വീട്ടിൽ ആണുങ്ങളെ വകവെക്കാതെ പെണ്ണൊരുത്തി സകല അധികാരങ്ങളും കൈയ്യാളി ഭരണം നടത്തുന്നത് കണ്ട് വളരുന്ന മോളും അതെ പാതയിൽ തന്നെ ആയിപോകും എന്ന കാര്യം ഓർമിപ്പിക്കുകയാണ് ബോബൻ സാമുവൽ ഈ ചിത്രത്തിൽ കൂടി..
തുടക്കം മുതൽ തൻ്റേടിയായ പെണ്ണ് എന്ന് വിചരിക്കുമെങ്കിലും പബ്ളിക് നൂയിസൻസ് ആണ് ആൾ എന്ന് തുടക്കത്തിലേ ബസ് യാത്രയിൽ തന്നെ നമിതയെ മനസ്സിലാക്കുവാൻ പറ്റുന്നുണ്ട്.
പല പ്രേമം പോലെ ആദ്യം ഉടക്കി പിന്നീട് ഒന്നിച്ചു ചേർന്ന രീതിയിലൂടെ തന്നെ പോകുന്നുണ്ട്..ഭാര്യ വീട്ടിൽ ദത്ത് പുതനായി നിൽക്കുമ്പോൾ മാത്രമാണ്. അയാൾക്ക് ആ കുടുംബത്തിൻ്റെ രീതികൾ മനസ്സിലാകുന്നത്...നിസ്സഹായൻ അച്ഛനും അമ്മ പറയുന്നതിന് അപ്പുറം പോകാത്ത വാശിക്കാരി മകളും ചെയ്തു കൂട്ടുന്നത് അയാൾക്ക് സഹിക്കുവാൻ പറ്റുന്നില്ല.പലപ്പോഴും അപമാനിക്കപ്പെടുന്ന അവസ്ഥ. എങ്കിലും അവൾക്ക് അയാളെ ഇഷ്ടമായിരുന്നു.
ഒരു അക്സിഡൻറിൽ പെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ കൊണ്ട് അയാള് പലതും കൂടുതലായി മനസ്സിലാക്കുന്നു. അവള് ചെയ്ത നന്മക്ക് കൂടി കണക്ക് പറഞ്ഞപ്പോൾ അയാള് തകർന്നു പോകുന്നു.എങ്കിലും എല്ലാം ഉള്ളിലടക്കി അയാള് അവർക്കൊപ്പം നിൽക്കുന്നു.
വീർപ്പുമുട്ടി വീർപ്പുമുട്ടി അവസാനം അയാള് സ്വന്തം വീട്ടിൽ പോലും അവള് ആധിപത്യം പ്രകടിപ്പിക്കുന്നത് കൊണ്ട് പ്രതികരിക്കുന്നത് കുടുംബ ബന്ധം തന്നെ തകർക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു.
അതിനിടയിൽ ചില സംഭവങ്ങൾ ഒക്കെ കോർത്തിണക്കിയാണ് ചിത്രത്തിൻ്റെ രചന എങ്കിലും മികച്ച ഒരു സിനിമയാക്കി മാറ്റാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.
സൗബിൻ,നമിത, ധ്യാൻ,ശാന്തി കൃഷ്ണ,ദിലീഷ് പോത്തൻ എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഔസപ്പച്ചൻ ആണ്.
പ്ര.മോ.ദി.സം
No comments:
Post a Comment