മലേഷ്യയിലെ എന്റെ പ്രവാസകാലം.ജീവിതത്തില്‍ കിട്ടിയ നല്ല ഒരു കാലം.എല്ലാ അവധി ദിവസങ്ങളിലും കൂട്ടുകാര്‍ ഒത്തു ചേരും.അങ്ങിനെ കാര്യങ്ങള്‍ ഒക്കെ അനുകൂലമായാല്‍ ചെറിയ ഒരു ട്രിപ്പ് ഒക്കെ നടത്തും.ഇരുനൂറും മുന്നൂറും കിലോമീറ്റര്‍ അകലെ കിടക്കുന്ന സുഹൃത്തുക്കളെ വല്ലപ്പോഴും സന്ദര്‍ശിക്കും.ഇല്ലെങ്കില്‍ ഗെന്റിംഗ് ഹൈലാന്‍ഡില്‍ പോകും.
മലേഷ്യയിലെ എന്നല്ല സൗത്ത് ഈസ്റ്റ് ഏഷ്യയിലെ വലിയ ചൂതാട്ട കേന്ദ്രമാണ് അത്.മുസ്ലിം രാഷ്ട്രമായ ഇവിടെ ഇങ്ങിനെ ഒരു ചൂതാട്ട കേന്ദ്രം വിരോധാഭാസം ആണെങ്കിലും സാമ്പത്തികമായി വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന അവിടെയുള്ള പൌരന്മാര്‍ ആയ ചീനന്‍മാര്‍ക്ക് ഇതില്ലാതെ വയ്യ.ഗവര്‍ണ്മെന്റിന് അവരെ വെറുപ്പിക്കാനും വയ്യ .സമ്പത്തിന്റെ കൂടുതല്‍ ഭാഗം അവരുടെ കയ്യിലാണ്. അവര്‍ക്ക് അവരുടെ ജീവിതം ആസ്വദിക്കുവാനുള്ളതാണ് .ആഴ്ചയില്‍ അഞ്ചു ദിവസം എല്ലുമുറിയെ പണിയെടുക്കും പിന്നത്തെ രണ്ടു ദിവസം ആസ്വാദനം .അത് ചിലപ്പോള്‍ കാമുകിയുമായി ഔട്ടിംഗ് ആകാം.അല്ലെങ്കില്‍ ഇതുപോലത്തെ ചൂതാട്ട കേന്ദ്രത്തിലും ആകാം. ഈ ഒരു ചൂതാട്ടകേന്ദ്രത്തില്‍ നിന്നും ദിവസേന വലിയ ഒരു വരുമാനം സര്‍ക്കാരുകള്‍ക്കും കിട്ടും.അങ്ങിനെ ചൂതാടാന്‍ ആരും എത്തിപെടരുത് എന്നത് കൊണ്ടോ എന്തോ ഇത് അനുവദിച്ചിരിക്കുന്നത് സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള ഒരു മലയുടെ മുകളില്‍ ആണ്.ചുറ്റും ഘോരവനങ്ങളും..എന്നിട്ടും ഇപ്പോള്‍ കൂടുതല്‍ പേര്‍ പോകുന്ന സ്ഥലമായി ഇത് മാറി
.
വലിയ വാഹനങ്ങള്‍ പത്തു കിലോമീറ്ററോളം താഴെവരെയേ ചെല്ലൂ .പിന്നെ അവിടുന്ന് കേബിള്‍ കാറില്‍ മുകളില്‍ എത്തണം.അവിടേക്ക് പോകുന്നവര്‍ പലരും കേബിള്‍ കാറില്‍ കൂടി മുകളില്‍ എത്തുവാന്‍ ആണ് ഇഷ്ടപെടുക ...കാടിന് മുകളില്‍ കൂടിയുള്ള ആ യാത്ര നല്ല ഒരു അനുഭവം കൂടിയാണ്.പക്ഷെ നമ്മള്‍ക്ക് കാറില്‍ തന്നെ മുകളില്‍ എത്തണം.കാരണം ഈ പ്രകൃതിസൌന്ദര്യം ഒക്കെ കുറെ വര്‍ഷങ്ങള്‍ ആയി ആസ്വതിച്ചതാണ്..നമ്മുടെ ലക്‌ഷ്യം ചൂതാട്ടം മാത്രമാണ്. പല സ്ഥലത്തുനിന്നും മാത്രമല്ല പല രാജ്യക്കാരും ഇവിടെ വന്നു കളിക്കും .നേടും നഷ്ട്ടപെടുത്തും .
