സിനിമ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ചില കലാകാരന്മാർ ഉണ്ട്..സിനിമയില്ലെങ്കിൽ താനും ഇല്ല എന്ന വിധത്തിൽ മുഴുവൻ സമയവും സിനിമക്ക് വേണ്ടി ജീവിക്കുന്നവർ .അതിൽപെട്ട ഒരാള് ആണ് ധനുഷ്..
തൻ്റെ മുഴുവൻ സമയവും ഊർജ്ജവും സിനിമക്ക് വേണ്ടി അർപ്പിച്ചത് കൊണ്ട് തന്നെ സ്വകര്യജീവിതത്തിൽ കുറെയേറെ തിരിച്ചടികൾ നേരിട്ട ഒരാൾ..സിനിമയും ജീവിതവും ഒരു പോലെ കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ട് സിനിമയിൽ വിജയിച്ചു ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു എങ്കിലും സിനിമയിൽ നിന്നും എല്ലാ സന്തോഷവും പ്രതീക്ഷിക്കുന്ന ധനുഷ് .
സിനിമയിലെ പല മേഖലയിലും സാന്നിധ്യം അറിയിച്ചു വിജയിച്ച അദ്ദേഹത്തിൻ്റെ പുതിയ സംവിധാന സംരംഭം ആണ് ഈ ചിത്രം.സംവിധാനം ചെയ്ത ഓരോ സിനിമയും വ്യത്യസ്ത ജേർണലിൽ ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹം ഇത്തവണ തിരഞ്ഞെടുത്തത് പ്രണയ കഥയാണ്.
നിലവും പ്രഭുവും വ്യത്യസ്ത നിലയിൽ ഉളളവർ ആണെങ്കിലും അകലുവാൻ വയ്യാത്ത വിധം അടുക്കുന്നു.എങ്കിലും അവളുടെ അപ്പൻ്റെ പെരുമാറ്റം ഇവരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ദിനംപ്രതി അത് അവർക്കിടയിൽ അരോചകം സൃഷ്ടിക്കുന്നു.
അപ്പനെ വിട്ടു വരാൻ തയ്യാറാകാത്തത് കൊണ്ട് അവർ തമ്മിൽ അകന്നു. പ്രഭു കല്യാണം കഴിച്ചു പുതിയ ബന്ധം ആരംഭിക്കുന്നതിന് മുൻപ് നിലായുടെ കല്യാണം അറിയിച്ചുള്ള കത്തു കിട്ടുന്നതും കല്യാണത്തിൽ പങ്കെടുത്തു അതിനു ശേഷം നമുക്ക് ബന്ധം ആരംഭിക്കാം എന്ന് കല്യാണ പെണ്ണ് പറഞ്ഞത് അനുസരിച്ച് അവൻ സുഹൃത്തിനൊപ്പം കല്യാണത്തിന് പോകുന്നതും അവിടെ വെച്ചുണ്ടാകുന്ന സംഭവങ്ങളുമാണ് ധനുഷ് പറയുന്നത്.
സാധാരണ ഒരു പ്രണയകഥ പോലെ തന്നെ മുന്നോട്ട് പോകുന്ന സിനിമയിൽ പുതുമയൊന്നും അവകാശപ്പെടുവാൻ ഇല്ലെങ്കിലും നമ്മളെ ബോറടിപ്പിക്കാതെ ഏറെക്കുറെ ഫ്രഷ്ഫേസ് കൊണ്ട് നല്ലരീതിയിൽ ചെയ്തിട്ടുണ്ട്.
മലയാളത്തിൽ നിന്നും മാത്യു തോമസും അനികയും. പ്രിയ വാര്യരും പ്രധാന റോളിൽ എത്തുന്നുണ്ട്. ജീ.വി.പ്രകാശ് കുമാറിൻ്റെ സംഗീതം പ്രണയത്തിന് ചേർന്നതാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment