Monday, April 20, 2026

പള്ളിചട്ടമ്പി

  



ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ കാലത്തുള്ള സംഭവങ്ങൾ ആണ് സിനിമ പറയുന്നത്.. അതുകൊണ്ട് തന്നെ സംഭവങ്ങൾ ഒക്കെ നമ്മൾ കേട്ടതും അറിഞ്ഞത് ഒക്കെ ആയിരിക്കും..ഒരിക്കലും ഇപ്പോഴത്തെ രാഷ്ട്രീയവുമായി താരതമ്യം ചെയ്യരുത്.


പക്ഷെ എത്ര കേട്ട കഥയും അതിന്റെ അവതരണത്തിൽ കാണികളെ മുഷിഞ്ഞ മനസ്സോടെ ഇരുത്താതെ കൊണ്ട് പോകാൻ കഴിയുന്നതാണ് സംവിധായകന്റെ വിജയം.പക്ഷെ ഡിജോ ജോസ് ആന്റണി എന്ന സംവിധായകൻ അവിടെ പരാജയപ്പെട്ടു പോവുകയാണ്.


ആദ്യ രണ്ടു സിനിമ തരക്കേടില്ല എന്ന വിധത്തിൽ ചെയ്ത അദ്ദേഹം പിന്നീട് അതിന്റെ ബലത്തിൽ കിട്ടിയ അവസരങ്ങൾ മുതലാക്കുവാൻ പറ്റാത്ത അവസ്ഥയിൽ ആണ്. ശക്തമായ ഒരു തിരക്കഥ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.


പള്ളിക്കാർ എപ്പോഴും ചോദിച്ചു വാങ്ങിക്കും എന്നല്ലാതെ ഒന്നും തിരിച്ചു തരില്ല എന്ന് അറിയുന്ന രാഷ്ട്രീയ പ്രസ്ഥാനം അവർക്കു 

മുന്നിൽ ദൈവമില്ല എന്ന് പ്രഖ്യാപിച്ചു അവരുടെ പള്ളികൾ വരേണ്ട സ്ഥലത്ത് ചുവന്ന കൊടി നാട്ടുമ്പോൾ അതിനെ സംരക്ഷിക്കാൻ ഒരു ചട്ടമ്പിയെ ഇറക്കുന്നു.


ചട്ടമ്പി പള്ളിക്കു ഉപകാര ത്തിനു ഒപ്പം ഉപദ്രവം കൂടി ആവുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് സിനിമ. 


മതം എന്നും മനുഷ്യനെ അന്ധ വിശ്വാസിയാക്കും ദൈവ വിശ്വാസമില്ലാത്ത കമ്മ്യുണിസ്റ്റ് ആണ് ജനങ്ങളിൽ വിവരവും മറ്റും ഉണ്ടാക്കും എന്ന് ആണയിടുന്ന സിനിമ വിശ്വാസികൾ അവിശ്വാസികൾ ഒന്നിച്ചു നിന്നാൽ നാടിനെ തകർക്കുന്ന ദുഷ്ട ശക്തികളെ നേരിടാൻ പറ്റും എന്ന് സമർഥ്വി ക്കുന്നുണ്ട്.


പൃഥ്വിയുടെ കാമിയോ വേഷം ഉണ്ടെങ്കിലും തിയേറ്ററിൽ വലിയ ചലനമൊന്നും ഉണ്ടാക്കേണ്ട ഒന്നും ഈ ഭാഗത്തിൽ ഉണ്ടായില്ല.. അടുത്ത ഭാഗം സൂചന തരുന്നത് കൊണ്ട് പൃഥ്വി, ടോവിനോ മാസ്സ് പ്രതീക്ഷിക്കാം


പ്ര.മോ.ദി.സം


മോഹിനിയാട്ടം

  



ഭരതനാട്യം എന്ന ചിത്രം പറഞ്ഞത് ഭരതൻ എന്ന ആളുടെ കുടുംബം മറന്നുള്ള നാട്യം  ആയിരുന്നു എങ്കിൽ അതിന്റെ തുടർച്ച പറയുന്നത് ഭരതൻ" പറ്റിച്ച" അയാളുടെ രണ്ടു കുടുംബങ്ങളുടെയും കഥയാണ്.


മുൻ ചിത്രത്തെ പോലെ  കഥ യിലേക്ക് ലാൻഡ് ചെയ്യാൻ സമയം അധികം എടുക്കാതെ പെട്ടെന്ന് സംഭവങ്ങളിലേക്ക് വന്നു എന്നത് കൊണ്ട് തന്നെ  അതിലും രസകരമായ രീതിയിൽ അതിന്റെ തുടർച്ച സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്‌ 


ലോജിക്ക് ഒക്കെ പുറത്തു വെച്ചു തിയേറ്ററിൽ കയറിയാൽ മാത്രം ആസ്വദിക്കുവാൻ പറ്റുന്ന സിനിമ ആണെന്ന് പറയാം. ഇങ്ങിനെ ഒരു സംഭവം നടക്കുമോ അഥവാ നടന്നാൽ തന്നെ ഇത്രയും ആളുകൾ ഉൾപ്പെട്ടത് കൊണ്ട് അതു രഹസ്യമായി കൊണ്ടുപോകുവാൻ പറ്റുമോ എന്നൊക്കെ മനസ്സിൽ സംശയം തോന്നാതിരിക്കാൻ ചിന്തകളെ അനുവദിക്കരുത്.


ഓരോരോ നിമിഷവും കൗണ്ടർ കൊണ്ട് എല്ലാവരും ഒരു അവസരത്തിൽ അല്ലെങ്കിൽ മറ്റൊരിക്കൽ നമ്മളെ രസിപ്പിക്കുന്നുണ്ട്.അതിൽ കൂടുതലായി രസിപ്പിച്ചത് വിനയ് ഫോർട്ട്‌ തന്നെയാണ്.


പ്ര.മോ.ദി.സം 

ഒരു ദുരൂഹ സാഹചര്യത്തിൽ

 



വയനാടിന്റെ സൗന്ദര്യവും അതിനൊപ്പം അല്ലെങ്കിൽ  അതിലേറെ കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ട് നമ്മളെ പിടിച്ചിരുത്തുന്ന രതീഷ് പൊതുവാൾ എന്ന സംവിധായകന്റെ കയ്യൊപ്പ് ആണ് ഈ ചിത്രം.


കിടപ്പു രോഗിയായ സ്വന്തം ചേട്ടനെ പ്രാണനെ പോലെ നോക്കുന്ന സാധാരണക്കാരനായ ഹെൽത്ത് വർക്കർ ആയിട്ടും, ചേട്ടന് വേണ്ടി മരിച്ചു പോയ കൂട്ടുകാരൻ ആയിട്ടും കുഞ്ചാക്കോ ഞെട്ടിക്കുമ്പോൾ കിടപ്പുരോഗിയുടെ ദൈന്യത യും വേദനയും  മാനസിക നിലയിൽ  ഉണ്ടാകുന്ന  വൈരുധ്യങ്ങളും കാണിച്ചു ദിലീഷ് പോത്തൻ വേറെ തല ത്തിലേക്കു ഉയരുന്നു..


തന്റെ കൂട്ടുകാരൻ  മാ ർക്കോസ് ഇനിയും മരിച്ചിട്ടില്ല എന്ന് വിശ്വസിച്ചു കിടക്കയിൽ കമൽ പടം കണ്ടു ദിവസങ്ങൾ തള്ളി നീക്കുന്ന ആളുടെ മുന്നിൽ ആയുധവുമായി ഒരാൾ എത്തുമ്പോൾ അയാളെ മാർക്കോസ് ആയി കരുതുന്നു.


നാട് മുഴുവൻ നക്സൽ വേട്ട നടക്കുമ്പോൾ അവിചാരിതമായി അതിനിടയിൽപെട്ടു ഈ വീട്ടിൽ കുടുങ്ങി പോകുന്ന സജിൻ ബാബുവിന്റെ കഥാപാത്രത്തിന്റെ പാരലൽ കഥ  കുറച്ചു ഓവറായി തോന്നുമെങ്കിലും പ്രകടനം കൊണ്ട് അതൊക്കെ മായ്ക്കുന്നുണ്ട്.


ജാഫർ ഇടുക്കി പതിവ് പോലെ മിന്നിച്ചപ്പോൾ ശരണ്യയും തന്റെ റോൾ ഗംഭീരമാക്കി. ഇതിലെ മറ്റൊരു സർപ്രൈസ് സംവിധായകൻ ചിദംബ രത്തിന്റെ  പ്രകടനമാണ്. മൊത്തത്തിൽ നല്ലൊരു തിയേറ്റർ വാച് അനുഭവം തരുന്ന സിനിമ കോമഡി കൊണ്ടും ത്രില്ലർ കൊണ്ടും നന്നേ രസിപ്പിക്കുന്നു.


പ്ര.മോ.ദി.സം

Thursday, April 16, 2026

കണിമംഗലം കോവിലകം

 



ഇപ്പോൾ റീൽസ് കൊണ്ട് സ്വന്തമായി ഫാൻ ബയിസ് ഉണ്ടാക്കി എടുത്ത പിള്ളേർക്ക് സിനിമയിൽ അവസരം കൊടുത്തു അവരുടെ കഴിവ് സിനിമ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതിനു ഒപ്പം തന്നെ മിനിമം പ്രേക്ഷകരെ  തിയേറ്ററിൽ എത്തിക്കുക എന്നൊരു ലക്ഷ്യത്തിൽ ആണ് മലയാള സിനിമ.


"ചിലൊരത്‌ നന്നാവും ചിലോരത്‌ നന്നാവില്ല " എന്നു പറഞ്ഞത് പോലെയാണ് ഇപ്പോഴത്തെ സ്ഥിതി.. കുറെയേറെ ടീംസ് വന്നു എങ്കിലും ചിലർക്ക് മാത്രമേ ക്ലിക്ക് ആകുവാൻ പറ്റിയിട്ടുള്ളൂ..


സെമിത്തെരിക്കു സമീപമുള്ള മെൻസ് ഹോസ്റ്റലും അവിടുത്തെ ചില കുട്ടികൾക്ക് ഉണ്ടാകുന്ന അദൃശ്യ ശക്തി കളുടെ  സപ്പോർട് അനുഭവവും ഒരു കോമഡി ട്രാക്കിൽ കൊണ്ട് വരുവാൻ ശ്രമിക്കുന്നു എങ്കിലും അത്രക്ക് പ്രേക്ഷകരെ കയ്യിലെടുക്കുവാൻ കഴിഞ്ഞിട്ടില്ല.


ഒന്നാമത് പല ഹൊറർ സിനിമയുടെ പ്ലോട്ട് തന്നെയാണ് ഈ ചിത്രത്തിനും തിരഞ്ഞെടുത്തിട്ടുള്ളത്.. മെൻസ് ഹോസ്റ്റൽ, കൂട്ടുകാർ, സീനിയർ ജൂനിയർ വഴക്ക്, പ്രേതബാധ അങ്ങിനെ സ്ഥിരം ചട്ടകൂട്ടിൽ വികസിക്കുന്ന കഥ ഒരു ഇമ്പാക്റ്റും സൃഷ്ടിക്കുന്നില്ല..


ക്‌ളൈമ്മാക്സിൽ പ്രതീക്ഷിക്കാത്ത ഒരു അതിഥിയും അവന്റെ കഥയും രസകരമായ നിമിഷമാകുന്നു എന്ന് മാത്രം. എന്തായാലും ഇവിടെ വെച്ചു നിർത്താൻ അണിയറക്കാർ തീരുമാനിച്ചിട്ടില്ല... അടുത്ത ഭാഗവും ഉണ്ട്‌.


പ്ര.മോ.ദി.സം

Wednesday, April 15, 2026

കാക്കി സർക്കസ്

 



അടുത്തകാലത്തു കണ്ട വെബ് സീരിസിനിടയിൽ വേറിട്ട രീതിയിൽ സഞ്ചരിക്കുന്ന ഈ സീരീസ് ഡാർക്ക്‌ കോമഡി ക്രൈം സീരീസ് എന്ന് വേണമെങ്കിൽ പറയാം..


ജയിൽ വളപ്പിനകത്തുള്ള കണ്ണകി ക്ഷേത്ര ഭണ്ടാരം ആരോ മോഷ്ടിക്കുന്നതും പോലീസിന്റെ സാന്നിധ്യം ഉള്ളയിടത്തു നിന്ന് പോയത് കൊണ്ട് പുറത്തു അറിഞ്ഞാൽ നാണക്കേട് ആവുന്നത് കൊണ്ട്  രഹസ്യമായി പോലീസ് അന്വേഷിക്കുന്നത് ആണ് പ്രമേയം..


തുടക്കം മുതൽ തന്നെ കോമഡിയിലൂടെ സഞ്ചരിക്കുന്ന സീരീസിന്റെ ലക്ഷ്യം തന്നെ സമൂഹത്തിലെ ചില  ഡാർക്ക് കാര്യങ്ങൾ തുറന്നു കാട്ടുക എന്നതാണ്.


പുസ്തക പ്രേമിയായ ജയിലരും കയറു കമ്പനിയിൽ ജോലി ചെയ്യുന്ന വോഗ്ളർ ചേച്ചിയും അബദ്ധത്തിൽ കൊലയാളി ആയി പോവുന്ന ശവപ്പെട്ടി കച്ചവടക്കാരനും ഒക്കെ നമ്മളെ കൊണ്ട് പോകുന്നത് നമ്മുടെ നാട്ടിൽ അടുത്തിടെ നടന്ന കാര്യങ്ങൾ ഓർമ്മപ്പെടുത്തുവാൻ ആണ്.


കണ്ടക്റ്റർ ആയി എത്തുന്ന രാജേഷ് മാധവൻ കാമുകിയായ നേഴ്സ് എന്നിവർക്ക്‌ മറ്റൊരു മുഖം കൂടി ഉണ്ടെന്നു മനസ്സിലാക്കുപോൾ  അവരും പ്രതിനിധീകരിക്കുന്നത് നമ്മുക്കിടയിൽ ഉള്ള  നന്മ മരം ആളുകളെ തന്നെയാണ്.


പ്രമോ ദി സം

Tuesday, April 14, 2026

ഹാൽ

  



ഈ സിനിമ തിയേറ്ററിൽ വന്നതും പോയതും ആരും അറിഞ്ഞു എന്ന് തോന്നുന്നില്ല.. ഞാനും അറിഞ്ഞത് ഓടിട്ടി റിലീസ് ആയപ്പോൾ ആണ്.


നല്ല കഴിവുള്ള നടനാണ് 

ഷേയിൻ നിഗം.. അതു പല തവണ  പല സിനിമകളിൽ കൂടി തെളിയിച്ചതും ആണ്.. പുറത്തുള്ള അദ്ദേഹത്തിന്റെ ജീവിതം എങ്ങിനെയോ ആയിരുന്നാലും സ്‌ക്രീനിൽ നൂറു ശതമാനം നീതി പുലർത്തുന്നതായി സിനിമകൾ കാണുമ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്.


അങ്ങിനെയുള്ള ഇരു നടൻ ഇങ്ങിനെ ഇരു ചിത്രത്തിൽ തല വെക്കേണ്ട ആവശ്യം ഇല്ലായിരുന്നു.. അതുകൊണ്ട് തന്നെയായിരിക്കും ചിത്രം തിയേറ്ററിൽ ചാകണം എന്ന് ആൾക്കാർ തീരുമാനിച്ചത്.


മുസ്ലിം പയ്യൻ ക്രിസ്ത്യാനി പെണ്ണിനെ സ്നേഹിച്ചു വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത് കുടുംബത്തിൽ പ്രശ്‌നം ഉണ്ടാകുന്നു. മതം മാറാതെ കുടുംബത്തിൽ കയറ്റില്ല എന്നു രക്ഷിതാക്കൾ തീരുമാനിക്കുമ്പോൾ അവർ പള്ളിയിൽ എത്തുന്നു.


അവിടെ വെച്ച് പിടുക്കപ്പെട്ട കേസ് ലവ് ജിഹാദ് ആവുന്നതും പിന്നീട് അതിന്റെ നൂലാമാലയിൽ കൂടി പോകുന്നത് ആണ് സിനിമ..


ഒരു രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നു തോന്നാമെങ്കിലും മനഃപൂർവം ഓരോരോ ഡയലോഗുകളും സന്ദര്ഭങ്ങളും വേഷങ്ങളും തിരുകി കയറ്റുന്നുണ്ട്.. മാന്യമായ രീതിയിൽ പറഞ്ഞു പോയിരുന്നു എങ്കിൽ കുറച്ചു കൂടി  ഹൃദ്യമായേനെ...


അതിനു പകരം തങ്ങളുടെ മനസ്സിലെ ചിന്തകൾ ന്യായീകരിച്ചു കഥാപാത്രങ്ങളിൽ അടിച്ചേൽപ്പിക്കുക വഴി പ്രേക്ഷകരെ വെറുപ്പിച്ചു..അത്തരം ചിത്രങ്ങൾ പരാജയപ്പെടുക സ്വാഭാവികം 


പ്ര.മോ.ദി.സം

Monday, April 13, 2026

തായ് കിളവി

 



സ്ത്രീ സുരക്ഷ എന്നാൽ അവളുടെ ശരീരത്തിന്റെ മാത്രം സുരക്ഷയല്ല.. ഇപ്പോൾ ഉള്ള പല രാഷ്ട്രീയക്കാരും കെട്ടിഘോഷിക്കുന്നത് പാതിരാത്രിക്ക് പോലും സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകുവാൻ ഉള്ള സാഹചര്യം സൃഷ്ടിക്കും എന്നാണ്.


പാതിരാത്രി അവൾ ഒറ്റയ്ക്ക് പോയാൽ മാത്രം മതിയോ? അവൾക്കു സാമൂഹിക സുരക്ഷക്ക് പുറമെ സ്വാതന്ത്രവും സാമ്പത്തിക സുരക്ഷ കൂടി ഉണ്ടാക്കുവാൻ എന്താണ് ശ്രമിക്കാത്തത്... ശ്രമിച്ചാലും അതെന്താ ഇതുപോലെ പരസ്യ പ്പെടുത്താത്തത്‌.


സ്ത്രീകൾ ഇന്ന് പല കുടുംബത്തിലും അടിമകൾ തന്നെയാണ്.. പുരുഷന്റെ തണലിൽ മാത്രം വളരാൻ ബന്ധിക്ക പെട്ടവൾ.. അവർക്കു സാമ്പത്തിക സുരക്ഷ ഉണ്ടായാൽ മാത്രമേ മോചനം കിട്ടുകയുള്ളൂ..


ഈ കാര്യങ്ങൾ വളരെ യുക്തി പൂർവ്വം ഈ സിനിമയിൽ ഉൾപ്പെടുത്തിയത് ശിവകുമാർ മുറുകെശൻ  യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ്. സിനിമയുടെ കാഴ്ചയിൽ ബുദ്ധിപൂർവ്വമായി ഇത് നമ്മിലേക്ക്‌ എത്തിക്കുന്നു.

 

വട്ടി പലിശക്കാരി നാട്ടുകാർക്ക് ശല്യം ആവുമ്പോൾ അവർ എങ്ങിനെയെങ്കിലും ചത്താൽ മതിയെന്ന് നാട്ടുകാർ ചിന്തിക്കുന്നു.. ഒരിക്കൽ അവർ അത്യസന്നനിലയിൽ മരണം കാത്തുകിടക്കുമ്പോൾ അവർ ജീവിക്കേണ്ടത്‌ ചിലരുടെ ആവശ്യമാകുന്നു..


ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കിളവിയുടെ പ്രയാണമാണ് സിനിമ.അതിനിടയിൽ കുറെയേറെ വൈകാരിക രംഗങ്ങൾ കടന്നു വരുന്നുണ്ട്.


രാധികയുടെ മേക്കോവർ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്..ശരിക്കും അവർ തായ് കിഴവിയായി ജീവിച്ചു..


പ്ര.മോ.ദി.സം

Saturday, April 4, 2026

മുത്തു എന്ന കാട്ടാൻ

 



വല്യ ഹൈപ്പിൽ തുടങ്ങി പിന്നീട് ശൂ എന്നായി പോകുന്ന കുറേ ചിത്രങ്ങൾ കണ്ടിട്ടുണ്ട്.. അതുപോലെ ഉള്ള ഒരു വെബ് സീരിസ് ആണ് വിജയ് സേതുപതി ആദ്യമായി അഭിനയിച്ചു എന്ന് പറയുന്ന ഈ സീരീസ്.


തമിഴ് നാട്ടിലെ അതിർത്തിയിൽ ശരീരം ഇല്ലാതെ കിട്ടുന്ന തലയെ കുറിച്ച് പോലീസിന്റെ അന്വേഷണം ആണ് ചിത്രം പറയുന്നത്.. ആദ്യ എപ്പിസോഡ് കണ്ടാൽ മികച്ച ത്രില്ലർ ആയി മുന്നോട്ടു പോകുന്നു എന്ന് കരുതുന്ന നമ്മളെ ഏകദേശം "വിഡ്ഢികൾ" ആക്കി  ഓരോരോ ഭാഗങ്ങൾ മുന്നോട്ട് പോകുകയാണ്..


ആരാണ് മുത്തു, ആരാണ് അവനെ കൊന്നു തല മാത്രം ഈ വിജനമായ പ്രദേശത്ത് കൊണ്ടിട്ടത്? എന്തായിരുന്നു അതിന്റെ ഉദ്ദേശം? എന്തിനു തലയുടെ കൂടെ കുറേ പണം വെച്ചു? തുടങ്ങിയ ഓരോരോ സംശയങ്ങൾ പോലീസിനെ പോലെ അവിടുത്തെ ഗ്രാമീണരേ പോലെ പ്രേക്ഷകരെയും സംശയത്തിന്റെ മുന്നിൽ നിർത്തുന്നുണ്ട്.. അതു തിരഞ്ഞുള്ള പോലീസ് യാത്രയാണ് പറയുന്നത്


തിയേറ്റർ തുടർ പരാജയങ്ങൾ കൊണ്ട് ഗതികെട്ട സേതുപതി ഈ സീരിസിനു എന്തിനു "തലവെച്ചു " കൊടുത്തു എന്ന് മനസിലാവുന്നില്ല. ഇതുകൊണ്ട് അദ്ദേഹത്തിന് ഒരു ഉപകാരവും കിട്ടില്ല.അദ്ദേഹത്തിന്റെ സ്വതവേ ഉള്ള ഉഴപ്പൻ പ്രകടനത്തിനു പറ്റിയ ഒരു കഥാപാത്രം ആയിരുന്നില്ല കാട്ടാൻ.. ആ ഉഴപ്പ് മാസ്സ് ആയി കയ്യടിക്കേണ്ട പല സീനിനെയും നിശബ്ദമാക്കുന്നുണ്ട്.


പത്തോളം ഭാഗങ്ങളിൽ നിർമിച്ച സീരീസ് മുത്തുവിനെ കുറിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുമ്പോൾ പോലീസുകാർക്ക് ഉണ്ടാവുന്ന പലതരം തടസ്സങ്ങൾ കാണിക്കുന്നു എങ്കിലും ഒരു ക്രൈം ത്രില്ലർ ആക്കി കൊണ്ടുപോകുവാൻ ഒരു പ്രയത്നവും കണ്ടില്ല. അതുകൊണ്ട് തന്നെ സമയം കൊല്ലി സീരിയൽ ആയി കണ്ടു പോകാം.


പ്ര.മോ.ദി.സം


പ്രതിച്ഛായ

 



ബി.ഉണ്ണികൃഷ്ണൻ ഒരു ഇടതുപക്ഷ സഹായാ ത്രികൻ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്‌.. എന്നിട്ടും ഈ ഇലക്ഷൻ സമയത്തു ഇതുപോലെയുള്ള സിനിമ എടുത്തത് എന്ത് കൊണ്ടെന്നു മനസ്സിലായില്ല.ഇത് ഇടതുപക്ഷ ഭാഗങ്ങൾക്ക്‌ അല്പം പ്രതിരോധം സൃഷ്ടിക്കുന്ന ഒരു അവതരണം ആയി പോയി എന്ന് പറയാം.. വര്ഷങ്ങളായി വേട്ടയാടിയ ഒരു നേതാവിനെ ഇപ്പോൾ മഹ്വത്വവൽ ക്കരിക്കുന്ന ഒരു പരിപാടി ആയിപോയി.


സിനിമ ഉമ്മൻ‌ചാണ്ടി എന്ന മുൻമുഖ്യനെ ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ അധികം സിനിമ മുന്നോട്ടേക്ക് പോകണം എന്നൊന്നും ഇല്ല.. പീഡനവും ആരോപണവും പിന്നെ അതൊക്കെ ഗൂഢാലോചന ആണെന്ന് തെളിയുന്നത് ഒക്കെ ഇടതിനെ ലക്ഷ്യം വെച്ചിട്ടുണ്ട്.കൂട്ടത്തിൽ തെളിയിക്കാൻ പറ്റാത്ത അഴിമതി നടത്തുന്ന ആൾ ആണെന്നും പറഞ്ഞു വെക്കുന്നുണ്ട്.


ഉമ്മന്റെ ജീവിതത്തിൽ ഉടനീളം ക്യാമറ കഥ കൊണ്ട് പോകുന്നില്ല എങ്കിൽ കൂടി അയാളെ എങ്ങിനെ യൊക്കെ ഉപദ്രവിക്കാൻ എതിരാളികൾ ശ്രമിച്ചിരുന്നു എന്നത് വ്യക്തമായി പറയുന്നുണ്ട്.അതൊക്കെ അദ്ദേഹത്തെ പുണ്യാളൻ ആകുവാൻ സഹായിക്കുന്നുമുണ്ട്.. അദ്ദേഹത്തിന്റെ മക്ക ളുടെ അമേരിക്കൻ വിവാദവും വേറൊരു തരത്തിൽ കാണിക്കുന്നുണ്ട്.

സിനിമ രാഷ്ട്രീയത്തിന് പുറമെ ശക്തമായ കുടുംബ കഥ കൂടി പറയുന്നുണ്ട്..കുറേ കാലത്തിനു ശേഷം കുറെയേറെ സ്ത്രീ കഥാപാത്രങ്ങൾക്ക്‌ നല്ല പ്രാധാന്യം കൊടുക്കുന്ന തിരക്കഥ ഉള്ള മലയാള ചിത്രം കൂടി ആണെങ്കിലും വലിയ പുതുമ ഒന്നും ചിത്രത്തിന് അവകാശപ്പെടുവാൻ പറ്റില്ല.ബി ഉണ്ണികൃഷ്ണൻ ഇനിയും അപ്ഡേറ്റ് ആവാനുണ്ട്.. ഇല്ലെങ്കിൽ പഴകിയ രാഷ്ട്രീയം എടുത്തു ഈ അവസരത്തിൽ ഉപയോഗിക്കില്ല..


നിവിനും ബാലചന്ദ്ര മേനോനും തങ്ങളുടെ റോളുകളിൽ കത്തി കയറി എങ്കിലും നിശബ്ദനായ വില്ലനായ ശറഫുദ്ധീൻ മികച്ചു നിൽക്കുന്നു.നമ്മൾ പ്രതീക്ഷിക്കുന്ന നിവിൻ ഈ ചിത്രത്തിൽ ഇല്ല എന്നത് ശ്രദ്ധിക്കാതെ പോയാൽ നിരാശ നൽകും.. ഇപ്പോൾ ഉള്ള ഒരു രാഷ്ട്രീയ നേതാവിനെ കൂടി രൂപത്തിൽ കൊണ്ടുവരാൻ ഉണ്ണികൃഷ്ണൻ ശ്രമിച്ചിട്ടും അതു പൂർണമായി അവതരിപ്പിക്കാൻ ഉള്ള അദ്ദേഹത്തിന്റെ ഭയം വ്യക്തമായി മനസ്സിലാക്കാം.


