Tuesday, March 4, 2025

ഓഫീസർ ഓൺ ഡ്യൂട്ടി

 

ഇന്ന് നമ്മുടെ നാട് ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്നം "ലഹരി"യാണ്..യുവത്വത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ നശിപ്പിക്കാൻ "ശത്രുക്കൾ" ഇറങ്ങിയിരിക്കുന്നു.ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഭരണകൂടവും അതിനു സപ്പോർട്ട് നൽകുന്നത് പോലെയാണ് അടുത്ത കാലത്തെ സംഭവങ്ങൾ കൊണ്ട് മനസ്സിലാക്കാൻ പറ്റുന്നത്.



ഒരിക്കൽ ഇവരുടെ വലയിൽ പെട്ടുപോയാൽ തിരിച്ചു കയറാൻ പറ്റാത്ത വിധം ചിലന്തിവല പോലെ അത് നമ്മെ പിടിമുറുക്കി കൊണ്ടിരിക്കും..പിന്നെ അറിഞ്ഞും അറിയാതെയും അവരോടൊപ്പം നിൽക്കുക എന്നതാണ് പോംവഴി.അല്ലെങ്കിൽ ജീവനും കുടുംബത്തിനും വരെ ഭീഷണിയായി ഇവർ പിന്തുടരും.




കേരളത്തിൽ തന്നെ ഈ വർഷം ലഹരിയുടെ താണ്ഡവം കൊണ്ടുള്ള മരണത്തിൻ്റെ കണക്കുകൾ അൽഭുതപ്പെടുത്തും.അത് പോലും സ്വന്തക്കാരെയും ബന്ധുക്കളുടെയും കൊലപാതകങ്ങൾ.. കൂടുതൽ കേസുകളും അറസ്റ്റും ഒക്കെ നടക്കുന്നുണ്ട് എങ്കിൽ പോലും ശിക്ഷയുടെ "പരിമിതി" കൊണ്ടോ എന്തോ അത് വീണ്ടും ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.



കോപ്പിയടിച്ചവന് പരീക്ഷ എഴുതുവാൻ പറ്റാത്ത നാട്ടിൽ കൊലയാളികൾ പരീക്ഷ എഴുതുന്നതും അധ്യാപകരെ കൊല്ലും എന്ന് ഭീഷണുപ്പെടുത്തിയവൻ സമൂഹത്തിലെ സാംസ്കാരിക രാഷ്ട്രീയ പിന്തുണ കിട്ടുന്ന നമ്മുടെ നാട്ടിൽ ലഹരി കൊണ്ട് ഇനി എന്തൊക്കെ ഉണ്ടാകുമെന്ന് കണ്ടറിയണം.



കർക്കശക്കാരനായ സി . ഐ ക്കും ഇതുപോലെ ഒരു ദുരന്തം ജീവിതത്തിൽ ഉണ്ടായപ്പോൾ ,അതുപോലെ അടുത്തറിയുന്ന ചിലർക്കും ഉണ്ടായപ്പോൾ അതിനു പിന്നാലെ പോകുന്നതും ചില സത്യങ്ങൾ കണ്ടറിയുന്നതുമാണ് സിനിമയുടെ ഇതിൃവ്യത്തം.




കുറെയേറെ സിനിമകൾ ഇതേ പോലെ അന്വേഷണാത്മക മായി വന്നത് കൊണ്ട് തന്നെ അവസാനം എങ്ങിനെയെന്ന് നമുക്ക്  ഊഹിക്കാൻ പറ്റും..അതേങ്ങി നേ അവസാനിപ്പിക്കും എന്ന് മാത്രമേ സംശയം ഉണ്ടാവൂ.



അടുത്തകാലത്തായി തുടരുന്ന കലിപ്പൻ ചാക്കോച്ചൻ ഇതിൽ കുറച്ചു കൂടി ടെറർ ആയിട്ടുണ്ട്.ജഗദീഷ്,പ്രിയാമണി ,വിശാഖ് നായർ,മീനാക്ഷി എന്നിവരാണ് മുഖ്യവേഷത്തിൽ.ജീത്തു അസ്റഫ് എന്ന നവാഗത സംവിധായകൻ തുടക്കം മോശമാക്കിയില്ല.


പ്ര.മോ.ദി.സം

No comments:

Post a Comment