Sunday, March 12, 2023

തുറമുഖം

 



ആവശ്യങ്ങൾക്ക് വേണ്ടി അവകാശങ്ങൾക്ക് വേണ്ടി സംഘടിച്ച്  കുറേപ്പേർ പ്രതിക്ഷേധം ഉയർത്തുമ്പോൾ ചിലർ മാറി നിൽക്കും..ചിലർ അവരെ ഒറ്റ് കൊടുത്ത് കൊണ്ട് അവർക്ക് എതിരായി ആരും അറിയാതെ മനേജ്മേ ൻ്റിൻ്റെ  കൂടെനിൽക്കും. വിവരങ്ങൾ ചോർത്തി അവിടെയും പിടി മുറുക്കും.



എന്നാല്  എന്തൊക്കെ സംഭവിച്ചാലും ഈ അവകാശങ്ങൾ ഒക്കെ നേടി എടുക്കുവാൻ പെടാപാട് 

പെട്ടും യാതനകൾ അനുഭവിച്ചും നഷ്ട്ടം സഹിച്ചും കുറെയേറെ പേര് സമരമുഖത്ത് തന്നെ ഉണ്ടാകും..അവകാശം ഒക്കെ നേടി എടുത്ത് കഴിഞ്ഞാൽ ഒരു ഉളുപ്പും ഇല്ലാതെ ഇതൊക്കെ അനുഭവിക്കുവാൻ ഈ ഒറ്റ് കാരും ചതിയന്മാരും മാറിനിന്നവരും ഉണ്ടാകും..നമ്മൾ മാറി നിന്നത് കൊണ്ട് ഈ അവകാശങ്ങൾ ആനുകൂല്യങ്ങൾ നമുക്ക് വേണ്ട എന്നു് ഒരിക്കലും ഇവറ്റകൾ പറയുകയും ഇല്ല.




ആയിരത്തി അമ്പത് അറുപതുകളിൽ മട്ടാഞ്ചേരി തുറമുഖത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളും അതിനെതിരെ യൂണിയൻ്റെ രൂപീകരണവും അടിച്ചമർത്തലും  മട്ടാഞ്ചേരി വെടിവെപ്പും ഒക്കെ വിഷയമായി ആണ് ഇത്തവണ രാജീവ് രവി വന്നിരിക്കുന്നത്.



മാസ് സിനിമയല്ല ക്ലാസിക്ക് സിനിമയുമല്ല അതിനിടയിൽ രാജീവിൻ്റെ ഒരു സംഭാവനയുണ്ട്... കമ്മട്ടി പാടം പോലെ...എല്ലാവർക്കും ദഹിക്കുന്ന ഒരു രീതി.. കമ്മട്ടി അതിൽ അഭിനയിച്ച എല്ലാവരുടെയും കരിയർ ബെസ്റ്റ് ആണെങ്കിൽ ഇതും അങ്ങിനെ തന്നെ ആയിരിക്കും.



പൂർണിമ ഇന്ദ്രജിത്ത് എന്ന ഒരു നടിയുടെ മാസ്മരിക പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ജീവൻ..അവർ എത്ര മനോഹരമായി രണ്ടു കാലങ്ങൾ അഭിനയിച്ചു കാണിച്ചു എന്നത് ഇപ്പോളത്തെ വല്യ നടിമാർ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. പൂർണിമ മലയാളത്തിന് ആവശ്യം ഉണ്ടു എന്നത് അവർ പ്രകടനത്തിലൂടെ  വിളിച്ചു പറയുന്നു.



നെഗറ്റീവ് ആണെങ്കിലും മട്ടാഞ്ചേരി മൊയ്തു ആയി നിവിൻ പോളിയും ചിത്രത്തിൽ ഉടനീളം ഉള്ള അർജുൻ അശോകനും മിന്നി മാഞ്ഞു പോകുന്ന ജോജു,ഇന്ദ്രജിത്ത്,മണികണ്ഠൻ ഒക്കെ എത്ര മനോഹരമായി കഥാപാത്രങ്ങൾ ഉൽകൊണ്ടിരിക്കുന്നൂ..രാജീവ് രവി ചിത്രങ്ങളുടെ നീളകൂടുതൽ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്..എഡിറ്റിംഗ് ടേബിളിൽ കുറച്ചു കൂടി ശുഷ്കാന്തി കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു.


പ്ര .മോ. ദി .സം

1 comment: