Saturday, December 25, 2021

മിന്നൽ മുരളി

 



ഒരു ചിത്രം പ്രമോഷൻ്റെ പീക് പോയിൻ്റ് വരെ എത്തിച്ചു ആളുകൾക്ക് ഭയങ്കര പ്രതീക്ഷ കൊടുക്കുന്നു എങ്കിൽ സ്വയം മനസ്സിൽ ഉറപ്പിക്കുക "തള്ളു കുറച്ചു കൂടുന്നുണ്ട് "അല്ലെ എന്ന്.പിന്നെ അത് മനസ്സിൽ കരുതി മാത്രം ചിത്രം കാണുക.മുൻപ് "മരക്കാരിൽ "ഇത് നമ്മൾ അനുഭവിച്ചത് കൊണ്ടാണ് പറഞ്ഞത്..അത് കൊണ്ട് തന്നെ ചിത്രം കുഴപ്പം ഇല്ലായിരുന്നു  എങ്കിൽ കൂടി നെഗറ്റീവ് കമൻ്റ് വന്നു.പിന്നെ തിയേറ്ററിൽ ആളുകൾ പോയത് കൊണ്ടു കാര്യം മനസ്സിലായി.ചിത്രം പണം വാരി.








രണ്ടു മൂന്നു കൊല്ലമായി ഈ സൂപ്പർ ഹീറോ ചിത്രത്തിൻ്റെ തള്ളു നമ്മൾ കാണുന്നു അതിനിടയിൽ പള്ളി കത്തിക്കൽ വിവാദം അങ്ങിനെ ഇടക്കിടക്ക്

 "മുരളി "നമ്മുടെ ഇടയിൽ കയറി വന്നു.അത് കൊണ്ട് തന്നെ എല്ലാവർക്കും അമിത പ്രതീക്ഷ ആയിരുന്നു.അതും മലയാളത്തിൻ്റെ ലക്ഷണമൊത്ത ആദ്യത്തെ സൂപ്പർ ഹീറോ വരുന്നത് കാണുവാൻ.








ചെറുപ്പത്തിൽ നമുക്ക് ഭയങ്കര സ്വപ്നങ്ങൾ ഉണ്ടാകും..അതുപോലെ ബെ സിൽ ജോസഫ് കണ്ട സ്വപ്നം ആയിരിക്കും ഒരു സൂപ്പർ ഹീറോ പടം ചെയ്യണം എന്നത്..മലയാള സിനിമയുടെ പരിധിക്കുള്ളിൽ അത് വളരെ ഭംഗിയായി ചെയ്തിരിക്കുന്നു.അതിനു ബിഗ് സല്യൂട്ട്...പക്ഷേ ചിന്തിക്കേണ്ട കാര്യമുണ്ട്..കൈ വിരലുകൾ ഞെക്കിയാൽ സൂപ്പർ ഹീറോ പടങ്ങൾ കൊച്ചു കുട്ടികൾക്ക് പോലും കാണുവാൻ കഴിയുന്ന ഈ കാലത്ത് ഇത് അവർക്ക് എത്രമാത്രം സ്വീകാര്യം ആകും എന്ന്.












തിയേറ്ററിൽ കാണേണ്ട സിനിമയാണ് മിന്നൽ മുരളി.തിയേറ്ററിൽ അധിക കാലം ഓടില്ല എന്ന പേടി കൊണ്ടോ പെട്ടെന്ന് പണം കയ്യിൽ കിട്ടുവാൻ വേണ്ടിയോ എന്തോ നല്ലൊരു ദൃശ്യാനുഭവം ഒടിടി യില് റിലീസ് ചെയ്തു പാഴാക്കി എന്നു പറയാം.കുറച്ചു കാലമായി പെട്ടിയിൽ ഇരിക്കുന്ന സിനിമയുടെ അണിയറക്കാർ അങ്ങിനെ ചിന്തിച്ചാൽ കുറ്റം പറയാനും പറ്റില്ല .


ഒരു ദിവസം ഒരേ സമയത്ത് മിന്നൽ ശരീരത്തിൽ കൊണ്ട് അമാനുഷിക ശക്തി ഉണ്ടാകുന്ന രണ്ടു പേരുടെ കഥയാണ് ഇത്.ഒന്ന് ധർമ്മത്തിനും മറ്റൊന്ന് അധർമ്മത്തിനും വേണ്ടി ഉപയോഗിക്കുമ്പോൾ നാട്ടുകാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കഥ .നായകനെക്കാളും വില്ലൻ്റെ കഥ കൂടുതൽ ഫോക്കസ് ചെയ്തു വേറെ വഴിയിൽ ചിത്രം സഞ്ചരിക്കുന്നത് പുതുമ തന്നെയാണ് ..അത് കൊണ്ട് തന്നെ അയാളുടെ പ്രവർത്തികൾക്ക് ന്യായീകരണം ഉണ്ട്..


