സ്ത്രീശാക്തീകരണത്തെ കുറിച്ചോ നവോത്ഥാനത്തെ കുറിച്ചല്ല പറയുന്നത്..കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ നടന്ന ഒരു" ജീവിത സമര"ത്തിലെ ചില സ്ത്രീ ശക്തിയെ കുറിച്ചാണ്..അവകാശ സമരത്തിന്റെ ഫലം എന്താകുമെന്ന് ഒരു ഉറപ്പും ഇല്ലാഞ്ഞിട്ടും നമ്മളെ ഒക്കെ വിശ്വസിച്ചു സമരപന്തലിൽ മൂന്ന് സ്ത്രീ സഖാക്കൾ ഉണ്ടായിരുന്നു..വിജയം വരെ സമരം ചെയ്യും എന്ന് ഉറപ്പിച്ചു നമ്മുടെ പിന്നിൽ അണിനിരന്ന വർ..പിന്നിൽ ആയിരുന്നില്ല അവർ നമ്മുടെയൊക്കെ മുന്നിൽ തന്നെ ആയിരുന്നു..
കൂട്ടത്തിൽ ഉണ്ടായിരുന്ന ചില "ആണുങ്ങൾക്ക്" പോലും തോന്നാത്ത ധൈര്യവും ഇചഛാശക്തിയും ആത്മ വിശ്വാസവും കൈമുതലായുള്ള വർ..സമരം പരാജയപ്പെട്ടു ജോലി പോയാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഇൗ ജോലി ആവശ്യമില്ലാത്ത ,ഇത് കൊണ്ട് "ജീവിക്കേണ്ടി" പോലും വരാത്ത എത്രയോ പേര് സമരത്തിൽ നിന്നും മാറിനിൽക്കുംപോൾ നമുക്ക് ജീവിക്കണമെങ്കിൽ ഇൗ ജോലി തന്നെ വേണം അതും നമ്മൾ ചോദിക്കുന്ന ന്യായമായ ആവശ്യങ്ങൾ കിട്ടിയാൽ മാത്രമേ ഇനി ഇവിടെ ജോലി ചെയ്തിട്ടും കാര്യമുള്ളൂ എന്ന് ചങ്കുറപ്പോടെ പറഞ്ഞവർ.
സമരം നീണ്ടു പോകും തോറും ശരീരത്തിലും മനസ്സിലും ആകുലതകൾ കൊണ്ടുള്ള മാറ്റങ്ങൾ കണ്ടു നീറി നിൽക്കാതെ "don't worry be Happy "ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ് എത്ര അനുഭവിച്ചത് ആണ് എന്ന് പറഞ്ഞു സമാശ്വസിപ്പിച്ച ഭാര്യ.. സ്വദേശത്തും വിദേശത്തും ഉണ്ടായ "അനീതി"യിൽ പ്രതിക്ഷേധിച്ച് ജോലി കളഞ്ഞു വന്നവനു ഇതൊക്കെ എന്ത് എന്നൊരു" ധ്വനി" കൂടി അതിലുണ്ടായിരുന്നു.അതായിരുന്നു പിന്നീടുള്ള ധൈര്വവും....
ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും വഴി അടഞ്ഞു പോയി പകച്ചു നിന്നിട്ടുണ്ട്..അവിടെ നിന്നൊക്കെ പുതിയൊരു വഴി വെട്ടിതെളിക്കുവാൻ ഇൗ ഒരു സപ്പോർട്ട് കുറെയേറെ ധൈര്യം തന്നിട്ടുമുണ്ട്.വഴികൾ തുറന്നിട്ടുമുണ്ട്.
കമ്പനിയിൽ നിന്നും സമരം കാരണം സ്റ്റൈപ്പൻഡ് കിട്ടാതെ "പട്ടിണി"യിൽ ആയി പോയ സഹജീവികൾക്ക് അരിയും പലവ്യഞ്ഞനങ്ങളുമായി പോകുമ്പോൾ വഴി തടയലുമായി ബന്ധപ്പെട്ട് സമരക്കാർ തടഞ്ഞത് കൊണ്ട് പ്രതിക്ഷേധിച്ച് പിന്നെ ആവശ്യം പറഞ്ഞു കെഞ്ചി അവർക്ക് അന്നം എത്തിച്ച" "ചേച്ചിയെ" കുറിച്ചും സൂചിപ്പിക്കട്ടെ. അത് നമ്മൾക്കും സമരംകാരണം പട്ടിണി കിടക്കുന്നവരെ കുറിച്ച് മനസ്സിലാക്കുവാനും സഹായം എത്തിക്കുവാനും പ്രചോദനം നൽകി.
സമരത്തിന്റെ ഓരോ ദിവസവും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും പിന്തുണ നൽകി വീട്ടിൽ നിന്നും ഇറങ്ങാതെ നമുക്കൊപ്പം മൗനമായി നിന്ന് സമരത്തിന് പിന്തുണ നൽകിയ" ചേച്ചി"മാരും "അനിയത്തി "കുട്ടികളും....അവരെയും മറക്കുന്നില്ല.
സ്വാർത്ഥമായ കാര്യത്തിന് വേണ്ടി ഒരിക്കൽ പോലും പ്രാർത്ഥന ചെയ്യാത്ത എനിക്കും ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ച " പെങ്ങളൂട്ടി" യും ...പ്രാർഥന ലക്ഷ്യം കണ്ടപ്പോൾ അവർ ആശ്വസിച്ചു കാണണം..വിശ്വസിക്കുന്ന ദൈവം ചതിച്ചില്ല എന്ന്..
എല്ലാറ്റിനുമുപരി സമരം ആർക്കും പരുക്കുകൾ ഇല്ലാതെ അവസാനിപ്പിക്കുവാൻ വേണ്ടി ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയതും സ്ത്രീകൾ തന്നെയായിരുന്നു.
ജോലി ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം എന്നു ധൈര്യം തന്ന പഴയ എംഡി യുംം സ്ത്രീ തന്നെ ആയിരുന്നു..
സമരപന്തലിൽ കുറഞ്ഞ ബഡ്ജററിൽ ഭക്ഷണം എത്തിച്ചതും കുടുംബശ്രീ ചേച്ചിമാർ തന്നെയായിരുന്നു
ഇതൊക്കെ തന്നെയാണ് എനിക്ക് ബോധ്യപ്പെട്ട എനിക്കിടയിലെ സ്ത്രീശക്തി...റോഡിൽ അണിനിരന്നു പ്രതിക്ഷേധം രേഖപ്പെടുത്തുന്നതിന് ,നാമജപം നടത്തുന്നതിന് ഒക്കെ മുകളിൽ ഞാൻ കാണുന്നതും ഇതൊക്കെ മാത്രമാണ്. എന്റെ അനുഭവത്തിൽ ഉള്ളത് മാത്രം
പ്ര .മോ. ദി .സം
No comments:
Post a Comment