്നാവുന്ന വകുപ്പ് തന്നെയാണ് എന്ന് മറ്റു സംസ്ഥാനങ്ങൾ പല തവണ  തെളിയിച്ചതാണ്.ഇവിടെയും തെളിയിക്കാൻ കഴിഞ്ഞതുമാണ്..തൊഴിലാളി സംഘടനകളുടെ അനാവശ്യ ഇടപെടൽ നിർത്തിക്കാൻ നട്ടെല്ലുള്ള ഒരാള് വന്നാൽ നമ്മുക്ക് ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം.


അങ്ങിനെ മുന്നണി ജാതി മത സമവാക്യങ്ങൾ വിസ്മരിച്ചു കഴിവുണ്ട് എന്നു തെളിയിക്കാൻ പറ്റിയ കുറെപേർ ജയിച്ചു വന്നിട്ടുണ്ട്.അവർക്ക് അർഹമായ പരിഗണന കിട്ടണം..നമുക്ക് നല്ലൊരു കേരളത്തെ സൃഷ്ടിക്കാം.


മുഖ്യമന്ത്രി ഉപദേശക സമിതികളുടെ ബാഹുല്യം കുറച്ചു സ്വന്തമായി തീരുമാനം കൈകൊണ്ടാൽ ഭരണം നല്ല രീതിയിൽ കൊണ്ട് പോകാം.പിണറായിയുടെ തീരുമാനങ്ങൾ മുൻപ് പാർട്ടിയെ വലിയ രീതിയിൽ വളർത്തിയതാണ്.ഉപദേശ തീരുമാനങ്ങൾ ആണ് അദ്ദേഹത്തെ പലപ്പോഴും അപഹാസ്യ നാക്കിയത്‌.


വാൽകഷ്ണം:  പാർട്ടിയുടെ വലിയ നേതാവ് ഒരിക്കലും ജനകീയൻ ആയിരിക്കണം എന്നില്ല.പാർട്ടിക്ക് വലിയവൻ ആയത് കൊണ്ടായിരിക്കും  അയാള് ഉന്നത കമ്മിറ്റിയിൽ ഉൾപെട്ടി ട്ടുണ്ടാകുക.നാൽപതിനായിരം വോട്ടിന്  മറ്റൊരാൾ ജയിച്ച സ്ഥലത്ത് നിന്ന് കഷ്ടിച്ച് കയറിപറ്റി എന്നാല് ജനങ്ങൾക്ക് അയാളെ വിശ്വാസം ഇല്ല എന്നതാണ് മനസ്സിലാക്കുവാൻ പറ്റുന്നത്.കുറെയേറെ അവിടുത്തെ പാർട്ടി സഖാക്കൾക്കും...അങ്ങിനെ ഉള്ള ആളെ മന്ത്രി ആക്കുമ്പൊഴും ഒരു പുനർവിചിന്തനം നല്ലതാണ്. മന്ത്രി എന്നത് ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് പാർട്ടിക്ക് വേണ്ടിയല്ല.


പ്ര .മോ .ദി .സം

No comments:

Post a Comment