Wednesday, March 15, 2023

വാസന്തി

 



വാസന്തി പാവം ആയിരുന്നു.. എല്ലാ പെണ്കുട്ടികളെ പോലെ തന്നെ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ള ഭാവിയെ കുറിച്ച് പ്രതീക്ഷയുള്ള പെണ്ണ്..




ഒളിച്ചുകളിക്കാമെന്ന് പറഞ്ഞു  കണ്ണടപ്പിച്ച് മണിക്കൂറുകൾ നിർത്തിയപ്പോൾ സഹികെട്ട് ഒരു ദിവസം തുറന്ന കണ്ണിൽ അമ്മയുടെ 

"ഒളിച്ചുകളി പിടികപെട്ടു..





അതോടെ അമ്മയിൽ നിന്ന് രക്ഷപ്പെടുവാൻ ജോലി തേടി യാത്രയായി..യാത്രയിൽ ഓരോരോ അവസരത്തിൽ പരിചയപ്പെടുന്ന മൂന്ന് പേര് അവളുടെ ജീവിതം മാറ്റി മറിക്കുന്നു.



കടൽക്കരയിലെ സ്റ്റേജിലെ നാടകമായി അവള് അവളുടെ കഥ നമ്മളോട് പറയുകയാണ്..വാസന്തിയും കഥ..അതിൽ കാണികളിൽ നിന്നും ആളുകൾ കഥാപാത്രം ആയി മാറുകയാണ്..




പെണ്ണിൻ്റെ മേനി കച്ചവടമാണ് കാമം തീർക്കുവാൻ ഉള്ള ഇടമാണ് എന്ന് കരുതുന്ന കുറച്ചുപേരെ വാസന്തി തുറന്നു കാട്ടുകയാണ് സിജു വിൽസൺ നിർമിച്ച സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രത്തിലൂടെ..


ചതുരം എന്ന "തുണ്ട്" പടം തൻ്റെ കരിയർ മാറ്റി മറിച്ചു എന്ന് കരുതുന്ന സ്വാസികക്ക് യോജിച്ചത് അഭിനയ പ്രാധന്യമുള്ള ഇത്തരം ചിത്രങ്ങൾ തന്നെയാണ്..ചതുരത്തിൽ  ആണെങ്കില് സ്വാസികയുടെ അഭിനയത്തെക്കാൾ കാണികൾക്കിടയിൽ  പരാമർശിക്കപെട്ടത് അവരുടെ മേനി പ്രദർശനം മാത്രമാണ്..


പ്ര .മോ .ദി .സം

Tuesday, March 14, 2023

ലേശം ഉളുപ്പ്...

 



കേരളത്തിൽ കൊച്ചി എന്നൊരു കോർപ്പറേഷൻ ഇല്ല..


കൊച്ചി ഉണ്ടെങ്കിൽ അല്ലേ ബ്രഹ്മപുരം ഉണ്ടാവൂ...


ബ്രഹ്മപുരം ഉണ്ടെങ്കിൽ അല്ലെ മാലിന്യ പ്ലാൻ്റ് ഉണ്ടാവൂ..


മാലിന്യ പ്ലാൻ്റ് ഉണ്ടെങ്കിൽ അല്ലെ മാലിന്യം കൊണ്ട് പോയി തള്ളാൻ പറ്റൂ...


മാലിന്യം കൊണ്ട് പോയി തള്ളിയാൽമാത്രമല്ലേ മാലിന്യ കൂമ്പാരം ഉണ്ടാകൂ...


മാലിന്യ കൂമ്പാരം ഉണ്ടെങ്കിൽ മാത്രമല്ലേ അത് കത്താൻ അല്ലെങ്കിൽ കത്തിക്കാൻ പറ്റൂ..


അത് കത്തിയാൽ മാത്രമല്ലേ തീയും വിഷ പുകയും ഉണ്ടാവൂ...


വിഷപുക ഉണ്ടെങ്കിൽ മാത്രമല്ലേ അത് കൊച്ചി മുഴുവൻ വ്യാപിക്കൂ..


കൊച്ചി മുഴുവൻ വ്യാപിച്ചാൽ മാത്രമല്ലേ നാട്ടുകാർക്ക് അസ്വസ്ഥത ഉണ്ടാകൂ..


അസ്വസ്ഥത  കൂടിയിട്ടുണ്ടെങ്കിൽ അല്ലെ ചുമയും ശ്വാസം മുട്ടലും ഉണ്ടാവൂ...


ചുമയും ശ്വാസ തടസ്സം ഉണ്ടെങ്കിൽ മാത്രം അല്ലെ ജനങ്ങൾ പ്രതികരിക്കൂ..


