ദിവസങ്ങൾക്ക് ശേഷം കണ്ട ആത്മാർത്ഥ സുഹൃത്ത് ഒരു ഹായ് മാത്രം പറഞ്ഞു അപ്രത്യക്ഷനായ പ്പോൾ മനസ്സൊന്നു മുറിഞ്ഞു..
അല്ലേലും അങ്ങിനെ ആണല്ലോ..പലരും പാതിവഴിയിൽ എന്നോടുള്ള സൗഹൃദം മുറിക്കുന്നത് ഒരു കാരണവും ഇല്ലാതെ ആണല്ലോ..
എന്തായിരിക്കും അവന്റെ ഇങ്ങനത്തെ പെരുമാറ്റത്തിന് കാരണം എന്ന് തലപുകക്കുമ്പോൾ
അവന്റെ കോൾ വന്നു
"എടാ നിന്റെ അടുത്ത് വന്നാൽ നമ്മൾ കൂടുതൽ സംസാരിക്കും..ചിലപ്പോൾ തൊട്ടും പിടിച്ചും സൗഹൃദം പങ്കിടും..ഇന്നലെ മുതൽ വൈഫ്ന് ചെറിയൊരു അസ്വസ്ഥത..കൊറോണയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടു...അതാ ഞാൻ....."
മനസ്സിൽ തികട്ടി വന്ന സംശയം എല്ലാം മറ നീക്കി കൊണ്ടിരിക്കുമ്പോൾ ചോദിച്ചു പോയി..
"നിങ എന്ത് കരുതലാണ് ഭായി...."
-പ്രമോദ് കുമാർ കൃഷ്ണപുരം
No comments:
Post a Comment