വെറും ചൂതാട്ട കേന്ദ്രം മാത്രമല്ല അത് .സിറ്റി ഓഫ് എന്റര്‍റ്റിന്‍ന്മേന്റ്റ് എന്ന് കൂടി പേര്‍ ഉണ്ട്.ആ മലക്ക് മുകളില്‍ നല്ല ഒരു ടൌണ്‍ ഉണ്ട്.നക്ഷത്ര ഹോട്ടല്‍ ഉണ്ട് ,പബ് ഉണ്ട് .ബാങ്ക് ഉണ്ട് ..കൂടാതെ വാട്ടര്‍ തീം പാര്‍ക്കും കിഡ്സ് വേള്‍ഡ് ഗെയിം സെന്റര്‍ ഒക്കെ ഉണ്ട്.എല്ലായ്പ്പോഴും കുളിര്‍മാത്രം ഉള്ള അവിടെ ധാരാളംപേര്‍ സന്ദര്‍ശകര്‍ ആയി ചെല്ലുന്നു.ശരിക്ക് നമ്മുടെ ഊട്ടിയിലെ തണുപ്പ് .അത് കൊണ്ട് തന്നെ കുലാലംപൂരിനടുത്തുള്ള (തലസ്ഥാനം )ഉള്ള ഒരു ഫാമിലി എന്ജോയ് ചെയ്യാന്‍ ആദ്യം തിരഞ്ഞെടുക്കുക ഈ ഹൈലാന്‍ഡ് തന്നെയാണ്.പലരും ഫാമിലിയെ തീം പാര്‍ക്കില്‍ വിട്ടു ചൂതാട്ടത്തിന് പോകും.കിട്ടിയവരെക്കാള്‍ നഷ്ട്ടപെട്ടവര്‍ ആണെങ്കിലും അവിടേക്കുള്ള തിരക്ക് മാത്രം കുറയില്ല.ശനി ,ഞായര്‍ മറ്റു അവധി ദിവസങ്ങളില്‍ അവിടെ ഭയങ്കര തിരക്ക് ആയിരിക്കും.സ്വന്തം രാജ്യത്തില്‍ മലയ് പൌരന്മാര്‍ക്ക് പോകാന്‍ പറ്റാത്ത ഒരേ ഒരു സ്ഥലം കൂടിയാണ് അത്.ചൂതാട്ടം അവര്‍ക്ക് ഹറാം ആയതുകൊണ്ട് അവിടേക്ക് പ്രവേശനം ഇല്ല.
