"ചാനലുകളും ബീഡി കമ്പനി ആയോ ?"
രാവിലെ ചാനലില്‍ പത്രപാരായണം ശ്രദ്ധിച്ച് കൊണ്ടിരുന്ന എന്നോടാണ് സുഹൃത്തിന്റെ ചോദ്യം .എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടി .മുന്‍പ് നാട്ടില്‍ ബീഡി കമ്പനി ഉണ്ടായിരുന്ന കാലത്ത് എപ്പോഴും രാവിലെ ഉറക്കെ ആരെങ്കിലും പത്രം വായിച്ചു മറ്റുള്ളവരെ കേള്‍പ്പിക്കും.അവരുടെ പണിയും നടക്കും പത്ര വിശേഷങ്ങളും അറിയാം.മറ്റൊന്ന് കൂടിയുണ്ട് വായിക്കുന്ന ആളിന്റെ പണി അത്രയും സമയം മറ്റുള്ളവര്‍ ചെയ്യും.ചില ദിവസത്തില്‍ ആള്‍കാര്‍ മാറി മാറി വരും.നല്ല വണ്ണം വായിക്കുന്നവരെ അവര്‍ തിരഞ്ഞു വെച്ചിട്ടുണ്ടാവും.നല്ല ഈണത്തില്‍ അത് വായിക്കുന്നത് കേള്‍ക്കുവാന്‍ തന്നെ രസമാണ് .ബീഡി കമ്പനിക്ക് പുറത്തേക്കും ആ ശബ്ദം എത്തും.നമ്മുടെ നാട്ടില്‍ ആ കാര്യത്തില്‍ സൂപ്പര്‍ ദാമു ഏട്ടന്‍ ആയിരുന്നു.ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ആള്‍കാര്‍ പറയുമായിരുന്നു
"ഓ ഇന്ന് ദാമുവേട്ടന്‍ ആണല്ലോ പത്രം വായിക്കുന്നത് " അത്ര പരിചിതമായിരുന്നു ഞങ്ങള്‍ക്ക് ആ ശബ്ദം.
ഇപ്പോള്‍ പല ചാനലിലും രാവിലെ നമ്മള്‍ക്ക് പത്രം വായിച്ചു തരുവാന്‍ ചാനല്‍ മുതലാളികള്‍ ആള്‍ക്കാരെ വെച്ചിട്ടുണ്ട്.എല്ലാവരും പ്രഗല്‍ഭര്‍ തന്നെ .വായനയും നല്ലത് തന്നെ .വായന അന്യം നിന്ന് പോകുന്ന നമ്മള്‍ക്ക് വേണ്ടി അത്രയെങ്കിലും അവര്‍ ചെയ്തു തരുന്നുണ്ടല്ലോ അല്ലെ ? കൂടാതെ മടിയന്‍മാരായ നമ്മള്‍ മലയാളികളെ അവര്‍ സ്വന്തമായി പത്രം വായിപ്പിക്കാതെ അത്ര സമയത്തേക്ക് കൂടി മടി കൂട്ടുകയും ചെയ്യുന്നുണ്ട് .വെറുതെ സോഫയില്‍ മലര്‍ന്നു കിടന്നാല്‍ മതി .വാര്‍ത്തകള്‍ ഒക്കെ ചെവിയില്‍ വന്നു നിറയും .അങ്ങിനെ വാര്‍ത്തകള്‍ കേട്ട് നമ്മള്‍ പുളകം കൊള്ളും...ഈ അടുത്ത കാലം മുതലാണ് പുളകം കൊള്ളാന്‍ തുടങ്ങിയത് ..അത് തന്നെ സരിതയും തെറ്റയിലും യാമിനിയുമൊക്കെ വന്നപ്പോള്‍ മുതല്‍ .......ഒക്കെ നമിക്കണം അവരെ ..നമ്മള്‍ക്ക് ഇതൊക്കെ ചൂടോടെ കാതില്‍ എത്തിച്ചു തരുന്ന മുതലാളി മാരെ .......
ഇപ്പോള്‍ ബീഡി കമ്പനികള്‍ ഒരുവിധം ഒക്കെ പൂട്ടിപോയി.ഉള്ളതില്‍ ഇന്ന് വേണ്ടത്ര പണിയുമില്ല വായനയുമില്ല .പണ്ട് ബീഡി കമ്പനികളില്‍ ബീഡി തെറുത്തു കൊണ്ട് പത്രം വായിച്ച പലരും ഇപ്പോള്‍ ജീവിക്കുവാന്‍ വേറെ വഴികളില്‍ കൂടി നടക്കുന്നുണ്ട് ...അവരെയൊക്കെ കണ്ടു പിടിച്ചു ചാനല്‍ മുതലാളിമാര്‍ക്ക് ഒരു ജീവിതം കൊടുത്തുകൂടെ ?ഇപ്പോള്‍ തന്നെ നല്ല നിലയില്‍ സബാദിക്കുന്നവരെ കൊണ്ട് തന്നെ പത്രപാരായണം നടത്തുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ട് ...എനിക്ക് എന്ത് ഉണ്ടായിട്ടെന്താ കാര്യം അല്ലെ ...നമ്മുടെ നാട്ടിലെ ദാമുവേട്ടന്‍ പത്രം വായിച്ചാല്‍ ആര് കേള്‍ക്കാന്‍ അല്ലെ ?മത്സരം അല്ലെ മുടിഞ്ഞ മത്സരം ..ആരാണ് മുന്നിലെത്തുക ..അതല്ലേ പ്രധാനം ..കണക്കെടുപ്പില്‍ തന്റെ ചാനല്‍ തന്നെ മുന്നില്‍ വരേണ്ടേ ....
വാല്‍കഷ്ണം :എന്നാണാവോ നമ്മുടെ ജോലിയും കൂടി ചാനല്‍ ചെയ്തു തരിക ?എങ്കില്‍ കുറച്ചുകൂടി സുഖവും സമാധാനവും ആയേനെ ....

No comments:
Post a Comment