രാഷ്ട്രീയത്തിൽ വിജയിക്കുവാൻ നിലനിൽക്കാൻ അത്യാവ ശ്യമായി വേണ്ടത് പ്രതിച്ഛായ‌‌ ആണെന്ന് ചിത്രം ഊന്നി പറയുന്നു.


പ്ര.മോ.ദി.സം


ഭീഷ്മർ

  



ധ്യാൻ ശ്രീനിവാസന്റെ സിനിമകൾ തിയേറ്ററിൽ പോയി കാണുന്നത് ചുരുക്കമാണ്.. ഒന്നാമത് മാസത്തിൽ തന്നെ രണ്ടും മൂന്നും സിനിമകൾ പുറത്തിറങ്ങും പിന്നെ അധികവും നമ്മൾക്ക് സൗകര്യമുള്ള തിയേറ്ററിൽ ഉണ്ടാവുകയും ഇല്ല..


പിന്നെ ഒരുപാട്  കാത്തിരിക്കാതെ തന്നെ പലരുടെയും ഫാൻ ബോയ് ആയതു കൊണ്ട്  പെട്ടെന്ന് തന്നെ  ഒറ്റിട്ടി വിറ്റു പോകുന്നത് കൊണ്ട് സ്വീകരണ മുറിയിൽ കാണാൻ പറ്റും എന്നത് കൊണ്ടും തിയേറ്റർ എക്സ്പീരിയൻസ് ആവശ്യമില്ലാത്തതു കൊണ്ടും റിസ്ക് എടുക്കാറില്ല..ചില സിനിമകൾ തിയേറ്ററിൽ വരുന്നതും പോകുന്നതും അറിയാറില്ല എങ്കിലും ധ്യാൻ സിനിമ എന്തായാലും ഒട്ടിട്ടി യിൽ വരുമ്പോൾ മനസ്സിലാക്കാം.


ഇപ്പോൾ ഇറങ്ങുന്ന പലതരം വധം മൂവികളെക്കാൾ അത്യാവശ്യം കാണാൻ പറ്റാവുന്നത് ആവുന്നത് കൊണ്ട് ധ്യാൻ സിനിമകൾ അങ്ങിനെ നിരാശ നൽകാറുമില്ല..

അതുകൊണ്ട് തന്നെയാണ് ആശിച്ച പടത്തിനു ടിക്കറ്റ് ഇല്ലാത്തതു കൊണ്ട് ഭീഷ്മർക്ക് കയറിയത്‌. കുഴപ്പം ഒന്നും ഇല്ല കണ്ടിരിക്കാൻ പറ്റിയ സിനിമ തന്നെയാണ്.. ഈസ്റ്റ്‌ കോസ്റ്റ് വിജയൻ ചിത്രങ്ങളിൽ സാധാരണ ഉള്ളത് പോലെ നല്ല പാട്ടുകളും കൂടിയുണ്ട്.


പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെട്ടു പോകുമ്പോൾ ജീവിതത്തിൽ ഉടനീളം വേദന അനുഭവിക്കുന്നവൻ മറ്റുള്ളവരുടെ പ്രേമം സാക്ഷാത് കരിക്കുവാൻ ഇറങ്ങി പുറപ്പെടു മ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.


അതു സ്ഥിരം ശൈലിയിൽ പോവാതെ അല്പം സസ്പെൻസ് ഒക്കെ കരുതി വെച്ചാണ് മുന്നോട്ടു പോകുന്നത്.. എന്തായാലും ചിത്രം നിരാശപ്പെടുത്തില്ല.


പ്ര.മോ.ദി.സം 

യൂത്ത്

  



പുതിയതലമുറയ്ക്ക് വേണ്ടത് ഉത്സവ പ്രതീതി ഉള്ള ജീവിതമാണ്..ഒരുപാട് ടെൻഷൻ ഒന്നും തലയിൽ കയറ്റാതെ അടിച്ചു പൊളിച്ചു പോകുന്ന ജീവിതം..ഭാരിച്ച ഉത്തരവാദിത്വമോ കുടുംബ പ്രശ്നങ്ങൾ ഒന്നും ഭൂരിഭാഗം പേര് തലയിൽ കയറ്റുക ഇല്ല.. അവർ ഇന്നിന് വേണ്ടി ജീവിക്കുന്നു നാളെ ഉള്ളത് നാളെ കാണാം എന്ന മട്ടിൽ ജീവിക്കുന്നു.. അതിനു പോസിറ്റീവ് ഉണ്ടാകും നെഗറ്റീവ് ഉണ്ടാകും.. എന്നാലും മുൻപത്തെ പോലെ അല്ല അവർക്കു വിവരമുണ്ട് ജീവിക്കാൻ പഠിച്ചവരാണ്.

എപ്പോഴും മദ്യവും പുകയും കൊണ്ട് ജീവിക്കുന്ന ആൾക്കാരെ ഉദ്ദേശിച്ചു അല്ല പറഞ്ഞത്..അവരൊക്കെ നശിച്ചു ജീവിക്കുന്നവരാണ്.. ഇവർക്ക്‌ നശിക്കാൻ മാത്രേ അറിയൂ.. മറ്റുള്ളവർ അങ്ങിനെ അല്ല അവർ കൃത്യമായ അവസരത്തിൽ വേണ്ട നിലപാടുകൾ എടുത്തിരിക്കും.

അതിൽ സുഹൃത്ത്ക്കൾക്കു ആയിരിക്കും വീട്ടുകാരെക്കാൾ പ്രാധാന്യം.. അവരിടൊന്നിച്ചു ആട്ടവും പാട്ടവും ഒക്കെയായി പോകുന്ന ജീവിതത്തിൽ ചിലർ പലപ്പോഴും വിദ്യാഭാസത്തിനു അതിനു പിന്നിൽ മാത്രം പ്രാധാന്യം കൊടുക്കുന്നു..


പ്രവീൺ അങ്ങിനെ ആയിരുന്നു.. തന്നെ തിരസ്കരിച്ച പെൺകുട്ടികളുടെ എണ്ണം കൂടിയപ്പോൾ തന്നോട് ഇഷ്ട്ടം തോന്നിയവരെ ഒക്കെ ചേർത്തു പിടിക്കുവാൻ തീരുമാനിച്ചു.. പഠിത്തം ഒക്കെ സൈഡ് ആക്കി അവരുടെയൊക്കെ പിന്നാലെ പോയപ്പോൾ അവനുണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.


അടുത്തകാലത്തു ബോക് സ്ഓഫീസിൽ വലിയ ദുരന്തങ്ങൾ സംഭവിച്ച തമിഴ് സിനിമയെ താങ്ങി നിർത്തിയത് യുത്ത് ഉത്സവങ്ങൾ നിറഞ്ഞ ഇത്തരം ചിത്രങ്ങൾ ആയിരുന്നു..ലോ ബഡ്ജറ്റ് കാമ്പുള്ള സിനിമകൾ അവിടെ നേട്ടങ്ങൾ കൊയ്ത്തു നടത്തി. പുതിയ താരങ്ങൾ ഉണ്ടായി തിയേറ്ററുകളുടെ നിർമാതാവിന്റെ പണപ്പെട്ടി നിറഞ്ഞു


ഡ്യുട്, വിത്ത്‌ ലവ് തുടങ്ങി യുവാക്കൾ എടുത്ത ചിത്രങ്ങൾക്കു പുറകെ തന്നെയാണ് കരുണാസ് എന്ന നടന്റെ പുത്രൻ കെൻ കരുനാസിന്റെ ചിത്രവും..പലരും സമയമായില്ല എന്ന് പറഞ്ഞു നിരാശ നൽകിയിട്ടുണ്ട് എന്ന് കെൻ പറയുമ്പോൾ അവർക്കൊക്കെ ഉള്ള ഉത്തരമാണ് ഈ സിനിമയുടെ വിജയം.. ഒരാളുടെ സമയം അവനറിയുന്ന പോലെ വേറെ ആർക്കു അറിയാൻ....?


പുതുതായി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്നാണ് ഉത്തരം എങ്കിലും തിയേറ്ററിൽ ഉള്ള അത്ര സമയവും ഉത്സവ പ്രതീതിക്കു പുറമെ കുടുംബ ബന്ധത്തിലേ ചില  കാര്യങ്ങൾ കൂടി പറഞ്ഞു കാണികൾക്ക്  നൊമ്പരം കൂടി ഉണ്ടാക്കുവാൻ അദ്ദേഹത്തിന് കഴ്ഞ്ഞിട്ടുണ്ട്.. കൂട്ടത്തിൽ ജീവി പ്രകാശ് കുമാറിന്റെ നല്ല പാട്ടുകളും കേൾക്കാം 


പ്ര.മോ.ദി.സം 

കാസർഗോഡ് എംബസി

 


നമ്മുടെ രാജ്യത്ത് രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തി പണം സമ്പാദിക്കുന്ന കുറെയേറെ രാജ്യദ്രോഹികൾ ഉണ്ട്‌.. അവർ ഒക്കെ പല അസന്മാർകിക പ്രവർത്തനങ്ങൾക്ക് കൂട്ട് നിന്ന് സ്വയം സമ്പാദിക്കുമ്പോൾ നഷ്ട്ടം ഉണ്ടാകുന്നതു നമ്മുടെ രാജ്യത്തിന് തന്നെയാണ്.

