Tuesday, March 14, 2023

ലേശം ഉളുപ്പ്...

 



കേരളത്തിൽ കൊച്ചി എന്നൊരു കോർപ്പറേഷൻ ഇല്ല..


കൊച്ചി ഉണ്ടെങ്കിൽ അല്ലേ ബ്രഹ്മപുരം ഉണ്ടാവൂ...


ബ്രഹ്മപുരം ഉണ്ടെങ്കിൽ അല്ലെ മാലിന്യ പ്ലാൻ്റ് ഉണ്ടാവൂ..


മാലിന്യ പ്ലാൻ്റ് ഉണ്ടെങ്കിൽ അല്ലെ മാലിന്യം കൊണ്ട് പോയി തള്ളാൻ പറ്റൂ...


മാലിന്യം കൊണ്ട് പോയി തള്ളിയാൽമാത്രമല്ലേ മാലിന്യ കൂമ്പാരം ഉണ്ടാകൂ...


മാലിന്യ കൂമ്പാരം ഉണ്ടെങ്കിൽ മാത്രമല്ലേ അത് കത്താൻ അല്ലെങ്കിൽ കത്തിക്കാൻ പറ്റൂ..


അത് കത്തിയാൽ മാത്രമല്ലേ തീയും വിഷ പുകയും ഉണ്ടാവൂ...


വിഷപുക ഉണ്ടെങ്കിൽ മാത്രമല്ലേ അത് കൊച്ചി മുഴുവൻ വ്യാപിക്കൂ..


കൊച്ചി മുഴുവൻ വ്യാപിച്ചാൽ മാത്രമല്ലേ നാട്ടുകാർക്ക് അസ്വസ്ഥത ഉണ്ടാകൂ..


അസ്വസ്ഥത  കൂടിയിട്ടുണ്ടെങ്കിൽ അല്ലെ ചുമയും ശ്വാസം മുട്ടലും ഉണ്ടാവൂ...


ചുമയും ശ്വാസ തടസ്സം ഉണ്ടെങ്കിൽ മാത്രം അല്ലെ ജനങ്ങൾ പ്രതികരിക്കൂ..


ജനവികാരം ഉയർന്നാൽ മാത്രമല്ലേ മൂടി പുതച്ചു കിടക്കുന്ന അധികാരികൾ ഉണരൂ....


അധികാരികൾ ഉണർന്നാൽ മാത്രമല്ലേ സഭയിൽ പ്രതിപക്ഷം ചർച്ച ആവശ്യ പെടുകയുള്ളൂ...


ചർച്ചയായാൽ മാത്രമല്ലേ  കള്ളി വെളിച്ചത്ത് വന്നെങ്കിലും ഞൊട്ട് ഞോട്ക്കു ന്യായങ്ങൾ പറഞ്ഞു ഭരണക്കാർക്കു ന്യായീകരിക്കാൻ പറ്റൂ.


ന്യായീകരണ തൊഴിലാളികളെ സംബ ദ്ധിച്ച കാര്യങൾ ആണിത് ...


കൊച്ചിയിലെ കാര്യം ചോദിക്കുമ്പോൾ അടുത്ത ജില്ലയെ പോലും താരതമ്യം ചെയ്യുവാൻ മിനക്കെടാതെ ഡൽഹിയിലും അമേരിക്കയിലും ഉള്ള കാര്യം താരത്മ്യം ചെയ്യുന്ന രാഷ്ട്രീയ കാരോടാണ്....



ഒന്ന് ചോദിക്കട്ടെ നിങ്ങളുടെ അഭിപ്രായത്തിൽ  ഇതൊന്നും നടന്നിട്ടില്ല അല്ലെ.......ലേശം ഉളുപ്പു......അങ്ങിനെ ഒന്നുണ്ടോ അല്പം എങ്കിലും....

ആർക്കെങ്കിലും???? ന്യായീകരിക്കാൻ നിൽക്കുന്നവരുടെ ഇടയിലേക്കാണ്.....


കോടതി കൊച്ചിയിലെ സ്ഥിതി അതിരൂക്ഷം എന്ന് പറഞ്ഞതും അവസാന ഏഴ് വർഷത്തെ കരാർ കണക്ക് ചോദിച്ചതും കോടതിക്കു വേനൽ അവധിക്ക് വായിച്ചു രസിക്കാൻ അല്ല..


സ്വന്തം കൂട്ടുകക്ഷി സിപിഐ വാളെടുത്തത് അവർ മുന്നണിയിൽ നിന്നും പിണങ്ങി പോയത് കൊണ്ടല്ല..



കേന്ദ്ര ഹരിത ട്രിബൂനൽ ആശങ്ക  പ്രകടിപ്പിച്ചത് അവരുടെ സര്ക്കാര് ഇവിടെ  ഭരിക്കാത്തത് കൊണ്ടല്ല


കൊച്ചിയെ കൊല്ലരുത് അധികാരികളുടെ അനാസ്ഥയാണ് കൊച്ചിയെ കൊല്ലുന്നത്  എന്ന് ഇടതുപക്ഷ സഹയാത്രികൻ പറഞ്ഞത് അയാളെ ഇപ്പൊൾ  നിങൾ ഗൗനിക്കാതെ നിൽക്കുന്നത് കൊണ്ടല്ല..


