Tuesday, March 10, 2026

മാറ്റാരുണ്ട് LDF അല്ലാതെ..

 



സത്യമാണ്.. LDF തന്നെ മൂന്നാമതും വരുന്നത് തന്നെയാണ് കേരളത്തിനു നല്ലത്..കേരള ജനതക്കും👍


*കാരണം ആരുടെ ഫണ്ട്‌ എങ്കിലും ആയി കൊള്ളട്ടെ കേരളത്തിൽ മികച്ച റോഡ് കളും പാലങ്ങളും ഉണ്ടായത് ഇടതുപക്ഷ ഭരണത്തിൽ തന്നെയാണ്. 

*തുച്ഛമായ പൈസ പോലും വര്ഷങ്ങളായി കൊടുക്കാൻ പറ്റാത്ത യുഡീഫ് സർക്കാരിൽ നിന്നും വിഭിന്നമായി ക്ഷേമ പെൻഷൻ അടിക്കടി വർധിപ്പിക്കുകയും അതു കൃത്യമായി കൊടുക്കാൻ ആർജവം കാട്ടിയ നെത്രത്വവുമാണ് ഇപ്പോൾ ഉള്ളത്.


* പ്രളയത്തിലും കോവിഡിൽ ഒക്കെ തകർന്നു പോയ കേരളത്തെ തിരിച്ചുകൊണ്ട് വന്നത് പിണറായി ഭരണം കൊണ്ട് മാത്രമാണ്..അതിന്റെ പിന്നാമ്പുറ കഥകൾ തിരഞ്ഞു പോകരുത് എന്ന് മാത്രം.

* സ്കൂൾ അടിക്കുന്നതിനു മുൻപേ അടുത്ത വർഷത്തെ പാഠപുസ്തകങ്ങൾ തയ്യാറായായത്‌ "ഫോട്ടോസ്റ്റാറ്റ് " കടകൾക്ക് ക്ഷീണം ആയെങ്കിലും വിദ്യാഭ്യാസ മേഖലയിൽ ഉണർവ് ഉണ്ടാക്കി..


* ചില പുഴുക്കുത്തുകൾ തുടക്കത്തിൽ ഉണ്ടായെങ്കിലും പബ്ലിക് ട്രാൻസ്‌പോർട് മേഖലയിൽ വമ്പിച്ച മുന്നേറ്റം ഉണ്ടായി.

 അതെ ശ്രെണിയിൽ പെട്ട മെട്രോ സംരംഭം ജനപ്രീതി ആർജിച്ചു.


* തങ്ങൾ പ്രതിപക്ഷത്ത് ഉണ്ടായപ്പോൾ എതിർത്ത ഓരോ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി  നാടിനു വികസനം കൊണ്ട് വന്നു വികസന വിരോധികൾ എന്ന പേര് മായ്ച്ചു കളഞ്ഞു.


* ആരുടെ മികവ് എങ്കിലും ആയി കൊള്ളട്ടെ പവർകട്ട് എന്ന ദുരിതം ഇല്ലാതെ നമ്മൾ ജീവിച്ചു പോന്നത് കഴിഞ്ഞ പത്തു വർഷം തന്നെയാണ്.


* ലീഗിന്റെ കയ്യിലെ കളിപ്പാവയാ യ കൊണ്ഗ്രെസ്സ് വന്നാൽ അവരുടെ മുന്നിൽ ഓച്ചാനിച്ചു നിന്ന് പറയുന്നത് ഒക്കെ  ചെയ്തു കൊടുക്കുന്നത് കൊണ്ട് ഇവിടെ ഇപ്പോൾ ഉള്ളതിനേക്കാൾ ജനങ്ങളുടെ മനസിലെങ്കിലും മത വൈരം കൂടാൻ സാധ്യത ഉണ്ട്‌...അതു കൊണ്ട് എൽഡി എഫ് തുടരണം.


* കഴിഞ്ഞ പത്തു വർഷം നമ്മൾ  സമാധാനമായി ജീവിച്ചു.. കാരണം ആഭ്യന്തര വകുപ്പിന്റെ മികവ് കൊണ്ട് മാത്രമല്ല.. ഭരണം വല്യേട്ടൻ ആയതു കൊണ്ട് കുട്ടി സഖാക്കൾ തൊട്ടതിനും പിടിച്ചതിനും തെരുവിൽ ഇറങ്ങിയില്ല..പൊതു മുതലുകൾ ആക്രമിക്കപെട്ടില്ല.


* കഴിഞ്ഞ പത്തു വർഷങ്ങൾ വ്യവസായികമായും കേരളത്തിനു സുവർണ്ണ കാലം ആയിരുന്നു.. ഭരണം കയ്യിലുള്ളത് കൊണ്ട് തന്നെ തൊഴിലിടങ്ങളിൽ 

"പ്രശ്നങ്ങൾ " ഉണ്ടാക്കുവാൻ ട്രേഡ് യൂണിയനുകൾക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നിരിക്കാം..അതു കൊണ്ട് തന്നെ കേരളം  വ്യവസായത്തിനു പറ്റിയത് അല്ലന്നുള്ള ചീത്തപ്പേരു പോയിക്കിട്ടി.


* കുറെയേറെ അഴിമതി, ലൈംഗിക ആരോപണങ്ങൾ ഉണ്ടായിട്ടും അതൊക്കെ പുഷ്പം പോലെ മറികടന്നു "ഭരണ സ്തംഭനം" ഉണ്ടാക്കാതെ മുന്നോട്ടു പോകുന്ന സർക്കാർ  തുടരുന്നത് തന്നെയാണ് നല്ലത്.


* കഴിഞ്ഞ സർക്കാരിൽ ഉള്ള പോലത്തെ കഴിവുള്ളവർ മന്ത്രിസഭയിൽ ഇല്ലാഞ്ഞിട്ടും തള്ളി മറിച്ചു ആണെങ്കിലും

 " സുഗമമായി " ഭരണം കൊണ്ട് പോകുന്നത് കൊണ്ട് തന്നെ ഇനിയും പ്രതീക്ഷിക്കാം.


* ദൈവത്തിനു എന്തിനാണ് പണം എന്ന സിദ്ധാന്തത്തിനു ഒന്നിച്ചു  നിൽക്കുന്നത് കൊണ്ട് ക്ഷേത്രത്തിൽ നിന്ന് പോയ മുതലുകൾ ജനങ്ങൾക്ക്‌  വിഷയമേ അല്ല. മറ്റു ആവശ്യമില്ലാതെ പല സ്ഥലത്ത് കെട്ടി കിടന്ന പണവും ആരുടെയൊക്കെയോ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചത് തന്നെ പണത്തിന്റെ മൂല്യം 

വെളിപെടുത്തുന്നു..


ഇനിയും പലർക്കും പലതും അനുകൂലമായും  പ്രതികൂലമായും  പറയുവാൻ ഉണ്ടാകും.ഇങ്ങിനെ നേട്ടങ്ങളും കോട്ടങ്ങളും ബാലൻസ് ചെയ്തു കൊണ്ട് പോകുന്ന സർക്കാർ തുടരട്ടെ...


ഇലക്ഷൻ സ്റ്റണ്ട് എന്ന് എതിരാളികൾ വിമർശിച്ചാലും ജനങ്ങൾക്കു ഉപകാരം ഉള്ള ഏതു പ്രവർത്തിയിലും കയ്യടി ക്കുക


വിജയാശംസകൾ

#ldfkerala 

#LDFGovernment 

#kerala 


പ്ര.മോ.ദി.സം

No comments:

Post a Comment