അങ്ങിനെ ആ ആഴ്ചത്തെ ട്രിപ്പ് നമ്മള്‍ അവിടേക്ക് ആക്കി.അങ്ങിനെ മൂന്നാല് കാറില്‍ നമ്മള്‍ രാവിലെ തന്നെ പുറപ്പെട്ടു.സുഹൃത്തും ഫാമിലിയും ഞാനും ആയിരുന്നു ഒരു കാറില്‍ .എന്റെ ഫാമിലി ആ സമയത്ത് നാട്ടിലായതിനാല്‍ ഞാന്‍ ഒറ്റത്തടി.നല്ല ഒരു യാത്ര ആയിരുന്നു.എത്തിയ ഉടനെ സ്ത്രീകളെയും കുട്ടികളെയും ഒക്കെ തീം പാര്‍ക്കില്‍ വിട്ടു ഞങ്ങള്‍ ചൂതാട്ടം ആരംഭിച്ചു.കുട്ടികളെ ഗാബ്ലിംഗ് ചെയ്യുന്ന സ്ഥലത്ത് കയറ്റാത്തത് കൊണ്ട് ശ്രീമതിമാര്‍ അവിടേക്ക് വരാന്‍ വാശി പിടിക്കില്ല. അവര്‍ക്ക് തീം പാര്‍ക്കിലെ ഊഞ്ഞാലും വെള്ളവും ഒക്കെ മതി.അത് കൊണ്ട് തന്നെ നമ്മുടെ പണം പോകുന്നതും വരുന്നതും അവര്‍ അറിയില്ല. ഉപദേശിക്കാനും ഉണ്ടാവില്ല.അന്ന് ഏതാണ്ട് അമ്പതിനായിരം രൂപക്കടുത്തു നമ്മള്‍ രണ്ടുപേര്‍ക്കും കൂടി നേടുവാന്‍ കഴിഞ്ഞു..അതിന്റെ ത്രില്ലില്‍ ആയിരുന്നു ഞങ്ങള്‍.
അത് കൊണ്ട് തന്നെ അന്ന് അവിടെ തങ്ങി പിറ്റേന്ന് വരുവാനായിരുന്നു പ്ലാന്‍ .പക്ഷെ വൈകുന്നേരം ആയതോടെ സുഹൃത്തിന്റെ മോന് പനി തുടങ്ങി.രാത്രി അവിടെ തങ്ങിയാല്‍ പനി കൂടും എന്നതിനാല്‍ നമ്മള്‍ മാത്രം മലയിറങ്ങാന്‍ തീരുമാനിച്ചു ..അങ്ങിനെ നമ്മുടെ കാര്‍ മാത്രം സന്ധ്യയോടെ മല ഇറങ്ങി.അവനു മോന്റെ പനി ടെന്‍ഷന്‍ കൊടുത്തുവെങ്കിലും കിട്ടിയ പണം അവനെ സന്തോഷിപ്പിച്ചിരുന്നു.ആദ്യമായിട്ടാണ് ഇത്ര വലിയ തുക കിട്ടുന്നതും.കാര്‍ നല്ല സ്പീഡില്‍ ഇറക്കം ഇറങ്ങുകയാണ്.ഒരു ഭാഗത്ത് കാടും മറുഭാഗത്ത് മുകളിലേക്കുള്ള റോഡും ആണ്.നമ്മള്‍ തമാശയും ഗോസിപ്പും ഒക്കെ പറഞ്ഞു കുത്തനെയുള്ള മല ഇറങ്ങുകയാണ്.മുന്നിലും പിന്നിലും വാഹനങ്ങള്‍ ഉണ്ട് .എന്നാലും റോഡില്‍ സാധാരണ പോലെ അത്ര തിരക്കില്ല .പെട്ടെന്ന് സ്വിച്ചു ഇട്ടതുപോലെ അവന്റെ സംസാരം നിന്നു...ഞാന്‍ നോക്കുമ്പോള്‍ അവന്‍ വിയര്‍ക്കുന്നു ..വെപ്രാള പെടുന്നു ..എന്തൊക്കെയോ ചെയ്യുന്നു...ചെയ്യാന്‍ ശ്രമിക്കുന്നു `
"എന്താട "
അവന്‍ ചൂണ്ടു വിരല്‍ കൊണ്ട് മിണ്ടല്ലേ എന്ന് ആഗ്യം കാട്ടി പിന്നെ ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി.അവന്‍ പതിയെ കണ്ണാടിയിലൂടെ പിറകിലേക്ക് നോക്കി.അവന്റെ ഭാര്യയുംമോനും ഉറങ്ങുകയാണ്.അത് കണ്ട അവന്‍ എന്നെ അടുത്തേക്ക് വിളിച്ചു പതിയെ എന്റെ ചെവിയില്‍ പറഞ്ഞു