ഈ അടുത്ത ദിവസം വന്ന വിദേശ ഫണ്ട്‌ ചിലവഴിക്കൽ നിയമത്തെ പലരും എതിർക്കുന്നത് സംശയം ഉണ്ടാക്കുന്നു. ശരിയായ രീതിയിൽ ചിലവഴിക്കുന്നു എങ്കിൽ ചിലർക്ക് മാത്രം എന്തുകൊണ്ട് എതിർപ്പ് ഉണ്ടാകുന്നു.. വിദേശ പണം രാജ്യ ദ്രോഹ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയത് കൊണ്ടാണ് പുതിയ നിയമം സർക്കാർ കൊണ്ട് വരുന്നത്

പല സംഘടനകൾക്ക് വിദേശ പണം വരുന്നുണ്ട്.. ചിലർക്ക് മാത്രം പ്രശ്നം ഉണ്ടാകുമ്പോൾ സർക്കാരിന് സംശയം കൂടും ഇത് പോലെ അവർ സംശയത്തിനു മുന്നിൽ പെട്ടു പോകും.

 നമ്മുടെ രാജ്യത്തെ .മുൻപത്തെ വലിയ തലവേദന ആയിരുന്നു കള്ളക്കടത്തു.. സ്വർണ്ണവും മറ്റു വിദേശ ഉത്പന്നങ്ങളും ടാക്സ് വെട്ടിച്ചു കടത്തി ഇന്ത്യയിൽ വിൽക്കുന്ന  പരിപാടി... അതിനു കടൽമാർഗം ആയിരുന്നു പലരും തിരഞ്ഞെടുത്തത്.. അതുകൊണ്ട് തന്നെ തൊട്ടടുത്ത നഗരങൾ ആയിരുന്നു അവരുടെ ഹബ്ബ്.

ഒരു കാലത്ത് കള്ളക്കടത്തിന്റെ വലിയ കേന്ദ്രം ആയിരുന്നു കേരളത്തിന്റെ അതിർത്തിയിൽ   ഉള്ള കാസർഗോഡ്.. പല തരത്തിൽ ഉള്ള കള്ളക്കടത്തു സാധനങ്ങൾ മംഗലാപുരം വഴി വരുന്നത് വിറ്റഴിക്കുവാൻ കേരളത്തിലെ വലിയ ഒരു ഹബ്ബ്‌ ആയി അവർ കാസർഗോഡിനെ മാറ്റി.


അതിനൊപ്പം തന്നെ വളർന്നു വന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിതിയും വ്യാജ പാസ്പോർട്ട്‌ നിർമാണവും കൂടിയായപ്പോൾ അവിടെ കാസർഗോഡ് "എംബസി" ആയി.


പലവിധ പ്രശ്നങ്ങളിൽ പെട്ടു ഒളിഞ്ഞു നടക്കുന്നവർക്കു രാജ്യത്ത് നിന്ന് ആളുമാറാട്ടം നടത്തിയുള്ള പ്രയാണത്തിനു ഈ എംബസി കൂട്ട് നിന്ന് കൊണ്ടിരുന്നു.അതുകൊണ്ട് തന്നെ തലയ്ക്കു വിലയിട്ട പലരും ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ടു.. പിന്നീട് അവർ വിദേശത്ത് നിന്നുള്ള നിയന്ത്രണം ആയപ്പോൾ സർക്കാരിന് തലവേദന ആയി.


കള്ള കടത്തു സംഘങ്ങൾ പലപ്പോഴും ഇണങ്ങിയും പിണങ്ങിയും പല സംഘങ്ങൾ ആവുന്നത് അവരുടെ കുടിപകകൾ,കൊലപാതകങ്ങൾ, ആഭ്യന്തര കലാപങ്ങൾ സൃഷ്ട്ടിച്ച അവസരങ്ങൾ ഉണ്ടായി.അങ്ങിനെ ഉള്ള ഒരു കഥ പറയാൻ ആണ് അണിയറക്കാർ ശ്രമിച്ചത്.

ഇതിനിടയിൽ ഇതേ കുറച്ചു അന്വേഷിക്കുവാൻ വന്ന കേന്ദ്ര ഏജൻസി ഇവരെയൊക്കെ ഉൾപ്പെടുത്തി ഉണ്ടാക്കിയ വെബ് സീരീസ് നമുക്ക് ഒരുവിധത്തിൽ ഉള്ള ത്രില്ലിങ്ങും നൽകുന്നില്ല..


ആരെഴു എപ്പിസോഡ് ഉണ്ടെങ്കിലും ഒന്നുപോലും നമ്മളെ പിടിച്ചിരുത്ത്ന്നില്ല. അറിയപ്പെടുന്ന നടന്മാർ ഉണ്ടെങ്കിലും അവരൊക്കെ നല്ല പ്രകടനം നടത്തിയിട്ടു പോലും ആകർഷണമായി തോന്നിപ്പിക്കുവാൻ സംവിധായകന്റെ മിടുക്കുണ്ടായില്ല.


പ്ര.മോ.ദി.സം

വാഴ ll

 



കുറെയേറെ സഹോദര ന്മാരുടെ ജീവിതം എന്ന ടാഗ് ലൈനിൽ വന്ന വാഴയുടെ തുടർച്ച ഒന്നും അല്ലെങ്കിലും അതേ ടാഗ് ലൈനിൽ അതുപോലെ വേറെ ചിലരുടെ കഥയാണ് ഈ സിനിമ പറയുന്നത്..


ഇതിൽ നമ്മൾ ഓരോരുത്തരെയും പല റോളുകളിൽ  ഏതിലെങ്കിലും ഒന്നിൽ കാണാൻ പറ്റും എന്നയിടത്താണ് സിനിമ രചിച്ച വിപിൻദാസ് വിജയിച്ചിരിക്കുന്നത്.


ചിലപ്പോൾ അതു അച്ഛൻ ആവാം അമ്മയാവാം അല്ലെങ്കിൽ സഹോദരൻ ആവാം സുഹൃത്ത്‌ ആകാം അതും അല്ലെങ്കിൽ അദ്ധ്യാപകൻ, കാമുകി, പോലീസ്കാരൻ ഇവരിൽ ആരെങ്കിലും... 


അങ്ങിനെ നമ്മുടെ ജീവിതവുമായി ബന്ധപെട്ടു ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് തന്നെ ചിലപ്പോൾ നിങ്ങള്ക്ക് നോവും കണ്ണീർ വരും ചിലപ്പോൾ  ചിരിക്കും ചിലപ്പോൾ ദേഷ്യം വരും...


ചില സീനുകൾ വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു എന്ന് തോന്നുന്നു എങ്കിലും പിന്നീട് ആലോചിക്കുമ്പോൾ അതൊക്കെ വേണ്ടത് തന്നെയല്ലേ നമ്മുടെ സമൂഹ ത്തോടുള്ള ചോദ്യങ്ങൾ തന്നെയല്ലേ എന്ന് തിരിച്ചറിയാൻ പറ്റുമ്പോൾ അതൊക്കെ വേണ്ടത് തന്നെയല്ലേ എന്ന് സംവിധായകൻ സാവിൻ സ നമ്മളെ ഓർമ്മിപ്പിക്കുന്നു.


പ്ര.മോ.ദി.സം

Saturday, March 21, 2026

ആട് 3

 



ഒരു സിനിമ മുഴുവൻ മണ്ടന്മാർ ആയതു കൊണ്ടും അവരുടെ മണ്ടൻ ചെയ്തികൾ ജനങൾ സ്വീകരിച്ചത് കൊണ്ടും വീണ്ടും അതേ മണ്ടന്മാരെ കൊണ്ട് പ്രേക്ഷകരെ കൂടി മണ്ടന്മാർ ആക്കു വാൻ ആണ് ഇത്തവണത്തെ ശ്രമം.


ഈ സിനിമയുടെനെഗറ്റീവ് റിവ്യൂ പറഞ്ഞതിന് ആറാട്ടാണ്ണനെ ആരോ കൈകാര്യം ചെയ്തു എന്ന് പത്രത്തിൽ വായിച്ചു ശരിക്കും പൂമാല ഇട്ടു കൊടുക്കുകയാണ് വേണ്ടത്..


തള്ളി മറിച്ചിലുകൾ ഹിറ്റുകൾ ഉണ്ടാക്കുന്ന ഈ കാലത്ത് ബിസിനസ്സ്  നന്നായി അറിയാവുന്ന ഫ്രൈഡേ ഫിലിംസ് ഭയങ്കര ഹൈപ്പ് കൊടുത്തത് കൊണ്ടായിരിക്കും ഉദ്ദേശിച്ച ഫലം പ്രേക്ഷകന് കിട്ടിയില്ല..


പിന്നെ ലോജിക് നമ്മൾ മലയാളികൾക്ക് മലയാള സിനിമക്ക് മാത്രം ബാധകം ആവുന്നത് കൊണ്ടാവാം പലതും കണക്ട് ആക്കാൻ പറ്റുന്നില്ല..


