Wednesday, March 5, 2025

ഗെറ്റ് സെറ്റ് ബേബി

 

മാർക്കോ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ആക്ഷൻ ഹീറോ ആയ ഉണ്ണി മുകുന്ദൻ അതിൻ്റെ യാതൊരു ലക്ഷണവും ഇല്ലാതെ സാധാരണക്കാരനായി. വേഷമിട്ട ചിത്രമാണ് ഇത്..



ആദ്യമായി മോഹൻലാൽ നായകൻ അല്ലാത്ത ഒരു ചിത്രം ആശിർവാദ് റിലീസ് ചെയ്യുന്നു എന്നൊരു പ്രത്യേകത എന്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും എന്നൊരു ത്രില്ലും ഈ ചിത്രം കാണുവാൻ പ്രചോദനമായി..




ചുരുങ്ങിയ മുതൽമുടക്ക് ആയതിനാൽ ആശിർവാദ് ബന്ധങ്ങൾ കൊണ്ട് തിയേറ്ററിൽ  കൂടുതൽ റിട്ടേൺ കിട്ടണം എന്നൊരു ബിസിനസ്സ് ബുദ്ധി മാത്രമേ ഈ ചിത്രം കൊണ്ട് ആൻ്റണി ഉദ്ദേശിച്ച് കാണുകയുള്ളൂ. കാരണം ഇത് ഒരു സാധാരണ ചിത്രമാണ്..ത്രില്ലർ,ആക്ഷൻ ശ്രേണിയിൽ പെടുന്നത് പോലുമല്ല..എന്തിന് ചിത്രത്തിൽ ഒരു സ്റ്റണ്ട് പോലും ഇല്ല.




ഗൈനക്കോളജി എന്നത് കൂടുതൽ ഫീമേയിൽ കുത്തക ആയതു കൊണ്ട് തന്നെ ആ രംഗത്ത് വിജയിച്ചു വരണം എങ്കിൽ ഒരു പുരുഷൻ വളരെ കഷ്ടപ്പെടണം. അത് കൊണ്ട് തന്നെ വളരെ കഷ്ടപ്പെട്ടു നേട്ടങ്ങൾ താണ്ടി അർജുൻ അറിയപ്പെടുന്ന ഗൈന ക്കോളജിസ്റ്റ് ആകുന്നതും അതിനിടയിൽ ജീവിതത്തിലും ജോലിയിലും നേരിടുന്ന പ്രശ്നങ്ങൾ ആണ് സിനിമ.




നിഖില വിമൽ,ഉണ്ണി മുകുന്ദൻ കൊമ്പോ തന്നെയാണ് ചിത്രത്തിൻ്റെ കാതൽ..പതിവിനു വിപരീതമായി രണ്ടുപേരും നന്നായി അഭിനയിച്ച് എന്ന് തന്നെ പറയാം..





നല്ലൊരു ഫീൽ ഗുഡ് സിനിമ കാണുവാൻ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും രണ്ടു മണിക്കൂർ ചിലവഴിക്കാൻ പ്രയാസം ഉണ്ടാകില്ല..അടുത്ത് കണ്ട  തമിഴു സിനിമയുടെ ചില സാന്നിധ്യം ചിലപ്പോൾ തോന്നിയെങ്കിലും കൂടുതൽ അതിലേക്ക് പോകാതെ ഒരുക്കുവാൻ. തിരക്കഥ രചയിതാവ് ശ്രദ്ധിച്ചിട്ടുണ്ട്..കൂട്ടത്തിൽ "അറിയപ്പെടുന്ന" ഒരു നടിക്ക് കൊട്ടു കൊടുക്കുവാൻ വേണ്ടി ചില പാത്രങ്ങളെ സൃഷ്ടിച്ചത് പോലെയും തോന്നി.




വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രം രചിച്ച്ത് അനൂപും രാജേഷ്മാണ്.സംഗീതം സാം സി എസ്.


പ്ര.മോ.ദി.സം

No comments:

Post a Comment