ചുരുങ്ങിയ ദിവസം കൊണ്ട് മൂന്ന് കുഞ്ചാക്കോ ബോബൻ സിനിമ വന്നാൽ കൺഫ്യൂഷൻ ഉണ്ടാകും.അതിൽ ഒന്ന് എന്റർ ടൈനറും ഒന്ന് ക്രൈം ത്രില്ലറും മറ്റൊന്ന് സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന സംഭവം ഒക്കെ ആയി വ്യത്യസ്തത കൈകാര്യം ചെയ്തത് കൊണ്ട് മൂന്നും മുഷിവ് അനുഭവപ്പെടില്ല.
കോവിഡ് മഹാമാരി നമ്മളെ പിടിച്ചുലച്ചു നാശമാക്കി ഇല്ലെങ്കിൽ തിയേറ്ററിൽ കൂടി ഇതൊക്കെ നല്ല അഭിപ്രായം പറയിച്ചെനെ...രണ്ടു ചിത്രങ്ങൾ തിയേറ്ററിൽ വന് എങ്കിലും മഹാമാരി കാരണം പിൻവലിച്ചത് ആണ്.
മോഹൻകുമാർ ഫാൻസ് എന്ന പേര് ചിലപ്പോൾ കാണികളെ തിയേറ്ററിൽ നിന്നും അകറ്റിയത് പോലെ തോന്നുന്നു.പക്ഷേ ചിത്രം കണ്ടു കഴിഞ്ഞാൽ ആ പേര് തന്നെയാണ് ഇൗ ചിത്രത്തിന് വേണ്ടത് എന്ന് നമ്മൾ ഉറപ്പിക്കും.
സൺഡേ ഹോളിഡേ,ബൈസിക്കിൾ തീവ്സ്,വിജയ് സൂപ്പറും പൗർണമി യും തുടങ്ങി കാണാൻ കൊള്ളാവുന്ന ചിത്രങ്ങൾ എടുത്ത ജിസ് ജോയ് എന്ന സംവിധായകൻ ബോബി സഞ്ജയ് എഴുതിയ കഥ എടുത്ത് ഉണ്ടാക്കിയ ചിത്രം ആണ് മോഹൻ കുമാർ ഫാൻസ്.
മമ്മൂട്ടിയും ലാലും നിറഞാടിയപ്പോൾ മലയാള സിനിമയിൽ പാർശ്വവൽകരിക്ക പെട്ട കുറെ നടന്മാർ ഉണ്ടു.അങ്ങിനെ സൈഡ് ആയിപോയ ഒരു നടന്റെ കഥയാണിത്.ഒരു അവസരത്തിന് വേണ്ടി പത്ത് മുപ്പതു വർഷം കാത്തു നിന്ന് അയാള് കിട്ടിയ അവസരം നന്നായി വിനിയോഗിക്കുന്നു എങ്കിലും തലവര നന്നാകാത്തത് കൊണ്ട് പാതിവഴിയിൽ പ്രതീക്ഷകൾക്ക് ഫുൾ സ്റ്റോപ്പ് ആയിപോകുന്നതാണ് ഇതിവൃത്തം.
സിനിമയിലെ പലതരം പാരവെപ്പും
അർഹിച്ച അംഗീകാരങ്ങൾ എങ്ങിനെ ഒക്കെ പലർക്കുംഅകന്നു പോകുന്നു എന്ന് തുടങ്ങി സിനിമയിലെ അണിയറയിലെ ഓരോ കള്ളകളികളും പറയുവാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.ഇനിയും ഇവിടെ നിന്നും തന്നെ ഭാവിയിലെ ചോറ് തിന്നുവാൻ ആഗ്രഹിക്കുന്നത് കൊണ്ട് അത്ര ആഴങ്ങളിൽ ഇറങ്ങി ചെല്ലുന്ന പരിപാടി കാണിച്ചില്ല എന്ന് മാത്രം.
സിദ്ധിഖ്,കുഞ്ചാക്കോ ബോബൻ,ടീ. ജീ രവി, ശ്രീനിവാസൻ,മുഖേഷ്,രമേശ് പിഷാരടി,വിനയ് ഫോർട്ട് തുടങ്ങി നല്ലൊരു താര നിര അവരുടെ റോളുകൾ നന്നാക്കി.പ്രത്യേകിച്ചും വിനയ് ഫോർട്ട്..പുതിയ നടിയും മോശമാക്കിയില്ല ..
പാട്ടുകളും കൊള്ളാം പക്ഷേ ആവശ്യത്തിൽ അധികം ആയി പോയി എന്ന് തോന്നുന്നു.
ലിസ്ററൻ സ്റ്റീഫന്റെ മാജിക് ഫ്രെയിം എന്ന മലയാളത്തിലെ ഒന്നാംകിട ബാനറിന്റെ കീഴിൽ കുറച്ചു പേര് ചേർന്ന് നിർമിച്ചതാണ് ഇൗ ചിത്രം..ഇപ്പൊൾ വൻകിട ബാനറുകൾ ആണെങ്കിലും ചെറിയൊരു തോതിൽ പണം ചെലവഴിക്കാൻ മാത്രമേ പലർക്കും ധൈര്യം ഉള്ളൂ.
അതെന്താണ് വലിയ നിർമാതാക്കൾ റിസ്ക് എടുക്കാത്തത് എന്ന് സിനിമയിൽ മുകേഷിന്റെ കഥാപാത്രത്തിന്റെ ഗതി കണ്ടാൽ മനസ്സിലാക്കാം..
അങ്ങിനെയാണ് മലയാള സിനിമ..വാഴുവാൻ കഴിവുകളാത്രം പോരാ ഭാഗ്യവും വേണം.
പ്ര .മോ .ദി .സം
No comments:
Post a Comment