ഈ സിനിമ എന്തുകൊണ്ടോ എനിക്ക് ഇഷ്ടപ്പെട്ടില്ല.എന്റെ കുഞ്ഞു ബുദ്ധിയിൽ ബുദ്ധിയുള്ളവർ ഉണ്ടാക്കിയെടുത്ത ഇത് മനസ്സിലാക്കുവാൻ പറ്റാത്തത് കൊണ്ടാണോ അതോ തിയേറ്ററിൽ നിന്ന് അല്ലാതെ വീട്ടിൽ ഇരുന്നു കണ്ടത് കൊണ്ട് ആണോ എന്നറിയില്ല..
പടം ഇറങ്ങും മുൻപേയും ഇറങ്ങിയിട്ട് ഒക്കെ ഭയങ്കര അഭിപ്രായം ആയിരുന്നു പക്ഷെ കണ്ടപ്പോൾ തോന്നിയത് ഒരു "ജെല്ലിക്കെട്ട് " ശബ്ദ കോലാഹലം ആണ്.. ഇതിൽ കാളക്കു പകരം പട്ടി ആണെന്നുള്ള വ്യത്യാസം ഉണ്ട് സംവിധായകൻ രാജേഷ് മാധവൻ ആണെന്നും...
വര്ഷങ്ങളോളം അടിമത്തം അനുഭവിച്ച ജീവിക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ ആഹ്ലാദം കൊണ്ടുള്ള അവന്റെ ചെയ്തികൾ മറ്റുള്ളവർക്ക് ഭ്രാന്തായി തോന്നാം.. ചങ്ങല ക്കുള്ളിൽ കഴിഞ്ഞ ഇരുണ്ട കാലത്തിൽ നിന്നും പുറത്തേക്കു വരുമ്പോൾ മനുഷ്യനായാൽ പോലും അവന്റെ ചെയ്തികൾ വീണ്ടും ഭ്രാന്ത് ആയി തോന്നിപ്പിക്കും.
ഒരു പെൺകുട്ടിക്ക് നിന്നോട് സ്നേഹമല്ല കാമം ആണെന്ന് നാട്ടുകാരൻ മെസ്സേജ് അയച്ചപ്പോൾ അവളുടെ കുടുംബം ഇളകുന്നതും പിന്നീട് അതു കുടുംബങ്ങളുടെ അടിയിൽ തുടങ്ങി കല്യാണത്തിൽ വരെ നാട്ടുകാർ എത്തിക്കുന്നുണ്ട്..
അങ്ങിനെ പട്ടിയുടെയും പെണ്ണിന്റെ പ്രശ്നത്തിന് പിന്നാലെയുള്ള നാട്ടുകാരുടെ ഓട്ടം ആണ് സിനിമ
ഈ നാടും പരിസരവും കുറേ മണ്ടന്മാരുടേത് ആയിരുന്നോ എന്നാണ് തോന്നിയത്.. കൂട്ടത്തിൽ ബുദ്ധിയും വിവേകവും ഉള്ളത് ആ പെൺകുട്ടിക്ക് മാത്രമാണ് എന്നും സംശയിക്കുന്നു..എന്റെ കാഴ്ചയിൽ അങ്ങിനെയാണ് തോന്നിയത്..
തുടക്കം മുതൽ ഒടുക്കം വരെ ഒച്ച പ്പാടും ബഹളവും ആയി പോകുന്ന സിനിമ സംഭാഷണം ആണെങ്കിൽ പോലും അരോചകം..മികച്ച രാഷ്ട്രീയം പറയുന്നുണ്ട് എന്ന് ഇന്റർവ്യുവിൽ പലരും പറഞ്ഞു കേട്ടെങ്കിലും എനിക്ക് തല യിലേക്ക് കയറിയിട്ടില്ല. മനസ്സിലായിട്ടുമില്ല.
പ്ര.മോ.ദി.സം

No comments:
Post a Comment