കൊച്ചിന്റെ അഡ്മിഷനു വേണ്ടി കൊച്ചിയിലെ പേരുകേട്ട ഒരു കോളേജിൽ പോയപ്പോൾ പ്രിൻസിപ്പൽ ചോദിച്ചു
"എത്ര പെർസെന്റ് ഉണ്ട്? "
"സെവെൻറ്റി ഫൈവ് "
"എങ്കിൽ ഇവിടെ പറ്റില്ല... ഇത് ബെസ്റ്റ് റിസൾട്ട് ഉള്ള കോളേജ് ആണ്.മിനിമം എയിറ്റി എയിറ്റി ഫൈവ് എങ്കിലും വേണം "
ആ തുറന്നു പറച്ചിൽ പിടിച്ചില്ല..അപ്പോൾ തന്നെ പ്രതികരിച്ചു
"എന്തോന്ന് ബെസ്റ്റ് റിസൾട്ട്? എൺപത്തി അഞ്ചും തൊണ്ണൂറും പെർസെന്റജ് ഉള്ളവർ നല്ലവണ്ണം പഠിക്കുന്ന കുട്ടികൾ തന്നെ ആയിരിക്കും .. അവർക്ക് ഇനിയും അതുപോലത്തെ റിസൾട്ട് തന്നെ എളുപ്പത്തിൽ വാങ്ങാം. അമ്പതോ അറുപതോ ശതമാനം മാത്രമുള്ള കുട്ടികളെ പഠിപ്പിച്ചു നല്ല ശതമാനത്തിൽ വിജയിപ്പിച്ചു കാണിക്കാമോ? അന്നേരം പറയാം ബെസ്റ്റ് റിസൾട്ട് എന്ന്.......അല്ലേൽ വെറും ആവറേജ് "
കണ്ണും മിഴിച്ചിരിക്കുന്ന മാഡത്തിനു മുന്നിലൂടെ തലയുയർത്തി റാങ്ക് ജേതാക്കളെ പോലെ ഞാനും മോനും പുറത്തേക്കിറങ്ങി
No comments:
Post a Comment