Sunday, May 23, 2021

കർണൻ




ദളിതരുടെ കാര്യത്തിൽ നമുക്ക് ആവശ്യം വരുമ്പോൾ നൂറു നാവാണ്.അല്ലാത്തപ്പോൾ അവരെ നമ്മുടെ ഒന്നിച്ചു നിർത്തുവാൻ മടിക്കും..സ്പീക്കറും പ്രസിഡന്റും ഒക്കെ ദളിതൻ എന്ന് എന്തിന് വിളിച്ചു പറയുന്നു എന്നും മനസ്സിലാകുന്നില്ല.ഒരു തരത്തിൽ ജാതി പറഞ്ഞു അവരെ അപമാനിക്കുന്നതിന് തുല്യമല്ലെ?



 പണ്ട് മഹാഗുരു പറഞ്ഞത് പോലെ ഒരു ജാതി ഒരു മതം എന്ന് നമ്മുടെ ഓരോ മനസ്സിലും ഉണ്ടാകേണ്ടത് അല്ലേ? മനുഷ്യനായി സഹജീവികളെ കാണുവാൻ ഇത്രയും നൂറ്റാണ്ട് എത്തിയിട്ടും നമുക്ക് എന്ത് കൊണ്ട് കഴിയുന്നില്ല.?ഉള്ളിന്റെ ഉള്ളിൽ  എത്ര വല്യ സഖാവ് ആണെങ്കിലും ആവശ്യം വരുമ്പോൾ അവന്റെ ഉള്ളിലെ കൂതറ സ്വഭാവം പുറത്ത് ചാടുക സ്വാഭാവികം.



നമ്മുടെ കേരളത്തിൽ ഇതിന് കുറച്ചു സമാധാനം ഉണ്ടെങ്കിലും അന്യസംസ്ഥാനത്ത് ഇത് അതിൻറെ പരമകോടിയിലാണ്.അവർ ഒരു ഗ്രാമത്തെ തന്നെ അങ്ങ് വേർതിരിച്ചു നിർത്തി കളയും..അവരെ ഒറ്റപെടുത്തി കളയും..അവിടെ കിടന്നു അവരങ്ങു നരകിക്കും.



പണ്ടത്തെ പോലെ ഒന്നും മിണ്ടാതെ ഇപ്പോളത്തെ തലമുറ നിന്നെന്ന് വരില്ല..അവർ മുന്നും പിന്നും നോക്കാതെ ഇങ്ങനത്തെ കാര്യത്തിൽ  അങ്ങ് പ്രതികരിക്കും..അതിൻറെ വരും വരായ്‌ക അവർ ഒരിക്കലും ചിന്തിക്കാൻ നിൽക്കില്ല.സമൂഹത്തിൽ അവർക്കും തുല്യനീതി വേണം..കർണനും അങ്ങിനെ മാത്രമാണ് ചിന്തിച്ചത്..പക്ഷേ ജാതി മനസ്സിൽ സൂക്ഷിക്കുന്നവരാണ് എതിർ ഭാഗത്ത് ഉണ്ടായിരുന്നത്.അവിടെയാണ് കർണൻ തോറ്റു പോകുന്നത്.



താഴ്ന്ന ജാതയിൽപ്പെട്ട വരുടെ സ്ഥലം ആയത് കൊണ്ട് അത് വഴി പോകുന്ന ബസ്സ് പോലും നിർത്താതെ ആ ഗ്രാമം ഒറ്റപ്പെട്ടു പോകുമ്പോൾ ബസ്സിനു കല്ലെറിഞ്ഞു കൊണ്ട് ഒരു കുട്ടി പ്രതികരിക്കുന്നു..അതിൽ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങൾ ആണ് കർണൻ.


കഥക്കും ഒന്നും വല്യ പുതുമ ഇല്ലെങ്കിലും സിനിമയുടെ മേക്കിംഗ്  ആണ് സിനിമ കാണുവാൻ പ്രേരിപ്പിക്കുന്നത്.ഒട്ടേറെ ലാഗുകളും ക്‌ലീഷേയും  കൊണ്ട്  സമ്പന്നമായ ചിത്രം ധനുഷിന്റെ പ്രകടനം കൊണ്ട് കണ്ടിരിക്കാം.


മലയാളത്തിൽ തിരഞ്ഞെടുത്തു അഭിനയിക്കുന്ന രജീഷ് വിജയൻ ഇതിന് എന്തിന് തലവെച്ച് കൊടുത്തു എന്ന് മനസ്സിലാകുന്നില്ല..ധനുഷിന്റെ ഒന്നിച്ചുള്ള ചിത്രം മിസ്സ് ചെയ്യാതെ ഇരുന്നതാവാം.


അജിത്ത്,വിജയ്  എന്നിവർ വർഷങ്ങളായി  വാഴുന്ന കോളിവുഡിൽ സ്വന്തം കഴിവ് കൊണ്ട് മാത്രം തന്റേതായ ഇരിപ്പിടം കണ്ടെത്തിയ ധനുഷ് തന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ സൂക്ഷിച്ചാണ്.അത് കൊണ്ട് തന്നെ ധനുഷിന്റെ സിനിമക്ക് ആരാധകര് കൂടുതലുണ്ട്..അതിൻറെ ഒക്കെ ഫലമായി രണ്ടു ദേശീയ അവാർഡും കയ്യിലുണ്ട്.


ധനുഷ് സിനിമയിൽ വ്യത്യസ്തത ഉണ്ടാകും എന്ന് നൂറു ശതമാനം ഉറപ്പുമാണ്.കഥയും ഒന്നും പുതുമ ഇല്ലെങ്കിൽ പോലും തന്റേതായ മാജിക് കൊണ്ട് ഓരോ സിനിമയും പ്രേക്ഷകരെ ഇഷ്ടപ്പെട്ടത് ആക്കുവാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് ഉറപ്പാണ്.അത് കൊണ്ട് തന്നെയാണ് പത്തിരുപത് വർഷങ്ങൾക്കിപ്പുറം   " വൺ ഫിലിം വണ്ടർ " എന്ന് പറഞ്ഞ സിനിമ ലോകത്തെ വായടപ്പിച്ച് മുൻനിരയിൽ തുടരുന്നതും..


മാരി സെൽവരാജ് എന്ന സംവിധായകൻ വീണ്ടും തരംഗം സൃഷ്ടിച്ച സിനിമയാണ് കർണൻ."പരിയേരും പെരുമാൾ" എന്ന ആദ്യ ചിത്രത്തിൽ തന്നെ തമിൾ സിനിമയിൽ തന്റെ വരവറിയിച്ച് ഇപ്പൊൾ കർണനിൽ അത് തുടരുന്നു.


ഗൗരി, ലാൽ,യോഗി ബാബു,നടരാജ്, ലക്ഷിമിപ്രിയ എന്നിവരും ധനുഷിന് നല്ല സപ്പോർട്ട് ആയി സിനിമയിൽ ഉണ്ട്.


പ്ര .മോ. ദി .സം

No comments:

Post a Comment