ജനവികാരം ഉയർന്നാൽ മാത്രമല്ലേ മൂടി പുതച്ചു കിടക്കുന്ന അധികാരികൾ ഉണരൂ....


അധികാരികൾ ഉണർന്നാൽ മാത്രമല്ലേ സഭയിൽ പ്രതിപക്ഷം ചർച്ച ആവശ്യ പെടുകയുള്ളൂ...


ചർച്ചയായാൽ മാത്രമല്ലേ  കള്ളി വെളിച്ചത്ത് വന്നെങ്കിലും ഞൊട്ട് ഞോട്ക്കു ന്യായങ്ങൾ പറഞ്ഞു ഭരണക്കാർക്കു ന്യായീകരിക്കാൻ പറ്റൂ.


ന്യായീകരണ തൊഴിലാളികളെ സംബ ദ്ധിച്ച കാര്യങൾ ആണിത് ...


കൊച്ചിയിലെ കാര്യം ചോദിക്കുമ്പോൾ അടുത്ത ജില്ലയെ പോലും താരതമ്യം ചെയ്യുവാൻ മിനക്കെടാതെ ഡൽഹിയിലും അമേരിക്കയിലും ഉള്ള കാര്യം താരത്മ്യം ചെയ്യുന്ന രാഷ്ട്രീയ കാരോടാണ്....



ഒന്ന് ചോദിക്കട്ടെ നിങ്ങളുടെ അഭിപ്രായത്തിൽ  ഇതൊന്നും നടന്നിട്ടില്ല അല്ലെ.......ലേശം ഉളുപ്പു......അങ്ങിനെ ഒന്നുണ്ടോ അല്പം എങ്കിലും....

ആർക്കെങ്കിലും???? ന്യായീകരിക്കാൻ നിൽക്കുന്നവരുടെ ഇടയിലേക്കാണ്.....


കോടതി കൊച്ചിയിലെ സ്ഥിതി അതിരൂക്ഷം എന്ന് പറഞ്ഞതും അവസാന ഏഴ് വർഷത്തെ കരാർ കണക്ക് ചോദിച്ചതും കോടതിക്കു വേനൽ അവധിക്ക് വായിച്ചു രസിക്കാൻ അല്ല..


സ്വന്തം കൂട്ടുകക്ഷി സിപിഐ വാളെടുത്തത് അവർ മുന്നണിയിൽ നിന്നും പിണങ്ങി പോയത് കൊണ്ടല്ല..



കേന്ദ്ര ഹരിത ട്രിബൂനൽ ആശങ്ക  പ്രകടിപ്പിച്ചത് അവരുടെ സര്ക്കാര് ഇവിടെ  ഭരിക്കാത്തത് കൊണ്ടല്ല


കൊച്ചിയെ കൊല്ലരുത് അധികാരികളുടെ അനാസ്ഥയാണ് കൊച്ചിയെ കൊല്ലുന്നത്  എന്ന് ഇടതുപക്ഷ സഹയാത്രികൻ പറഞ്ഞത് അയാളെ ഇപ്പൊൾ  നിങൾ ഗൗനിക്കാതെ നിൽക്കുന്നത് കൊണ്ടല്ല..


കൊച്ചിയിൽ തിന്നു വീർത്തത് കരാർ കാരാണ് എന്ന് പ്രമുഖ ഇടതു ചായ്‌വ് ഉള്ള കഥാകാരൻ പറഞ്ഞത് ഇപ്പൊൾ നിങൾ അദ്ദേഹത്തിന് അവാർഡ് ഒന്നും കൊടുക്കാത്തത് കൊണ്ടല്ല...


ഞാൻ അർദ്ധരാത്രി ഞെട്ടി എഴുനേൽക്കുന്നു ശ്വാസം മുട്ടുന്നു എന്ന് കൈരളി ചെയർമാൻ മഹാനടൻ പറഞ്ഞത് എ.സി.യുടെ തണുപ്പ് കുറഞ്ഞു പോയത് കൊണ്ടല്ല..



അഞ്ച് വർഷം മുൻപേ ഈ ഭീകരത മുഖ്യമന്ത്രിയുടെ മുന്നിൽ ലാലേട്ടൻ അവതരിപ്പിച്ചത്  നിന്ന് പോയ ബ്ലോഗ് എഴുതുവാനുള്ള കൊതി കൊണ്ടല്ല...


പത്ത് ദിവസം കഴിഞ്ഞപ്പോ എങ്കിലും ആരോഗ്യമന്ത്രി മാസ്ക് ഇടണം എന്ന് പറഞ്ഞത് മാസ്ക് കമ്പനികാരു മായി ചർച്ച കഴിയാത്തത് കൊണ്ടല്ല...