കഴിഞ്ഞ ആഴ്ച സൂപ്പർമാൻ ഇറങ്ങിയത് കൊണ്ടോ ഇതിന് മുൻപ്  തൊട്ടു മുൻപ് "മധുരം" എന്ന അതിമനോഹരമായ ചിത്രം കണ്ടത്  കൊണ്ടോ എന്തോ ഒരിക്കലും സംഭവിക്കില്ല എന്ന ബോധ്യമുള്ള "മുരളിയെ" ശരിക്ക് അങ് ആസ്വദിക്കുവാൻ പറ്റിയില്ല.


പ്ര.മോ. ദി .സം

മധുരം




പേര് പോലെ തന്നെ ചിത്രം അതിമധുരമാണ്.സിനിമയിലെ ഓരോ സീനും നമ്മൾ  ആസ്വദിച്ചു മാത്രമേ മുന്നോട്ട് പോകൂ.അത്ര മനോഹരമായ സിനിമയാണ് അഹമ്മദ് കബീർ സമ്മാനിക്കുന്നത്.കുറച്ചു കാലങ്ങൾക്കു ശേഷം നല്ലൊരു കുടുംബ കഥ കണ്ട സംതൃപ്തി ഓരോ മുഖങ്ങളിലും ഉണ്ടാകും.







ഒരു സർകാർ ആശുപത്രിയിലെ പകലിലെ  പതിവ് ബഹളങ്ങൾക്കിടയിൽ അവസാനം സന്ധ്യ മയങ്ങുമ്പോൾ എല്ലാവരുടെയും കൂട്ടിരുപ്പുകാർ ഒറ്റപ്പെട്ടു പോകും.അവിടെ വെച്ച് അവർ പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുവാൻ നിർബന്ധിതരാകും.അങ്ങിനെ അവിടെ വെച്ച് പുതിയ സൗഹൃദങ്ങൾ ഉണ്ടാകുന്നു.പരസ്പരം മനസ്സിലാക്കുന്നു പരസ്പരം  സഹായിക്കുന്നു..അവസാനം ഡിസ്ചാർജ് വാങ്ങി പോകുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ വിടപറയുന്നു 







ഒരു ആശുപത്രിയിലെ ബൈ സ്റ്റാൻഡ്ർ ഹാളിൽ പരിചയപ്പെടുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് മനോഹരമായി പറയുന്നത്. ഓരോ സംഭാഷണത്തിൽ പോലും വേദനയും ഹാസ്യവും കലർത്തി മുന്നോട്ട് പോകുമ്പോൾ അനുഭവിച്ചവർ  നമ്മുടെ കഥയാണെന്ന് തിരിച്ചറിയും.





 ന്യൂ ജനറേഷൻ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഉണ്ട്, എന്ത് വന്നാലും ഒഴിവാക്കി കളയാൻ മുതിരാതെ കൈ പിടിക്കുന്ന പ്രണയം ഉണ്ട്,മുതിർന്നവരോട് എങ്ങിനെ ഇടപെടണം എന്ന് പറയുന്നുണ്ട് അവരോടുള്ള  കടപ്പാടുകൾ ഉണ്ട്, ശക്തമായ സുഹൃത്ത് ബന്ധങ്ങൾ , ഭക്ഷണത്തിലെ സ്നേഹ രുചി അങ്ങിനെ നമ്മുടെ ചുറ്റിലും ഉള്ള എല്ലാത്തരം ജീവിതങ്ങളും പലരുടെയും അനുഭവമായി കാണിക്കുമ്പോൾ നിങൾ നിങ്ങളുടെ കുടുംബത്തോട്, സുഹൃത്തുക്കളോട് ,അടുപ്പമുള്ള ആൾക്കാരോട്  സ്നേഹം ഉള്ളവനാണെങ്കിൽ ചിലപ്പോൾ എങ്കിലും കണ്ണ് നിറയാതെ ഈ സിനിമ കണ്ട് തീർക്കുവാൻ കഴിയില്ല.


പ്ര .മോ. ദി .സം

Friday, December 24, 2021

ധമാക്ക

 



മാധ്യമ രംഗം ഇന്ന് പിടിപ്പ്കെടിൻ്റെ നിലവറയാണ്. ആടിനെ പട്ടി യാക്കുവാനും തിരിച്ചു ആട് ആക്കുവാനും അവർക്ക് നിമിഷങ്ങൾ മതി.റേറ്റിംഗ് എന്നതു ആളെ പറ്റിക്കാൻ ഉണ്ടാക്കിയത് ആണ് എന്ന് അതിൻ്റെ  പിന്നിലെ വിവരങ്ങൾ പരിശോധിച്ചാൽ അറിയാം. എന്നിട്ട് പോലും അത് കൂട്ടാനും കുറക്കാനും  അത് വലിയ സംഭവം ആണെന്ന് പലരെയും വിശ്വസിപ്പിക്കുവാനും അവർ തന്നെ പല നാടകങ്ങളും കളിക്കും.