പ്രേക്ഷകരെ ചിരിച്ചു രസിപ്പിക്കുവാൻ പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും ഒന്ന് രണ്ടു തവണ ഒഴിച്ച് ഒന്നും ശരിയായി വർക്ക്‌ ആവുന്നില്ല.


ഇപ്പോൾ ഉള്ളതും നാന്നൂറു കൊല്ലം മുൻപുള്ളതും ആയ സംഭവങ്ങൾ ടൈം ട്രാവലറിൽ കൂടി പറയുന്നതാണ്  ഇതിന്റെ കഥ... അതിൽ രണ്ടു കാലത്തെയും സംഭവങ്ങൾ കൂട്ടിയിണക്കി അവതരിപ്പിക്കുന്നു. ഇതോടേയും സിനിമ അവസാനിക്കുന്നില്ല  അടുത്ത ഭാഗം കൂടി വരുന്നുമുണ്ട്..


 ഇതിൽ ചില രാഷ്ട്രീയ, മത നിരീക്ഷണം ഉണ്ട്.. അതിൽ ഒരു മതത്തിന്റെ വിശ്വാസത്തെ ബാധിക്കുന്ന സംഭാഷണം ഒഴിവാക്കാമായിരുന്നു..രാഷ്ട്രീയത്തെ കുറിച്ച് വിമര്ശിക്കുന്നത് ശരിയായിരിക്കാം.അതു നമുക്കു ഉറപ്പുള്ള കാര്യവുമാണ്.


 ടിപ്പു സുൽത്താൻ മുൻപ് മലബാറിൽ വന്നു ജീവൻ വേണമെങ്കിൽ തന്റെ മതത്തിൽ ചേരണം എന്ന് പറഞ്ഞു മതം മാറ്റിയാണ് ഇവിടെ അവർ ഉണ്ടായതു എന്നതിനെ അടിവരയിടുന്ന സംഭാഷണം ആയി അതിനെ ചിലർക്ക് എങ്കിലും തോന്നിയാൽ കുറ്റം പറയാൻ പറ്റില്ലല്ലോ. പലപ്പോഴും രാഷ്ട്രീയ എതിരാളികൾ ഉപയോഗിക്കുന്ന അതിനു ചരിത്ര പരമായ തെളിവുകൾ ഉണ്ടോ എന്ന് നിശ്ചയമില്ല


 മുൻപൊക്കെ ഇത്തരം സംഭാഷണ ങ്ങൾ കേട്ടിട്ട് ചിരിച്ചു തള്ളുമായിരുന്നു.. പക്ഷെ കാലം മാറി.. ഇതിന്റെ അണിയറക്കാരും ഓർമിക്കേണ്ടത് അതുതന്നെയാണ് കാലം മാറി


പ്ര.മോ.ദി.സം

Friday, March 20, 2026

ധുരന്ധർ ദി റിവഞ്ച്

 



ഒരു ഇന്ത്യൻ ഏജന്റ് ശത്രു രാജ്യത്ത് പോയി അവിടുത്തെ ഒരാളായി മാറി അവിടെയുള്ള ആളുകളുടെ മനം കയ്യടക്കി അവരുടെ നേതാവായി അവർക്കു തന്നെ "പാര " പണിയുന്ന കാഴ്ച കാട്ടി തന്ന ധുരന്ദർ എന്ന സൂപ്പർ മെഗാ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗവും പറയുന്നത് അതെ ഏജന്റ് കഥ ആണെങ്കിലും ഇതിൽ അയാൾ എങ്ങിനെ ഏജന്റ് ആയതു എന്നത് വ്യക്തമാക്കുന്നു.

കൃത്യമായി രാഷ്ട്രീയ ലക്ഷ്യത്തിൽ ദേശ സ്നേഹം പറയുന്ന ചിത്രം കയ്യടിക്കേണ്ട വർക്ക്‌ കയ്യടിക്കാം വെറുക്കേണ്ട ആൾക്കാർക്ക് വെറുക്കാൻ പറ്റും സിനിമയായി കാണുന്നവർക്ക് ആ രീതിയിൽ ആസ്വദിച്ചു കാണാം

[നോട്ടു നിരോധനം  ഇന്നും വിഡ്ഢിത്തം ആയി കൊണ്ടാടുന്ന കുറെയേറെ പേര് നമ്മുടെ രാജ്യത്ത് ഉണ്ട്‌.. അവർക്കു നഷ്ട്ടം വന്നത് കൊണ്ടായിരിക്കും അങ്ങിനെ കരുതുന്നത്.. ലാഭം കിട്ടിയവർ ആണ് കയ്യടിക്കുന്നത്.. എന്തിനു നോട്ടു നിരോധിച്ചു അതു കൊണ്ട് രാജ്യത്തിന് എന്ത് നേട്ടം ഉണ്ടായി എന്ന് ചിത്രം കാണിക്കുന്നുണ്ട്


നടക്കാത്ത ഒന്നും ഈ സിനിമയിൽ കാണിച്ചിട്ടില്ല..നടക്കാൻ പോകുന്നതും പറഞ്ഞിട്ടില്ല.. എന്നാൽ സംഭവിച്ചത് ഒക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്.. അതു കൊണ്ട് തന്നെയാണ് നോട്ടു നിരോധനവും, കേരളത്തിൽ  അടക്കം ഉള്ള ഉള്ള തീവ്രവാദി ഗ്രൂപ്പും, നക്സലും, യുപി ഗുണ്ടകളും, ബാബരി മസ്ജിദും, ദാവൂദും ഒക്കെ ചിത്രത്തിലേക്ക് വരുന്നത്... ഇതൊക്കെ ചിലരെ ലക്ഷ്യ മിട്ടു തന്നെയാണ് ആദിത്യ ധർ ചിത്രം ഒരുക്കിയത് എന്ന് വ്യക്തം.

[നമ്മുടെ രാജ്യത്തിന്റെ ശത്രുരാജ്യത്തിന് പുറത്തല്ല അകത്തു തന്നെ ആണെന്ന്  പറയാൻ കാരണവും ഇതൊക്കെ തന്നെ ആയിരിക്കും.. മൂന്ന് മണിക്കൂർ നാല്പത്തി അഞ്ചു മിനിട്ടോളം ഉള്ള സിനിമ ഹിന്ദി അറിയാമെങ്കിൽ നല്ല രീതിയിൽ കണക്ട് ആവും അല്ലെങ്കിൽ സബ് ടൈറ്റിൽ ഒക്കെ വായിച്ചു വരുമ്പോഴേക്കും സിനിമ അതിന്റെ വഴിക്കു പോകും..

രൺവീർ സിംഗിന്റെ  ഒറ്റയാൻ പ്രകടനം തന്നെയാണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നതും ആകര്ഷനീയം ആകുന്നതും... കഴിഞ്ഞ പടത്തിൽ ഉള്ളത് പോലെ കട്ടക്കു നിൽക്കുന്ന ഒരു വില്ലൻ ഈ ചിത്രത്തിൽ ഇല്ലാതെ പോയി.. എങ്കിലും അർജുൻ റാം പാൽ പറ്റാവുന്നത് പോലെ  ചെയ്തിട്ടുണ്ട്..

രാഷ്ട്രീയം, ജാതി, മതം, എന്നിവ ഗൗനിക്കാത്ത സിനിമ പ്രേമികൾക്ക് മയ്കിങ് മികവ് കൊണ്ട് മാത്രം ഇഷ്ട്ടപെടുന്ന ചിത്രം ആയിരിക്കും ഇത്...


പ്ര.മോ.ദി.സം 

Monday, March 16, 2026

പെണ്ണും പൊറാട്ടും

 



ഈ സിനിമ എന്തുകൊണ്ടോ എനിക്ക് ഇഷ്ടപ്പെട്ടില്ല.എന്റെ കുഞ്ഞു ബുദ്ധിയിൽ ബുദ്ധിയുള്ളവർ ഉണ്ടാക്കിയെടുത്ത ഇത് മനസ്സിലാക്കുവാൻ പറ്റാത്തത് കൊണ്ടാണോ അതോ  തിയേറ്ററിൽ നിന്ന് അല്ലാതെ വീട്ടിൽ ഇരുന്നു കണ്ടത് കൊണ്ട് ആണോ എന്നറിയില്ല..


പടം ഇറങ്ങും മുൻപേയും ഇറങ്ങിയിട്ട് ഒക്കെ ഭയങ്കര അഭിപ്രായം ആയിരുന്നു പക്ഷെ കണ്ടപ്പോൾ തോന്നിയത് ഒരു "ജെല്ലിക്കെട്ട് " ശബ്ദ കോലാഹലം ആണ്.. ഇതിൽ കാളക്കു പകരം പട്ടി ആണെന്നുള്ള വ്യത്യാസം ഉണ്ട്‌ സംവിധായകൻ രാജേഷ് മാധവൻ ആണെന്നും...


വര്ഷങ്ങളോളം അടിമത്തം അനുഭവിച്ച ജീവിക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ ആഹ്ലാദം കൊണ്ടുള്ള അവന്റെ ചെയ്തികൾ മറ്റുള്ളവർക്ക് ഭ്രാന്തായി തോന്നാം.. ചങ്ങല ക്കുള്ളിൽ കഴിഞ്ഞ ഇരുണ്ട കാലത്തിൽ നിന്നും പുറത്തേക്കു വരുമ്പോൾ മനുഷ്യനായാൽ പോലും അവന്റെ  ചെയ്തികൾ വീണ്ടും ഭ്രാന്ത് ആയി തോന്നിപ്പിക്കും.


