എന്താണ് ഒരു മനുഷ്യന് വേണ്ട ഏറ്റവും നല്ല ഗുണം? സത്യസന്ധൻ ആയിരിക്കണം,അവൻ സഹജീവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ആൾ ആയിരിക്കരുത് ,അവൻ അന്യരുടെ മുതൽ ആഗ്രഹിക്കരുത്,സഹ ജീവികളോട് കരുണ കാണിക്കുന്നവൻ ആയിരിക്കണം,എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും തൻ്റെതു് അല്ലാത്ത സാധനങ്ങളിൽ ഭ്രമിച്ചു പോകരുത്. ഇങ്ങിനെ പല കാര്യങ്ങള് ഉണ്ടെങ്കിലും ഈ കാലത്ത് ഇതൊക്കെ പരിപാലിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്.
പണം അത് മനുഷ്യനെ രാക്ഷസൻ ആക്കി മാറ്റുന്നു.പണത്തിനു വേണ്ടി ബന്ധുക്കൾ,സുഹൃത്തുക്കൾ,തുടങ്ങി പലരും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ അതൊക്കെ എതിർത്തു തൻ്റെ നിലപാടിൽ ഉറച്ചു നിന്നാൽ പലപ്പോഴും കുറ്റപ്പെടുത്തലുകൾ കൊണ്ട് ബന്ധം വഷളാകും..ഇങ്ങിനെ ജീവിതത്തിൽ പ്രതിസന്ധിയിൽ ആയ മാണിക്യത്തിൻ്റെ കഥയാണിത്.
ചെറുപ്പത്തിൽ തന്നെ
അനാഥനായി സകല തെമ്മാടിത്തരം ചെയ്തു വളർന്നവൻ ,മാണിക്യം തന്നെക്കൊണ്ട് ബാധിക്കപ്പെട്ട ലോട്ടറി വിൽപ്പനക്കാരൻ ആയ ഒരു സാധുമനുഷ്യൻ്റെ കാരുണ്യത്തിൽ നല്ലവനായ ആളായി മാറുന്നു.
അതിൽ പിന്നീട് അങ്ങോട്ട് നല്ല നിലയിൽ നല്ല മനുഷ്യനായി ലോട്ടറി കച്ചവടവുമായി ജീവിച്ച അയാൾക്ക് ദാരിദ്രവും ,പ്രശ്നങ്ങളും ,കുട്ടിയുടെ രോഗവും തുടങ്ങി നൂറു നൂറു പ്രശ്നങ്ങൾ ഉണ്ടെങ്കിലും കടം പറഞ്ഞു പോയ ഒരാളുടെ ഒന്നര കോടി കയ്യിൽ വന്നപ്പോൾ തൻ്റെ അല്ല എന്ന ഒരൊറ്റ കാരണത്താൽ പേരും ഊരും അറിയാത്ത അതിൻ്റെ അവകാശിയെ തേടി പുറപ്പെടുന്നു.
ഭാര്യയും ബന്ധു ജനങ്ങൾ അടക്കം കയ്യിൽ വന്ന സൗഭാഗ്യം തട്ടി കളയരുത് എന്ന് ഉപദേശിച്ചിട്ടും അയാള് തൻ്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു.ഇത്രയും വലിയ തുക അയാളിൽ നിന്നും കൈക്കലാക്കാൻ പോലീസ് സേനയിലെ ചിലർ അധാർമിക പ്രവർത്തനങ്ങൾ നടത്തുക കൂടി ചെയ്തപ്പോൾ അയാള് പെട്ടുപോകുകയാണ്.
തമിഴു നാട്ടിൽ പറ്റാതെ കേരളത്തിൽ മാത്രം പറയാൻ പറ്റുന്ന ഒരു കഥയാണ് ഈ തമിഴു സിനിമ പറയുന്നത്.അത് കൊണ്ട് തന്നെ ഇതിന് തിരഞ്ഞെടുക്കുന്നത് രണ്ടു സംസ്ഥങ്ങളുടെ അതിർത്തിയിലെ കേരളമാണ്.
സമുദ്രക്കനി,അനന്യ,ഭാരതി രാജ,നാസർ എന്നിവർ അഭിനയിക്കുന്ന ചിത്രം നീറ്റ് ആൻഡ് ക്ലീൻ കുടുംബചിത്രമാണ്
പ്ര.മോ.ദി.സം
No comments:
Post a Comment