എൽഡിഎഫ് വരും എല്ലാം ശരിയാകും
നഗരത്തിലെ തന്നെ വലിയ ആശുപത്രിയിൽ കയറുമ്പോൾ
ചെറിയൊരു ഭയം പിടികൂടിയിരുന്നു...പോരാത്തതിന് രാവിലെ സ്കാനിംഗ് മിഷനിൽ "കയറിയിറങ്ങിയതു" കൊണ്ട് തലക്കകത്ത് അതിൻറെ മൂളൽ ഇപ്പോഴും ഉള്ളത് പോലെ....
പതിവ് തിരക്കുകളും ബഹളങ്ങളും ഇല്ലാത്തത് കൊണ്ട് ചോദിച്ചതിന് ഒക്കെ കൃത്യമായ ശാന്തമായ മറുപടി കിട്ടി.
ഡോക്ടർ സുഹൃത്തും സഹപാഠിയും ആയതിനാൽ ഒരു ഫോൺ കോളിൽ പലരെയും മറികടന്ന് അകത്ത് കടക്കാൻ പറ്റി.
വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു എങ്കിലും അവന്റെ കണ്ണുകൾ സ്ക്രീനിൽ തന്നെയായിരുന്നു..മുഖത്ത് ഭാവങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്നു.
"ഇടതു സൈഡിലെ ഞരമ്പിന് അല്പം ക്ഷതം ഉണ്ടു...അത് കൊണ്ട് രക്തത്തിന്റെ ........
അതിനു തൊട്ടപ്പുറത്ത് നിൽക്കുന്ന.....അങ്ങിനെ തലക്കുള്ളിലെ പല ഭാഗങ്ങളിലും ഉണ്ടായ പ്രശ്നങ്ങൾ അവൻ വിവരിച്ചു തന്നു..."
"അപ്പോ കുഞ്ഞനന്തൻ മാഷ് പറഞ്ഞത് പോലെയല്ല എന്റെ തലക്കകത്ത് വല്ലതുമുണ്ട്.."
അസ്ഥാനത്താണെങ്കിലും എന്റെ തമാശ കേട്ട് അവൻ പൊട്ടിച്ചിരിച്ചു...കൂടെ ഞാനും..ചിരിക്കിടയിലും കണ്ണീരിന്റെ നനവ് കണ്ടത് കൊണ്ടോ എന്തോ അവൻ പറഞ്ഞു...
"ഡോണ്ട് വറി...എല്ലാം ശരിയാകും"
"അതിന് ഇനിയും എല്ഡിഎഫ് വരണ്ടേ...."
പരിസരം മറന്ന് വീണ്ടും അവൻ പൊട്ടിച്ചിരിച്ചു...
കുറിച്ച് തന്ന മരുന്ന് ശീട്ടുമായി പുറത്തേക്കിറങ്ങുമ്പോൾ അവൻ എഴുന്നേറ്റ് വന്നു കെട്ടിപിടിച്ച് യാത്രയാക്കിയത് എന്തിനെന്ന് മനസ്സിലായില്ല...അതൊരിക്കലും പതിവില്ലാത്തതായിരുന്നു..
.കഥ:പ്രമോദ് കുമാർ കൃഷ്ണപുരം
No comments:
Post a Comment