ഒരു പെൺകുട്ടിക്ക് നിന്നോട് സ്നേഹമല്ല കാമം ആണെന്ന് നാട്ടുകാരൻ മെസ്സേജ് അയച്ചപ്പോൾ  അവളുടെ കുടുംബം ഇളകുന്നതും പിന്നീട് അതു കുടുംബങ്ങളുടെ അടിയിൽ തുടങ്ങി കല്യാണത്തിൽ വരെ നാട്ടുകാർ എത്തിക്കുന്നുണ്ട്..


അങ്ങിനെ പട്ടിയുടെയും പെണ്ണിന്റെ പ്രശ്നത്തിന് പിന്നാലെയുള്ള നാട്ടുകാരുടെ ഓട്ടം ആണ് സിനിമ

ഈ നാടും പരിസരവും കുറേ മണ്ടന്മാരുടേത് ആയിരുന്നോ എന്നാണ് തോന്നിയത്.. കൂട്ടത്തിൽ ബുദ്ധിയും വിവേകവും ഉള്ളത് ആ പെൺകുട്ടിക്ക്  മാത്രമാണ് എന്നും സംശയിക്കുന്നു..എന്റെ കാഴ്ചയിൽ അങ്ങിനെയാണ് തോന്നിയത്..


തുടക്കം മുതൽ ഒടുക്കം വരെ ഒച്ച പ്പാടും ബഹളവും ആയി പോകുന്ന സിനിമ സംഭാഷണം ആണെങ്കിൽ പോലും അരോചകം..മികച്ച രാഷ്ട്രീയം പറയുന്നുണ്ട് എന്ന് ഇന്റർവ്യുവിൽ പലരും പറഞ്ഞു കേട്ടെങ്കിലും എനിക്ക് തല യിലേക്ക്  കയറിയിട്ടില്ല. മനസ്സിലായിട്ടുമില്ല.


പ്ര.മോ.ദി.സം

Sunday, March 15, 2026

യുദ്ധകാല നിരീക്ഷണങ്ങൾ

 



* ഇസ്ലായേലും അമേരിക്കയും ചേർന്ന് ഇറാൻ ആക്ര മിച്ചപ്പോൾ ആണ് യുദ്ധം ആരംഭിച്ചത്... പക്ഷെ ചില മാധ്യമങ്ങളും ആൾക്കാരും പറയുന്നത് കേട്ടാൽ ഇന്ത്യ ആണ് യുദ്ധം തുടങ്ങിയത് എന്ന്  തോന്നി പോകുന്നു.


* മാധ്യമങ്ങളെ പൂർണമായും വിശ്വസിക്കുവാൻ പറ്റാത്ത അവസ്ഥയായി.. മാധ്യമങ്ങളിൽ കാണുന്ന പലതിനും നേരിട്ട് ഗൾഫിൽ വിളിച്ചു ചോദിക്കേണ്ട അവസ്ഥയായി.


* ഒരു പരമാധികാര രാജ്യത്ത് ചെന്ന് ആക്രമണം നടത്തി അവിടുത്തെ നേതാവിനെ കൊന്നത് പോക്രിത്തരം തന്നെയാണ് അതിലും പോക്രിത്തരം ആണ് സ്വന്തം പരിധിയിൽ ഉള്ള കടലിടുക്കിൽ കൂടിയുള്ള കപ്പൽ ഗതാഗതം തടഞ്ഞു ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിൽ ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ ഇറാൻ ചെയ്യുന്നത്.


* ഗൾഫ് മുഴുവൻ  വർഷങ്ങൾ ആയി സംരക്ഷണം നൽകുന്നത് അമേരിക്കൻ സേന ആണെങ്കിലും അവിടുത്തെ "മതയോളികൾ " സപ്പോർട് കൊടുക്കുന്നത് സ്വന്തം കുണ്ടിക്ക് തീയിടുന്ന ഇറാനെയാണ്.


* യുദ്ധം കഴിഞ്ഞാൽ ഗൾഫ് രാജ്യങ്ങൾ മുഴുവൻ അമേരിക്കൻ സേനയുടെ പരിരക്ഷ അവസാനിപ്പിച്ചു അവരെ പുറത്താക്കി ഇറാൻ, ചൈന, കൊറിയ ഇവയിൽ ആരെയെങ്കിലും സംരക്ഷണമേൽപ്പിക്കണം..


* അമേരിക്കയും  റഷ്യയും ഒക്കെ ഏഷ്യയിൽ കടന്നു കയറുന്നതു   നമ്മുടെ രാജ്യങ്ങൾ സംരക്ഷിക്കുവാൻ അല്ല അവരുടെ  സാമ്പത്തിക നില മെച്ചപെടുത്തുവാൻ വേണ്ടി മാത്രമാണ് എന്ന് മനസ്സിലാക്കുന്നു.




* യുദ്ധം നടക്കുന്നത് ഗൾഫ് മേഖലയിൽ ആണെങ്കിലും പതിവ് പോലെ വ്യക്തി, രാഷ്ട്രീയം, മതം, വൈരം യുദ്ധം നടക്കുന്നത് ഭാരതത്തിൽ ആണ്...മുതലെടുപ്പ് രാഷ്ട്രീയത്തിന് വളക്കൂർ ഉള്ള മണ്ണ് ആയതു കൊണ്ടും മതം കത്തിക്കാൻ രാഷ്ട്രീയകാർക്കു  പ്രേത്യേക വൈഭവം ഉള്ളത് കൊണ്ടും അതിലുപരി ജനാധിപത്യം ആയതു കൊണ്ടും ഇവിടെ എന്തും നടക്കും.


പ്ര.മോ.ദി.സം

സംഭവം അധ്യായം ഒന്ന്

 



"സംഭവം" അടിപൊളി സംഭവം തന്നെയാണ് എങ്കിലും ബഡ്ജറ്റ് വിഷയം കൊണ്ടോ എന്തോ മികച്ച ക്വാളിറ്റിയിൽ ചെയ്യേണ്ട ചിത്രത്തിനു അതിന്റെ ഒരു കുറവ് ഉടനീളം അനുഭവപ്പെടുന്നു.


ജിത്തു സതീശൻ മംഗലത്തു എന്ന നവാഗത സംവിധായകൻ മലയാള സിനിമക്ക് നല്ലൊരു വാഗ്ദാനം ആണെങ്കിലും കാസ്റ്റിംഗ് അടക്കം പലതിലും കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ മികച്ച ഒരു ശ്രദ്ധേയ ചിത്രമായിരുന്നു.


ടൈം ലൂപ് സിനിമകൾ മറുഭാഷകളിൽ കണ്ടു എങ്കിലും ഇവിടെ ആദ്യമാണ് എന്ന് തോന്നുന്നു. അതു ഇവിടുത്തെ പ്രേക്ഷകൻ സ്വീകരിക്കണം എങ്കിൽ അതിനു പിന്നിൽ പലതരം സമവാഖ്യങ്ങൾ ഉണ്ട്.


അതു കഥയിൽ തുടങ്ങി താരങ്ങളും സംഗീത സംവിധായകൻ, സംവിധായകൻ തുടങ്ങി പലതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത്തരം സിനിമക്ക് കുറച്ചു കൂടി പോപ്പുലർ നടൻ നിർബന്ധം ആയിരുന്നു.


അപ്പോൾ കുറെയേറെ ആൾക്കാർ ആദ്യം കാണുകയും  മൌത്ത് പബ്ലിസിറ്റി കൊണ്ട് ഇതിലും വേഗത്തിൽ തിയേറ്ററിൽ ആൾക്കാർ കയറിയേനെ.. ഇത് പൂർണമായും അണിയറക്കാർ മനസ്സിലാക്കാതെ പോകുന്നത് കൊണ്ടാണ് നല്ല ചിത്രങ്ങൾ പലതും തിയേറ്ററിൽ കാണാൻ ആളില്ലാതെ പോകുന്നത്.


അന്വേഷണം ബന്ധപ്പെട്ടു കാട്ടിൽ അകപ്പെട്ട് പോകുന്ന പോലീസ്ക്കാർക്ക് ഉണ്ടാകുന്ന വിവിധ അനുഭവങ്ങളും അതിന്റെ പിന്നിൽ ഉള്ള യാഥാർഥ്യങ്ങൾ ഒക്കെ ടൈം ലൂപ്പിൽ പറയുന്ന സിനിമ വ്യത്യസ്ത പ്രമേയങ്ങൾക്കു കയ്യടിക്കുന്നവർക്ക് ഇഷ്ടപെടും.


പ്ര.മോ.ദി.സം

Friday, March 13, 2026

വിത്ത് ലവ്

 



നിങ്ങൾ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?എന്നിട്ട് ഒരിക്കലും അവരോടു നേരിട്ട് പറയാതെ   ഒരിക്കലും അവരറിയാതെ മനസ്സിൽ കൊണ്ട് കൊണ്ടുനടന്നു സൂക്ഷിച്ചിട്ടുണ്ടോ? എങ്കിൽ ഈ സിനിമ നിങ്ങള്ക്ക് പെട്ടെന്ന് കണക്ട് ആവും..