കൊച്ചിയിലെ ഇപ്പൊൾ ഉള്ള അവസ്ഥ ബാധിക്കുന്നത് ഭാവിയുടെ തലമുറക്ക് ആയിരിക്കും എന്ന് വിദഗ്ധര് പറയുന്നത് അവർക്ക് കൊച്ചിക്കാരോടുള്ള  പക കൊണ്ടല്ല....


ശ്വാസം കിട്ടാതെ ചുമച്ചു കൊണ്ട് ചൊറിഞ്ഞു കൊണ്ട് നാട്ടുകാർ ആശുപത്രിയിൽ കിടക്കുന്നത് അവിടുത്തെ സൗകര്യം കണ്ടു കൊണ്ടല്ല...


കൊച്ചിയിൽ നിന്നും കുറെയേറെ പേര്  അകലെയുള്ള ബന്ധു വീടുകളിൽ അഭയം തേടിയത് അവധി ആഘോഷിക്കുന്ന മൂഡ് കൊണ്ടല്ല.....


കൊച്ചി കത്തുമ്പോൾ ഉള്ള കലക്റ്റർ വയനാട്ടിൽ പോയത് സുഖവാസത്തിന് അല്ല..


ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം..നമുക്ക് അറിയാം..കൊച്ചിയില് എന്തുമാത്രം പ്രശ്നങ്ങൾ ഉണ്ടായി എന്നും ഇനി എന്തൊക്കെ ഉണ്ടാകാൻ പോകുന്നു എന്നും...


അവരൊക്കെ മാനുഷികമായ ചിന്തകളിൽ തങ്ങളുടെ ആവലാതികളും വേവലാതികളും പറയുമ്പോൾ നിങൾ അത് രാഷ്ട്രീയം കൊണ്ട് എതിർക്കുന്നു..


അത് കൊണ്ടാണ് ചോദിക്കുന്നത്...അല്പം എങ്കിലും ഉളുപ്പു ഉണ്ടോ എന്ന്...ഇതിൽ എങ്കിലും രാഷ്ട്രീയക്കളി ഒഴിവാക്കി കൂടെ എന്ന്....


സ്ഥാനമാനങ്ങളും അധികാരവും  ഇനിയും വേണം എങ്കിൽ ആരോഗ്യം വേണം..പാതി ചത്തുപോയ  ഇപ്പോളത്തെ ഭരണം പോലെയുള്ള ജീവിതങ്ങൾക്ക് അധികാരം കിട്ടിയിട്ട് എന്ത് കാര്യം?  അത് നിലനിർത്തുവാൻ ആയുസ്സ് ഇല്ലെങ്കിൽ.....?


വാൽകഷ്ണം: 

അഹോരാത്രം കഷ്ടപ്പെട്ട് ജോലിചെയ്തു തീയണക്കാൻ പാടുപെട്ട സകല മനുഷ്യ സ്നേഹികൾക്കും കൂപ്പുകൈ...


ബ്രസീലിലെ കാട്ടു തീ ആയാലും നോർത്തിലെ കൊലപാതകം ആയാലും ലക്ഷദ്വീപിലെ  ""വെള്ള ""പൂശൽ ആയാലും എന്തിന് അമേരിക്കയുടെ നിലവാരമുള്ള റോഡിനെ തുടങ്ങി 

എല്ലാറ്റിലും അഭിപ്രായം പറയുകയും ഇപ്പൊൾ പുക അണ്ണാക്കിൽ കയറുന്നത് കൊണ്ട് വായ തുറക്കാത്ത സകലമാന്യ ദേഹങ്ങൾക്കും നടുവിരൽ നമസ്കാരം .


പ്ര .മോ. ദി .സം

ഡാഡ

 



ഇംഗ്ലീഷിൽ മാത്രം പേര് എഴുതിയത് കൊണ്ട് ദാദാ എന്നാണ് ചിത്രത്തിൻ്റെ പേര് എന്നും അടിപിടി ഒക്കെയുള്ള അസ്സൽ  ദാദാ പടം ആണെന്നും കരുതിയാണ് കണ്ടു തുടങ്ങിയത്.



പക്ഷേ മുൻവിധി പാടെ മാറ്റി മറിച്ചുകൊണ്ട്  അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് കവീൻ എന്ന നടൻ്റെ മികച്ച പെർഫോമൻസ് ഉള്ള നല്ലൊരു ഫാമിലി സിനിമയാണ് കണ്ടത്.



ഡാഡി എന്നതിന് പകരം ചെക്കൻ അപ്പനെ വിളിക്കുന്നതാണ് ഡാഡ എന്ന് മനസ്സിലാക്കുമ്പോൾ ചിത്രം പകുതി കഴിഞ്ഞിരുന്നു.. അങ്ങനെ മാത്രേ ആർക്കും അറിയുവാൻ നിർവാഹവുമുള്ളൂ.


കോളേജിൽ വെച്ച് പ്രണയിക്കുന്ന രണ്ടുപേർ ജീവിതത്തിലും അത് തുടരണം എന്ന് ആഗ്രഹം കൊണ്ട്  വീട്ടിൽ നിന്നും പുറത്തായി പോകുന്നു. പിന്നീട് സുഹൃത്തിൻ്റെ വീട്ടിൽ ഭാര്യ ഭർത്താക്കന്മാർ കഴിയുന്നത് പോലെ അടിച്ചു പൊളിച്ചു ജീവിക്കുന്നു .



ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്ത അയാൾക്ക് എല്ലാം കുട്ടി കളി ആയത് കൊണ്ട് പലതരത്തിൽ ഉള്ള വാർണിങ് അവള് കൊടുക്കുന്നു എങ്കിലും അയാള് നേർവഴിക്ക് വരുന്നില്ല.ഗർഭിണി ആയപ്പോൾ പോലും അയാള് തൻ്റെ ഇഷ്ടംപോലെ നടക്കുന്നു .


ഗർഭകാലത്തെ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒരു സംഭവം അവരെ പ്രസവത്തോടെ തമ്മിൽ പിരിക്കുന്നു.



കുട്ടിയുടെയും അയാളെയും ഉപേക്ഷിച്ചു പോകേണ്ടി വന്ന അവളുടെയും കുട്ടിയെ വളർത്താൻ പാടുപെടുന്ന അയാളുടെ കഥയുമാണ് രണ്ടു "കാല"ഘട്ടങ്ങളിൽ ആയി ചിത്രം പറയുന്നത്.




കെവിൻ എന്ന് നടൻ്റെ വ്യതസ്ത ഗെറ്റപ്പ് ചിത്രത്തെ വളരെ സഹായിക്കുന്നു.നല്ലൊരു തമിഴു സിനിമ കാണണം എങ്കിൽ തീർച്ചയായും സമയം വിനിയോഗിക്കാം


പ്ര .മോ. ദി .സം

Monday, March 13, 2023

മഹേഷും മാരുതിയും

 



നമ്മൾ ഓരോരുത്തർക്കും ഓരോരോ പ്രത്യേക കഴിവുകൾ ഉണ്ടായിരിക്കും..അത് ചിലപ്പോൾ നമ്മൾ മനസ്സിലാക്കണം എന്നില്ല..മറ്റു ചിലർക്ക് നമ്മുടെ കഴിവുകൾ മനസ്സിലാക്കുവാനും അവരെ പ്രോത്സാഹിപ്പിക്കുവാൻ ഒക്കെ സാധിക്കും..പക്ഷേ നമ്മൾ കൂടി മനസ്സ് വെക്കണം..അല്ലെങ്കിൽ കുപ്പയിലെ മാണിക്യം പോലെ ആരാരും കാണാത്ത രീതിയിൽ അത് അവിടെ തന്നെ കിടക്കും.



ഇന്ത്യയിലെ എല്ലാവർക്കും കാർ എന്നത് സഞ്ജയ് ഗാന്ധിയുടെ സ്വപ്നം ആയിരുന്നു.അതായിരുന്നു ജപ്പാൻ സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ ഉണ്ടായ മാരുതി.പക്ഷേ സ്വപ്നം പൂർത്തിയാക്കും മുൻപേ സഞ്ജയ് പോയി..പിന്നീട് ഇന്ദിര ഗാന്ധി സ്വപ്ന തുടർച്ച നൽകി.



ആദ്യം കാർ ലഭിച്ച വ്യക്തികൾക്ക് പ്രധാനമന്ത്രിയായ ഇന്ദിരാജി നേരിട്ട് കാർ നൽകുന്നത് പത്രങ്ങളിൽ ഒക്കെ വന്നതായിരുന്നു.അങ്ങിനെ കേരളത്തിൽ ചെറുതോണി എന്ന സ്ഥലത്ത് കാറു ലഭിച്ച ആൾ അത് ഓടിച്ചു കൊതി തീരും മുൻപേ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെടുന്നു.



പിന്നീട് ആ കാർ പൊന്നുപോലെ നോക്കിയ മകൻ മഹേഷ് എത്ര പ്രതിസന്ധി ഉണ്ടെങ്കിൽ പോലും കാർ മാത്രം വിട്ടുകളയാൻ കൂട്ടാക്കുന്നില്ല.എപ്പോഴും കൂടെ കൊണ്ട് നടന്നു..