"ബ്രേക്ക് കിട്ടുന്നില്ല "
ഞാന്‍ ഞെട്ടി .എന്റെ ഉള്ളൊന്നു കാളി.വായില്‍ നിന്നും വന്നേക്കാവുന്ന ശബ്ദം ഞാന്‍ കഷ്ട്ടപെട്ടു പിടിച്ചു നിര്‍ത്തി.എന്ത് ചെയ്യും ?.റോഡില്‍ വാഹനങ്ങള്‍ കൂടി വന്നു ..ഒരേ സ്പീഡില്‍ പോകാന്‍ കഴിയുന്നത് കൊണ്ട് ഇപ്പോള്‍ പ്രശ്നം ഇല്ല .സ്പീഡ് കുറയ്ക്കുമ്പോള്‍ പിന്നില്‍ നിന്നും ഹോണ്‍ ശബ്ദം ഉയരും .പെട്ടെന്ന് നിര്‍ത്തേണ്ട ആവശ്യം വന്നാല്‍..?.ഒരു ആക്സിടെന്റ്റ് ഉറപ്പിച്ചു .മരണം വട്ടമിട്ടു പറക്കുന്നതായി അനുഭവപ്പെട്ടു.നാട്ടിലെ ഭാര്യയും മകനും ..അച്ഛനും അമ്മയും ഒക്കെ മനസ്സിലൂടെ മുന്നില്‍ എത്തി.സകല ദൈവത്തെയും വിളിച്ചു രക്ഷിക്കണേ എന്ന് അപേക്ഷിച്ചു .
അവനെ നോക്കുമ്പോള്‍ അവനും വല്ലാത്ത ഒരു സ്ഥിതിയില്‍ ആണ് .അവന്‍ ഇടക്കിടക്ക് ബ്രേക്ക് ചവിട്ടി ടെസ്റ്റ് ചെയ്യുന്നുണ്ട്.ഒരു മിറക്കിള്‍ മാത്രം ആണ് നമ്മുടെ പ്രതീക്ഷ...പൊടുന്നനെ പുറത്തു നിന്നും വന്ന വെളിച്ചം എന്റെ കണ്ണില്‍ എന്തോ ഉടക്കി.പെട്ടെന്ന് തന്നെ മൊബൈലിലെ ടോര്‍ച് ഓണ്‍ ചെയ്തു ഞാന്‍ ബ്രേക്ക് ഉള്ള സ്ഥലം നോക്കി.അപ്പോഴാണ് ഒരു കുളിര്‍കാറ്റു മനസ്സിലൂടെ കടന്നു പോയത്.ഞാന്‍ തന്നെ കുനിഞ്ഞു കഷ്ട്ടപെട്ടു ബ്രേക്കിനടിയില്‍ നിന്നും അത് വലിച്ചെടുത്തു ...ഒരു പെപ്സിയുടെ ബോട്ടില്‍ ആയിരുന്നു അത്.പിന്നില്‍ നിന്നും ഉരുണ്ടു വന്ന അത് ബ്രേക്കിനടിയില്‍ പെട്ട് കിടക്കുകയായിരുന്നു.അത് കൊണ്ടായിരുന്നു ബ്രേക്ക് കിട്ടാതിരുന്നത് .വീതികൂടിയ സ്ഥലം എത്തിയപ്പോള്‍ അവന്‍ റോഡില്‍ നിന്നും മാറി വണ്ടി ചവുട്ടി നിര്‍ത്തി.നമ്മള്‍ അന്നെരമാണ് ശ്വാസം വിട്ടത്.പിന്നെ പൊട്ടിച്ചിരിച്ചു ...അത് കേട്ട് അവന്റെ ഭാര്യയും മോനും എഴുനേറ്റു.കുഞ്ഞു ചിനുങ്ങാന്‍ തുടങ്ങി .ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തോടെ അവള്‍ ചോദിച്ചു
"രണ്ടിനും വട്ടായി പോയോ "
നമ്മള്‍ ഒന്നും മിണ്ടിയില്ല .വെറുതെ ചിരിച്ചു കാണിച്ചു.അവര്‍ കുഞ്ഞിനെ ഉറക്കിയ ശേഷം വീണ്ടും ഉറക്കത്തിലേക്ക് കടന്നു.