വാർത്തകൾ സൃഷ്ടിക്കും,സ്വയം ഉണ്ടാക്കും,പലരെയും ബലിയാടാക്കി ഷോ ഹിറ്റ് ആക്കും..കുറെപേരെ എയറിൽ നിർത്തും കുറേപ്പേർ ക്കു പരവതാനി വിരിക്കും പലരെയും അപമാനിച്ച് വിടും...കരയിക്കും..പരസ്യം തരുന്നവർ എന്ത് ചെറ്റത്തരം ചെയ്താലും കണ്ണടക്കും.തെറ്റ് സംഭവിച്ചു  കുടുംബങ്ങൾ വഴിയാധാരം ആയാൽ പോലും ഒരു ക്ഷമയോ മാറ്റി പറച്ചിലോ ഉണ്ടാകാറില്ല പലരിൽ നിന്നും.നാവു വഴങ്ങുന്ന കാലത്തിൽ ലൈസൻസ് ഇല്ലാതെ എന്തും പറയുന്നവര്.








കേരള രാഷ്ട്രീയത്തിലെ അഴിമതി കറ പുരളാത്ത  മികച്ച ഒരു കോൺഗ്രസ്സ് "സഖാവ്" ആയിരുന്നു.പി.ടീ....പറഞ്ഞ കാര്യങ്ങളിൽ  എല്ലാം സ്വന്തം പാർട്ടിയോട് ആണെങ്കിൽ പോലും പോരാടികൊണ്ട് നേടിയെടുത്ത ശുദ്ധൻ.നാലഞ്ചു  കൊല്ലം മുൻപു ചില " പരനാറി" മാധ്യമങ്ങൾ പള്ളിക്കും പാട്ടകാർക്കും ചപ്പു കാർക്കും വേണ്ടി  അദ്ദേഹത്തെ കൊണ്ട്  പറഞ്ഞത് ഒക്കെ ഒറ്റ രാത്രികൊണ്ട് വിഴുങ്ങി ഒരു ഉളുപ്പും കാണിക്കാതെ മഹാൻ ആക്കുന്നത് ലൈവ് ആയി കണ്ടവരാണ് നമ്മൾ.




ഇതേ പേരിൽ മുൻപ് ഹിന്ദിയും മലയാളവും മറ്റു ഭാഷകൾ  ഒക്കെ ചലചിത്രം ഉണ്ടാക്കി എങ്കിൽ കൂടി ഇത് ഒരു പുതുമയുള്ള അനുഭവം ആണ്.കിംഗ്ബെയോൺഗ്  വൂ വിൻെറ "ദി ടെറർ ലൈവ്" എന്നതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്   രാം മധ്വാനി കാർത്തിക് ആര്യനെയും മൃനാൽ താക്കുർ,അമൃത സുഭാഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ടാക്കിയ ഹിന്ദി ചിത്രം .


ദി ടെറർ ലൈവ് തന്നെയാണ് ചിത്രം പറയുന്നത്.സിറ്റിയിൽ നടക്കുന്ന ടെറർ അറ്റാക്ക് ലൈവ് ആയി കാണിക്കുവാൻ നിർബന്ധിതനായ ഒരു പ്രൈം റീഡറുടെ, അയാളെ തേടിയെത്തുന്ന കുറ്റവാളിയുടെ ലൈവ് ഫോൺ കോൾ,അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങൾ ,വാർത്ത ചാനലുകൾ തമ്മിലുള്ള മത്സരങ്ങൾ,അതിൽ രക്തസാക്ഷികൾ ആകുന്നവർ ,ബലിയാടുകൾ അങ്ങിനെ മാധ്യമ രംഗത്തെ കുറെ ഉള്ളുകള്ളികൾ വെളിച്ചത്ത് കാണിക്കുന്നുണ്ട്.





 സത്യവും നീതിയും മാന്യതയും  പലപ്പോഴും പാലിക്കാതെ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാതെ മരണ വീടുകളിൽ പോലും പോയി അവരുടെ വേണ്ടപ്പെട്ടവരുടെ അണ്ണാക്കിൽ മൈക്ക് കേററി  റേറ്റിങ് കൂട്ടുവാൻ ലൈവ് കാണിക്കുന്ന ഈ കൂട്ടത്തെ "കടക്ക് പുറത്ത്" എന്നു പറഞ്ഞ് തന്നെ ആട്ടി ഓടിക്കണം.


പ്ര .മോ .ദി.  സം