ഈ വർഷം  ഞാൻ കണ്ട മികച്ച ഫീൽഗുഡ് സിനിമ ഏതാണെന്നു ചോദിച്ചാൽ മറ്റൊരു ഉത്തരം നൽകാനില്ല.. അത്രക്ക് നമ്മളോട് ചേർന്ന് പോകുന്ന ഇമോഷൻ ലൈനിൽ ആണ് ഈ സിനിമ സൃഷ്ഠിച്ചിരിക്കുന്നത്.


ടൂറിസ്റ്റ് ഫാമിലി എന്ന സൂപ്പർ സിനിമ നമുക്ക് സമ്മാനിച്ച അഭിശാൻ ജീവിന്ത് നായകൻ ആയും നമ്മുടെ സ്വന്തം അനശ്വര രാജൻ നായികയായും എത്തുന്ന ചിത്രം  നഷ്ട പ്രണയവും പിന്നീട് അവരെ തേടി പോയി ഇപ്പോൾ അവരെ നമ്മൾക്ക് എങ്ങിനെ  കാണാൻ കഴിയുന്നു എന്നുമുള്ള വ്യത്യസ്ത കാഴ്ച്ചപ്പാടിൽ ഒരുക്കിയിരിക്കുന്നു.


തുടക്കത്തിൽ,ക്ലൈമാക്സിൽ ഉള്ള ചെറിയ ലാഗ് ഒഴിച്ചാൽ ഏകദേശം രണ്ടര മണിക്കൂർ സംവിധായകൻ മദൻ നമ്മളെ ഫുൾ  ഫണ്ണിൽ,ഫീലിംഗിൽ ഈ ഫാമിലി  ഡ്രാമ ആസ്വദിക്കുവാൻ വിടുന്നുണ്ട്..


പ്ര.മോ.ദി.സം

Tuesday, March 10, 2026

മാറ്റാരുണ്ട് LDF അല്ലാതെ..

 



സത്യമാണ്.. LDF തന്നെ മൂന്നാമതും വരുന്നത് തന്നെയാണ് കേരളത്തിനു നല്ലത്..കേരള ജനതക്കും👍


*കാരണം ആരുടെ ഫണ്ട്‌ എങ്കിലും ആയി കൊള്ളട്ടെ കേരളത്തിൽ മികച്ച റോഡ് കളും പാലങ്ങളും ഉണ്ടായത് ഇടതുപക്ഷ ഭരണത്തിൽ തന്നെയാണ്. 

*തുച്ഛമായ പൈസ പോലും വര്ഷങ്ങളായി കൊടുക്കാൻ പറ്റാത്ത യുഡീഫ് സർക്കാരിൽ നിന്നും വിഭിന്നമായി ക്ഷേമ പെൻഷൻ അടിക്കടി വർധിപ്പിക്കുകയും അതു കൃത്യമായി കൊടുക്കാൻ ആർജവം കാട്ടിയ നെത്രത്വവുമാണ് ഇപ്പോൾ ഉള്ളത്.


* പ്രളയത്തിലും കോവിഡിൽ ഒക്കെ തകർന്നു പോയ കേരളത്തെ തിരിച്ചുകൊണ്ട് വന്നത് പിണറായി ഭരണം കൊണ്ട് മാത്രമാണ്..അതിന്റെ പിന്നാമ്പുറ കഥകൾ തിരഞ്ഞു പോകരുത് എന്ന് മാത്രം.

* സ്കൂൾ അടിക്കുന്നതിനു മുൻപേ അടുത്ത വർഷത്തെ പാഠപുസ്തകങ്ങൾ തയ്യാറായായത്‌ "ഫോട്ടോസ്റ്റാറ്റ് " കടകൾക്ക് ക്ഷീണം ആയെങ്കിലും വിദ്യാഭ്യാസ മേഖലയിൽ ഉണർവ് ഉണ്ടാക്കി..


* ചില പുഴുക്കുത്തുകൾ തുടക്കത്തിൽ ഉണ്ടായെങ്കിലും പബ്ലിക് ട്രാൻസ്‌പോർട് മേഖലയിൽ വമ്പിച്ച മുന്നേറ്റം ഉണ്ടായി.

 അതെ ശ്രെണിയിൽ പെട്ട മെട്രോ സംരംഭം ജനപ്രീതി ആർജിച്ചു.


* തങ്ങൾ പ്രതിപക്ഷത്ത് ഉണ്ടായപ്പോൾ എതിർത്ത ഓരോ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി  നാടിനു വികസനം കൊണ്ട് വന്നു വികസന വിരോധികൾ എന്ന പേര് മായ്ച്ചു കളഞ്ഞു.


* ആരുടെ മികവ് എങ്കിലും ആയി കൊള്ളട്ടെ പവർകട്ട് എന്ന ദുരിതം ഇല്ലാതെ നമ്മൾ ജീവിച്ചു പോന്നത് കഴിഞ്ഞ പത്തു വർഷം തന്നെയാണ്.


* ലീഗിന്റെ കയ്യിലെ കളിപ്പാവയാ യ കൊണ്ഗ്രെസ്സ് വന്നാൽ അവരുടെ മുന്നിൽ ഓച്ചാനിച്ചു നിന്ന് പറയുന്നത് ഒക്കെ  ചെയ്തു കൊടുക്കുന്നത് കൊണ്ട് ഇവിടെ ഇപ്പോൾ ഉള്ളതിനേക്കാൾ ജനങ്ങളുടെ മനസിലെങ്കിലും മത വൈരം കൂടാൻ സാധ്യത ഉണ്ട്‌...അതു കൊണ്ട് എൽഡി എഫ് തുടരണം.


* കഴിഞ്ഞ പത്തു വർഷം നമ്മൾ  സമാധാനമായി ജീവിച്ചു.. കാരണം ആഭ്യന്തര വകുപ്പിന്റെ മികവ് കൊണ്ട് മാത്രമല്ല.. ഭരണം വല്യേട്ടൻ ആയതു കൊണ്ട് കുട്ടി സഖാക്കൾ തൊട്ടതിനും പിടിച്ചതിനും തെരുവിൽ ഇറങ്ങിയില്ല..പൊതു മുതലുകൾ ആക്രമിക്കപെട്ടില്ല.


* കഴിഞ്ഞ പത്തു വർഷങ്ങൾ വ്യവസായികമായും കേരളത്തിനു സുവർണ്ണ കാലം ആയിരുന്നു.. ഭരണം കയ്യിലുള്ളത് കൊണ്ട് തന്നെ തൊഴിലിടങ്ങളിൽ 

"പ്രശ്നങ്ങൾ " ഉണ്ടാക്കുവാൻ ട്രേഡ് യൂണിയനുകൾക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നിരിക്കാം..അതു കൊണ്ട് തന്നെ കേരളം  വ്യവസായത്തിനു പറ്റിയത് അല്ലന്നുള്ള ചീത്തപ്പേരു പോയിക്കിട്ടി.


* കുറെയേറെ അഴിമതി, ലൈംഗിക ആരോപണങ്ങൾ ഉണ്ടായിട്ടും അതൊക്കെ പുഷ്പം പോലെ മറികടന്നു "ഭരണ സ്തംഭനം" ഉണ്ടാക്കാതെ മുന്നോട്ടു പോകുന്ന സർക്കാർ  തുടരുന്നത് തന്നെയാണ് നല്ലത്.


* കഴിഞ്ഞ സർക്കാരിൽ ഉള്ള പോലത്തെ കഴിവുള്ളവർ മന്ത്രിസഭയിൽ ഇല്ലാഞ്ഞിട്ടും തള്ളി മറിച്ചു ആണെങ്കിലും

 " സുഗമമായി " ഭരണം കൊണ്ട് പോകുന്നത് കൊണ്ട് തന്നെ ഇനിയും പ്രതീക്ഷിക്കാം.


* ദൈവത്തിനു എന്തിനാണ് പണം എന്ന സിദ്ധാന്തത്തിനു ഒന്നിച്ചു  നിൽക്കുന്നത് കൊണ്ട് ക്ഷേത്രത്തിൽ നിന്ന് പോയ മുതലുകൾ ജനങ്ങൾക്ക്‌  വിഷയമേ അല്ല. മറ്റു ആവശ്യമില്ലാതെ പല സ്ഥലത്ത് കെട്ടി കിടന്ന പണവും ആരുടെയൊക്കെയോ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചത് തന്നെ പണത്തിന്റെ മൂല്യം 

വെളിപെടുത്തുന്നു..


ഇനിയും പലർക്കും പലതും അനുകൂലമായും  പ്രതികൂലമായും  പറയുവാൻ ഉണ്ടാകും.ഇങ്ങിനെ നേട്ടങ്ങളും കോട്ടങ്ങളും ബാലൻസ് ചെയ്തു കൊണ്ട് പോകുന്ന സർക്കാർ തുടരട്ടെ...


ഇലക്ഷൻ സ്റ്റണ്ട് എന്ന് എതിരാളികൾ വിമർശിച്ചാലും ജനങ്ങൾക്കു ഉപകാരം ഉള്ള ഏതു പ്രവർത്തിയിലും കയ്യടി ക്കുക


വിജയാശംസകൾ

#ldfkerala 

#LDFGovernment 

#kerala 


പ്ര.മോ.ദി.സം