പിന്നെ ഇതേ പറ്റി ഓരോ കാര്യങ്ങള്‍ പറഞ്ഞു നമ്മള്‍ വീട്ടിലെത്തി.അവിടുന്ന് പിരിയും മുന്നേ ഞാന്‍ ചോദിച്ചു
"എപ്പോഴാനെടാ പണം കിട്ടിയതിന്റെ പാര്‍ട്ടി നമ്മള്‍ നടത്തുന്നത് ?"
"അത് പോയി മോനെ ..മരണം മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ അത് പുതുരായയിലെ (അവിടുത്തെ ഒരു സ്ഥലം..അവിടെ ഗണപതി കോവില്‍ ഉണ്ട് .. )ഗണപതിക്ക് നേര്‍ന്നു.അന്നേരം മറ്റൊന്നും ആലോചിച്ചില്ല .നമ്മുടെ ജീവനുവേണ്ടി മാത്രം യാചിച്ചു.നീയും വരണം അടുത്താഴ്ച നമുക്ക് ഒന്നിച്ചുപോയി കൊടുക്കാം."
തിരിഞ്ഞു നടക്കുമ്പോള്‍ പണ്ട് എനിക്ക് എവിടുന്നോ കിട്ടിയ ഉപദേശം ആണ് മനസ്സില്‍ മിന്നി മറഞ്ഞത്
"നല്ല വഴിയിലൂടെ മാത്രം സബാദിക്കുക.. അര്‍ഹമല്ലാത്തതോന്നും ആഗ്രഹിക്കരുത് ..കൈവശ പ്പെടുത്തരുത് .അങ്ങിനെ ലഭിച്ചാല്‍ തന്നെ അത് ദീര്‍ഘകാലം നിലനില്‍ക്കില്ല ."
സത്യമല്ലേ ...നമ്മള്‍ നേടിയെന്നു തോന്നുന്ന ആ പണം എത്രപേരുടെ കണ്ണുനീരും കഷ്ട്ടപാടുമായിരിക്കും ...എത്രപേരുടെ ശാപം ആയിരിക്കും ..ദൈവം തന്നത് ദൈവം തന്നെ തിരിച്ചെടുത്തു ...ദൈവത്തിനു ചൂതാടാനുള്ള കരുക്കള്‍ ഈ നമ്മള്‍ ...അങ്ങിനെ കരുതാം
എന്നാലും നൂറു രൂപ പോലും വിലയില്ലാത്ത എന്റെ പെപ്സി ബോട്ടിലെ ...നീ അടിച്ചെടുത്തത് നമ്മുടെ അര ലക്ഷമാണ് ...അതോടെ ഞാന്‍ പെപ്സിയെ വെറുത്തു ...ഇപ്പോള്‍ പെപ്സി ബോട്ടില്‍ കാണുന്നത് തന്നെ കലിയാണ് ..
ജീവിതത്തില്‍ നിന്നും : പ്രമോദ് കുമാര്‍ .കെ.പി
അനുഭവമാണ് വലിയ ഗുരു. ഭാവുകങ്ങള്‍.
ReplyDeleteനന്ദി വന്നതിനും ..അഭിപ്രായം പറഞ്ഞതിനും
Deleteഗുഡ്....നല്ല എഴുത്ത്....
ReplyDeleteനന്ദി സുഹൃത്തെ ...ഇനിയും വരിക
ReplyDeleteഗണപതിക്ക് വെച്ചു...