അങ്ങിനെ പലതരം പ്രശ്നങ്ങൾക്ക് നടുവിലും മഹേഷും മാരുതി കാറും തമ്മിലുള്ള "ആത്മ"ബന്ധത്തിൻ്റെ കഥയാണ് സേതു സംവിധാനം ചെയ്ത സിനിമ പറയുന്നത്.


ഫീൽ ഗുഡ് മൂവി ആണെങ്കിൽ പോലും തൻ്റെ മുൻ ചിത്രമായ കുട്ടനാടൻ ബ്ലോഗിൻറെ നിലവരത്തിന് അപ്പുറം എത്തുവാൻ സേതുവിന് കഴിഞ്ഞിട്ടില്ല.


പ്ര .മോ. ദി. സം

Sunday, March 12, 2023

തുറമുഖം

 



ആവശ്യങ്ങൾക്ക് വേണ്ടി അവകാശങ്ങൾക്ക് വേണ്ടി സംഘടിച്ച്  കുറേപ്പേർ പ്രതിക്ഷേധം ഉയർത്തുമ്പോൾ ചിലർ മാറി നിൽക്കും..ചിലർ അവരെ ഒറ്റ് കൊടുത്ത് കൊണ്ട് അവർക്ക് എതിരായി ആരും അറിയാതെ മനേജ്മേ ൻ്റിൻ്റെ  കൂടെനിൽക്കും. വിവരങ്ങൾ ചോർത്തി അവിടെയും പിടി മുറുക്കും.



എന്നാല്  എന്തൊക്കെ സംഭവിച്ചാലും ഈ അവകാശങ്ങൾ ഒക്കെ നേടി എടുക്കുവാൻ പെടാപാട് 

പെട്ടും യാതനകൾ അനുഭവിച്ചും നഷ്ട്ടം സഹിച്ചും കുറെയേറെ പേര് സമരമുഖത്ത് തന്നെ ഉണ്ടാകും..അവകാശം ഒക്കെ നേടി എടുത്ത് കഴിഞ്ഞാൽ ഒരു ഉളുപ്പും ഇല്ലാതെ ഇതൊക്കെ അനുഭവിക്കുവാൻ ഈ ഒറ്റ് കാരും ചതിയന്മാരും മാറിനിന്നവരും ഉണ്ടാകും..നമ്മൾ മാറി നിന്നത് കൊണ്ട് ഈ അവകാശങ്ങൾ ആനുകൂല്യങ്ങൾ നമുക്ക് വേണ്ട എന്നു് ഒരിക്കലും ഇവറ്റകൾ പറയുകയും ഇല്ല.




ആയിരത്തി അമ്പത് അറുപതുകളിൽ മട്ടാഞ്ചേരി തുറമുഖത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളും അതിനെതിരെ യൂണിയൻ്റെ രൂപീകരണവും അടിച്ചമർത്തലും  മട്ടാഞ്ചേരി വെടിവെപ്പും ഒക്കെ വിഷയമായി ആണ് ഇത്തവണ രാജീവ് രവി വന്നിരിക്കുന്നത്.



മാസ് സിനിമയല്ല ക്ലാസിക്ക് സിനിമയുമല്ല അതിനിടയിൽ രാജീവിൻ്റെ ഒരു സംഭാവനയുണ്ട്... കമ്മട്ടി പാടം പോലെ...എല്ലാവർക്കും ദഹിക്കുന്ന ഒരു രീതി.. കമ്മട്ടി അതിൽ അഭിനയിച്ച എല്ലാവരുടെയും കരിയർ ബെസ്റ്റ് ആണെങ്കിൽ ഇതും അങ്ങിനെ തന്നെ ആയിരിക്കും.



പൂർണിമ ഇന്ദ്രജിത്ത് എന്ന ഒരു നടിയുടെ മാസ്മരിക പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ജീവൻ..അവർ എത്ര മനോഹരമായി രണ്ടു കാലങ്ങൾ അഭിനയിച്ചു കാണിച്ചു എന്നത് ഇപ്പോളത്തെ വല്യ നടിമാർ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. പൂർണിമ മലയാളത്തിന് ആവശ്യം ഉണ്ടു എന്നത് അവർ പ്രകടനത്തിലൂടെ  വിളിച്ചു പറയുന്നു.