കൊച്ചിയിൽ തിന്നു വീർത്തത് കരാർ കാരാണ് എന്ന് പ്രമുഖ ഇടതു ചായ്‌വ് ഉള്ള കഥാകാരൻ പറഞ്ഞത് ഇപ്പൊൾ നിങൾ അദ്ദേഹത്തിന് അവാർഡ് ഒന്നും കൊടുക്കാത്തത് കൊണ്ടല്ല...


ഞാൻ അർദ്ധരാത്രി ഞെട്ടി എഴുനേൽക്കുന്നു ശ്വാസം മുട്ടുന്നു എന്ന് കൈരളി ചെയർമാൻ മഹാനടൻ പറഞ്ഞത് എ.സി.യുടെ തണുപ്പ് കുറഞ്ഞു പോയത് കൊണ്ടല്ല..



അഞ്ച് വർഷം മുൻപേ ഈ ഭീകരത മുഖ്യമന്ത്രിയുടെ മുന്നിൽ ലാലേട്ടൻ അവതരിപ്പിച്ചത്  നിന്ന് പോയ ബ്ലോഗ് എഴുതുവാനുള്ള കൊതി കൊണ്ടല്ല...


പത്ത് ദിവസം കഴിഞ്ഞപ്പോ എങ്കിലും ആരോഗ്യമന്ത്രി മാസ്ക് ഇടണം എന്ന് പറഞ്ഞത് മാസ്ക് കമ്പനികാരു മായി ചർച്ച കഴിയാത്തത് കൊണ്ടല്ല...


കൊച്ചിയിലെ ഇപ്പൊൾ ഉള്ള അവസ്ഥ ബാധിക്കുന്നത് ഭാവിയുടെ തലമുറക്ക് ആയിരിക്കും എന്ന് വിദഗ്ധര് പറയുന്നത് അവർക്ക് കൊച്ചിക്കാരോടുള്ള  പക കൊണ്ടല്ല....


ശ്വാസം കിട്ടാതെ ചുമച്ചു കൊണ്ട് ചൊറിഞ്ഞു കൊണ്ട് നാട്ടുകാർ ആശുപത്രിയിൽ കിടക്കുന്നത് അവിടുത്തെ സൗകര്യം കണ്ടു കൊണ്ടല്ല...


കൊച്ചിയിൽ നിന്നും കുറെയേറെ പേര്  അകലെയുള്ള ബന്ധു വീടുകളിൽ അഭയം തേടിയത് അവധി ആഘോഷിക്കുന്ന മൂഡ് കൊണ്ടല്ല.....


കൊച്ചി കത്തുമ്പോൾ ഉള്ള കലക്റ്റർ വയനാട്ടിൽ പോയത് സുഖവാസത്തിന് അല്ല..


ഇതിൽ നിന്നൊക്കെ മനസ്സിലാക്കാം..നമുക്ക് അറിയാം..കൊച്ചിയില് എന്തുമാത്രം പ്രശ്നങ്ങൾ ഉണ്ടായി എന്നും ഇനി എന്തൊക്കെ ഉണ്ടാകാൻ പോകുന്നു എന്നും...


അവരൊക്കെ മാനുഷികമായ ചിന്തകളിൽ തങ്ങളുടെ ആവലാതികളും വേവലാതികളും പറയുമ്പോൾ നിങൾ അത് രാഷ്ട്രീയം കൊണ്ട് എതിർക്കുന്നു..


അത് കൊണ്ടാണ് ചോദിക്കുന്നത്...അല്പം എങ്കിലും ഉളുപ്പു ഉണ്ടോ എന്ന്...ഇതിൽ എങ്കിലും രാഷ്ട്രീയക്കളി ഒഴിവാക്കി കൂടെ എന്ന്....


സ്ഥാനമാനങ്ങളും അധികാരവും  ഇനിയും വേണം എങ്കിൽ ആരോഗ്യം വേണം..പാതി ചത്തുപോയ  ഇപ്പോളത്തെ ഭരണം പോലെയുള്ള ജീവിതങ്ങൾക്ക് അധികാരം കിട്ടിയിട്ട് എന്ത് കാര്യം?  അത് നിലനിർത്തുവാൻ ആയുസ്സ് ഇല്ലെങ്കിൽ.....?


വാൽകഷ്ണം: 

അഹോരാത്രം കഷ്ടപ്പെട്ട് ജോലിചെയ്തു തീയണക്കാൻ പാടുപെട്ട സകല മനുഷ്യ സ്നേഹികൾക്കും കൂപ്പുകൈ...


ബ്രസീലിലെ കാട്ടു തീ ആയാലും നോർത്തിലെ കൊലപാതകം ആയാലും ലക്ഷദ്വീപിലെ  ""വെള്ള ""പൂശൽ ആയാലും എന്തിന് അമേരിക്കയുടെ നിലവാരമുള്ള റോഡിനെ തുടങ്ങി 

എല്ലാറ്റിലും അഭിപ്രായം പറയുകയും ഇപ്പൊൾ പുക അണ്ണാക്കിൽ കയറുന്നത് കൊണ്ട് വായ തുറക്കാത്ത സകലമാന്യ ദേഹങ്ങൾക്കും നടുവിരൽ നമസ്കാരം .


പ്ര .മോ. ദി .സം

No comments:

Post a Comment