ReplyDeleteആശംസകള്‍
വേറെ രക്ഷയുണ്ടായിരുനില്ല തങ്കപ്പന്‍ ചേട്ടാ .....നാല് ജീവനെയാണ് മനസ്സില്‍ കണ്ടിരിക്കുക.അതില്‍ രണ്ടു ജീവന്‍ മരണം പ്രതീക്ഷിച്ചു
ReplyDeleteസമാനമായൊരനുഭവം എനിയ്ക്കുമുണ്ടായിട്ടുണ്ട്.
ReplyDeleteഅന്ന് ഷൂ ആണ് ബ്രേക്ക് ലിവറിന്റെ കീഴില്‍ കുടുങ്ങിയത്
ശരിയ്ക്കും വെപ്രാളപ്പെട്ടുപോയി
ആ സമയത്തെ ആ അവസ്ഥ ..അത് ചിന്തിക്കുവാന്‍ കൂടി വയ്യ.മരിച്ചു കിടത്തിയതുപോലും മുന്നില്‍
ReplyDeleteപുതുരായയിലെ ഗണപതി നിങ്ങളെ പറ്റിച്ചു അല്ലെ. ചില നിമിഷങ്ങളില്‍ മനുഷ്യമനസ്സുകള്‍ ഇങ്ങിനെയാണ്. വല്ലാതെ ടെന്‍ഷനായിപ്പോവും. അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് വലിയ തുക കൈക്കൂലി ഓഫര്‍ നല്‍കിക്കളയും....
ReplyDeleteമലേഷ്യന്‍ അനുഭവം നല്ലൊരു വായന തന്നു......
അത് കൊണ്ട് തന്നെ ആരാധനാലയങ്ങളില്‍ നല്ല തിരക്കാണ് ..കൂട്ടിനു കപട സ്വാമികളും .ഇന്ന് ദൈവം വില്പ്പനക്കുണ്ട്
ReplyDeleteപുതിയ നാട് ,പുതിയ വിശേഷം വായനക്കാരനും അനുഭവം തന്നെ ആകുന്നു ഈ എഴുത്ത് .
ReplyDeleteനന്ദി അനീഷ് ഭായ് ,
Deleteനിങ്ങളുടെഒക്കെ പ്രോല്‍സാഹനം എന്നെ ഇനിയും എഴുതാന്‍ പ്രേരിപ്പിക്കും
Promod, nalla shaily. Anugraheethanaaya ezhuthukaaran aanu thaangal iniyum iniyum ezhuthuka. Ente ellavidha bhavukangalum nerunnu
ReplyDelete- Vaayikkan valare ishttappedunna oru chechy.
സുചിത ചേച്ചി ആരാണെന്നോ എവിടെ ആണെന്നോ എനിക്കറിയില്ല ..എന്നാലും എന്റെ വായന ഇഷ്ടപെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം ..ഇനിയും വരിക .പ്രോല്‍സാഹനം തരിക.വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി
Deleteചൂതാടി കിട്ടിയത് ഗണപതിക്ക് ...കൊള്ളാം ; ജീവൻ തിരിച്ച് തന്നതല്ലേ സ്വന്തം കയ്യിൽ നിന്നും എന്തേലും കൊടുക്കാമായിരുന്നു ... !!!
ReplyDeleteകിട്ടിയത് നഷ്ട്ടപെടുത്തി ..അതും വലിയ തുക ...പിന്നെ എങ്ങിനെ സ്വന്തം കയ്യില്‍ നിന്നും കൂടി കൊടുക്കും.ജീവന്‍ ഉള്ളപ്പോള്‍ അതിന്റെ വില അറിയില്ല ..ഹ ഹ ഹ
Deleteനല്ല അനുഭവം...
ReplyDeleteഒപ്പം മലേഷ്യയേയും തൊട്ടറിയുവാൻ സാധിച്ചു കേട്ടൊ ഭായ്