നെഗറ്റീവ് ആണെങ്കിലും മട്ടാഞ്ചേരി മൊയ്തു ആയി നിവിൻ പോളിയും ചിത്രത്തിൽ ഉടനീളം ഉള്ള അർജുൻ അശോകനും മിന്നി മാഞ്ഞു പോകുന്ന ജോജു,ഇന്ദ്രജിത്ത്,മണികണ്ഠൻ ഒക്കെ എത്ര മനോഹരമായി കഥാപാത്രങ്ങൾ ഉൽകൊണ്ടിരിക്കുന്നൂ..രാജീവ് രവി ചിത്രങ്ങളുടെ നീളകൂടുതൽ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്..എഡിറ്റിംഗ് ടേബിളിൽ കുറച്ചു കൂടി ശുഷ്കാന്തി കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു.


പ്ര .മോ. ദി .സം

Saturday, March 11, 2023

പ്രിൻസ്




സൂപർ താരങ്ങൾ  കൊടി കുത്തി വാഴുന്ന തമിഴു സിനിമയിൽ തൻ്റേതായ പ്രയത്നം കൊണ്ട് താരപദവി നേടിയ നടനാണ് ശിവ കാർത്തികേയൻ..സ്ത്രീകളെയും കുട്ടികളെയും ആകർഷിക്കുന്ന സിനിമകളിൽ കൂടിയാണ് അദ്ദേഹം വളർന്നത്..



തോക്കുകളും ബോംബുകളും കത്തികളും വാഴുന്ന തമിഴു സിനിമയിൽ ശിവ സിനിമകൾ ഒരു ആശ്വാസം ആയിരുന്നു..പക്ഷേ ഇപ്പൊൾ പഴയ കളികൾ വേണ്ടതുപോലെ (നമ്മുടെ ദിലീപിനെ പോലെ തന്നെ ) ക്ലച്ച് പിടിക്കുന്നില്ല. അത് കൊണ്ട് തന്നെ ഇടക്കാലത്ത് അല്പം ക്ഷീണത്തിൽ തന്നെയാണ്..



ലോജിക് അധികം ഉപയോഗിക്കാത്ത തമിഴു സിനിമയിൽ അല്പം ലോജിക് ഒക്കെ കൊണ്ട് പിടിച്ചു നിന്ന നടൻ ഈ ചിത്രത്തിലൂടെ മണ്ടത്തരം കൊണ്ട് കാണികളെ മുഴുവൻ വെറുപ്പിക്കുന്നു.



സോഷ്യൽ ടീച്ചറായ നായകന്  ബ്രിട്ടീഷ് കാരിയായ ഇംഗ്ലീഷ് ടീച്ചറിനോടു പ്രേമം തോന്നുന്നു.അതുവരെ സ്കൂളിൽ വരാതെ ഉഴപ്പി നടന്നു സിനിമയും മറ്റു കാര്യങ്ങളുമായി നടന്ന മാഷ് ഇതോടു കൂടി കൃത്യമായി സ്കൂളിൽ വരുന്നു.


കല്യാണം വരെ എത്തിയ പ്രേമം ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടീഷ് നാട്ടുകാരി എന്ന നിലയിൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും പ്രതിക്ഷേധം ഉണ്ടാകുന്നു ..അതൊക്കെ തരണം ചെയ്യുവാൻ ഉള്ള നൂലാമാലകൾ ആണ് ചിത്രം പറയുന്നത്.



നല്ല രീതിയിൽ പോയ സിനിമ പിന്നീട് കൈവിട്ടു പോകുകയാണ്..നായകൻ്റെ അച്ഛൻ മണ്ടൻ ആയിരിക്കാം..എന്നാല് ഒരു നാട് മൊത്തം ഇങ്ങിനെ മണ്ടന്മാരും മണ്ടത്തരം കാണിക്കുന്ന ആൾക്കാരും ആയി പോകുമോ എന്നു സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ ചിന്തിച്ചു പോകും.


പ്ര .മോ. ദി. സം

Friday, March 10, 2023

പൂവൻ

 



ഒരു അടിപിടി നായകനായി പേരെടുത്ത ഒരാള് സാധാരണക്കാരായ പാവം പയ്യൻ ആയിട്ട് അഭിനയിക്കുമ്പോൾ അദ്ദേഹത്തിൻ്റെ  റസികർക്ക് സ്വാഭാവികമായും ആ രൂപത്തിൽ അയാളെ കാണുവാൻ താൽപര്യം ഉണ്ടാവില്ല..അയാളെ കണ്ട സിനിമയിൽ ഒക്കെ വേണ്ടുന്നതിനും വേണ്ടാത്തത്തിനും "ഏണി" പിടിച്ചു വഴക്കാളി ആയിട്ടാണ് കണ്ടിരുന്നത്.



ഒരു അടിപിടി പോലും ആദേഹത്തിന് ഇതിൽ കൊടുത്തിട്ടും ഇല്ല.. അത്കൊണ്ട് തന്നെയാവും  മടുപ്പില്ലതെ കാണാൻ പറ്റാവുന്ന ഈ കോ ഴികഥ വലിയ ചലനങ്ങൾ സൃഷ്ട്ടികാതെ തിയേറ്റർ വിട്ട് പോയതും..



ഒന്ന് രണ്ടു അയൽക്കാർ കുടുംബങ്ങൾക്കുള്ളിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ കോർത്തിണക്കിയ  രസകരമായ സാധാരണ കഥ ..


വളരെ സൗഹൃദത്തോടെ കഴിഞ്ഞിരുന്ന രണ്ടു കുടുംബങ്ങൾക്കിടയിൽ ഒരു പൂവൻ കോഴി കടന്നു വരുന്നതും അതീൻ്റെ കൂവൽ നായകന് പ്രശ്നങ്ങൾ സൃഷിക്കുന്നതുമാണ് കഥ



 കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം കോഴി മൂലം ശത്രുക്കൾ ആകുമെന്നുള്ള ക്ളീഷെ സംവിധായകൻ ഒഴിവാക്കിയിട്ടുണ്ട് .നായകന് മാത്രമാണ്  കോഴിയെ കൊണ്ട് പ്രശ്നം ഉള്ളത്..അത് അയാളുടെ പ്രേമത്തെ പോലും ഇല്ലാതെ ആക്കുമ്പോൾ അയാള് കോഴിയെ കൊല്ലുവാൻ പോലും ശ്രമിക്കുന്നുണ്ട്.




പുതിയ കുറെ മുഖങ്ങൾ നല്ലവണ്ണം പ്രകടനം നടത്തിയ സിനിമയുടെ

ക്ലൈമാക്സ് മാത്രം അത്ര സമയം രസിപ്പിച്ചു കൊണ്ടിരുന്ന സിനിമയെ നശിപ്പിക്കുന്നത് പോലെ ആയി പോകുന്നുണ്ട്..


പ്ര .മോ. ദി .സം

Thursday, March 9, 2023

റൺ ബേബി റൺ

 



ലാലേട്ടനും അമലയും അഭിനയിച്ചു സൂപർ ഹിറ്റ് ആക്കിയ ജോഷിയുടെ പഴയ സിനിമയല്ല ഇത്...പേര് കേട്ടത് കൊണ്ട് മാത്രം അങ്ങിനെ തോന്നുകയും വേണ്ട..


 ആർജെ ബാലാജി ,ഐശ്വര്യ രാജേഷ് എന്നിവർ അഭിനയിച്ച തമിഴ് ക്രൈം ത്രില്ലർ ആണ് ഈ സിനിമ..മലയാളം സിനിമയുമായി  ഈ ചിത്രത്തിന് ഒരു ബന്ധം പോലും ഇല്ലതാനും..



സാധാരണക്കാരൻ ആയ  ഒരാള് അസാധാരണ സംഭവങ്ങളിൽ പെട്ടുപോകുന്നതും അയാൾക്ക് അതിൽ നിന്നും പുറത്തേക്ക് വരുവാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പെടാപാടും ആണ് ഈ സിനിമ പറയുന്നത്.


ബാങ്ക് ജീവനക്കാരനായ ആൾ തൻ്റെ പ്രതിശ്രുത വധുവിന് വേണ്ടി സമ്മാനം വാങ്ങി വരുമ്പോൾ ആരോ കാറിൽ ഒളിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെടുന്നു..അന്നേരത്തെ സിററുവേഷണിൽ ഒന്നും ചെയ്യാനാകാതെ അയാള് അവളെ അവിടെ തന്നെ ഒളിക്കാൻ വിടുന്നു.



വളരെ ആലോചിച്ചു പേടിച്ചു നിസ്സഹായനായി അയാള് അവളെ  ഒരു ദിവസത്തേക്ക് ഫ്ളാറ്റിൽ അഭയം നൽകിയെങ്കിലും പിറ്റേന്ന് രാവിലെ ബാത്ത് റൂമിൽ കൊല്ലപ്പെട്ട നിലയിൽ അവളെ കാണുന്നു.


മൃതദേഹം ഒളിപ്പിക്കാൻ കൂട്ടുകാരനായ പോലീസ് കാരൻ്റെ ഉപദേശത്തിൽ അയാള് തേടുന്ന മാർഗത്തിൽ പെട്ട് ഓരോരോ സംഭങ്ങൾ പുതുതായി ഉടലെടുക്കുന്നു..അത് അയാളുടെ സാധാരണ ജീവിതത്തെ ബാധിക്കുന്നു.


എല്ലാം തരണം ചെയ്യുവാൻ അയാള് അമാനുഷിക നായ ഹീറോ അല്ലാത്തത് കൊണ്ട് പ്രശ്നiങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് പോകുന്ന സാധാരണക്കാരൻ ആയി പോകുന്നു.


സാധാരണക്കാരൻ ഇത്തരം പ്രശ്നങ്ങളിൽ പെട്ടുപോയാൽ എന്തൊക്കെ സംഭവിക്കും എന്നും എങ്ങിനെയൊക്കെ അയാളുടെ ശേഷം ജീവിതത്തെ ബാധിക്കും എന്ന് കൃത്യമായി വരച്ചുകാട്ടുന്ന സിനിമ തമിഴിലെ സ്ഥിരം ചേരുവകൾ ഇല്ലാതെ കാണാവുന്ന ക്ലീൻ ത്രില്ലർ ആണ്.


പ്ര .മോ .ദി .സം

Wednesday, March 8, 2023

രാം സേതു

 



ഇന്ത്യയിൽ നിന്നും ശ്രീലങ്കവരെയുള്ള നാൽ പത്തീ എട്ട്  കിലോമീറ്റർ നീളമുള്ള  രാമസേതു ബ്രിഡ്ജ് അറുപതുകളിൽ വരെ കൃത്യമായി നമുക്ക് കാണാൻ പറ്റുമായിരുന്നു എന്നാണ് അറിയുന്നത് .


പിന്നീട് കടൽക്ഷോഭം കൊണ്ടും സുനാമി പോലുള്ള പ്രശ്നങ്ങൾ കൊണ്ടൊക്കെ അത് കാണാൻ പറ്റാത്ത അവസ്ഥയിൽ ആണെങ്കിലും അത് കടലിനടിയിൽ തന്നെ ഉണ്ടെന്ന് പുരാതന വകുപ്പ് സാക്ഷ്യ പ്പെടുത്തുന്നൂ.



രാമസേതു റിയൽ ആണ് എന്നാല് അത് മനുഷ്യനിർമിതമാണോ അതോ പ്രകൃതിയുടെ നിർമിതി ആണോ എന്ന തർക്കം ഇന്നും നിലനിൽക്കുന്നു.


രാമനും സീതയും ഉള്ള രാമായണ കാലഘട്ടത്തിൽ ലങ്കയിലേക്ക് പോകുവാൻ  രാമൻ്റെ അനുഗ്രഹത്തിൽ ഹനുമാൻ നിർമിച്ചത് എന്ന വിശ്വാസം അത് മനുഷ്യരെ ഭക്തിയും കൊണ്ട് കൂട്ടികെട്ടുന്ന അവസ്ഥയിലാണ്..സത്യമാണോ അതോ മിത്ത് ആണോ എന്ന് ഇനിയും തെളിവുകൾ ഇല്ലാത്ത കാര്യം.



കമേഴ്സ്യലായ ഉന്നമനത്തിന് വേണ്ടി കപ്പൽ റൂട്ട് കുറയ്ക്കുന്നതിന് വേണ്ടി രാമസേതു പൊളിച്ചു കളയണം എന്ന്  ആവശ്യവുമായി ഒരു വ്യവസായി കോടതിയിൽ എത്തുബോൾ  രാമൻ്റെ പേരും പറഞ്ഞു ജനങ്ങൾ അതിനെ എതിർക്കുന്നു.അതിനു പിന്നിലെ രഹസ്യങ്ങൾ തേടി ആര്യൻ എന്ന് പുരാതന വകുപ്പ് ഉദ്യോഗസ്ഥൻ എത്തുന്നതും പല കാര്യങ്ങളും കണ്ടു പിടിച്ചു കോടതിയെ ബോധ്യപ്പെടുത്തുക യുമാണ് ചിത്രത്തിൻ്റെ കഥ.




തിരക്കഥയിലെ ന്യൂനതകൾ രസം കൊല്ലി യായി  നമ്മളെ കൊണ്ട് പോകുന്ന സിനിമ കടലിനടിയിൽ ഉള്ള ദൃശ്യങ്ങൾ കാണിക്കുന്നത് ആസ്വദിക്കുവാൻ പറ്റുന്നുണ്ട്..കുറെയേറെ സെറ്റിംഗ്സ് ഒക്കെ കൊണ്ട് ചിലപ്പോൾ ഒക്കെ  ഹരം പകരുന്ന സിനിമ മൊത്തത്തിൽ അക്ഷയ കുമാറിൻ്റെ അട്പ്പിച്ചുള്ള  മറ്റൊരു പരാജയചിത്രമാണ്..


പ്ര .മോ .ദി .സം