മുപ്പതു വർഷങ്ങൾക്കു ശേഷം ഒന്നിച്ചു പഠിച്ചവർ ഒത്തുകൂടിയ ഒരു സായാഹ്നം..പലതരം പരിപാടികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് കൂട്ടത്തിലെ കലാകാരന്മാർ..പാട്ട് പാടി തുടങ്ങിയ ഗായകൻമാർ മുഴുവൻ പാടിയത് പുത്തൻ ഹിറ്റ് ഗാനങ്ങൾ..ആർക്കും താൽപര്യം തോന്നിയില്ല...പലയിടത്തു നിന്നും വന്നവരെ ആ മലയാളം ഗാനങ്ങൾ ഒന്നും ആകർഷിച്ചത് പോലുമില്ല...അവർ അവരവരുടെ മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി..
അന്നേരം ആണ് "ആഷിഖി " എന്ന ചിത്രത്തിലെ" ധീരെ ധീ രേസെ മേരെ സിന്ദഗി."...എന്ന ഗാനം കൂട്ടുകാരൻ ആലപിച്ചു തുടങ്ങിയത്.. അതുവരെ പരസ്പരം വർത്തമാനം പറഞ്ഞും ഫോണിൽ നോക്കിയും ഇരുന്നവർ ശ്രദ്ധ മാറ്റി..എല്ലാവരും ആ ഗാനം ചുണ്ടുകളിൽ വരുത്തി.. മിക്കവരും അത് ഏറ്റു പാടുവാൻ തുടങ്ങി... .
അവരൊക്കെ മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള കാമുകനും കാമുകിയും ആയി മാറുകയായിരുന്നു.അവരുടെ ടീനേജ് കാലത്തേക്ക് അവർ ഒക്കെ നിമിഷ നേരം കൊണ്ട് മടങ്ങിയെത്തി..
നദീം ശ്രാവൺ എന്ന എക്കാലത്തെയും മെലഡി കിംഗ് ഈണമിട്ട എത്ര എത്ര പാട്ടുകളാണ് തൊണ്ണൂറുകളിൽ അവരെ കോരി ത്തരിപ്പിച്ചത്...ആഷി ക്‌കി, സാജൻ, ഫുൽ ഓര് കാണ്ടെ,ദിൽ ഹൈ താ മാന്ത നാഹി,സദക്ക്, ഡീവാന തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ തന്നെ അഞ്ചും ആറും പാട്ടുകൾ...അവയൊക്കെ തന്നെ ഹിറ്റുകളും...ഹൃദയത്തെ മനസ്സിനെ കീഴടക്കുന്ന എന്തോ ഒന്ന് അവരുടെ മാസ്മരിക സംഗീതത്തിൽ ഉണ്ടായിരുന്നു.അത് ഭാരതം മുഴുവൻ തരംഗം ആവുകയായിരുന്നു.
തൊണ്ണൂറുകളിൽ ഹിന്ദി സിനിമയിൽ സംഗീതം എന്ന് പറഞ്ഞാല് നദീമും ശ്രാവനും തന്നെ ആയിരുന്നു.വലിയ വലിയ ബാനറുകൾ അവർക്ക് വേണ്ടി ക്യു നിന്നു..വമ്പൻ സംവിധായകർ ഒക്കെ ഇവരുടെ സംഗീതം മാത്രം ആവശ്യപെട്ടു..ഇവരുടെ സംഗീതം കൊണ്ട് മാത്രം സിനിമകൾ സൂപ്പർ ഹിറ്റുകൾ ആയപ്പോൾ ഹിന്ദിയിൽ ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ഇവരുടേത് മാത്രമായി..
എവിടെയും നദീം ശ്രാവൺ സംഗീതം അലയടിച്ചു കൊണ്ടിരുന്നു.യുവാക്കൾക്കിടയിൽ അത് ഹരമായി കത്തി പടർന്നു..നമ്മുടെ ഒക്കെ "നല്ല" കാലത്ത് അവരുടെ സംഗീതം തന്നെ ആയിരുന്നു നമ്മുടെ " ചുറ്റി" കളികൾക്ക് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആയതും...അർത്ഥമറിയാതെ ഹിന്ദി വാക്കുകൾ കൊണ്ട് അന്ന് നമ്മുടെ പയ്യന്മാർ ഒക്കെ തകർത്തു.
തൊണ്ണൂറുകളിലെ പയ്യന്മാർ ഇപ്പോഴും അവരുടെ ഇൗ "അമ്പത്" കാലത്ത് ആ സംഗീതം ആസ്വദിക്കുന്ന എങ്കിൽ അവരുടെ നല്ല കാലത്ത് അവരിൽ അതെത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി.
ഇന്ന് കേട്ടാലും വല്ലാത്ത ഒരു ഫ്രഷ്‌നസ് ആ സംഗീതത്തി നുണ്ടു...പുതു തലമുറയുടെ ആളുകളും അത് നന്നായി ആസ്വദിക്കുന്നുണ്ട്..അതാണല്ലോ പല യിടങ്ങളിലും ഇപ്പോഴും ആ സംഗീതം കേൾക്കാൻ ഇടവരുന്നത്.
അത് കൊണ്ട് തന്നെയാണ് എനിക്ക് ഇന്ന് പറയേണ്ടി വന്നത്..
"നദീം ശ്രാവൺ മെലഡികൾ തുടർച്ചയായി കേൾക്കുന്നത് കൊണ്ടാവാം വീണ്ടും പ്രണയിക്കാൻ തോന്നുന്നു എന്ന്..."
പ്ര.മോ.ദി സം
No comments:
Post a Comment